ഇന്ത്യൻ വിപണിക്കായി ഒരുങ്ങുന്ന മാരുതി കാറുകൾ

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളാണ്, മാത്രമല്ല ബഹുരാഷ്ട്ര വിപണന വിഭാഗങ്ങളിൽ ആധിപത്യം പുലർത്തുന്നതിനാൽ വളരെക്കാലം ഇവർ ഈ സ്ഥാനത്ത് തുടരുകയും ചെയ്യുന്നു.

ഇന്ത്യൻ വിപണിക്കായി ഒരുങ്ങുന്ന മാരുതി കാറുകൾ

എന്നിരുന്നാലും, ഡീസൽ പവർട്രെയിനുകൾ ഇല്ലാതാകുന്നതോടെ ജാപ്പനീസ് കാർ നിർമ്മാതാക്കളുടെ വിപണി വിഹിതത്തിന് സമീപഭാവിയിൽ തന്നെ ഒരു പ്രഹരം ലഭിക്കാൻ സാധ്യതയുണ്ട്.

ഇന്ത്യൻ വിപണിക്കായി ഒരുങ്ങുന്ന മാരുതി കാറുകൾ

അതിനാൽ വിപണിയിൽ ആധിപത്യം തുടരുന്നതിനായി മാരുതി സുസുക്കി പുതിയ ശ്രേണികൾ പര്യവേക്ഷണം ചെയ്യുന്നത് തുടരുന്നു. നിലവിൽ കമ്പനിയുടെ അണിയറയിൽ പ്രവർത്തനം നടക്കുന്ന അഞ്ച് കാറുകളുടെ ഒരു ലിസ്റ്റ് ഇതാ -

MOST READ: വിപണിയിൽ എത്താൻ വൈകും, eKUV100 അടുത്ത വർഷമെന്ന് മഹീന്ദ്ര

ഇന്ത്യൻ വിപണിക്കായി ഒരുങ്ങുന്ന മാരുതി കാറുകൾ

1. പുതു തലമുറ സെലെറിയോ

മാരുതി സുസുക്കി സെലെറിയോ 2014 -ൽ വിപണിയിൽ അവതരിപ്പിച്ച അതേ രൂപത്തിൽ ആറ് വർഷമായി വലിയ അപ്‌ഡേറ്റുകളൊന്നുമില്ലാതെ വിൽപ്പനയ്‌ക്കെത്തിക്കുന്നു.

ഇന്ത്യൻ വിപണിക്കായി ഒരുങ്ങുന്ന മാരുതി കാറുകൾ

എന്നിരുന്നാലും, ഹാച്ച്ബാക്കിനായി ഒരു പുതുതലമുറ മോഡൽ അവതരിപ്പിക്കുന്നതിനായി നിർമ്മാതാക്കൾ ഒടുവിൽ തീരുമാനം എടുത്തിരുന്നു.

MOST READ: സെൽഫ് ചാർജിംഗ് നിസാൻ കിക്‌സ് ഇ-പവർ ഇന്ന് എത്തും, കാണാം ടീസർ വീഡിയോ

ഇന്ത്യൻ വിപണിക്കായി ഒരുങ്ങുന്ന മാരുതി കാറുകൾ

ഇതിൽ അപ്‌ഡേറ്റ് ചെയ്ത ഡിസൈൻ, പുനർരൂപകൽപ്പന ചെയ്ത ക്യാബിൻ, പുതിയ സവിശേഷതകൾ എന്നിവ ഉൾപ്പെടും. ഇവയെല്ലാം ശ്രേണിയിൽ ഉയർന്നുവരുന്ന മത്സരത്തിന് അനുസൃതമായി പ്രവർത്തിക്കും.

ഇന്ത്യൻ വിപണിക്കായി ഒരുങ്ങുന്ന മാരുതി കാറുകൾ

പുതുതലമുറ മോഡലിന് ആന്തരികമായി YNC എന്ന രഹസ്യനാമമാണ് കമ്പനി നൽകിയിട്ടുള്ളത്. ഈ വർഷാവസാനത്തോടെ ഇത് രാജ്യത്ത് അവതരിപ്പിക്കാനിടയുണ്ട്. നിലവിൽ 1.0 ലിറ്റർ മൂന്ന് സിലിണ്ടർ K10B പെട്രോൾ എഞ്ചിൻ ഉപയോഗിച്ചാണ് രണ്ടാം തലമുറ സെലെറിയോ പ്രതീക്ഷിക്കുന്നത്.

MOST READ: 10 ലക്ഷം കിലോമീറ്റര്‍ വാറന്റി; UX300 ഇലക്ട്രിക്ക് അവതരിപ്പിച്ച് ലെക്‌സസ്

ഇന്ത്യൻ വിപണിക്കായി ഒരുങ്ങുന്ന മാരുതി കാറുകൾ

2. വാഗൺആർ ഇലക്ട്രിക്

വളരെക്കാലമായി വാഗൺആറിന്റെ പൂർണ്ണ-ഇലക്ട്രിക് പതിപ്പ് രാജ്യത്ത് പുറത്തിറക്കാൻ മാരുതി സുസുക്കി പ്രവർത്തിക്കുന്നുണ്ടെന്നത് രഹസ്യമല്ല.

