ഐസിസ്സിനു മേൽ തീമഴ പെയ്യിച്ച് റഷ്യൻ 'ബ്ലേസിങ് സൺ' മിസ്സൈൽ ലോഞ്ചർ

By Santheep

ഇക്കഴിഞ്ഞ പതിനഞ്ചാം തിയ്യതി സിറിയയിലെ ഐസിസ് തീവ്രവാദികളുടെ മുട്ടിടിപ്പിക്കുന്ന ഒരു പ്രഖ്യാപനം റഷ്യൻ പ്രസിഡണ്ട് വ്ലാദ്മിർ പുടിൻ നടത്തി. 'ബ്ലേസിങ് സൺ' എന്ന പേരിലറിയപ്പെടുന്ന മിസ്സൈൽ ലോഞ്ചറുകൾ സിറിയയിലേക്കയയ്ക്കുമെന്നായിരുന്നു പ്രഖ്യാപനം. ബ്ലേസിങ് സൺ വരുന്നൂ എന്നതിനർഥം മിസ്സൈൽ മഴ പെയ്യുന്നു എന്നാണ്. കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി ഈ മിസ്സൈൽ ലോഞ്ചർ അതിന്റെ പണി തുടങ്ങിയതായി റിപ്പോർട്ടുകൾ വരുന്നുണ്ട്.

ഇന്ത്യയുടെ 25 സുപ്രധാന സൈനിക വാഹനങ്ങള്‍

ഐസിസ് തീവ്രവാദികൾക്കുമേൽ തീമഴ പെയ്യിക്കുന്ന ബ്ലേസിങ് സൺ എന്ന റോക്കറ്റ് ലോഞ്ചറിനെക്കുറിച്ച് ചർച്ച ചെയ്യുന്നു ഇവിടെ.

ഐസിസ്സിനു മേൽ തീമഴ പെയ്യിച്ച് 'ബ്ലേസിങ് സൺ'

ടിഒഎസ്-1 എന്നാണ് ഈ റോക്കറ്റ് ലോഞ്ചറിന്റെ ഔദ്യോഗികനാമം. നിരവധി റോക്കറ്റ് ലോഞ്ചറുകൾ ഒരുമിച്ച് ചേർത്തതാണ് ഈ സന്നാഹം. യുദ്ധടാങ്കിനു മുകളിലായിട്ടാണ് ഈ ലോഞ്ചർ ഘടിപ്പിക്കുക.

ഐസിസ്സിനു മേൽ തീമഴ പെയ്യിച്ച് 'ബ്ലേസിങ് സൺ'

മുപ്പതോ ഇരുപത്തിനാലോ ബാരലുകളാണ് ഈ റോക്കറ്റ് ലോഞ്ചറിലുണ്ടാവുക. ഈ ലോഞ്ചർ സാധാരണമായി ഘടിപ്പിക്കാറുള്ളത് റഷ്യയുടെ ടി-72 ടാങ്കിലാണ്. സിറിയയിലേക്ക് പോയിരിക്കുന്നത് 24 ബാരലുള്ള ടിഒഎസ്-1എ ലോഞ്ചറാണെന്നാണ് വിവരം.

ഐസിസ്സിനു മേൽ തീമഴ പെയ്യിച്ച് 'ബ്ലേസിങ് സൺ'

സിറിയയിൽ ഇത്തരത്തിലുള്ള എത്ര റോക്കറ്റ് ലോഞ്ചറുകൾ എത്തിയിട്ടുണ്ടെന്നത് വ്യക്തമല്ല. ഏറ്റവും കുറഞ്ഞത് ഒരെണ്ണമെങ്കിലും ഇതിനകം തന്നെ എത്തിയിട്ടുണ്ടെന്ന് കേൾക്കുന്നു. ആവശ്യമാണെങ്കിൽ കൂടുതൽ ബ്ലേസിങ് സൺ റോക്കറ്റ് ലോഞ്ചറുകൾ സിറിയയിലേക്ക് നീങ്ങും.

