ഇന്ത്യയിൽ വേറെ ആർക്കുമില്ല! രാജ്യത്ത് എത്തും മുമ്പേ പുത്തൻ ലാൻഡ് ക്രൂയിസർ സ്വന്തമാക്കി തമിഴ്‌നാട് മന്ത്രി

ആഗോള വിപണിയിൽ എത്തി ഹിറ്റായതോടെ പലരും കാത്തിരിക്കുന്ന മോഡലുകളിൽ ഒന്നാണ് എസ്‌യുവികളുടെ വല്യേട്ടൻ എന്നറിയപ്പെടുന്ന ടൊയോട്ട ലാൻഡ് ക്രൂയിസറിനെ. വിദേശത്തെല്ലാം നീണ്ട ബുക്കിംഗ് കാലയളവുള്ള വാഹനം ഈ വർഷം അവസാനത്തോടെയാവും ഇന്ത്യയിൽ അവതരിപ്പിക്കുകയെന്നാണ് സൂചന.

ഇന്ത്യയിൽ വേറെ ആർക്കുമില്ല! രാജ്യത്ത് എത്തും മുമ്പേ പുത്തൻ ലാൻഡ് ക്രൂയിസർ സ്വന്തമാക്കി തമിഴ്‌നാട് മന്ത്രി

എന്നാൽ ടൊയോട്ട കിർലോസ്‌കർ പുതിയ ലാൻഡ് ക്രൂയിസറിന്റെ ലോഞ്ച് പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരൻ എസ്‌യുവി വാങ്ങിയിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിൽ നാല് വർഷത്തോളം കാത്തിരിപ്പ് കാലയളവുള്ള പുതിയ എസ്‌യുവി ഇതിനകം തന്നെ ഇന്ത്യയിൽ ഉണ്ടെന്നാണ് പറഞ്ഞു വരുന്നത്.

ഇന്ത്യയിൽ വേറെ ആർക്കുമില്ല! രാജ്യത്ത് എത്തും മുമ്പേ പുത്തൻ ലാൻഡ് ക്രൂയിസർ സ്വന്തമാക്കി തമിഴ്‌നാട് മന്ത്രി

ഈ വർഷം അവസാനത്തോടെ ഉത്സവ സീസണിൽ പുതിയ ലാൻഡ് ക്രൂയിസറിന്റെ ഔദ്യോഗിക വില ടൊയോട്ട പ്രഖ്യാപിക്കും. എന്നിരുന്നാലും ഔദ്യോഗിക അവതരണത്തിന് മുമ്പ് എസ്‌യുവി സ്വകാര്യമായി ഇറക്കുമതി ചെയ്തുകൊണ്ടാണ് കെഎൻ നെഹ്‌റു എന്ന രാഷ്ട്രീയ പ്രവർത്തകൻ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തെ ഇന്ത്യൻ നിരത്തുകളിലേക്ക് ഇറക്കിയിരിക്കുന്നത്.

MOST READ: യൂസ്ഡ് കാര്‍ വിപണിയില്‍ നിന്ന് വാങ്ങി സിഎന്‍ജി കിറ്റ് ഘടിപ്പിക്കാവുന്ന പ്രീമിയം മോഡലുകള്‍ ഇതാ

ഇന്ത്യയിൽ വേറെ ആർക്കുമില്ല! രാജ്യത്ത് എത്തും മുമ്പേ പുത്തൻ ലാൻഡ് ക്രൂയിസർ സ്വന്തമാക്കി തമിഴ്‌നാട് മന്ത്രി

ടൊയോട്ട തങ്ങളുടെ 'സഹാറ' പതിപ്പിൽ പരിമിതമായ എണ്ണത്തിൽ ലാൻഡ് ക്രൂയിസർ LC300 ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യും. ആഡംബരത്തിന്റെയും സുഖസൗകര്യങ്ങളുടെയും മികച്ച ചേരുവകൾ വാഗ്ദാനം ചെയ്യുന്ന സഹാറ പതിപ്പ് ഒമ്പത് കളർ ഓപ്ഷനുകളിലും ബൈ-എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകളിലും എൽഇഡി ടെയിൽ ലാമ്പുകളിലും 18 ഇഞ്ച് മെഷീൻഡ് അലോയ് വീലുകളിലും ഫ്രണ്ട് ഗ്രില്ലിൽ ക്രോം ഫിനിഷിലും വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയിൽ വേറെ ആർക്കുമില്ല! രാജ്യത്ത് എത്തും മുമ്പേ പുത്തൻ ലാൻഡ് ക്രൂയിസർ സ്വന്തമാക്കി തമിഴ്‌നാട് മന്ത്രി

അതോടൊപ്പം വിൻഡോ ഫ്രെയിമുകൾ, പിൻ ബമ്പർ, പുറത്തെ റിയർവ്യൂ മിററുകൾ, ഡോർ ഹാൻഡിലുകൾ എന്നിവിടങ്ങളിലും ക്രോം അലങ്കാരങ്ങൾ കാണാനാവും. ടൊയോട്ട ലാൻഡ് ക്രൂയിസർ LC300 എസ്‌യുവി ഇന്ത്യയിൽ എത്തുമ്പോൾ 10 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുള്ള 3.3 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V6 ഡീസൽ എഞ്ചിനിൽ മാത്രമാവും വിൽപ്പനയ്ക്ക് എത്തുക.