ഇന്ത്യൻ വിപണിക്കായി ഒരുങ്ങുന്ന മാരുതി കാറുകൾ

2018 ഒക്ടോബറിൽ വാഹന നിർമാതാവ് ഗുരുഗ്രാം ഉത്പാദന കേന്ദ്രത്തിൽ നിന്ന് 50 ജാപ്പനീസ്-സ്പെക്ക് വാഗൺആർ ഇവികൾ രാജ്യമെമ്പാടുമുള്ള വിവിധ കാലാവസ്ഥകളിലും ഭൂപ്രദേശങ്ങളിലും പരീക്ഷിക്കാൻ വിന്യസിച്ചു.

MOST READ: പുതിയ i20 ഈ വർഷം തന്നെ എത്തും; ലോഞ്ച് തീയതിയിൽ മാറ്റമില്ലെന്ന് ഹ്യുണ്ടായി

ഇന്ത്യൻ വിപണിക്കായി ഒരുങ്ങുന്ന മാരുതി കാറുകൾ

എന്നിരുന്നാലും, ഇന്ത്യ-സ്പെക്ക് വാഗൺആർ ഇവി ഇന്ത്യൻ വിപണിയിൽ വിൽക്കുന്ന ICE വാഗൺആർ അടിസ്ഥാനമാക്കിയുള്ളതായിരിക്കും, അതിനാൽ സമാനമായ രൂപത്തിൽ കാണപ്പെടും. വാഗൺആർ ഇവിയുടെ വില 10 ലക്ഷം രൂപയിൽ താഴെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യൻ വിപണിക്കായി ഒരുങ്ങുന്ന മാരുതി കാറുകൾ

ഇവി വിപണിയിൽ എത്തുമ്പോൾ രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാറുകളിലൊന്നായി മാറും. ഇന്ത്യയിൽ വരാനിരിക്കുന്ന മഹീന്ദ്ര eKUV100 ആയിരിക്കും വാഹനത്തിന്റെ പ്രധാന എതിരാളി.

ഇന്ത്യൻ വിപണിക്കായി ഒരുങ്ങുന്ന മാരുതി കാറുകൾ

3. പുതിയ 800 സിസി കാർ

പ്രായമാകുന്ന ആൾട്ടോയ്ക്ക് പകരം പുതിയ എൻ‌ട്രി ലെവൽ കാർ നൽകാനും മാരുതി സുസുക്കി ഒരുങ്ങുന്നു. അത് ഒരു ക്രോസ്ഓവറായി വിപണനം ചെയ്യും. എസ്-പ്രസ്സോ, വാഗൺആർ, സ്വിഫ്റ്റ്, ബലേനോ മുതലായവ പോലെ 800 സിസി കാർ മാരുതി സുസുക്കിയുടെ ഹാർ‌ടെക്റ്റ് പ്ലാറ്റ്‌ഫോമിൽ നിർമ്മിക്കപ്പെടും.

ഇന്ത്യൻ വിപണിക്കായി ഒരുങ്ങുന്ന മാരുതി കാറുകൾ

നിലവിലെ തലമുറ ആൾട്ടോയുടെ അതേ 48 bhp കരുത്തും 69 Nm torque ഉം പുറപ്പെടുവിക്കുന്ന 796 സിസി, മൂന്ന് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാവും കാറിൽ വരുന്നതെന്ന് പ്രതീക്ഷിക്കാം.

ഇന്ത്യൻ വിപണിക്കായി ഒരുങ്ങുന്ന മാരുതി കാറുകൾ

ആൾട്ടോയ്ക്ക് 5 സ്പീഡ് മാനുവൽ ഗിയർബോക്സ് മാത്രമേ സ്റ്റാൻഡേർഡായി ലഭിക്കുകയുള്ളൂവെങ്കിൽ, വരാനിരിക്കുന്ന 800 സിസി കാറിൽ ഓപ്ഷണൽ ഓട്ടോമാറ്റിക് ഗിയർബോക്സും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യും.

ഇന്ത്യൻ വിപണിക്കായി ഒരുങ്ങുന്ന മാരുതി കാറുകൾ

4. മിഡ്-സൈസ് എസ്‌യുവി

ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി വിഭാഗം ദിനംപ്രതി ജനപ്രിയമാവുകയാണ്. മാരുതി സുസുക്കി ഈ ശ്രേണിയിലെ ഡിമാൻഡ് നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല.

