ഗ്രാൻഡ് വിറ്റാരയേക്കാൾ കുറഞ്ഞ വിലയിൽ Toyota Hyryder ഹൈബ്രിഡ്?

ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലേക്ക് ടൊയോട്ടയും മാരുതി സുസുക്കിയും കൈപിടിച്ചെത്തുമ്പോൾ എതിരാളികളുടെയെല്ലാം ചങ്കിടിപ്പേറുകയാണ്. ഗ്രാൻഡ് വിറ്റാര, അർബൻ ക്രൂയിസർ ഹൈറൈഡറും കളത്തിലേക്ക് എത്തുമ്പോൾ വില കൂടി മാത്രമാണ് ഇനി അറിയാനുള്ളത്.

ഗ്രാൻഡ് വിറ്റാരയേക്കാൾ കുറഞ്ഞ വിലയിൽ Toyota Hyryder ഹൈബ്രിഡ്?

മാരുതി, ടൊയോട്ട കാറുകൾ ഒരേ മൈൽഡ്-ഹൈബ്രിഡ്, ശക്തമായ ഹൈബ്രിഡ് പവർട്രെയിൻ ഓപ്ഷനുകളുമായാണ് എത്തുക. നിരവധി സമാനതകൾ ഉണ്ടായിരുന്നിട്ടും പെർഫോമൻസിന്റെയും സവിശേഷതകളുടെയും കാര്യത്തിൽ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷൻ മാരുതി ഗ്രാൻഡ് വിറ്റാരയെ അപേക്ഷിച്ച് ടൊയോട്ട എസ്‌യുവിയിൽ കൂടുതൽ വില കുറഞ്ഞതായിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഗ്രാൻഡ് വിറ്റാരയേക്കാൾ കുറഞ്ഞ വിലയിൽ Toyota Hyryder ഹൈബ്രിഡ്?

പക്ഷേ എങ്ങനെ?

മാരുതിയും ടൊയോട്ടയും തമ്മിലുള്ള പങ്കാളിത്തത്തിൽ ഫീച്ചർ സെറ്റുകളുടെ വേരിയന്റ് തിരിച്ചുള്ള കാര്യങ്ങളെല്ലാം സാധാരണയായി സമാനമാണ്. ഹൈറൈഡറിന്റെയും ഗ്രാൻഡ് വിറ്റാരയുടെയും കാര്യവും ഇതുതന്നെയാണ്. ടൊയോട്ട എസ്‌യുവി നാല് വകഭേദങ്ങളിൽ ലഭിക്കും.

MOST READ: പുതിയവനും പകരംവെക്കാനാവില്ല; ഒറിജിനൽ ഗ്രാൻഡ് വിറ്റാരയുടെ മാത്രം പ്രത്യേകതകൾ

ഗ്രാൻഡ് വിറ്റാരയേക്കാൾ കുറഞ്ഞ വിലയിൽ Toyota Hyryder ഹൈബ്രിഡ്?

ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ വേരിയന്റുകൾക്ക് E, S, G, V എന്നാണ് പേരിട്ടിരിക്കുന്നത്. അതേസമയം സിഗ്മ, സീറ്റ, ഡെൽറ്റ, ആൽഫ എന്നിവയിലെന്നപോലെ നെക്‌സ ലൈനപ്പിന്റെ സാധാരണ ബാഡ്‌ജുകളാണ് മാരുതി ഗ്രാൻഡ് വിറ്റാരയിൽ ഉപയോഗിക്കുന്നത്. അതേസമയം ഹൈബ്രിഡ് വേരിയന്റുകളെ '+' സഫിക്‌സ് ഉപയോഗിച്ചാണ് വേർതിരിച്ചിരിക്കുന്നത്.

ഗ്രാൻഡ് വിറ്റാരയേക്കാൾ കുറഞ്ഞ വിലയിൽ Toyota Hyryder ഹൈബ്രിഡ്?

