സീറ്റ്‌ബെല്‍റ്റ് ധരിക്കാത്ത പിന്‍സീറ്റ് യാത്രക്കാര്‍ ശ്രദ്ധിക്കുക; പൊലീസ് പെറ്റിയടിക്കാന്‍ കാത്തുനില്‍പ്പുണ്ട്

കാറിന്റെ പിന്‍സീറ്റില്‍ സീറ്റ്‌ബെല്‍റ്റുകള്‍ ഉണ്ടെങ്കിലും നാം എത്രപേര്‍ അത് ധരിക്കുന്നുണ്ടെന്ന് ഒന്ന് ചിന്തിച്ച് നോക്കൂ. സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാണെന്ന നിയമം എല്ലാവര്‍ക്കും അറിയാമെങ്കിലും ആരും അത് അത്ര ഗൗരവത്തില്‍ എടുക്കാറില്ല. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറുകയാണ്. പിന്‍സീറ്റില്‍ യാത്ര ചെയ്യുമ്പോള്‍ സീറ്റ്‌ബെല്‍റ്റ് ധരിക്കാത്തവരില്‍ നിന്ന് പൊലീസ് പിഴ ഈടാക്കി തുടങ്ങി.

സീറ്റ്‌ബെല്‍റ്റ് ധരിക്കാത്ത പിന്‍സീറ്റ് യാത്രക്കാര്‍ ശ്രദ്ധിക്കുക; പൊലീസ് പെറ്റിയടിക്കാന്‍ കാത്തുനില്‍പ്പുണ്ട്

ടാറ്റ സണ്‍സിന്റെ മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വാഹനാപകടത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. മെര്‍സിഡീസ് ബെന്‍സിന്റെ ആഡംബര കാറില്‍ എല്ലാ സുരക്ഷസൗകര്യങ്ങളോട് കൂടി സഞ്ചരിച്ച മിസ്ത്രിയുടെ മരണം എല്ലാവരെയും ഞെട്ടിച്ചു.

സീറ്റ്‌ബെല്‍റ്റ് ധരിക്കാത്ത പിന്‍സീറ്റ് യാത്രക്കാര്‍ ശ്രദ്ധിക്കുക; പൊലീസ് പെറ്റിയടിക്കാന്‍ കാത്തുനില്‍പ്പുണ്ട്

കാറില്‍ സഞ്ചരിക്കവേ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതാണ് മരണകാരണമെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. സുഹൃത്തുക്കളോടൊപ്പം ഗുജറാത്തിലെ ഒരു പാഴ്‌സി തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെ പാല്‍ഘറില്‍ വെച്ചായിരുന്നു അപകടം.

സീറ്റ്‌ബെല്‍റ്റ് ധരിക്കാത്ത പിന്‍സീറ്റ് യാത്രക്കാര്‍ ശ്രദ്ധിക്കുക; പൊലീസ് പെറ്റിയടിക്കാന്‍ കാത്തുനില്‍പ്പുണ്ട്

അപകടത്തില്‍ പെടുമ്പോള്‍ കാറിന്റെ മുന്‍സീറ്റിലുണ്ടായിരുന്ന മിസ്ത്രിയുടെ സുഹൃത്തുക്കള്‍ രണ്ടുപേര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നു. പിന്‍സീറ്റില്‍ ഇരുന്ന മിസ്ത്രിയും സുഹൃത്ത് ജഹാംഗീര്‍ പാണ്ടോളും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. തല്‍ഫലമായി, കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഇടിയുടെ ആഘാതത്തില്‍ പിന്‍സീറ്റിലുണ്ടായിരുന്ന രണ്ടുപേര്‍ കാറിനുള്ളിലേക്ക് തെറിച്ചുവീണു. മിസ്ത്രിക്കും ജഹാംഗീറിനും അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടു.

