മമ്മൂട്ടി റോള്‍സ് റോയ്സ് ഗോസ്റ്റ് ടെസ്റ്റ് ചെയ്തു?

ദുല്‍ഖര്‍ സല്‍മാന്‍ ബിഎംഡബ്ല്യു മിനി കൂപ്പര്‍ ബുക്ക് ചെയ്തതും പിന്നീടത് സ്വന്തം ഗാരേജിലെത്തിച്ചതുമെല്ലാം വന്‍ വാര്‍ത്തയായിരുന്നു. ദുല്‍ഖര്‍ തന്‍റെ മിനിയെ സ്വന്തമാക്കിയതിനു ശേഷം മമ്മൂട്ടി ഒരു റോള്‍സ് റോയ്സ് ഗോസ്റ്റ് ബുക്ക് ചെയ്തതായി വാര്‍ത്തകള്‍ വന്നു. ഒരു ഓട്ടോമൊബൈല്‍ ഡിസ്കഷന്‍ ഫോറത്തില്‍ നിരവധി പേര്‍ ഇതെക്കുറിച്ച് പോസ്റ്റ് ചെയ്തിരുന്നു.

ഡ്രൈവ്സപാര്‍ക് നടത്തിയ അന്വേഷണത്തില്‍ മമ്മൂട്ടി റോള്‍സ് റോയ്സ് ഗോസ്റ്റ് ടെസ്റ്റ് ഡ്രൈവ് ചെയ്തതായി അറിയാന്‍ കഴിഞ്ഞു. ഈ കാര്‍ വാങ്ങാന്‍ മമ്മൂട്ടി ഒരുങ്ങുകയാണോ എന്നതാണ് പ്രധാന സന്ദേഹം. ഇക്കാര്യം ചര്‍ച്ചിക്കുകയാണ് താഴെ. കൂടെ ഗോസ്റ്റിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങളും അറിയാം.

ടെസ്റ്റ് ചെയ്തത് ഗോസ്റ്റ്

ടെസ്റ്റ് ചെയ്തത് ഗോസ്റ്റ്

ടെസ്റ്റ് ചെയ്തത് ഗോസ്റ്റ് ആയതുകൊണ്ടാണ് സംശയം വര്‍ധിക്കുന്നത്. സ്വന്തമാക്കാന്‍ ആഗ്രഹമില്ലെങ്കില്‍ ഫാന്‍റം ടെസ്റ്റ് ചെയ്താലും പ്രശ്നമൊന്നുമില്ല. ഗോസ്റ്റിന് വില ദില്ലി എക്സ്ഷോറൂം നിരക്ക് പ്രകാരം 2,50,00,000 രൂപയാണ്. ഫാന്‍റത്തിനാണെങ്കില്‍ 3,50,00,000 രൂപ നല്‍കണം. പൊതുവെ ഇന്ത്യന്‍ നടന്മാര്‍ ഗോസ്റ്റ് ആണ് തെരഞ്ഞെടുക്കാറുള്ളത്. തമിഴ്നടന്‍ വിജയിയുടെ പക്കലും സംവിധായകന്‍ ശങ്കറിന്‍റെ പക്കലും റോള്‍സ് റോയ്സ് ഗോസ്റ്റ് സെഡാന്‍ ഉണ്ട്.

കുതിരകളുടെ കരുത്ത്

കുതിരകളുടെ കരുത്ത്

6.6 ലിറ്റര്‍ വി12 പെട്രോള്‍ എന്‍ജിനാണ് ഗോസ്റ്റിനുള്ളത്. 563 കുതിരകളുടെ കരുത്ത് ഈ എന്‍ജിനുണ്ട്. ചക്രവീര്യം 780 എന്‍എം. 8 സ്പീഡ് ഗിയര്‍ബോസ്കാണ് എന്‍ജിനോട് ഘടിപ്പിച്ചിരിക്കുന്നത്.

