India
YouTube

ഫീച്ചറുകളിൽ ധാരാളിത്തവും 200 കി.മീ. റേഞ്ചും; Simple One ഇലക്‌ട്രിക് സ്‌കൂട്ടർ റിവ്യൂ വിശേഷങ്ങൾ

ഇന്ന് ഇന്ത്യൻ വിപണിയിൽ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ വാങ്ങാനെത്തുന്നർക്ക് നിരവധി അനവധി മോഡലുകളാണ് ലഭ്യമായിട്ടുള്ളത്. എന്നിരുന്നാലും ഒരു നല്ല ഇലക്ട്രിക് സ്കൂട്ടർ നിർമ്മിക്കുന്നത് അവയിൽ മിക്കതും ചിത്രീകരിക്കുന്നത് പോലെ ലളിതമല്ല. ഇതിന് ധാരാളം ക്ഷമയും ഗവേഷണവും വികസനവും ആവശ്യമാണ്.

ഫീച്ചറുകളിൽ ധാരാളിത്തവും 200 കി.മീ. റേഞ്ചും; Simple One ഇലക്‌ട്രിക് സ്‌കൂട്ടർ റിവ്യൂ വിശേഷങ്ങൾ

അതിനാൽ ഹൈ ക്വാളിറ്റിയുള്ള ഉൽപ്പന്നങ്ങൾ വളരെ കുറവാണെന്നും വേണമെങ്കിൽ പറയാം. പെട്രോൾ വില 110 രൂപയ്ക്ക് മുകളിൽ കുതിച്ചപ്പോൾ ദൈനംദിന ആവശ്യങ്ങൾക്കായി ഇലക്‌ട്രിക് സ്‌കൂട്ടറുകളിലേക്ക് ചേക്കേറാൻ പലരും തയാറായി. എന്നാൽ ആ ഇടയ്ക്കാണ് ഇവികൾ അഗ്നിക്കിരയായ സംഭവങ്ങൾ കുറെ പുറത്തുവന്നത്.

ഫീച്ചറുകളിൽ ധാരാളിത്തവും 200 കി.മീ. റേഞ്ചും; Simple One ഇലക്‌ട്രിക് സ്‌കൂട്ടർ റിവ്യൂ വിശേഷങ്ങൾ

അതോടെ വീണ്ടും പെട്രോൾ സ്‌കൂട്ടറുകളിലേക്ക് തിരികെ പോയ ഒരു വിഭാഗം വീണ്ടും ഇവികളെ തേടിയെത്തിയിട്ടുണ്ട്. ബെംഗളൂരു ആസ്ഥാനമായുള്ള ഇവി സ്റ്റാർട്ടപ്പ് സിമ്പിൾ എനർജി 2021 സ്വാതന്ത്ര്യ ദിനത്തിൽ ഓലയ്ക്കൊപ്പം ഒരു ഇലക്‌ട്രിക് സ്‌കൂട്ടർ അവതരിപ്പിച്ചിരുന്നു. ഇതുവരെ വിൽപ്പന ആരംഭിച്ചില്ലെങ്കിലും മോഡലിനെ കാത്ത് നിരവധിയാളുകളാണിരിക്കുന്നത്.

ഫീച്ചറുകളിൽ ധാരാളിത്തവും 200 കി.മീ. റേഞ്ചും; Simple One ഇലക്‌ട്രിക് സ്‌കൂട്ടർ റിവ്യൂ വിശേഷങ്ങൾ

സിമ്പിൾ വൺ ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കിയപ്പോൾ വാർത്തകളിൽ നിറഞ്ഞുനിന്ന മോഡലായിരുന്നു. 200 കിലോമീറ്ററിലധികം റേഞ്ചും മണിക്കൂറിൽ 105 കിലോമീറ്റർ വേഗതയും പുറത്തെടുക്കാൻ കഴിയുന്ന സ്‌കൂട്ടറിന് ഇതിനകം പലരുടെയും ഹൃദയം കീഴടക്കനായിരുന്നു. ഇതുവരെ ഏകദേശം 50,000 ബുക്കിംഗുകളോളം നേടാനും കമ്പനിക്കായിട്ടുണ്ട്.