ടൊയോട്ട ഹൈറൈഡർ 'S' വേരിയന്റിൽ നിന്നാണ് ശക്തമായ ഹൈബ്രിഡ് ഓപ്ഷൻ വാഗ്ദാനം ചെയ്യുന്നത്. അതേസമയം മാരുതി ഗ്രാൻഡ് വിറ്റാര ഏറ്റവും താഴെയുള്ള സീറ്റ പ്ലസ് വേരിയന്റിൽ നിന്ന് ഇത് വാഗ്ദാനം ചെയ്യുന്നു. അതിനാൽ ഹൈറൈഡറിന്റെ ഹൈബ്രിഡ് വേരിയന്റിന് ഗ്രാൻഡ് വിറ്റാരയേക്കാൾ കുറഞ്ഞ പ്രാരംഭ വിലയുണ്ടാകുമെന്നാണ് വിശ്വാസം.

MOST READ: സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങുമ്പോഴോ, വിൽക്കുമ്പോഴോ ഉടമസ്ഥാവകാശം മാറ്റാൻ എന്തെല്ലാം ചെയ്യേണം?

ഗ്രാൻഡ് വിറ്റാരയേക്കാൾ കുറഞ്ഞ വിലയിൽ Toyota Hyryder ഹൈബ്രിഡ്?

എൻട്രി ലെവൽ വേരിയന്റിലെ പ്രത്യേകതകളോ?

ഓട്ടോ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, റിയർ വാഷർ, വൈപ്പർ, (ഫ്രണ്ട്) സൈഡ് ആൻഡ് കർട്ടൻ എയർബാഗുകൾ, പനോരമിക് സൺറൂഫ്, 360 ഡിഗ്രി ക്യാമറ, 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകൾ അർബൻ ക്രൂയിസർ ഹൈറൈഡർ S ഹൈബ്രിഡ് വേരിയന്റിന് നഷ്‌ടമാവും.

ഗ്രാൻഡ് വിറ്റാരയേക്കാൾ കുറഞ്ഞ വിലയിൽ Toyota Hyryder ഹൈബ്രിഡ്?

എന്നാൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ക്രൂയിസ് കൺട്രോൾ, ഓട്ടോ എസി, റിയർ പാർക്കിംഗ് ക്യാമറ എന്നിവ സ്ട്രോംഗ് ഹൈബ്രിഡ് S വേരിയന്റിന് ഇപ്പോഴും ലഭിക്കുന്നുണ്ട്.

MOST READ: ഉള്ളൊന്നു പിടഞ്ഞില്ലേ ക്രെറ്റേ...Grand Vitara എസ്‌യുവിയുടെ വില പ്രഖ്യാപനം സെപ്റ്റംബറിലെന്ന് Maruti Suzuki

ഗ്രാൻഡ് വിറ്റാരയേക്കാൾ കുറഞ്ഞ വിലയിൽ Toyota Hyryder ഹൈബ്രിഡ്?

എന്തുകൊണ്ട് ഹൈബ്രിഡ്?

സെൽഫ് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പ്രധാന നേട്ടങ്ങളിലൊന്ന് ഉയർന്ന ഇന്ധനക്ഷമതയും പെർഫോമൻസുമാണ്. e-CVT ഗിയർലെസ് ഗിയർബോക്‌സോടു കൂടിയ ഈ യൂണിറ്റ് 116 bhp കരുത്തിൽ പരമാവധി 141 Nm torque വരെ നൽകും. ഈ സംയോജിത പെർഫോമൻസിനായി 1.5 ലിറ്റർ പെട്രോൾ എഞ്ചിനും ഒരു ഇലക്ട്രിക് മോട്ടോറുമാണ് മിഡ്-സൈസ് എസ്‌യുവി ഉപയോഗിക്കുന്നത്.

ഗ്രാൻഡ് വിറ്റാരയേക്കാൾ കുറഞ്ഞ വിലയിൽ Toyota Hyryder ഹൈബ്രിഡ്?