ഇന്ത്യൻ വിപണിക്കായി ഒരുങ്ങുന്ന മാരുതി കാറുകൾ

നിലവിൽ ഈ സ്ഥാനത്ത് കൊറിയൻ കസിൻസ്, അതായത് കിയ സെൽറ്റോസ്, ഹ്യുണ്ടായി ക്രെറ്റ എന്നിവരാണ് ആധിപത്യം പുലർത്തുന്നത്. ഒരു മാരുതി സുസുക്കി ബാഡ്ജ്ഡ് മിഡ്-സൈസ് എസ്‌യുവിക്ക് ഇവിടെ തീർച്ചയായും ധാരാളം ഉപഭോക്താക്കൾ ഉണ്ടാവാം.

ഇന്ത്യൻ വിപണിക്കായി ഒരുങ്ങുന്ന മാരുതി കാറുകൾ

മിഡ്-സൈസ് എസ്‌യുവിയെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും, മാരുതി സുസുക്കിയുടെ പ്രീമിയം നെക്‌സ ഡീലർഷിപ്പുകൾ വഴിയാവും ഇവ രാജ്യത്തുടനീളം വിൽപ്പനയ്ക്ക് എത്തുക. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, റെനോ ക്യാപ്ച്ചർ, നിസ്സാൻ കിക്ക്സ് എന്നിവയാവും വാഹനത്തിന്റെ പ്രധാന എതിരാളികൾ.

ഇന്ത്യൻ വിപണിക്കായി ഒരുങ്ങുന്ന മാരുതി കാറുകൾ

5. ജിംനി എസ്‌യുവി

സുസുക്കിയുടെ കോം‌പാക്ട് ഓഫ്-റോഡറാണ് ജിംനി. നിലവിൽ അന്താരാഷ്ട്ര വിപണികളിലെ നാലാം തലമുറ അവതാരത്തിലാണ് വാഹനം വിൽപ്പനയ്ക്ക എത്തുന്നത്. എസ്‌യുവിയുടെ രണ്ടാം തലമുറ പതിപ്പ് മൂന്ന് പതിറ്റാണ്ടിലേറെയായി ഇന്ത്യയിൽ 'മാരുതി ജിപ്‌സി' എന്ന പേരിൽ വിറ്റഴിക്കപ്പെടുന്നു.

ഇന്ത്യൻ വിപണിക്കായി ഒരുങ്ങുന്ന മാരുതി കാറുകൾ

എന്നാൽ കാലഹരണപ്പെട്ടതിനാലും കുറഞ്ഞ വിൽപ്പന സംഖ്യകളും കാരണം മോഡൽ കഴിഞ്ഞ വർഷം നിർത്തലാക്കി. കാര്യമായ വിൽപ്പന ഇല്ലാത്തത് കാർ കർശനമായ ബി‌എസ് VI എമിഷൻ മാനദണ്ഡങ്ങളിലേക്ക് അപ്‌ഗ്രേഡുചെയ്യുന്നതിനെ ന്യായീകരിക്കുന്നില്ല.

ഇന്ത്യൻ വിപണിക്കായി ഒരുങ്ങുന്ന മാരുതി കാറുകൾ

എന്നിരുന്നാലും, ഈ വർഷം ആദ്യം നടന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ മാരുതി സുസുക്കി പുതിയ ജിംനിയെ പ്രദർശിപ്പിച്ചു. എസ്‌യുവി ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

ഇന്ത്യൻ വിപണിക്കായി ഒരുങ്ങുന്ന മാരുതി കാറുകൾ

പ്രദർശിപ്പിച്ച പ്രോട്ടോടൈപ്പ് വിദേശ വിപണികളിൽ വിപണികളിൽ എത്തുന്ന മൂന്ന് ഡോറുകളുള്ള ജിംനി സിയേറയാണ്. എന്നാൽ നിർമ്മാതാക്കൾ ഇന്ത്യൻ വിപണിയിൽ മാത്രമായി അഞ്ച് ഡോറുകളുള്ള പതിപ്പ് പുറത്തിറക്കും.

ഇന്ത്യൻ വിപണിക്കായി ഒരുങ്ങുന്ന മാരുതി കാറുകൾ

ഇന്ത്യൻ സ്‌പെക്ക് ജിംനി / ജിപ്‌സി ഈ വർഷാവസാനത്തോടെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു, മറ്റ് മാരുതി സുസുക്കി കാറുകൾക്ക് ലഭിക്കുന്ന 1.5 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഇതിലും വാഗ്ദാനം ചെയ്യുന്നത്. ഈ എഞ്ചിൻ 105 bhp കരുത്തും 138 Nm torque ഉം പുറപ്പെടുവിക്കുന്നു. കൂടാതെ, ജിംനിക്ക് പാർട്ട് ടൈം ഫോർ വീൽ ഡ്രൈവ് സജ്ജീകരണവും ലഭിക്കും.

Most Read Articles

Malayalam
English summary
Upcoming Maruti cars in 2020. Read in Malayalam.
Story first published: Friday, May 15, 2020, 17:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X