ഫീച്ചറുകളിൽ ധാരാളിത്തവും 200 കി.മീ. റേഞ്ചും; Simple One ഇലക്‌ട്രിക് സ്‌കൂട്ടർ റിവ്യൂ വിശേഷങ്ങൾ

ലോഞ്ച് കഴിഞ്ഞ് ഒരു വർഷം പൂർത്തിയാവാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ സിമ്പിൾ വൺ ഇലക്‌ട്രിക് സ്‌കൂട്ടറിനായുള്ള വിൽപ്പനയും ആരംഭിക്കാൻ തയാറെടുക്കുകയാണ് ബ്രാൻഡ്. അതിന്റെ ഭാഗമായി മോഡലിന്റെ കഴിവുകളും പെർഫോമൻസും തുടങ്ങിയ എല്ലാ കാര്യങ്ങളും ജനങ്ങളിലേക്ക് എത്തിക്കാൻ വൺ ഇവിയുടെ ടെസ്റ്റ് റൈഡ് റിവ്യൂ അവസരവും കമ്പനി ഒരുക്കി. ഇനി ആ വിശേഷങ്ങളിലേക്ക് കടക്കാം.

ഫീച്ചറുകളിൽ ധാരാളിത്തവും 200 കി.മീ. റേഞ്ചും; Simple One ഇലക്‌ട്രിക് സ്‌കൂട്ടർ റിവ്യൂ വിശേഷങ്ങൾ

ഡിസൈനും സ്റ്റൈലും

ഫ്യൂച്ചറിസ്റ്റിക്, ഷാർപ്പ്, അജൈൽ എന്നിവയാണ് സിമ്പിൾ വൺ ആദ്യം നോക്കുമ്പോൾ പെട്ടെന്ന് മനസിലേക്ക് ഓടിയെത്തുന്ന ചില വാക്കുകൾ. സ്കൂട്ടറിലുടനീളം നൽകിയിരിക്കുന്ന ആംഗുലർ ഡിസൈൻ ലൈനുകൾ മോഡലിന് സ്റ്റൈലിഷും പ്രീമിയവുമായ ഫീലാണ് നൽകുന്നത്.

ഫീച്ചറുകളിൽ ധാരാളിത്തവും 200 കി.മീ. റേഞ്ചും; Simple One ഇലക്‌ട്രിക് സ്‌കൂട്ടർ റിവ്യൂ വിശേഷങ്ങൾ

ഏതാണ്ട് ത്രികോണാകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പാണ് മുന്നിൽ. മുൻവശത്തെ ആപ്രോൺ കോണാകൃതിയിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. എല്ലായിടത്തും ഷാർപ്പ് ലെനുകൾ നൽകിയിരിക്കുന്നതും മനോഹരമാണ്. ഹെഡ്‌ലാമ്പിന്റെ ഫ്ലാങ്കിംഗ് ഒരു ഡിസൈൻ ഘടകമാണ്. അത് ഒരു എയറോഡൈനാമിക് മൂലകമാണെന്ന് സിമ്പിൾ എനർജി അവകാശപ്പെടുന്നു.

ഫീച്ചറുകളിൽ ധാരാളിത്തവും 200 കി.മീ. റേഞ്ചും; Simple One ഇലക്‌ട്രിക് സ്‌കൂട്ടർ റിവ്യൂ വിശേഷങ്ങൾ

കൂടാതെ ഇൻഡിക്കേറ്ററും ഈ ഡിസൈൻ ഘടകത്തിലേക്ക് സംയോജിപ്പിച്ചിരിക്കുകയാണ് ചെയ്‌തിരിക്കുന്നത്. ഇന്ത്യൻ വിപണിയിലെ മറ്റെല്ലാ സ്‌കൂട്ടറുകളും ഡിസൈനിൽ വളഞ്ഞ ശൈലി അവതരിപ്പിക്കുമ്പോൾ മുൻവശത്തെ മഡ്‌ഗാർഡിന് ഏതാണ്ട് ചതുരാകൃതിയിലുള്ള രൂപകൽപ്പനയാണ് സിമ്പിൾ വണ്ണിൽ കാണാനാവുന്നത്.

ഫീച്ചറുകളിൽ ധാരാളിത്തവും 200 കി.മീ. റേഞ്ചും; Simple One ഇലക്‌ട്രിക് സ്‌കൂട്ടർ റിവ്യൂ വിശേഷങ്ങൾ

പുരികത്തിന്റെ ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകൾ ഹാൻഡിൽബാറിലും ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഹൗസിംഗിലും സംയോജിപ്പിച്ചിരിക്കുന്നു. വശങ്ങളിൽ നിന്നും നോക്കുമ്പോൾ ഒരാളുടെ ശ്രദ്ധ ആകർഷിക്കുന്ന ആദ്യത്തെ ഘടകം 12 ഇഞ്ച് അലോയ് വീലുകളായിരിക്കും. ഒരു സ്റ്റാർ ഡിസൈൻ സ്റ്റൈലിംഗാണ് കമ്പനി ഇതിൽ പരിചയപ്പെടുത്തിയിരിക്കുന്നത്.