ഇത് ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ 1.5 ലിറ്റർ മൈൽഡ്-ഹൈബ്രിഡ് പതിപ്പിന്റെ പരമാവധി പവറായ 102 bhp, 135 Nm torque എന്നിവയേക്കാൾ കൂടുതലാണ്. ഇത് ഈ സെഗ്മെന്റിലെ ഏറ്റവും താഴ്ന്ന പവർ കണക്കുകളാണ് എന്നതും പ്രത്യേകം ഓർമിക്കേണ്ടതാണ്.

MOST READ: യൂസ്ഡ് കാര്‍ വിപണിയില്‍ നിന്നും Nissan Micra വാങ്ങാന്‍ പ്ലാനുണ്ടോ?, അറിഞ്ഞിരിക്കണം ഈ ഗുണങ്ങളും ദോഷങ്ങളും

ഗ്രാൻഡ് വിറ്റാരയേക്കാൾ കുറഞ്ഞ വിലയിൽ Toyota Hyryder ഹൈബ്രിഡ്?

ഗ്രാൻഡ് വിറ്റാര സ്ട്രോംഗ്-ഹൈബ്രിഡിന് 27.97 കിലോമീറ്റർ ഇന്ധനക്ഷമതയാണ് മാരുതി അവകാശപ്പെടുന്നത്. ഓട്ടോമാറ്റിക് ഗിയർബോക്‌സുള്ള മൈൽഡ്-ഹൈബ്രിഡ് വകഭേദത്തിനേക്കാൾ 7 കിലോമീറ്റർ മൈലേജാണ് കൂടുതൽ നൽകുന്നതും. ടൊയോട്ട ഹൈറൈഡർ അടിസ്ഥാനപരമായി ഒരേ എസ്‌യുവി ആയതിനാൽ സമാനമായ കാര്യക്ഷമത കണക്കുകൾ വാഗ്ദാനം ചെയ്യും.

ഗ്രാൻഡ് വിറ്റാരയേക്കാൾ കുറഞ്ഞ വിലയിൽ Toyota Hyryder ഹൈബ്രിഡ്?

ഈ ശക്തമായ ഹൈബ്രിഡ് എഞ്ചിന് സിറ്റി ട്രാഫിക്ക് സാഹചര്യങ്ങളിൽ ചെറിയ ദൂരത്തേക്ക് പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കാൻ കഴിയുമെന്നതിനാൽ സ്റ്റോപ്പ് ട്രാഫിക്കിൽ ഈ കണക്ക് ഏകദേശം 30 കിലോമീറ്ററോളം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗ്രാൻഡ് വിറ്റാരയേക്കാൾ കുറഞ്ഞ വിലയിൽ Toyota Hyryder ഹൈബ്രിഡ്?

വിൽപ്പന ആരംഭിക്കുന്നതോ?

ടൊയോട്ട ഹൈറൈഡർ ഓഗസ്റ്റ് രണ്ടാം പകുതിയോടെ വിൽപ്പനയ്ക്ക് സജ്ജമായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം മാരുതി ഗ്രാൻഡ് വിറ്റാര സെപ്റ്റംബർ ആദ്യം എത്തും.

ഗ്രാൻഡ് വിറ്റാരയേക്കാൾ കുറഞ്ഞ വിലയിൽ Toyota Hyryder ഹൈബ്രിഡ്?

രണ്ട് എസ്‌യുവികൾക്കും 9.50 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ നിന്നായിരിക്കും ആരംഭിക്കുക. കൂടാതെ ഹ്യൂണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, സ്കോഡ കുഷാഖ്, നിസാൻ കിക്ക്‌സ്, എംജി ആസ്റ്റർ, ഫോക്‌സ്‌വാഗൺ ടൈഗൂൺ എന്നിവയോടാവും ഇവ മാറ്റുരയ്ക്കുക.

Article Published On: Friday, July 22, 2022, 12:52 [IST]
English summary
Toyota hyryder strong hybrid could be more affordable than maruti grand vitara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X