ഈ കുഞ്ഞൻ ഹാച്ച് വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ അറിഞ്ഞിരിക്കണം ഈ ഗുണദോഷങ്ങൾ

കഴിഞ്ഞ രണ്ട് വർഷങ്ങളായി ഇന്ത്യയിൽ വാഹന നിർമാണം നിർത്തിയ ചുരുക്കം ചില വാഹന നിർമാതാക്കളിൽ ഒരാളാണ് ഡാറ്റ്‌സൻ ഇന്ത്യ. 2022-ൽ നിസാൻ ഇന്ത്യയിലെ ഡാറ്റ്‌സൻ ബ്രാൻഡിന്റെ പ്രവർത്തനങ്ങളെല്ലാം പിൻവലിക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.

ഈ കുഞ്ഞൻ ഹാച്ച് വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ അറിഞ്ഞിരിക്കണം ഈ ഗുണദോഷങ്ങൾ

ഇതിലൂടെ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഡാറ്റസനിന്റെ മോഡലായ റെഡി-ഗോ ഉൾപ്പെടെയുള്ള എല്ലാ മോഡലുകളും കമ്പനി നിർത്തലാക്കുകയായിരുന്നു. ചെറുകാർ സെഗ്മെന്റിൽ ചെറുതായൊരു ഇടംകണ്ടെത്താനായ വാഹനമാണ് റെഡി-ഗോ.

ഈ കുഞ്ഞൻ ഹാച്ച് വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ അറിഞ്ഞിരിക്കണം ഈ ഗുണദോഷങ്ങൾ

മൂന്നു പതിറ്റാണ്ടിന്റെ ഇടവേളയ്ക്കൊടുവിൽ എൻട്രി ലെവൽ മോഡലായ 'ഗോ'യുമായി 2014-ലാണു ഡാറ്റ്സൻ തെരഞ്ഞെടുത്ത വിപണികളിലേക്ക് മടങ്ങിയെത്തിയത്. തുടർന്ന് 2016-ൽ തങ്ങളുടെ തുറുപ്പുചീട്ടായ റെഡി-ഗോയെയും ജാപ്പനീസ് ബ്രാൻഡ് ആഭ്യന്തര വിപണിക്കായി സമ്മാനിച്ചു.

MOST READ: ഇലക്ട്രിക് ശ്രേണി വിട്ടുകൊടുക്കാതെ ടാറ്റ, ഇടംപിടിച്ച് BYD; 2022 ഓഗസ്റ്റിലെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

ഈ കുഞ്ഞൻ ഹാച്ച് വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ അറിഞ്ഞിരിക്കണം ഈ ഗുണദോഷങ്ങൾ

റെനോ ക്വിഡിന്റെ അതേ CMF-A പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഡാറ്റ്സൻ റെഡി-ഗോയെ നിർമിച്ചെടുത്തതും. അടിസ്ഥാന മോഡലിന് 2.39 ലക്ഷം രൂപ വില നിശ്ചയിച്ചാണ് ആദ്യ കാലത്ത് വാഹനത്തെ വിപണിയിൽ അവതരിപ്പിച്ചത്. അതേസമയം കാറിന്റെ ടോപ്പ് വേരിയന്റുകൾക്ക് 3.34 ലക്ഷം രൂപയുമായിരുന്നു വില.

ഈ കുഞ്ഞൻ ഹാച്ച് വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ അറിഞ്ഞിരിക്കണം ഈ ഗുണദോഷങ്ങൾ

എന്നാൽ വിപണി വിടുന്ന കാലത്ത് 3.98 ലക്ഷം മുതൽ 4.96 ലക്ഷം രൂപ വരെയായിരുന്നു കുഞ്ഞൻ ഹാച്ചിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില. ഇന്ന് പുതിയ മോഡൽ സ്വന്തമാക്കാനാവില്ലെങ്കിലും ചുളുവിലയ്ക്ക് ഒരു സെക്കൻഡ് ഹാൻഡ് റെഡി-ഗോ നിങ്ങൾക്ക് സ്വന്തമാക്കാനാവും.