ഫീച്ചറുകളിൽ ധാരാളിത്തവും 200 കി.മീ. റേഞ്ചും; Simple One ഇലക്‌ട്രിക് സ്‌കൂട്ടർ റിവ്യൂ വിശേഷങ്ങൾ

വശങ്ങളിലെ ബോഡി പാനലുകളിലും അതേ ആംഗുലർ ഷാർപ്പ് ഡിസൈൻ ലൈനുകൾ കാണാനാവും. ഫ്ലോർബോർഡ് പരന്നതും ഉയർന്നതുമാണെന്ന കാര്യവും എടുത്തു പറയാനാവുന്നതാണ്. അതേസമയം സിംഗിൾ-പീസ് സീറ്റും സവിശേഷമാണ്. അടിയിൽ സ്റ്റൈലിഷ് സ്വിംഗാർം കാണാം. ഒതുക്കമുള്ള വലിപ്പത്തിലാണ് അത് പൂർത്തിയാക്കിയിരിക്കുന്നതും.

ഫീച്ചറുകളിൽ ധാരാളിത്തവും 200 കി.മീ. റേഞ്ചും; Simple One ഇലക്‌ട്രിക് സ്‌കൂട്ടർ റിവ്യൂ വിശേഷങ്ങൾ

ഗോൾഡൻ നിറത്തിലുള്ള കാലിപ്പറുകളുള്ള പെറ്റൽ ഡിസ്‌ക് ബ്രേക്കുകളും സ്വന്തമായുള്ളൊരു സ്റ്റൈലാണ് മുന്നോട്ടുവെക്കുന്നത്. പിൻഭാഗത്ത് സ്റ്റൈലിഷായ എൽഇഡി ടെയിൽ ലാമ്പ് തന്നെയാണ് പ്രധാന ആകർഷണം. ഗ്രാബ് റെയിലും വ്യത്യസ്‌തമാർന്ന ഡിസൈനാണ് സിമ്പിൾ നൽകിയിരിക്കുന്നത്. ഡിസൈൻ വശങ്ങളിലേക്ക് നോക്കിയാൽ സിമ്പിൾ വൺ മൊത്തത്തിൽ അടിപൊളിയാണ്. യുവത്വവും ഫ്യൂച്ചറിസ്റ്റിക്കുമായ ഡിസൈൻ ശൈലി ആരെയും ആകർഷിക്കാനും പ്രാപ്‍‌തമാണ്.

ഫീച്ചറുകളിൽ ധാരാളിത്തവും 200 കി.മീ. റേഞ്ചും; Simple One ഇലക്‌ട്രിക് സ്‌കൂട്ടർ റിവ്യൂ വിശേഷങ്ങൾ

ഫീച്ചറുകൾ

ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാലും ഇവനൊരു ധാരാളിയാണെന്ന് പറയാതെ വയ്യ. ഹെഡ്‌ലാമ്പ്, ഡിആർഎല്ലുകൾ, ഇൻർിക്കേറ്ററുകൾ, ടെയിൽ ലാമ്പ് എന്നിവയെല്ലാം എൽഇഡി യൂണിറ്റുകളാണ്. സിമ്പിൾ വണ്ണിന് രസകരമായ സ്വിച്ച് ഗിയറാണ് കമ്പനി സമ്മാനിച്ചിരിക്കുന്നതും. ഡിസൈനിന്റെ കാര്യത്തിൽ സ്വിച്ചുകൾ മനോഹരമായാണ് പൂർത്തിയാക്കിയിരിക്കുന്നത്.

ഫീച്ചറുകളിൽ ധാരാളിത്തവും 200 കി.മീ. റേഞ്ചും; Simple One ഇലക്‌ട്രിക് സ്‌കൂട്ടർ റിവ്യൂ വിശേഷങ്ങൾ

എന്നിരുന്നാലും ഉത്പാദനത്തിലേക്ക് തയാറാകുന്നതിന് മുമ്പ് ഗുണനിലവാരവും ഫിറ്റും ഫിനിഷും ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. പ്രീ-പ്രൊഡക്ഷൻ സ്കൂട്ടറാണ് ഇപ്പോൾ റിവ്യൂവിനായി കിട്ടിയിരിക്കുന്നതെന്നും പ്രത്യേകം ഓർമിപ്പിക്കാം. പ്ലാസ്റ്റിക്കുകളുടെയും ബോഡി പാനലുകളുടെയും ഗുണനിലവാരം ഇപ്പോഴും പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിലാണ്. അതേസമയം മെക്കാനിക്കൽ വശങ്ങൾ പൂർണമാണെന്നും കമ്പനി പറയുന്നു.