സീറ്റ്‌ബെല്‍റ്റ് ധരിക്കാത്ത പിന്‍സീറ്റ് യാത്രക്കാര്‍ ശ്രദ്ധിക്കുക; പൊലീസ് പെറ്റിയടിക്കാന്‍ കാത്തുനില്‍പ്പുണ്ട്

സംഭവം രാജ്യവ്യാപക ചര്‍ച്ചയ്ക്ക് വഴിവെച്ചു. കാറുകളിലെ സുരക്ഷാ ഫീച്ചറുകള്‍ ഇന്ത്യയിലുടനീളം ചര്‍ച്ച ചെയ്യപ്പെട്ടു. അപകടത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ മരിച്ചവര്‍ ഇരുവരും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്ന് കണ്ടെത്തി. അതായത് പിന്‍സീറ്റില്‍ യാത്രചെയ്യുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ല.

സീറ്റ്‌ബെല്‍റ്റ് ധരിക്കാത്ത പിന്‍സീറ്റ് യാത്രക്കാര്‍ ശ്രദ്ധിക്കുക; പൊലീസ് പെറ്റിയടിക്കാന്‍ കാത്തുനില്‍പ്പുണ്ട്

കാറിന്റെ പിന്‍സീറ്റില്‍ ഇരുന്നാലും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന കാര്യം നമ്മുടെ രാജ്യത്ത് പലര്‍ക്കും അറിയില്ല. മുന്‍ സീറ്റില്‍ ഇരിക്കുന്നവര്‍ മാത്രം സീറ്റ് ബെല്‍റ്റ് ധരിച്ചാല്‍ മതിയെന്നാണ് മിക്കവരടെയും ധാരണ. എന്നാല്‍ എല്ലാ സീറ്റുകളിലും സീറ്റ് ബെല്‍റ്റ് ഉള്ള കാറുകളില്‍ യാത്ര ചെയ്യുമ്പോള്‍ എല്ലാവരും സീറ്റ് ബെല്‍റ്റ് ധരിക്കുന്നതാണ് സുരക്ഷിതം.

സീറ്റ്‌ബെല്‍റ്റ് ധരിക്കാത്ത പിന്‍സീറ്റ് യാത്രക്കാര്‍ ശ്രദ്ധിക്കുക; പൊലീസ് പെറ്റിയടിക്കാന്‍ കാത്തുനില്‍പ്പുണ്ട്

ഇന്ത്യന്‍ മോട്ടോര്‍ വാഹന നിയമപ്രകാരം കാറുകളില്‍ യാത്ര ചെയ്യുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. മുന്‍സീറ്റില്‍ ഇരിക്കുന്നവര്‍ മാത്രമല്ല പിന്‍സീറ്റില്‍ ഇരിക്കുന്നവരും നിര്‍ബന്ധമായും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് സാരം. എന്നാല്‍ ആരും അത് വേണ്ടത്ര ഗൗരവത്തില്‍ എടുത്തിട്ടില്ല. കാറുകളിലെ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ പലപ്പോഴും സീറ്റ് ബെല്‍റ്റ് ധരിക്കാറില്ല. പൊലീസുകാരും വാഹന പരിശോധനകളില്‍ ഇതിന് ശിക്ഷ നല്‍കിയിരുന്നില്ല.

സീറ്റ്‌ബെല്‍റ്റ് ധരിക്കാത്ത പിന്‍സീറ്റ് യാത്രക്കാര്‍ ശ്രദ്ധിക്കുക; പൊലീസ് പെറ്റിയടിക്കാന്‍ കാത്തുനില്‍പ്പുണ്ട്

എന്നാല്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പൊലീസ് മിന്നല്‍ വാഹന പരിശോധന നടത്തി. കൊണോട്ട് പ്ലേസിന് സമീപം ബറകംബ റോഡിലായിരുന്നു പരിശോധന. പിന്‍സീറ്റില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്ത 17 പേര്‍ക്ക് പൊലീസ് പിഴയിട്ടു. മോട്ടോര്‍ വാഹന നിയമത്തിലെ 194ബി വകുപ്പ് പ്രകാരമാണ് പിഴയിട്ടത്.

