ട്രംപിന് വേണ്ടി ഏഷ്യയിലേക്ക് വിമാനം കയറിയ കാറുകള്‍; രഹസ്യ ചിത്രങ്ങള്‍ പുറത്ത്

Written By:

ഉത്തരകൊറിയയുടെ ആണവ, മിസൈല്‍ പരീക്ഷണങ്ങളെ തുടര്‍ന്നുണ്ടായ ഭീഷണിയും ഉപരോധവും വെല്ലുവിളികളും കലുഷിതമായ സാഹചര്യത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഏഷ്യാ സന്ദര്‍ശനം.

ട്രംപിന് വേണ്ടി ഏഷ്യയിലേക്ക് വിമാനം കയറിയ കാറുകള്‍; രഹസ്യ ചിത്രങ്ങള്‍ പുറത്ത്

ഉത്തരകൊറിയയ്ക്ക് എതിരെയുള്ള സഖ്യം ശക്തിപ്പെടുത്തുകയാണ് ഡൊണള്‍ഡ് ട്രംപിന്റെ സന്ദര്‍ശനലക്ഷ്യം. രാജ്യാന്തര സമൂഹം ഉറ്റുനോക്കുന്ന ട്രംപിന്റെ ഏഷ്യന്‍ സന്ദര്‍ശനത്തില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ സുരക്ഷാ മുന്നൊരുക്കങ്ങളുടെ ചിത്രങ്ങളാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്.

ട്രംപിന് വേണ്ടി ഏഷ്യയിലേക്ക് വിമാനം കയറിയ കാറുകള്‍; രഹസ്യ ചിത്രങ്ങള്‍ പുറത്ത്

സര്‍വ്വ സന്നാഹങ്ങളോടെയുമുള്ള ട്രംപിന്റെ വാഹനവ്യൂഹങ്ങളെ ചിത്രം വെളിപ്പെടുത്തുന്നു. ട്രംപിന് വേണ്ടി ഭീമാകരമായ C-17 ഗ്ലോബ്മാസ്റ്റര്‍ വിമാനത്തില്‍ പുറപ്പെട്ട വാഹനവ്യൂഹത്തിന്‍െ ചിത്രങ്ങള്‍ രഹസ്യ സുരക്ഷാ വിഭാഗമാണ് ട്വിറ്ററിലൂടെ പുറത്ത് വിട്ടത്.

ട്രംപിന് വേണ്ടി ഏഷ്യയിലേക്ക് വിമാനം കയറിയ കാറുകള്‍; രഹസ്യ ചിത്രങ്ങള്‍ പുറത്ത്

അത്യാധുനിക സുരക്ഷ ഒരുങ്ങിയ വാഹനവ്യൂഹത്തില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനം ബീസ്റ്റും ഉള്‍പ്പെട്ടിട്ടുണ്ട്. കാഡിലാക്ക് ബീസ്റ്റിനെ അറിയില്ലേ?

ട്രംപിന് വേണ്ടി ഏഷ്യയിലേക്ക് വിമാനം കയറിയ കാറുകള്‍; രഹസ്യ ചിത്രങ്ങള്‍ പുറത്ത്

രാജ്യാന്തര സന്ദര്‍ശനങ്ങളിലും അമേരിക്കന്‍ പ്രസിഡന്റ് യാത്ര ചെയ്യുക ഔദ്യോഗിക വാഹനമായ കാഡിലാക്ക് ബീസ്റ്റില്‍ മാത്രമാണ്.

Trending On DriveSpark Malayalam:

ഔഡി R8 ന്റെ ഫോട്ടോഷൂട്ട് നടന്നത് കാര്‍ ഇല്ലാതെ!

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍

ട്രംപിന് വേണ്ടി ഏഷ്യയിലേക്ക് വിമാനം കയറിയ കാറുകള്‍; രഹസ്യ ചിത്രങ്ങള്‍ പുറത്ത്

ഏത് സാഹചര്യത്തിലും അടിപതറാതെ അമേരിക്കന്‍ പ്രസിഡന്റിന് സുരക്ഷ ഒരുക്കാന്‍ കാഡിലാക്ക് ലിമോസീന് സാധിക്കും. ബാലിസ്റ്റിക് മിസൈലോ, ഐഇഡിയോ, രാസായുധങ്ങളോ എന്തുമാകട്ടെ കാഡിലാക്കിനുള്ളില്‍ അമേരിക്കന്‍ പ്രസിഡന്റ് എന്നും സുരക്ഷിതമായിരിക്കും.