ഫീച്ചറുകളിൽ ധാരാളിത്തവും 200 കി.മീ. റേഞ്ചും; Simple One ഇലക്‌ട്രിക് സ്‌കൂട്ടർ റിവ്യൂ വിശേഷങ്ങൾ

വലിയ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീനാണ് ഇൻസ്ട്രുമെന്റേഷനാണ് ചുമതലകൾ കൈകാര്യം ചെയ്യുന്നത്. ടച്ച് ഇന്റർഫേസിന്റെ പ്രതികരണം മികച്ചതാണെന്നും എടുത്തുപറയാം. എന്നിരുന്നാലും ചില പോരായ്മകളുണ്ടെന്നതും ചൂണ്ടിക്കാണിക്കാതെ വയ്യ. സോഫ്‌റ്റ്‌വെയറിന്റെ ബീറ്റാ പതിപ്പാണ് റിവ്യൂവിന് ലഭിച്ച ഇലക്‌ട്രിക് സ്കൂട്ടറിലുള്ളത്. ആയതിനാൽ സിമ്പിൾ വണ്ണിന്റെ എല്ലാ പ്രവർത്തനങ്ങളും ലഭ്യമായിരുന്നില്ല.

ഫീച്ചറുകളിൽ ധാരാളിത്തവും 200 കി.മീ. റേഞ്ചും; Simple One ഇലക്‌ട്രിക് സ്‌കൂട്ടർ റിവ്യൂ വിശേഷങ്ങൾ

പൂർണമായും പ്രവർത്തനക്ഷമമായ യൂണിറ്റിൽ സ്പീഡോമീറ്റർ, ഓഡോമീറ്റർ, ട്രിപ്പ് മീറ്ററുകൾ, അവറേജ് സ്പീഡ് ഇൻഡിക്കേറ്റർ, റേഞ്ച് ഡിസ്പ്ലേ, ബാറ്ററി നില എന്നിവയെല്ലാം ഹോം സ്ക്രീനിൽ ലഭ്യമാവും. മറ്റ് ഇലക്ട്രിക് സ്കൂട്ടറുകളിൽ നിന്ന് വേറിട്ടുനിൽക്കുന്ന സിമ്പിൾ വണ്ണിന്റെ ഒരു സവിശേഷതയെന്തെന്നാൽ ബാറ്ററി ഹെൽത്ത് ഡിസ്പ്ലേയാണ്.

ഫീച്ചറുകളിൽ ധാരാളിത്തവും 200 കി.മീ. റേഞ്ചും; Simple One ഇലക്‌ട്രിക് സ്‌കൂട്ടർ റിവ്യൂ വിശേഷങ്ങൾ

ബാറ്ററി ഹെൽത്ത് മോണിറ്റർ ബാറ്ററി പായ്ക്കിന്റെ ആരോഗ്യസ്ഥിതി പ്രദർശിപ്പിക്കുന്നു. ഇത് വളരെ ഉപയോഗപ്രദമായ സവിശേഷതയാണ്. ബാറ്ററി പായ്ക്കിന് കുറച്ച് ശ്രദ്ധ ആവശ്യമുണ്ടോ എന്ന് വിലയിരുത്താനും ഈ ഫീച്ചർ റൈഡറെ സഹായിക്കുന്നു. ഇതിൽ തെർമൽ റൺവേ ഉണ്ടെങ്കിൽ ഈ സവിശേഷത പ്രത്യേകിച്ചും ഉപയോഗപ്രദമാകും.

ഫീച്ചറുകളിൽ ധാരാളിത്തവും 200 കി.മീ. റേഞ്ചും; Simple One ഇലക്‌ട്രിക് സ്‌കൂട്ടർ റിവ്യൂ വിശേഷങ്ങൾ

സ്‌ക്രീൻ റൈഡ് മോഡുകളും പ്രദർശിപ്പിക്കുന്നുണ്ട് ബ്ലൂടൂത്ത്, വൈഫൈ എന്നിവ വഴി നിങ്ങളുടെ സ്‌മാർട്ട്‌ഫോണുമായി ജോടിയാക്കാനാകും. കണക്റ്റഡ് ഫീച്ചറുകളിൽ റിമോട്ട് ആക്‌സസ്, ജിയോ-ഫെൻസിംഗ്, OTA അപ്‌ഡേറ്റുകൾ, സേവിംഗ്, ഫോർവേഡിംഗ് റൂട്ടുകൾ, റൈഡ് സ്റ്റാറ്റിസ്റ്റിക്‌സ്, റിമോട്ട് ലോക്കിംഗ് മുതലായവയും ഉൾപ്പെടുന്നു.