ഐസിസ്സിനു മേൽ തീമഴ പെയ്യിച്ച് 'ബ്ലേസിങ് സൺ'

ഒറ്റത്തവണ ഉതിർക്കുന്ന റോക്കറ്റുകൾക്ക് വിവിധ ലക്ഷ്യ സ്ഥാനങ്ങളിലേക്ക് നീങ്ങുവാൻ കഴിയും. ശത്രുപക്ഷത്തിന് വൻ നാശനഷ്ടങ്ങളുണ്ടാക്കാൻ ഇവയ്ക്ക് സാധിക്കും.

ഐസിസ്സിനു മേൽ തീമഴ പെയ്യിച്ച് 'ബ്ലേസിങ് സൺ'

ലക്ഷ്യസ്ഥാനത്തെത്തിയാൽ ഈ റോക്കറ്റുകൾക്ക് പൊട്ടിത്തെറിക്കൊപ്പം വലിയ തോതിൽ തീ പടർത്താനും സാധിക്കും. തീപ്പിടിക്കുന്ന ഒരു പ്രത്യേക ദ്രാവകവുമായിട്ടാണ് റോക്കറ്റുകൾ ചെല്ലുക.

ഐസിസ്സിനു മേൽ തീമഴ പെയ്യിച്ച് 'ബ്ലേസിങ് സൺ'

ഈ മിസ്സൈലുകൾ ഇഗ്നൈറ്റ് ചെയ്ത് വിടുന്നതും വലിയ റിസ്കുള്ള പണിയാണ്. അടുത്തുനിൽക്കുന്നവരുടെ ചെവി, കണ്ണ് തുടങ്ങിയവ അടിച്ചുപോകാൻ സാധ്യതയുണ്ട്.

ഐസിസ്സിനു മേൽ തീമഴ പെയ്യിച്ച് 'ബ്ലേസിങ് സൺ'

തെർമോബാറിക് ആയുധങ്ങളുടെ കൂട്ടത്തിലാണ് ബ്ലേസിങ് സൺ റോക്കറ്റുകളെ പെടുത്തേണ്ടത്. ഇവ സാധാരണ സ്ഫോടകവസ്തുക്കളിൽ നിന്നും വ്യത്യസ്തമാണ്. 100 ശതമാനവും വ്യാപിച്ച് കത്തിപ്പിടിക്കുന്ന ഇന്ധനമാണ് ഇതിൽ നിറച്ചിരിക്കുന്നത്. അതായത് പൊട്ടിത്തെറിയുടെ വ്യാപനത്തോത് വളരെ ഉയർന്നതായിരിക്കുമെന്നർഥം.

ഐസിസ്സിനു മേൽ തീമഴ പെയ്യിച്ച് 'ബ്ലേസിങ് സൺ'

ഐസിസിന്റെ ആയുധകേന്ദ്രങ്ങൾ നശിപ്പിച്ചുകൊണ്ടാണ് റഷ്യ മുന്നേറുന്നത്. ബ്ലേസിങ് സണ്ണിന്റെ വരവോടെ ഐസിസിന്റെ നാശനഷ്ടങ്ങൾ വലുതായിരിക്കുമെന്നു തന്നെ കരുതാം.

കൂടുതൽ

കൂടുതൽ

ലോകത്തിലെ ഏറ്റവും നിർമാണച്ചെലവുള്ള 10 മിലിട്ടറി വാഹനങ്ങൾ

ലോകത്തിലെ ഏറ്റവും വിലയേറിയ 10 യുദ്ധ ടാങ്കുകള്‍

മെയ്ക്ക് ഇൻ ഇന്ത്യയ്ക്കു മുമ്പ് ഇന്ത്യയിൽ നിർമിച്ച കിടിലൻ യുദ്ധവാഹനങ്ങൾ

ഐസിസ് തീവ്രവാദികള്‍ എന്തുകൊണ്ട് ഹിലക്‌സ് ട്രക്കുപയോഗിക്കുന്നു?

More from DriveSpark

Article Published On: Thursday, October 29, 2015, 17:41 [IST]
English summary
Russian TOS-1A Aka Blazing Sun Missile at Syria.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X