കൊവിഡ്-19; ഹൈ-സ്‌പെക് വെന്റിലേറ്ററുകളുടെ മാതൃകയുമായി മഹീന്ദ്ര

കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ രാജ്യത്തിന് സഹായവുമായി തുടക്കം മുതല്‍ രംഗത്തുണ്ട് മഹീന്ദ്ര. വെന്റിലേറ്റര്‍, ഫേസ് മാസ്‌ക്, ഫേസ് ഷീല്‍ഡ്, സാനിറ്റൈസര്‍ എന്നിവയെല്ലാമായി മഹീന്ദ്ര രംഗത്തുണ്ട്.

കൊവിഡ്-19; ഹൈ-സ്‌പെക് വെന്റിലേറ്ററുകളുടെ മാതൃകയുമായി മഹീന്ദ്ര

ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട നിര്‍മ്മാണ പ്ലാന്റുകളിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഈ സുരക്ഷ ഉപകരണങ്ങളും, ജീവന്‍രക്ഷ ഉപകരണങ്ങളും മഹീന്ദ്ര ഒരുക്കുന്നത്.

കൊവിഡ്-19; ഹൈ-സ്‌പെക് വെന്റിലേറ്ററുകളുടെ മാതൃകയുമായി മഹീന്ദ്ര

കുറഞ്ഞ ചിലവില്‍ നിര്‍മ്മിക്കാവുന്ന വെന്റിലേറ്റര്‍ നേരത്തെ തന്നെ മഹീന്ദ്ര അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍, ഹൈ-സ്‌പെക് വെന്റിലേറ്ററുകളുടെ മാതൃകയും കമ്പനി ഒരുക്കിയിരിക്കുന്നത്. അംഗീകാരം നേടിയാലുടനെ ഇതിന്റെ നിര്‍മ്മാണം ആരംഭിക്കാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: ഇന്ത്യൻ വിപണിക്കായി ഒരുങ്ങുന്ന മാരുതി കാറുകൾ

കൊവിഡ്-19; ഹൈ-സ്‌പെക് വെന്റിലേറ്ററുകളുടെ മാതൃകയുമായി മഹീന്ദ്ര

മഹീന്ദ്രയുടെ മാനേജിങ് ഡയറക്ടറായ പവര്‍ ഗോയങ്കയാണ് പുതിയ വെന്റിലേറ്ററിന്റെ വിവരം വെളിപ്പെടുത്തിയത്. ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കാന്റേ എന്ന കമ്പനിയുമായി ചേര്‍ന്നാണ് പുതിയ വെന്റിലേറ്റര്‍ മാതൃക ഒരുക്കിയിരിക്കുന്നത്.

കൊവിഡ്-19; ഹൈ-സ്‌പെക് വെന്റിലേറ്ററുകളുടെ മാതൃകയുമായി മഹീന്ദ്ര

മഹീന്ദ്രയുടെ ജീവനക്കാര്‍ ഫാക്ടറിയില്‍ തന്നെ കഴിച്ചുകൂട്ടിയാണ് ഈ വെന്റിലേറ്ററിന്റെ മാതൃക ഒരുക്കിയതെന്നും, അതേസമയം, ഇപ്പോള്‍ വെന്റിലേറ്ററുകള്‍ക്ക് അധികം ഡിമാന്റ് ഇല്ലെന്നത് ആശ്വാസമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

MOST READ: പുത്തൻ ഭാവത്തിൽ 2020 കിക്‌സ് ഇ-പവർ, അരങ്ങേറ്റത്തിന് മുമ്പ് ചിത്രങ്ങൾ പുറത്ത്

കൊവിഡ്-19; ഹൈ-സ്‌പെക് വെന്റിലേറ്ററുകളുടെ മാതൃകയുമായി മഹീന്ദ്ര

വെന്റിലേറ്ററിന്റെ വികസത്തിനായി പ്രവര്‍ത്തിച്ച മഹീന്ദ്ര ജീവനക്കാരെയും സ്‌കാന്റേ കമ്പനിയേയും പവന്‍ ഗൊയാങ്കെയേയും അഭിനന്ദിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയും പിന്നാലെ രംഗത്തെത്തി.

കൊവിഡ്-19; ഹൈ-സ്‌പെക് വെന്റിലേറ്ററുകളുടെ മാതൃകയുമായി മഹീന്ദ്ര

എയര്‍100 (AIR100) എന്ന് പേരിട്ടിരിക്കുന്ന മഹീന്ദ്രയുടെ വിലക്കുറവുള്ള വെന്റിലേറ്റര്‍ തങ്ങളുടെ ജീവനക്കാരുടെ രാപകലില്ലാതെ 18 ദിവസത്തിന്റെ പ്രയത്നത്തിന്റെ ഫലം ആണെന്ന് ആനന്ദ് മഹീന്ദ്ര നേരത്തെ വ്യക്തമാക്കിയിരുന്നു.

MOST READ: പ്ലാറ്റിനയുടെ ബിഎസ്-VI പതിപ്പുമായി ബജാജ്; വില 47,763 രൂപ

കൊവിഡ്-19; ഹൈ-സ്‌പെക് വെന്റിലേറ്ററുകളുടെ മാതൃകയുമായി മഹീന്ദ്ര

സാധാരണഗതിയില്‍ ഒരു ആധുനിക വെന്റിലേറ്ററിന് 5 ലക്ഷത്തിന് മുകളില്‍ വില വരുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമുള്ള വെന്റിലേറ്റര്‍ ഏകദേശം 7,500 രൂപയ്ക്ക് സാധാരണക്കാരനും ലഭ്യമാക്കാനാണ് കമ്പനിയുടെ ശ്രമം.

കൊവിഡ്-19; ഹൈ-സ്‌പെക് വെന്റിലേറ്ററുകളുടെ മാതൃകയുമായി മഹീന്ദ്ര

കഴിഞ്ഞ ദിവസം 2,50,000 ഫേസ് ഷീല്‍ഡുകള്‍ മഹീന്ദ്ര നിര്‍മ്മിച്ച് നല്‍കിയിരുന്നു. നിര്‍മ്മാതാക്കളായ ഫോര്‍ഡ് മോട്ടോര്‍ കമ്പനിയില്‍ നിന്നാണു മഹീന്ദ്ര ഈ ഫേസ് ഷീല്‍ഡിന്റെ രൂപകല്‍പ്പന സ്വന്തമാക്കിത്.

MOST READ: തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ സാനിറ്റൈസേഷന്‍ ക്യാമ്പെയിൻ തുടക്കം കുറിച്ച് നിസാന്‍

കൊവിഡ്-19; ഹൈ-സ്‌പെക് വെന്റിലേറ്ററുകളുടെ മാതൃകയുമായി മഹീന്ദ്ര

വെന്റിലേറ്ററിനും, ഫേസ് ഷീല്‍ഡിനും പിന്നാലെ സാനിറ്റൈസറും രംഗത്തും കമ്പനി സജീവമായുണ്ട്. ടെസ്റ്റിങ്ങ് നടപടികള്‍ പൂര്‍ത്തിയായി ലൈസന്‍സ് ലഭിച്ചാല്‍ ഇത് വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. മഹീന്ദ്ര ഗ്രൂപ്പിന് കീഴിലെ അഗ്രി കെമിക്കല്‍ പ്ലാന്റ് ആണ് സാനിറ്റൈസര്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
High-Spec Mahindra Ventilators Ready For Production. Read in Malayalam.
Story first published: Friday, May 15, 2020, 19:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X