ഫീച്ചറുകളിൽ ധാരാളിത്തവും 200 കി.മീ. റേഞ്ചും; Simple One ഇലക്‌ട്രിക് സ്‌കൂട്ടർ റിവ്യൂ വിശേഷങ്ങൾ

വാഹന രജിസ്ട്രേഷൻ പേപ്പറുകൾ, ഡ്രൈവിംഗ് ലൈസൻസ് ഇൻഷുറൻസ് പേപ്പറുകൾ മുതലായവ പോലുള്ള പ്രധാനപ്പെട്ട രേഖകൾ റൈഡർക്ക് സംഭരിക്കാനും പ്രദർശിപ്പിക്കാനും കഴിയുന്ന ഡോക്യുമെന്റ് ഡിസ്പ്ലേയാണ് മറ്റൊരു ഉപയോഗപ്രദമായ സവിശേഷത.

ഫീച്ചറുകളിൽ ധാരാളിത്തവും 200 കി.മീ. റേഞ്ചും; Simple One ഇലക്‌ട്രിക് സ്‌കൂട്ടർ റിവ്യൂ വിശേഷങ്ങൾ

ക്രൂയിസ് കൺട്രോളും റിവേഴ്സ് മോഡും പോലും സിമ്പിൾ എനർജി വൺ ഇലക്‌ട്രിക് സ്കൂട്ടറിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇവയെല്ലാം ഒരുമിച്ച് ചേർക്കുമ്പോൾ സിമ്പിൾ വൺ ഇലക്ട്രിക് സ്കൂട്ടറിൽ ഫീച്ചറുകളുടെ ഒരു കുറവും ഇല്ലെന്ന് മനസിസാക്കാം.

ഫീച്ചറുകളിൽ ധാരാളിത്തവും 200 കി.മീ. റേഞ്ചും; Simple One ഇലക്‌ട്രിക് സ്‌കൂട്ടർ റിവ്യൂ വിശേഷങ്ങൾ

പെർഫോമൻസും സവിശേഷതകളും

സിമ്പിൾ വൺ ഒരു മികച്ച സ്‌കൂട്ടറും രസകരമായ യാത്രയുമാണ് പ്രതിദാനം ചെയ്യുന്നത്. ഒതുക്കമുള്ളതും ടോർക്ക് സാന്ദ്രവുമായ മോട്ടോർ ഉപയോഗിച്ചാണ് ഇവി പ്രവർത്തിപ്പിക്കുന്നത്. ഈ മോട്ടോറിന് ഏറ്റവും ഉയർന്ന ടോർക്ക്-സൈസ് അനുപാതമുണ്ടെന്ന് സിമ്പിൾ എനർജി അവകാശപ്പെടുന്നു. പിൻ വീൽ ഒരു ബെൽറ്റ് ഡ്രൈവ് സംവിധാനമാണ് ഉപയോഗിക്കുന്നത്.

ഫീച്ചറുകളിൽ ധാരാളിത്തവും 200 കി.മീ. റേഞ്ചും; Simple One ഇലക്‌ട്രിക് സ്‌കൂട്ടർ റിവ്യൂ വിശേഷങ്ങൾ

കഴിഞ്ഞ വർഷം സ്‌കൂട്ടറിനെ പരിചയപ്പെടുത്തിയപ്പോൾ സിമ്പിൾ വണ്ണിനെക്കുറിച്ചുള്ള ഏറ്റവും രസകരമായ വസ്തുതകളിലൊന്നായിരുന്നു ഇലക്ട്രിക് സ്‌കൂട്ടറുകളുടെ മാനദണ്ഡമായ ബെൽറ്റിന് പകരം ഒരു ചെയിൻ ഉപയോഗിച്ചുള്ള സെറ്റപ്പ് ചെയിനിന് പകരം കുറഞ്ഞ മെയിന്റനൻസ് ബെൽറ്റ് ഡ്രൈവാവും കൂടുതൽ അനുയോജ്യമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ മാറ്റത്തിന് കമ്പനി തയാറായത്.

ഫീച്ചറുകളിൽ ധാരാളിത്തവും 200 കി.മീ. റേഞ്ചും; Simple One ഇലക്‌ട്രിക് സ്‌കൂട്ടർ റിവ്യൂ വിശേഷങ്ങൾ

മേൽപ്പറഞ്ഞ മോട്ടോർ 4.5kW നാമമാത്രമായ പവർ ഉത്പാദിപ്പിക്കുന്നു. അതേസമയം പീക്ക് പവർ 8.4kW ആണ്. ഇത് 72 Nm torque ഔട്ട്പുട്ടും നൽകുന്നു. മണിക്കൂറിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 2.77 സെക്കന്റുകൾ മാത്രം മതി. സോണിക് മോഡിൽ ഇവി അതിന്റെ ഏറ്റവും ഉയർന്ന പെർഫോമൻസാണ് നൽകുന്നത്.

ഫീച്ചറുകളിൽ ധാരാളിത്തവും 200 കി.മീ. റേഞ്ചും; Simple One ഇലക്‌ട്രിക് സ്‌കൂട്ടർ റിവ്യൂ വിശേഷങ്ങൾ

മോഡുകളെക്കുറിച്ച് പറയുമ്പോൾ സിമ്പിൾ വണ്ണിൽ ഇക്കോ, റൈഡ്, ഡാഷ്, സോണിക് എന്നിങ്ങനെ നാല് മോഡുകളാണ് ഉൾപ്പെടുന്നത്. ഈ റൈഡ് മോഡുകൾ പെർഫോമൻസിവും റേഞ്ചിലും വലിയ വ്യത്യാസം ഉണ്ടാക്കുന്നുവെന്ന് പ്രത്യേകം ഓർമിക്കുക. മാത്രമല്ല ഈ മോഡുകൾ ഏറ്റവും പ്രായോഗികമായ ഇലക്ട്രിക് സ്കൂട്ടറുകളിൽ ഒന്നാക്കി സിമ്പിൾ വണ്ണിനെ മാറ്റുന്നുമുണ്ട്.

ഫീച്ചറുകളിൽ ധാരാളിത്തവും 200 കി.മീ. റേഞ്ചും; Simple One ഇലക്‌ട്രിക് സ്‌കൂട്ടർ റിവ്യൂ വിശേഷങ്ങൾ

ഇക്കോ മോഡിൽ സിമ്പിൾ വണ്ണിന് 200 കിലോമീറ്ററിലധികം റേഞ്ചാണ് ലഭിക്കുന്നത്. അതേസമയം ഉയർന്ന് വേഗത മണിക്കൂറിൽ 50 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു. സ്‌കൂട്ടറിൽ നിന്ന് പരമാവധി റേഞ്ച് എക്‌സ്‌ട്രാക്റ്റുചെയ്യാൻ റൈഡർ ശ്രമിക്കുമ്പോൾ മാത്രം ഉപയോഗിക്കേണ്ട ഒരു മോഡാണിത്.

ഫീച്ചറുകളിൽ ധാരാളിത്തവും 200 കി.മീ. റേഞ്ചും; Simple One ഇലക്‌ട്രിക് സ്‌കൂട്ടർ റിവ്യൂ വിശേഷങ്ങൾ

റൈഡ് മോഡിൽ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ റേഞ്ച് ഏകദേശം 160 കിലോമീറ്ററായി കുറയുന്നുണ്ട്. എന്നാൽ ഉയർന്ന വേഗത മണിക്കൂറിൽ 70 കിലോമീറ്ററായി വർധിക്കുകയും ചെയ്യും. സിമ്പിൾ എനർജി പറയുന്നത് അനുസരിച്ച് നിങ്ങളുടെ ദൈനംദിന യാത്രാമാർഗങ്ങളിൽ സിറ്റി യാത്രകൾക്കായി തെരഞ്ഞെടുക്കാവുന്ന ഏറ്റവും അനുയോജ്യമായ മോഡാണ് റൈഡ്.

ഫീച്ചറുകളിൽ ധാരാളിത്തവും 200 കി.മീ. റേഞ്ചും; Simple One ഇലക്‌ട്രിക് സ്‌കൂട്ടർ റിവ്യൂ വിശേഷങ്ങൾ

അതേസമയം ഡാഷ് മോഡിൽ പെർഫോമൻസ് ഗണ്യമായി ഉയരുന്നുണ്ട്. സിമ്പിൾ എനർജിയിൽ 'ട്രാക്ക്' മോഡ് എന്ന് ആന്തരികമായി അറിയപ്പെട്ടിരുന്ന മോഡാണിത്. ഇവിടെ റേഞ്ച് 120 കിലോമീറ്ററായി കുറയുമ്പോൾ ഉയർന്ന വേഗത മണിക്കൂറിൽ 85 കിലോമീറ്ററായി വർധിക്കുകയും ചെയ്യും.