ട്രംപിന് വേണ്ടി ഏഷ്യയിലേക്ക് വിമാനം കയറിയ കാറുകള്‍; രഹസ്യ ചിത്രങ്ങള്‍ പുറത്ത്

അത്യാധുനിക ആശയവിനിമയ സങ്കേതികതയും, അടിയന്തര വൈദ്യസഹായ സജ്ജീകരണങ്ങളും കാഡിലാക്ക് ബീസ്റ്റിലുണ്ട്.

Trending On DriveSpark Malayalam:

ദുബായ് പൊലീസിന് കൂട്ടായി പറക്കും ബൈക്ക്; അമ്പരപ്പ് മാറാതെ ലോകരാജ്യങ്ങള്‍

കേട്ടതൊക്കെ സത്യമാണോ?; റോള്‍സ് റോയ്‌സിനെ കുറിച്ചുള്ള ചില വമ്പന്‍ തെറ്റിദ്ധാരണകള്‍

ട്രംപിന് വേണ്ടി ഏഷ്യയിലേക്ക് വിമാനം കയറിയ കാറുകള്‍; രഹസ്യ ചിത്രങ്ങള്‍ പുറത്ത്

അതേസമയം നിലവിലുള്ള കാഡിലാക്കിലും മികച്ച മറ്റൊരു അവതാരം, കാഡിലാക്ക് വണ്ണിന്റെ പണിപ്പുരയിലാണ് അമേരിക്ക. അമേരിക്കന്‍ നിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോര്‍സാണ് പുതിയ കാഡിലാക്ക് വണ്ണിനെ നിര്‍മ്മിക്കുന്നത്.

Recommended Video - Watch Now!
[Malayalam] 2017 Hyundai Verna Launched In India - DriveSpark
ട്രംപിന് വേണ്ടി ഏഷ്യയിലേക്ക് വിമാനം കയറിയ കാറുകള്‍; രഹസ്യ ചിത്രങ്ങള്‍ പുറത്ത്

പുതിയ കാഡിലാക്ക് വണ്ണുമായി അഭ്യൂഹങ്ങള്‍ ഏറെയാണ്. എന്നാല്‍ പുതിയ ഔദ്യോഗിക വാഹനത്തെ അതീവ രഹസ്യമായാണ് ജനറല്‍ മോട്ടോര്‍സും അമേരിക്കന്‍ സുരക്ഷാ വിഭാഗവും സംയുക്തമായി ഒരുക്കുന്നത്.

ട്രംപിന് വേണ്ടി ഏഷ്യയിലേക്ക് വിമാനം കയറിയ കാറുകള്‍; രഹസ്യ ചിത്രങ്ങള്‍ പുറത്ത്

എന്നാല്‍ കനത്ത മൂടുപടത്തിലുള്ള പുതിയ കാഡിലാക്ക് വണ്ണിനെ ഒരിക്കല്‍ മാത്രം ക്യാമറയ്ക്ക് പകര്‍ത്താന്‍ സാധിച്ചു. 15.8 മില്യണ്‍ ഡോളറാണ് പുതിയ കാഡിലാക്ക് വണ്ണിന് വേണ്ടി അമേരിക്ക മാറ്റി വെച്ചിരിക്കുന്നത്.

ട്രംപിന് വേണ്ടി ഏഷ്യയിലേക്ക് വിമാനം കയറിയ കാറുകള്‍; രഹസ്യ ചിത്രങ്ങള്‍ പുറത്ത്

അടുത്ത വര്‍ഷത്തോടെ കാഡിലാക്ക് വണ്‍ പൂര്‍ത്തിയാകുമെന്നാണ് സൂചന.

ട്രംപിന് വേണ്ടി ഏഷ്യയിലേക്ക് വിമാനം കയറിയ കാറുകള്‍; രഹസ്യ ചിത്രങ്ങള്‍ പുറത്ത്

നിലവില്‍ മുന്‍പ്രസിഡന്റ് ബരാക് ഒബാമ ഉപയോഗിച്ചിരുന്ന കാഡിലാക്ക് ബീസ്റ്റിനെയാണ് ഡൊണള്‍ഡ് ട്രംപ് ഉപയോഗിക്കുന്നത്. 1.5 മില്യണ്‍ ഡോളറാണ് ചെലവിലാണ് നിലവിലെ കാഡിലാക്ക് ബീസ്റ്റ് ഒരുങ്ങിയിട്ടുള്ളതും.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #off beat
English summary
Trump’s Motorcade on Airplane to Asia. Read in Malayalam.
Story first published: Friday, November 10, 2017, 14:17 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark