ഫാസ്റ്റ് ബോളിംഗ് പോലൊരു ഫാസ്റ്റ് കാറും സ്വന്തമാക്കി ക്രിക്കറ്റ് താരം മുഹമ്മദ് ഷമി
മൂന്നരലക്ഷം രൂപയുടെ ബൈക്കിന് പിന്നാലെ ഒരു കോടിയുടെ കാറും സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. പുതിയ ജാഗ്വർ F-ടൈപ്പാണ് ഫാസ്റ്റ് ബോളർ ഗരാജിലെത്തിച്ചിരിക്കുന്നത്.

കാൽഡെറ റെഡ് നിറത്തിൽ ഒരുങ്ങിയിരിക്കുന്ന ജാഗ്വർ F-ടൈപ്പ് സ്പോർട്സ് കാറിന് ഇന്ത്യൻ വിപണിയിൽ 98.13 ലക്ഷം രൂപാണ് എക്സ്ഷോറൂം വില വരുന്നത്. 2.0 കൂപ്പെ ആർ-ഡൈനാമിക് വേരിയന്റാണ് ഷമിയുടെ കാർ. വേരിയന്റിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ 295 bhp കരുത്തിൽ പരമാവധി 400 Nm torque ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഉള്ള ഒരു കൂപ്പെയാണ് F-ടൈപ്പ്.

ZF-ൽ നിന്ന് ലഭിക്കുന്ന 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ക്രിക്കറ്റ് താരം സ്വന്തമാക്കിയ ജാഗ്വർ F-ടൈപ്പിന്റെ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. മുഹമ്മദ് ഷമി പുതിയ ജാഗ്വർ F-ടൈപ്പ് വാങ്ങുന്നു എന്ന വാർത്ത അമിത് ഗാർഗ് ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെയാണ് അറിയിച്ചത്.

യുലോംഗ് വൈറ്റ് മെറ്റാലിക്, നാർവിക് ബ്ലാക്ക്, ഫ്യൂജി വൈറ്റ്, സാന്റോറിനി ബ്ലാക്ക് മെറ്റാലിക്, ഇൻഡസ് സിൽവർ, ലോയർ ബ്ലൂ മെറ്റാലിക്, അൾട്രാ ബ്ലൂ മെറ്റ, ബ്രിട്ടീഷ് റേസിംഗ് ഗ്രീൻ മെറ്റാലിക്, കോറിസ് ഗ്രേ മെറ്റാലിക് എന്നിങ്ങനെ നിരവധി കളർ ഓപ്ഷനുകളിൽ ജാഗ്വർ F-ടൈപ്പ് തെരഞ്ഞെടുക്കാനാവും.

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയിൽ നിന്ന് വ്യത്യസ്തമായി മുഹമ്മദ് ഷമി അറിയപ്പെടുന്ന ഒരു കാർ പ്രേമിയല്ലെങ്കിലും കുറച്ച് നല്ല കാറുകളുടെ ഉടമയാണ് താരം. ഇപ്പോൾ വാങ്ങിയ ജാഗ്വർ F-ടൈപ്പിനു പുറമെ മുഹമ്മദ് ഷമിക്ക് ബിഎംഡബ്ല്യു 5 സീരീസ്, ഔഡി എന്നിങ്ങനെ ഒന്നിലധികം ആഡംബര കാറുകൾ കൂടി സ്വന്തമായുണ്ട്. കൂടാതെ ക്രിക്കറ്റ് താരത്തിന് ഒരു ടൊയോട്ട ഫോർച്യൂണർ എസ്‌യുവിയുമുണ്ട്.
MOST READ: ഗ്രാൻഡ് വിറ്റാരയേക്കാൾ കുറഞ്ഞ വിലയിൽ Toyota Hyryder ഹൈബ്രിഡ്?

F-ടൈപ്പ് കൂപ്പെയുടെ കൂടുതൽ ശക്തമായ പതിപ്പും വിൽപ്പനയ്ക്ക് എത്തുന്നുണ്ട്. ഇത് ഒരു കൂപ്പെ അല്ലെങ്കിൽ കൺവേർട്ടബിൾ മോഡലായി വാഹനം സ്വന്തമാക്കാനാവും.

സൂപ്പർചാർജ്‌ഡ് 5.0 ലിറ്റർ V8 ആണ് ഇതിന്റെ ഹൃദയം. ഇത് പരമാവധി 445 bhp കരുത്തിൽ 580 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ള എഞ്ചിനാണ്. 8 സ്പീഡ് ZF ഗിയർബോക്‌സുമായിണ് ഈ എഞ്ചിനും ഘടിപ്പിച്ചിരിക്കുന്നത്. 5.0 ലിറ്റർ എഞ്ചിൻ അതിന്റെ ഐക്കണിക് റാസ്പി എക്‌സ്‌ഹോസ്റ്റ് നോട്ടിന് പേരുകേട്ടതാണ്.

ഉപഭോക്താവ് തെരഞ്ഞെടുക്കുന്ന പതിപ്പിനെ ആശ്രയിച്ച് പവർ, ടോർക്ക് കണക്കുകൾ ഉയരാം. സ്‌പോർട്‌സ് കാറുകൾ നിർമിച്ച് 75 വർഷം പൂർത്തിയാക്കുകയാണ് ജാഗ്വർ. വാര്‍ഷികം ആഘോഷമാക്കാന്‍ ഈ വർഷം അവസാനം ബ്രിട്ടീഷ് ബ്രാൻഡ് F-ടൈപ്പിന്റെ ഒരു പ്രത്യേക വേരിയന്റും അവതരിപ്പിക്കും എന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഇത് ജാഗ്വറിന്റെ അവസാനത്തെ V8 സ്പോർട്സ് കാറായിരിക്കും. ഈ പ്രത്യേക F-ടൈപ്പ് അടുത്ത വർഷം വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്. കർശനമാക്കുന്ന മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി V8 എഞ്ചിൻ ഘട്ടം ഘട്ടമായി നിർത്തലാക്കാനാണ് ബ്രിട്ടീഷ് ബ്രാൻഡ് ലക്ഷ്യമിടുന്നത്. ആ തന്ത്രത്തിന്റെ ഭാഗമായാണ് പ്രത്യേക F-ടൈപ്പ് വരുന്നത്.

ജൂണിൽ ഷമി ഒരു പുതിയ റോയൽ എൻഫീൽഡ് കോണ്ടിനെന്റൽ GT 650 മോട്ടോർസൈക്കിളും സ്വന്തമാക്കിയിരുന്നു. ഏറ്റവും മികച്ച വേരിയന്റായ മിസ്റ്റർ ക്ലീൻ വേരിയന്റാണ് ക്രിക്കറ്റ് താരം തെരഞ്ഞെടുത്തതും. ഇതിന്. 3.32 ലക്ഷം രൂപയാണ് എക്‌സ്ഷോറൂം വില.

റോയൽ എൻഫീൽഡിന്റെ നിരയിൽ GT 535-ന് പകരമായി GT 650 ചെന്നൈ ആസ്ഥാനമായുള്ള ബ്രാൻഡ് അവതരിപ്പിക്കുന്ന മുൻനിര മോട്ടോർസൈക്കിളായി മാറി. നമ്മുടെ രാജ്യത്ത് വളരെ അപൂർവമായ ഒരു കഫേ റേസർ-ടൈപ്പ് മോട്ടോർസൈക്കിളാണ് GT 650. ഇതിന് ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകൾ, കഫേ-റേസർ ടൈപ്പ് ഫ്യൂവൽ ടാങ്ക്, പിൻ-സെറ്റ് ഫൂട്ട് പെഗുകൾ എന്നിവ ലഭിക്കുന്നുണ്ട്. അതിനൊപ്പം റേസിംഗ് കൗളിനൊപ്പം ഒരു സിംഗിൾ സീറ്റ് ഓപ്ഷനും ബൈക്കിൽ ലഭ്യമാണ്.

എയർ-ഓയിൽ കൂൾഡ് ആയ 648 സിസി, ഫ്യൂവൽ-ഇഞ്ചക്‌റ്റഡ്, ഫോർ-സ്ട്രോക്ക്, പാരലൽ-ട്വിൻ പെട്രോൾ എഞ്ചിനാണ് മോട്ടോർസൈക്കിളിന് കരുത്തേകുന്നത്.

ഇത് 47 bhp പവറിൽ 52 Nm torque വരെ വികസിപ്പിക്കാൻ അതിനാവും. കമ്പനി പറയുന്നതനുസരിച്ച് എഞ്ചിൻ 2,500 rpm-ൽ നിന്ന് 80 ശതമാനം ടോർക്കും ഉത്പാദിപ്പിക്കുന്നു. 270-ഡിഗ്രി ക്രാങ്ക് കാരണം എഞ്ചിൻ മുഴക്കവും ഗാംഭീര്യമുള്ളതാണ്.


Click it and Unblock the Notifications