സീറ്റ്‌ബെല്‍റ്റ് ധരിക്കാത്ത പിന്‍സീറ്റ് യാത്രക്കാര്‍ ശ്രദ്ധിക്കുക; പൊലീസ് പെറ്റിയടിക്കാന്‍ കാത്തുനില്‍പ്പുണ്ട്

ഒരു മേഖലയില്‍ മാത്രമാണ് ഈ വാഹന പരിശോധന നടത്തിയത്. തുടര്‍ന്നുള്ള വാഹന പരിശോധനകളില്‍ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന ബോധവത്കരണത്തോടെയാണ് പരിശോധന നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

സീറ്റ്‌ബെല്‍റ്റ് ധരിക്കാത്ത പിന്‍സീറ്റ് യാത്രക്കാര്‍ ശ്രദ്ധിക്കുക; പൊലീസ് പെറ്റിയടിക്കാന്‍ കാത്തുനില്‍പ്പുണ്ട്

ഇപ്പോള്‍ ഡല്‍ഹിയില്‍ ആരംഭിച്ച ഈ വാഹന പരിശോധന രാജ്യത്തുടനീളം വ്യാപിപ്പിക്കുമെന്നാണ് സൂചന. അതിനാല്‍, കാറില്‍ യാത്ര ചെയ്യുമ്പോള്‍ നിങ്ങള്‍ പിന്‍സീറ്റില്‍ ഇരിക്കുകയാണെങ്കില്‍പ്പോലും സീറ്റ് ബെല്‍റ്റ് ധരിക്കുക. ഇത് നിങ്ങളെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കും.

സീറ്റ്‌ബെല്‍റ്റ് ധരിക്കാത്ത പിന്‍സീറ്റ് യാത്രക്കാര്‍ ശ്രദ്ധിക്കുക; പൊലീസ് പെറ്റിയടിക്കാന്‍ കാത്തുനില്‍പ്പുണ്ട്

സൈറസ് മിസ്ത്രിയുടെ മരണത്തിന് ശേഷം സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് സാധാരണമായി മാറിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ മരണം പലരെയും ഞെട്ടിക്കുകയും സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്തവര്‍ക്ക് നല്ലൊരു പാഠമാകുകയും ചെയ്തു. അപകടത്തിന് പിന്നാലെ ഗതാഗത വകുപ്പ് നിരവധി സുരക്ഷ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.

സീറ്റ്‌ബെല്‍റ്റ് ധരിക്കാത്ത പിന്‍സീറ്റ് യാത്രക്കാര്‍ ശ്രദ്ധിക്കുക; പൊലീസ് പെറ്റിയടിക്കാന്‍ കാത്തുനില്‍പ്പുണ്ട്

സീറ്റ് ബെല്‍റ്റ് അലാറം തടയുന്ന ഉപകരണങ്ങളുടെ വില്‍പ്പന ഇന്ത്യയില്‍ നിരോധിച്ചതായിരുന്നു ആദ്യ നടപടി. ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് പോലെയുള്ളള്ള ഓണ്‍ലൈന്‍ ഇ-കൊമേഴ്സ് സൈറ്റുകള്‍ ഈ ക്ലിപ്പുകളുടെ വില്‍പ്പന നിര്‍ത്തി. പിന്‍സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ മുന്നറിയിപ്പ് അലാറം മുഴങ്ങുന്ന തരത്തില്‍ കാറിന്റെ ഡിസൈന്‍ മാറ്റാന്‍ കാര്‍ നിര്‍മാതാക്കളോട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സീറ്റ്‌ബെല്‍റ്റ് ധരിക്കാത്ത പിന്‍സീറ്റ് യാത്രക്കാര്‍ ശ്രദ്ധിക്കുക; പൊലീസ് പെറ്റിയടിക്കാന്‍ കാത്തുനില്‍പ്പുണ്ട്

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ നിരത്തുകളില്‍ ഏകദേശം 1,50,000 ജീവനാണ് പൊലീഞ്ഞത്. ലോകത്തിലെ മൊത്തം റോഡപകട മരണങ്ങളില്‍ 11 ശതമാനവും ഇന്ത്യയിലാണെന്നാണ് ലോകബാങ്ക് റിപ്പോര്‍ട്ട്. ഇന്ത്യന്‍ റോഡുകളില്‍ ഓരോ നാല് മിനിറ്റിലും ഒരു മരണം സംഭവിക്കുന്നുണ്ടെന്നാണ് ആ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ കാരണങ്ങളാല്‍ തന്നെ റോഡുകളില്‍ ജീവന്‍ പൊലിയുന്നത് കുറക്കാനുള്ള തീവ്രശ്രമത്തിലാണ് അധികാരികള്‍.