ഗോസ്റ്റ് സ്റ്റാന്‍ഡേര്‍ഡ്

ഗോസ്റ്റ് സ്റ്റാന്‍ഡേര്‍ഡ്

മമ്മൂട്ടി ടെസ്റ്റ് ചെയ്തത് നേരത്തെ പറഞ്ഞ ഗോസ്റ്റ് സ്റ്റാന്‍ഡേര്‍ഡ് പതിപ്പാകാനാണ് സാധ്യത. 2011ല്‍ ലോഞ്ച് ചെയ്ത, വീല്‍ബേസ് അല്‍പം കൂട്ടിയ പതിപ്പും ഇന്ത്യയില്‍ ലഭ്യമാക്കിയിട്ടുണ്ട് റോള്‍സ് റോയ്സ്. 3,05,00,000 രൂപയാണ് ഇതിന് വില. സമാനമായ എന്‍ജിനാണ് ഉപയോഗിക്കുന്നതെങ്കിലും പുതിയ വാഹനത്തിന്‍റെ സവിശേഷതകള്‍ക്കനുസരിച്ച് ഇത് ട്യൂണ്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

ഗോസ്റ്റിന്‍റെ കൂപെ പതിപ്പ്

ഗോസ്റ്റിന്‍റെ കൂപെ പതിപ്പ്

നിലവില്‍ സൂയിസൈഡ് ഡോറുകളോടു കൂടിയ സെഡാന്‍ മാത്രമേ ഇന്ത്യയില്‍ ലഭിക്കുകയുള്ളൂ. ഗോസ്റ്റിന്‍റെ ഒരു കൂപെ പതിപ്പ് സെപ്തംബറില്‍ നടക്കാനിരിക്കുന്ന ഫ്രാങ്ക്ഫര്‍ട് ഓട്ടോഷോയില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്നുണ്ട്. ഇന്ത്യയിലേക്ക് ഗോസ്റ്റ് കൂപെ വന്നേക്കുമെന്നും കേള്‍ക്കുന്നു. ഈ വാഹനവും തീര്‍ച്ചയായും മമ്മൂട്ടിക്ക് ഇണങ്ങും. എന്നാല്‍ ഒരു 'ഫാമിലി മാന്‍' എന്നി നിലയില്‍ അറിയപ്പെടുന്ന മമ്മൂക്ക് ഈ വണ്ടി വാങ്ങാന്‍ സാധ്യത കുറവാണ്. കുടുംബസമേതമുള്ള യാത്രകള്‍ക്ക് ഗോസ്റ്റിന്‍റെ സെഡാന്‍ പതിപ്പ് തന്നെയാണ് നല്ലത്.

മമ്മൂക്കയുടെ വര്‍ണാഭിരുചി

മമ്മൂക്കയുടെ വര്‍ണാഭിരുചി

പന്ത്രണ്ട് നിറങ്ങളില്‍ ലഭിക്കുന്ന ഗോസ്റ്റിന്‍റെ ഏറ്റവും 'കുത്തുന്ന' കളറായിരിക്കും മമ്മൂട്ടി തെരഞ്ഞെടുക്കുക എന്ന് പറയേണ്ടതില്ലല്ലോ. എന്‍റെ നോട്ടത്തില്‍ എന്‍സൈന്‍ റെഡ്, മിഡ്നൈറ്റ് സഫയര്‍, മഡീറ റെഡ്, ഡയമണ്ട് ബ്ലാക് എന്നീ നിറങ്ങള്‍ മമ്മൂട്ടിക്ക് ഇണങ്ങും. മമ്മൂട്ടിയുടെ ഇഷ്ടനിറം എതെല്ലാമാണെന്ന് പിടിപാടുള്ളവര്‍ താഴെയുള്ള ഗോസ്റ്റ് നിറങ്ങളുടെ ലിസ്റ്റ് പരിശോധിച്ച് കമന്‍റുക.

ഇംഗ്ലിഷ് വൈറ്റ്

മഡീറ റെഡ്

സീ ഗ്രീന്‍

ന്യൂ സാബ്ള്‍

ഡാര്‍ക്കസ്റ്റ് ടങ്സ്റ്റണ്‍

മിഡ്നൈറ്റ് സഫയര്‍

എന്‍സൈന്‍ റെഡ്

മെട്രോപൊളിറ്റന്‍ ബ്ലൂ

ലൂനാര്‍ ബ്ലൂ

ജൂബിലി സില്‍വര്‍

ഡയമണ്ട് ബ്ലാക്

സില്‍വര്‍

മമ്മൂട്ടിക്ക് റോള്‍സ് റോയ്സ് ഫാന്‍റം ഇഷ്ടപ്പെടുമോ?

