ഐസിസ് തീവ്രവാദികള്‍ എന്തുകൊണ്ട് ഹിലക്‌സ് ട്രക്കുപയോഗിക്കുന്നു?
തീവ്രവാദമില്ലാതെ മതങ്ങള്‍ക്ക് ഒരുകാലത്തും നിലനില്‍പുണ്ടായിട്ടില്ലെന്ന് ചരിത്രം പഠിച്ചവര്‍ക്കറിയാം. ഐസിസ് അഥവാ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ദി ലെവാന്റ് എന്ന സംഘടനയും ഒരു രാവിലെ ഉറക്കമെഴുന്നേറ്റപ്പോള്‍ സംഭവിച്ച ഒന്നല്ല. ഇറാഖും സിറിയയുമാണ് ഈ സംഘടനയുടെ ശക്തിപ്രദേശങ്ങള്‍.
ഈയിടെ പുറത്തുവന്ന ചില വാര്‍ത്തകള്‍ ഐസിസ് ഇസ്ലാമിക തീവ്രവാദികള്‍ വന്‍തോതില്‍ വാഹനങ്ങള്‍ വാങ്ങിക്കൂട്ടിയതിനെക്കുറിച്ചാണ് പറയുന്നത്. ടൊയോട്ട ഹിലക്‌സ് ട്രക്കുകളാണ് ഇവ മിക്കതും. എന്തുകൊണ്ടാണ് ഐസിസ് തീവ്രവാദികള്‍ക്ക് ടൊയോട്ട ഹീലക്‌സ് ട്രക്കിനോട് ഇത്രയധികം പ്രിയം വളരാന്‍ കാരണം? ചര്‍ച്ച ചെയ്യുന്നു, താഴെ.

ആകെ 43 ടൊയോട്ട ഹിലക്‌സ് പിക്കപ്പ് ട്രക്കുകളാണ് സിറിയന്‍ സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യുന്ന ഐസിസ് തീവ്രവാദികള്‍ സ്വന്തമാക്കിയത്. കൂടുതല്‍ ഹിലക്‌സ് പിക്കപ്പുകള്‍ ഡെലിവറി ചെയ്തു കിട്ടാനുണ്ടെന്നാണ് അറിയുന്നത്.

ഈ ട്രക്കുകള്‍ ഐസിസ്സുമായി ബന്ധമുള്ള ഫ്രീ സിറിയന്‍ ആര്‍മി എന്ന സംഘടനയ്ക്ക് അമേരിക്ക കൈമാറിയതാണെന്ന് ആരോപണമുണ്ട്. ആയിരക്കണക്കിന് വാഹനങ്ങള്‍ സ്വന്തമായുണ്ട് ഐസിസ്സിന്. ഇവയില്‍ ഭൂരിഭാഗവും ഹിലക്‌സ് പിക്കപ്പുകളാകാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ദുര്‍ഘടമായ ഭൂമിശാസ്ത്ര പരിതസ്ഥിതികളില്‍ വളരെ വേഗതയില്‍ ഓപ്പറേഷനുകള്‍ നടത്താന്‍ ഹിലക്‌സ് ട്രക്കുകള്‍ സഹായകമാകുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉയര്‍ന്ന ഓഫ് റോഡിങ് ശേഷിയാണ് ഈ ട്രക്കുകളെ തീവ്രവാദികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്.

തോക്കുകള്‍ ഘടിപ്പിക്കാന്‍ താരതമ്യേന എളുപ്പമാണ് ഈ ട്രക്കുകളിലെന്നും പറയപ്പെടുന്നു.

തുകല്‍ കൊണ്ടു നിര്‍മിച്ച സീറ്റുകളാണ് വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. വാഹനത്തിലെ മെഷീന്‍ ഗണ്‍ മൗണ്ടുകള്‍ ഐസിസ്സുകാര്‍ സ്വന്തം നിരയില്‍ നിര്‍മിച്ചതാണെന്ന് കരുതപ്പെടുന്നു.

ഹിലക്‌സിന്റെ ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് മലനിരകളിലും മരുഭൂമിയിലുമെല്ലാം തീവ്രവാദപ്പണിയെടുക്കുന്നവരെ ആകര്‍ഷിക്കുന്ന ഘടകങ്ങളിലൊന്നാണ്. കരുത്തേറിയ ചാസിയും ഉയര്‍ന്ന സ്ഥിരതയും ഈടുനില്‍പും മികവുറ്റ സസ്‌പെന്‍ഷനുകളുമെല്ലാം ഓപ്പറേഷനുകളില്‍ അനുഗ്രഹമായി മാറുന്നു.

1968 മുതല്‍ ഐസിസ് ഹിലക്‌സ് ട്രക്കുകള്‍ വിപണിയിലുണ്ട്. ലോകത്തിലെ ഏറ്റവും കടുത്ത കാലാവസ്ഥകളെ പ്രത്യേകം കണ്ട് നിര്‍മിച്ചതാണ് ഹിലക്‌സ് ട്രക്കുകള്‍.

17 ഇഞ്ച് അലോയ് വീലുകളാണ് വാഹനത്തിലുള്ളത്. ഐസിസ്സുകാര്‍ക്ക് ഡെലിവറി ചെയ്ത വാഹനങ്ങളിലെ വീല്‍ ഇതുതന്നെയാണോ എന്ന കാര്യം വ്യക്തമല്ല.

തീവ്രവാദപ്പണിക്കിടയില്‍ ഒരല്‍പം റിലാക്‌സ് ചെയ്യണമെന്നു തോന്നിയാല്‍ ടൊയോട്ട ടച്ച് മള്‍ടിമീഡിയ സിസ്റ്റം വാഹനത്തിലുണ്ട്. ഇതില്‍ ടൊയോട്ട ടച്ച് ഗോ നേവിഗേഷന്‍ സിസ്റ്റവും ചേര്‍ത്തിരിക്കുന്നു.

റിയര്‍വ്യൂ കാമറയും ഘടിപ്പിച്ചിട്ടുണ്ട് ഈ പിക്കപ്പ് ട്രക്കില്‍. മൂന്ന് എന്‍ജിന്‍ വേരിയന്റുകളാണ് ഈ പിക്കപ്പിലുള്ളത്. മൂന്ന് ലിറ്റര്‍ ശേഷിയുള്ള രണ്ട് എന്‍ജിനുകളും ഒരു 2.5 ലിറ്റര്‍ എന്‍ജിനുമാണ് ഹിലക്‌സിനുള്ളത്.

എല്ലാ വേരിയന്റുകളും ഫോര്‍വീല്‍ ഡ്രൈവുകളാണ്. ഫസ്റ്റ് എയ്ഡ് കിറ്റ്, റിപ്ലക്ടിങ് ജാക്കറ്റുകള്‍, സേഫ്റ്റി കിറ്റ്, വാണിങ് ട്രയാംഗിള്‍ തുടങ്ങിയ സംവിധാനങ്ങള്‍ വാഹനത്തോടു ചേര്‍ത്തിരിക്കുന്നു.

കൂടുതല്‍
മോഡിക്കു വേണ്ടി 'ദേശി എയര്‍ ഫോഴ്‌സ് വണ്‍' തയ്യാറാവുന്നു!
ടിഎസ് കല്യാണരാമന്‍ വാങ്ങിയ ജെറ്റ് വിമാനം


Click it and Unblock the Notifications