സീറ്റ്‌ബെല്‍റ്റ് ധരിക്കാത്ത പിന്‍സീറ്റ് യാത്രക്കാര്‍ ശ്രദ്ധിക്കുക; പൊലീസ് പെറ്റിയടിക്കാന്‍ കാത്തുനില്‍പ്പുണ്ട്

സൈഡ്, കര്‍ട്ടന്‍ എയര്‍ബാഗുകള്‍ ഉള്‍പ്പെടെ 6 എയര്‍ബാഗുകളുള്ള കാറുകളുടെ ഉപയോഗത്തിനായി സര്‍ക്കാര്‍ നിരന്തര ഇടപെടല്‍ നടത്തുന്നുണ്ട്. ഇന്ത്യയിലെ എല്ലാ പാസഞ്ചര്‍ വാഹനങ്ങളിലും ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധിത ഫീച്ചറാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഗതാഗത മന്ത്രാലയം. 2022 ഒക്ടോബര്‍ 1 മുതല്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്ന എല്ലാ കാറുകളിലും 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കുന്ന കാര്യം സര്‍ക്കാര്‍ വാഹന നിര്‍മാതാക്കളുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്.

സീറ്റ്‌ബെല്‍റ്റ് ധരിക്കാത്ത പിന്‍സീറ്റ് യാത്രക്കാര്‍ ശ്രദ്ധിക്കുക; പൊലീസ് പെറ്റിയടിക്കാന്‍ കാത്തുനില്‍പ്പുണ്ട്

കാറുകളില്‍ എയര്‍ബാഗുകളുടെ എണ്ണം കൂട്ടുന്നത് ബഡ്ജറ്റ് കാറുകള്‍ക്ക് വില കൂട്ടാനിടയാക്കുമെന്ന കാരണം പറഞ്ഞ് കാര്‍ നിര്‍മ്മാതാക്കള്‍ ഈ നിര്‍ദേശത്തെ എതിര്‍ക്കുകയാണ്. കാര്‍ വില കൂടിയാല്‍ ആളുകള്‍ ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നത് തുടരുമെന്നാണ് അവര്‍ വാദിക്കുന്നത്. ഇത് വിപരീതഫലം ചെയ്യുമെന്നാണ് അവര്‍ ചുണ്ടിക്കാട്ടുന്നത്.

സീറ്റ്‌ബെല്‍റ്റ് ധരിക്കാത്ത പിന്‍സീറ്റ് യാത്രക്കാര്‍ ശ്രദ്ധിക്കുക; പൊലീസ് പെറ്റിയടിക്കാന്‍ കാത്തുനില്‍പ്പുണ്ട്

അധികമായി നല്‍കുന്ന ഒരു എയര്‍ബാഗിന് 900 രൂപയാണ് വിലവരികയെന്നും നാലെണ്ണം ചേര്‍ക്കുമ്പോള്‍ 4000 രൂപയേ വരികയുള്ളൂ എന്നാണ് മന്ത്രി നിതിന്‍ ഗഡ്കരി പറയുന്നത്. ഈ ചെറിയ മാറ്റം ഉപഭോക്താക്കള്‍ ഉള്‍ക്കൊള്ളുമെന്ന് ഗഡ്കരി പറഞ്ഞു. അതെന്തായാലും ഈ ആശയം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം ആസൂത്രണം ചെയ്യുന്നുണ്ട്.

Article Published On: Thursday, September 15, 2022, 14:13 [IST]
English summary
Police started drive to penalize car passengers not wearing rear seatbelts 17 fined in delhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X