മമ്മൂട്ടിക്ക് റോള്‍സ് റോയ്സ് ഫാന്‍റം ഇഷ്ടപ്പെടുമോ?

റോള്‍സ് റോയ്സ് ഫാന്‍റവും മമ്മൂട്ടിക്ക് പറ്റിയ വാഹനം തന്നെയാണ്. പക്ഷെ, ഗോസ്റ്റിന്‍റെ ഇരട്ടിയോടടുക്കും വില. ഇത്തരമൊരു തെരഞ്ഞെടുപ്പ് മമ്മൂട്ടി നടത്തുമോ എന്നറിയില്ല.

ഈ മൈലേജൊക്കെ ധാരാളമല്ലേ?

ഈ മൈലേജൊക്കെ ധാരാളമല്ലേ?

നാല് പതിപ്പുകളുണ്ട് റോള്‍സ് റോയ്സ് ഫാന്‍റത്തിന്. ഇവ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാണ്. ഇവയില്‍ കൂപെ പതിപ്പിന് വില 4,00,00,000 രൂപയാണ്. 6.7 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിനാണിതിന്. 6.4 കിലോമീറ്ററാണ് മൈലേജ്. മമ്മൂട്ടിക്ക് ഈ മൈലേജൊക്കെ ധാരാളമല്ലേ?

താങ്ങുമോ മമ്മൂക്ക?

താങ്ങുമോ മമ്മൂക്ക?

കണ്‍വെര്‍ട്ടിബ്ള്‍ മോഡലിനും എക്സ്ഷോറൂം വില 4,00,00,000 രൂപയാണ്. സെഡാന്‍ മോ‍ഡലിന് വില 4,10,00,000 രൂപയാണ്. എന്‍ജിനും മറ്റും ഒന്നുതന്നെ. വീല്‍ബേസ് കൂട്ടിയ സെഡാന്‍ കാറാണ് മറ്റൊന്ന്. വില 5,10,00,000 രൂപ വരും. താങ്ങുമോ മമ്മൂക്ക? പിന്നില്ലാതെ!!

14 നിറങ്ങളില്‍

14 നിറങ്ങളില്‍

14 നിറങ്ങളില്‍ റോള്‍സ് റോയ്സ് ഗോസ്റ്റ് ലഭ്യമാണ്. ഇവയില്‍ ബ്ലൂ വെല്‍വെറ്റ് എന്ന നിറം മമ്മൂക്കയ്ക്ക് ഇഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.

Mammotty Tested Rolls Royce

പ്രായവും പക്വതയും വന്നവരുടെ വാഹനമാണല്ലോ റോള്‍സ് റോയ്സ്. പ്രായത്തിന്‍റെയും പക്വതയുടെയും കാര്യത്തില്‍ മമ്മൂട്ടി റോള്‍സ് റോയ്സ് സ്വന്തമാക്കാന്‍ യോഗ്യനാണ്. പ്രധാന പ്രശ്നം ഡ്രൈവിംഗ് ഭ്രാന്തന്മാരുടെ വാഹനമായി റോള്‍സ് റോയ്സ് കാര്‍ ആരും പറയാറില്ല എന്നതാണ്. ഒരു ഷൗഫറെ വെച്ച് ഇരുന്ന് യാത്ര ചെയ്യുന്ന വന്‍ മുതലാളിമാരുടെ വണ്ടിയാണിത്. മമ്മൂട്ടിയെ അങ്ങനെ ഇരുത്താന്‍ റോള്‍സ് റോയ്സിന് സാധിക്കുമോ? കാത്തിരുന്ന് കാണണം.

(റോള്‍സ് റോയ്സുള്ള താരങ്ങള്‍)

More from DriveSpark

Article Published On: Monday, July 1, 2013, 10:20 [IST]
English summary
Rumors spiraling around the South Indian star about his recent test drive of the Rolls Royce Ghost car.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X