ഫീച്ചറുകളിൽ ധാരാളിത്തവും 200 കി.മീ. റേഞ്ചും; Simple One ഇലക്‌ട്രിക് സ്‌കൂട്ടർ റിവ്യൂ വിശേഷങ്ങൾ

ഉയർന്ന പെർഫോമൻസുള്ള റൈഡ് മോഡിനെ സോണിക് എന്നാണ് വിളിക്കുന്നത്. ഈ മോഡിൽ ഉയർന്ന വേഗത മണിക്കൂറിൽ 105 കിലോമീറ്ററായി വർധിക്കുകയും റേഞ്ച് 85 കിലോമീറ്ററായി കുറയുകയും ചെയ്യുന്നു. ഈ മോഡിൽ ആക്സിലറേഷൻ തീർത്തും വിസ്മയകരമാണെന്ന് പറയാതെ വയ്യ!

ഫീച്ചറുകളിൽ ധാരാളിത്തവും 200 കി.മീ. റേഞ്ചും; Simple One ഇലക്‌ട്രിക് സ്‌കൂട്ടർ റിവ്യൂ വിശേഷങ്ങൾ

സവിശേഷമായ ബാറ്ററി സജ്ജീകരണമാണ് സിമ്പിൾ വൺ നൽകുന്നത്. 3.3kWh ശേഷിയുള്ള ഫിക്സഡ് ബാറ്ററിയും 1.5kWh ശേഷിയുള്ള റിമൂവബിൾ ബാറ്ററി പായ്ക്കും ഇതിലുണ്ട്. ഈ സജ്ജീകരണത്തിലൂടെ ഉപയോക്താക്കൾക്ക് മൊത്തം 4.8kWh ശേഷിയും, റിമൂവബിൾ ബാറ്ററിയുടെ സൗകര്യവും ഒരു നിശ്ചിത ബാറ്ററിയുടെ വിശ്വാസ്യതയും ലഭിക്കും.

ഫീച്ചറുകളിൽ ധാരാളിത്തവും 200 കി.മീ. റേഞ്ചും; Simple One ഇലക്‌ട്രിക് സ്‌കൂട്ടർ റിവ്യൂ വിശേഷങ്ങൾ

നീക്കം ചെയ്യാവുന്ന ബാറ്ററി സീറ്റിനടിയിൽ ഭംഗിയായി തന്നെയാണ് ക്രമീകരിച്ചിരിക്കുന്നത്. സീറ്റ് അടച്ചിരിക്കുമ്പോൾ ബാറ്ററി ലോക്ക് ചെയ്യുന്ന ഒരു സിസ്റ്റം സീറ്റിലുണ്ട്. 30 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ് സ്‌പേസ്, ഫുൾ-ഫേസ് ഹെൽമെറ്റ് സ്ഥാപിക്കാൻ ഉപയോഗിക്കാം. അല്ലെങ്കിൽ മറ്റൊരു സ്പെയർ ബാറ്ററി പായ്ക്ക് കൊണ്ടുപോകാനും ഇത് ഉപയോഗിക്കാം.

ഫീച്ചറുകളിൽ ധാരാളിത്തവും 200 കി.മീ. റേഞ്ചും; Simple One ഇലക്‌ട്രിക് സ്‌കൂട്ടർ റിവ്യൂ വിശേഷങ്ങൾ

സ്‌കൂട്ടറിനൊപ്പം സിമ്പിൾ എനർജി നിങ്ങൾക്ക് മറ്റൊരു റിമൂവബിൾ ബാറ്ററിയും നൽകും. എന്നാൽ ഇതിന് 30,000 രൂപ അധികമായി മുടക്കേണമെന്നു മാത്രം. അധിക ബാറ്ററി മൊത്തം ബാറ്ററി ശേഷി 6.4kWh വരെ ഉയർത്തുന്നുണ്ട്. ഇത് ഇക്കോ മോഡിൽ സ്കൂട്ടറിന് 300 കിലോമീറ്ററിലധികം റേഞ്ച് നൽകുന്നു.

ഫീച്ചറുകളിൽ ധാരാളിത്തവും 200 കി.മീ. റേഞ്ചും; Simple One ഇലക്‌ട്രിക് സ്‌കൂട്ടർ റിവ്യൂ വിശേഷങ്ങൾ

സിമ്പിൾ വൺ ചാർജ് ചെയ്യുന്നത് സങ്കീർണമായ ഒരു ജോലിയല്ല. സ്റ്റാൻഡേർഡ് ചാർജർ ഉപയോഗിച്ച് ഏകദേശം നാല് മണിക്കൂറിനുള്ളിൽ സ്കൂട്ടർ പൂർണമായും ചാർജ് ചെയ്യാം. എന്നിരുന്നാലും സിമ്പിൾ എനർജി വാങ്ങുന്നവർക്ക് 15,499 രൂപയ്ക്ക് ഓപ്ഷണലായി 1.4kW ഫാസ്റ്റ് ചാർജറും വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ചാർജർ 2 മണിക്കൂറിനുള്ളിൽ രണ്ട് ബാറ്ററി പായ്ക്കുകളും ചാർജ് ചെയ്യും. നീക്കം ചെയ്യാവുന്ന ബാറ്ററി പായ്ക്ക് വെറും 75 മിനിറ്റിനുള്ളിൽ പ്രത്യേകം ചാർജ് ചെയ്യാം.

ഫീച്ചറുകളിൽ ധാരാളിത്തവും 200 കി.മീ. റേഞ്ചും; Simple One ഇലക്‌ട്രിക് സ്‌കൂട്ടർ റിവ്യൂ വിശേഷങ്ങൾ

മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ മുന്നിൽ ടെലിസ്‌കോപ്പിക് ഫോർക്കും പിന്നിൽ മോണോഷോക്കുമാണ് സിമ്പിൾ വൺ ഇലക്‌ട്രിക് സ്കൂട്ടർ ഉപയോഗിച്ചിരിക്കുന്നത്. സസ്പെൻഷൻ സജ്ജീകരണം ഏതാണ്ട് മികച്ചതാണന്ന് വിശേഷിപ്പിക്കാം. സ്‌കൂട്ടറിന്റെ ഹാൻഡിലിംഗ് മികവുകളാണ് ഏറ്റവും കൂടുതൽ ആകർഷിച്ചത്.

ഫീച്ചറുകളിൽ ധാരാളിത്തവും 200 കി.മീ. റേഞ്ചും; Simple One ഇലക്‌ട്രിക് സ്‌കൂട്ടർ റിവ്യൂ വിശേഷങ്ങൾ

ബ്രേക്കിംഗിന്റെ കാര്യത്തിലേക്ക് നോക്കിയാലും ഇലക്‌ട്രിക് സ്‌കൂട്ടറികളിൽ ഇന്നേ വരെ കണ്ടിരിക്കുന്നതിൽ വെച്ച് ഏറ്റവും മികച്ച ബ്രേക്കിംഗാണ് സിമ്പിൾ വണ്ണിനുള്ളത്. എബിഎസ് ലഭിക്കുന്നില്ലെങ്കിലും മുന്നിലെ 200 mm ഡിസ്‌ക്കും പിന്നിൽ 190 mm ഡിസ്‌ക്കും പെറ്റൽ യൂണിറ്റുകളും മികച്ച ബ്രേക്കിംഗാണ് പ്രതിദാനം ചെയ്യുന്നത്. സിമ്പിൾ വണ്ണിനായി ബ്രെംബോ പ്രത്യേകമായി കാലിപ്പർ വികസിപ്പിച്ചെടുത്തതാണിത്.

ഫീച്ചറുകളിൽ ധാരാളിത്തവും 200 കി.മീ. റേഞ്ചും; Simple One ഇലക്‌ട്രിക് സ്‌കൂട്ടർ റിവ്യൂ വിശേഷങ്ങൾ

വേരിയന്റും കളർ ഓപ്ഷനുകളും

1.10 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയുള്ള ഒരു സ്റ്റാൻഡേർഡ് വേരിയന്റിലാണ് സിമ്പിൾ വൺ ലഭ്യമാകുന്നത്. വിപുലീകൃത റേഞ്ചിൽ ആ അധിക ബാറ്ററി വേണമെങ്കിൽ 30,000 രൂപ അധികമായി ചെലവാകും. അങ്ങനെ മൊത്തം വില 1.40 ലക്ഷം രൂപ വരെയാകുമെന്ന് ചുരുക്കം.

ഫീച്ചറുകളിൽ ധാരാളിത്തവും 200 കി.മീ. റേഞ്ചും; Simple One ഇലക്‌ട്രിക് സ്‌കൂട്ടർ റിവ്യൂ വിശേഷങ്ങൾ

നിറങ്ങൾ

  • നമ്മ റെഡ്
  • അസൂർ ബ്ലൂ
  • ബ്രേസൻ ബ്ലാക്ക്
  • ഗ്രേസ് വൈറ്റ്
Most Read Articles

Malayalam
English summary
Simple one electric scooter review performance handling and braking details
Story first published: Friday, July 22, 2022, 17:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X