MOST READ: സീറ്റ്‌ബെല്‍റ്റ് ധരിക്കാത്ത പിന്‍സീറ്റ് യാത്രക്കാര്‍ ശ്രദ്ധിക്കുക; പൊലീസ് പെറ്റിയടിക്കാന്‍ കാത്തുനില്‍പ്പുണ്ട്

ഈ കുഞ്ഞൻ ഹാച്ച് വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ അറിഞ്ഞിരിക്കണം ഈ ഗുണദോഷങ്ങൾ

എന്നാൽ നിങ്ങൾ ഒരു യൂസ്‌ഡ് ഡാറ്റ്സൻ റെഡി-ഗോ വാങ്ങും മുമ്പ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതായത് എൻട്രി ലെവൽ ഹാച്ച്ബാക്കിന്റെ ചില മേൻമകളും പോരായ്‌മളും. കൂടാതെ എത്തരക്കാർക്കാണ് ഈ കാർ അനുയോജ്യമാവുന്നതെന്നും നമുക്കൊന്ന് നോക്കിയാലോ?

ഈ കുഞ്ഞൻ ഹാച്ച് വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ അറിഞ്ഞിരിക്കണം ഈ ഗുണദോഷങ്ങൾ

ആദ്യം മേൻകളിൽ നിന്നും തുടങ്ങാം

ഡാറ്റ്സൻ റെഡി-ഗോ ശരിക്കും നല്ലൊരു സിറ്റി കാർ ആണ്. ഇതിന്റെ ഒതുക്കമുള്ള വലിപ്പം അനായാസം തിരക്കേറിയ നിരത്തുകളിലൂടെ കൊണ്ടുനടക്കാൻ നിങ്ങളെ അനുവദിക്കും. സ്റ്റിയറിംഗ് ഭാരം കുറഞ്ഞതാണെന്നു മാത്രമല്ല ഇത് മികച്ച ഹാൻഡിലിംഗുമാണ് നൽകുന്നത്.

MOST READ: 52 സെക്കന്‍ഡിനുള്ളില്‍ 100 കി.മീ വേഗത; റെക്കോര്‍ഡിട്ട് പുതിയ വന്ദേ ഭാരത് എക്സ്പ്രസ്

ഈ കുഞ്ഞൻ ഹാച്ച് വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ അറിഞ്ഞിരിക്കണം ഈ ഗുണദോഷങ്ങൾ

ഡാറ്റ്‌സന് എഎംടി ഓട്ടോമാറ്റിക് പതിപ്പും റെഡി-ഗോയിൽ ഉണ്ടായിരുന്നു. ഇത് സ്റ്റോപ്പ് ആൻഡ് ഗോ ട്രാഫിക്കിൽ ഡ്രൈവിംഗ് കൂടുതൽ അനായാസമാക്കുന്നു. കൂടാതെ കാറിന് അതിന്റെ സെഗ്മെന്റിസെ ഏറ്റവും ഉയർന്ന 180 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും ലഭ്യമാവും.

ഈ കുഞ്ഞൻ ഹാച്ച് വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ അറിഞ്ഞിരിക്കണം ഈ ഗുണദോഷങ്ങൾ

നിങ്ങൾക്ക് ലഭിക്കുന്ന വേരിയന്റിനെ ആശ്രയിച്ച്, എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ, എൽഇഡി ടെയിൽലൈറ്റുകൾ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയും അതിലേറെയും പോലുള്ള സ്‌മാർട്ട് ഫീച്ചറുകളുടെ ഒരു ശ്രേണിയും റെഡി-ഗോ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഈ കുഞ്ഞൻ ഹാച്ച് വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ അറിഞ്ഞിരിക്കണം ഈ ഗുണദോഷങ്ങൾ

സെക്കൻഡ് ഹാൻഡ് വിപണിയിൽ നിന്നും റെഡി-ഗോ വളരെ വില കുറവിൽ തന്നെ വാങ്ങാനാവും എന്നതും ഒരു വലിയ കാര്യമാണ്. കാറിന്റെ മോഡൽ ഇയറും കണ്ടീഷനും അനുസരിച്ച്, നിങ്ങൾക്ക് ഏകദേശം 1.50 ലക്ഷം രൂപ മുതൽ 3 ലക്ഷം രൂപയ്ക്കുള്ളിൽ കുഞ്ഞൻ കാറിനെ വീട്ടിലെത്തിക്കാനാവും.

ഈ കുഞ്ഞൻ ഹാച്ച് വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ അറിഞ്ഞിരിക്കണം ഈ ഗുണദോഷങ്ങൾ

ഡ്രൈവിംഗ് പഠിക്കാനും അല്ലെങ്കിൽ കൈതെളിയാൻ ഒരു കാർ ആവശ്യമുള്ളവർക്കുമെല്ലാം ഡാറ്റ്സൻ റെഡി-ഗോ പരിഗണിക്കാം. ഇതിനുമാത്രമല്ല, മുമ്പ് പറഞ്ഞപോലെ സിറ്റി ഉപയോഗങ്ങൾക്കായി ഒരു കുഞ്ഞൻ കാർ തേടുന്നവർക്കും അനുയോജ്യമായ മോഡലാണിത്.

ഈ കുഞ്ഞൻ ഹാച്ച് വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ അറിഞ്ഞിരിക്കണം ഈ ഗുണദോഷങ്ങൾ

ഇനി പോരായ്‌മകൾ

ഡാറ്റ്‌സൻ ബ്രാൻഡ് ഇന്ത്യയിൽ നിർത്തലാക്കിയെങ്കിലും ദീർഘകാലടിസ്ഥാനത്തിൽ കമ്പനി വിൽപ്പനാനന്തര സേവനങ്ങളും പാർട്‌സ് ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്. എന്നാൽ ഇത് എത്രത്തോളം പ്രാവർത്തികമാണെന്ന കാര്യത്തിൽ ഇപ്പോഴും ഒരു വ്യക്തതയില്ല. അതിനാൽ ഇക്കാര്യങ്ങൾ മനസിൽ ഓർത്തുകൊണ്ടു മാത്രമേ യൂസ്‌ഡ് റെഡി-ഗോയ വാങ്ങാൻ ഇറങ്ങി പുറപ്പെടാവുള്ളൂ.

ഈ കുഞ്ഞൻ ഹാച്ച് വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ അറിഞ്ഞിരിക്കണം ഈ ഗുണദോഷങ്ങൾ

ഇന്റീരിയറിൽ മാന്യമായ സ്പേസുണ്ടെങ്കിലും ക്യാബിനിൽ ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയലുകളുടെ ഗുണനിലവാരം അത്ര മികച്ചതല്ലെന്നു വേണം പറയാൻ. ഷീറ്റ് മെറ്റൽ വെളിപ്പെടുത്തുന്ന ചില ഓപ്പൺ പാനലുകൾ വരെ യാത്രയിൽ അലോസരമുണ്ടാക്കിയേക്കാം.

ഈ കുഞ്ഞൻ ഹാച്ച് വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ അറിഞ്ഞിരിക്കണം ഈ ഗുണദോഷങ്ങൾ

പ്ലാസ്റ്റിക് ഗുണനിലവാരം തീർച്ചയായും ഡാറ്റ്സൻ റെഡി-ഗോയിൽ മികച്ചതാകാമായിരുന്നു. കൂടാതെ 5 പേർക്കൊന്നും അത്ര മികച്ച യാത്രയും വാഹനത്തിൽ നിന്നും ലഭ്യമായേക്കില്ല. ശരിക്കും പറഞ്ഞാൽ രണ്ട്പേർക്ക് യാത്ര ചെയ്യാനാവുന്ന സിറ്റി കാറാണിത്.

ഈ കുഞ്ഞൻ ഹാച്ച് വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ അറിഞ്ഞിരിക്കണം ഈ ഗുണദോഷങ്ങൾ

കാറിന്റെ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ വകഭേദങ്ങൾ സാമാന്യം മാന്യമായ പെർഫോമൻസ് നൽകുന്നുണ്ടെലും 800 സിസി പതിപ്പ് ഡ്രൈവ് ചെയ്യാൻ അത്ര സുഖകരമായ ഒന്നല്ലെന്നു വേണം പറയാൻ. കൂടാതെ എഎംടി ഓട്ടോമാറ്റിക്കിനും അത്ര പവറൊന്നുമില്ലെന്നു വേണം പറയാൻ. അതായത് അത്ര റെസ്പോൺസീവ് അല്ലെന്ന് സാരം.

More from DriveSpark

Article Published On: Thursday, September 15, 2022, 18:30 [IST]
English summary
Planning to buy a used datsun redi go here are some pros and cons you must consider first
കൂടുതല്‍... #ഡാറ്റ്സൻ #datsun
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X