സെലിബ്രിറ്റികളുടെ സ്വന്തം റോള്‍സ് റോയ്സ്
ഒരു കാര്‍ സ്വന്തമാക്കണമെന്ന ആഗ്രഹമല്ല തീര്‍ച്ചയായും ആളുകള്‍ റോള്‍സ് റോയ്സ് കാര്‍ വാങ്ങുന്നതിനു പിന്നില്‍. വാഹനത്തില്‍ കയറി ദീര്‍ഘദൂരയാത്രകള്‍ ചെയ്യണമെന്ന ആഗ്രഹവുമല്ല. റോള്‍സ് റോയ്‍സ് നിര്‍മിച്ചുതരുന്ന പ്രിതിച്ഛായയിലാണ് വാങ്ങുന്നവരുടെ കണ്ണ്. റോള്‍ റോയ്സ് ഉടമതന്നെ ഒരു ബ്രാന്‍ഡായി മാറുന്ന മാജിക് ആണ് ഇവിടെ സംഭവിക്കുന്നത്. ഉപഭോക്താവിന്‍റെ പ്രതിച്ഛായയ്ക്ക് കോട്ടം വരാതിരിക്കാന്‍ വേണ്ടി റോള്‍സ് റോയ്സ് അങ്ങേയറ്റത്തെ ശ്രദ്ധയാണ് പുലര്‍ത്തുന്നത്. കാശുള്ള എല്ലാവര്‍ക്കും സ്വന്തമാക്കാവുന്ന ബ്രാന്‍ഡല്ല റോള്‍സ് റോയ്സ്. ഇതിന് മല്ലികാ ഷെഹ്‍രാവത്തിന്‍റെ തിക്താനുഭവംഉദാഹരണമാണ്.
നിലമ്പൂര്‍ തേക്കുകൊണ്ട് റോള്‍സ് റോയ്സിന്‍റെ അകംഅലങ്കരിക്കുന്നത് സംബന്ധിച്ച് നേരത്തെ ഞങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഏറ്റവും ഗുണനിലവാരമേറിയ ഉല്‍പന്നങ്ങളാണ് ഈ കാറിനായി ഉപയോഗിക്കുക.
ഇന്ത്യയില്‍ നിരവധി സെലിബ്രിറ്റികള്‍ ഈ വാഹനം സ്വന്തമാക്കിയിട്ടുണ്ട്. അവരെക്കുറിച്ചാണ് ഇനി.

റോള്‍സ് റോയ്‍സ് ഫാന്‍റം ആഡംബര സലൂണാണ് ബച്ചന്‍റെ പക്കലുള്ളത്.

റോള്‍സ് റോയ്സ് ഗോസ്റ്റിന്‍റെ ഉടമയാണ് ആമിര്‍ ഖാന്‍. എംഎച്ച് 11 എഎക്സ് 1 എന്നതാണ് അദ്ദേഹത്തിന്‍റെ കാറിന്‍റെ നമ്പര്‍.

മന്യത ദത്ത് ഒറ്റപ്പേറില്‍ രണ്ട് കുട്ടികളെ പുറത്തെത്തിച്ചതില്‍ അത്ഭുതപരതന്ത്രനായ ഭര്‍ത്താവ് സഞ്ജയ്ദത്ത് ഒട്ടും താമസിക്കാതെ ഒരു റോള്‍സ് റോയ്സ് ഗോസ്റ്റാണ് സമ്മാനിച്ചത്. പ്രസ്തുത വിശേഷങ്ങള്‍ ദാ ദിവിടുണ്ട്.

തെലുഗു സിനിമയിലെ മെഗാസ്റ്റാര്‍ ചിരഞ്ജീവിക്ക് അദ്ദേഹത്തിന്‍റെ മകന്‍ രാം ചരണ്‍ തേജ് ഒരു ഫാന്‍റം സമ്മാനിക്കുകയുണ്ടായി.

ഇന്ത്യന്‍ സമൂഹത്തെ കള്ളുകുടിപ്പിച്ച് കിടത്തുന്ന പണം കൊണ്ട് മല്യ ഒരു വന്‍ കാര്‍ ശേഖരം തന്നെ ഉണ്ടാക്കിയിട്ടുണ്ട്. അമേരിക്കയിലാണ് ഈ ശേഖരമുള്ളത്. ഇദ്ദേഹത്തിന്‍റെ പക്കല്‍ ഒരു ഗോസ്റ്റ് കാറുണ്ട്. കൂടാതെ ഒരു മെയ്ബാക്കും.

തുപ്പാക്കിയുടെ റിലീസിന് മുന്‍പായാണ് വിജയ്ക്ക് റോള്‍സ് റോയ്സ് ലഭിച്ചത്.

തമിഴ് ഡയറക്ടര്‍ ശങ്കറിന്‍റെ പക്കലുമുണ്ട് ഒരെണ്ണം. റോള്‍സ് റോയ്സ് ഗോസ്റ്റ് ആണ് അദ്ദേഹം 2012ല്‍ സ്വന്തമാക്കിയത്.


Click it and Unblock the Notifications