MOST READ: ഹസാര്‍ഡ് ലൈറ്റുകളുടെ ഉപയോഗം എന്ത്?, ശരിയായി ഉപയോഗിക്കുന്നത് എങ്ങനെ; കൂടുതല്‍ കാര്യങ്ങള്‍ ഇതാ

ഇന്ത്യയിൽ വേറെ ആർക്കുമില്ല! രാജ്യത്ത് എത്തും മുമ്പേ പുത്തൻ ലാൻഡ് ക്രൂയിസർ സ്വന്തമാക്കി തമിഴ്‌നാട് മന്ത്രി

ഈ എഞ്ചിൻ 304 bhp കരുത്തിൽ പരമാവധി 700 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. കൂടാതെ സ്റ്റാൻഡേർഡ് ഫോർ-വീൽ-ഡ്രൈവ് സിസ്റ്റത്തിന്റെ സഹായത്തോടെയാണ് ഇത് പ്രവർത്തിക്കുന്നത് എന്നതും നേട്ടമാണ്.

ഇന്ത്യയിൽ വേറെ ആർക്കുമില്ല! രാജ്യത്ത് എത്തും മുമ്പേ പുത്തൻ ലാൻഡ് ക്രൂയിസർ സ്വന്തമാക്കി തമിഴ്‌നാട് മന്ത്രി

ഒന്നിലധികം ഓഫ്-റോഡ് മോഡുകളും ലിമിറ്റഡ് സ്ലിപ്പ് ഡിഫറൻഷ്യലും പോലുള്ള സവിശേഷതകളുള്ള എവിടെയും പോകാവുന്ന വാഹനമാണ് ടൊയോട്ടയുടെ ലാൻഡ് ക്രൂയിസർ. വലിയ ഭാരം ഉണ്ടായിരുന്നിട്ടും 6.7 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനും LC300 പ്രാപ്‌തമാണ്.

MOST READ: ഉടമയിൽ നിന്നും നേരിട്ടോ, അതോ ഡീലറിൽ നിന്നോ? സെക്കൻഡ് ഹാൻഡ് കാർ വാങ്ങാൻ ഏതാവും ഉചിതം?

ഇന്ത്യയിൽ വേറെ ആർക്കുമില്ല! രാജ്യത്ത് എത്തും മുമ്പേ പുത്തൻ ലാൻഡ് ക്രൂയിസർ സ്വന്തമാക്കി തമിഴ്‌നാട് മന്ത്രി

ലെവൽ-2 ADAS ഉൾപ്പെടെയുള്ള ആധുനിക ഇലക്ട്രോണിക്‌സ് ഉപയോഗിച്ചായിരിക്കും എസ്‌യുവി അണിയിച്ചൊരുക്കുക. ഇത് ഒരു സിബിയു മോഡലായതിനാൽ വില 2 കോടി രൂപയോളം ഉയരാൻ സാധ്യതയുണ്ട്. എസ്‌യുവി ഇന്ത്യയിലേക്ക് സ്വകാര്യമായി ഇറക്കുമതി ചെയ്യാൻ മന്ത്രി അധിക പണം മുടക്കിയിരിക്കുമെന്നാണ് വിലയിരുത്തൽ.

ഇന്ത്യയിൽ വേറെ ആർക്കുമില്ല! രാജ്യത്ത് എത്തും മുമ്പേ പുത്തൻ ലാൻഡ് ക്രൂയിസർ സ്വന്തമാക്കി തമിഴ്‌നാട് മന്ത്രി

രാഷ്ട്രീയക്കാരനായ കെ എൻ നെഹ്‌റു തമിഴ്‌നാട് സർക്കാരിലെ പൊതുമരാമത്ത് മന്ത്രിയാണ്. മുമ്പ് സംസ്ഥാന സർക്കാരിൽ ഗതാഗത മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മുൻകാല കാറുകളെല്ലാം ലാൻഡ് ക്രൂയിസറുകളായിരുന്നുവെന്നതും ശ്രദ്ധേയമായ കാര്യമാണ്.

MOST READ: പുത്തൻ എഞ്ചിനും കൂടുതൽ മൈലേജും, കൂട്ടിന് ഇമ്മിണി ഫീച്ചറുകളും; 2022 മോഡൽ S-Presso വിപണിയിൽ

ഇന്ത്യയിൽ വേറെ ആർക്കുമില്ല! രാജ്യത്ത് എത്തും മുമ്പേ പുത്തൻ ലാൻഡ് ക്രൂയിസർ സ്വന്തമാക്കി തമിഴ്‌നാട് മന്ത്രി

വിശ്വാസ്യതയ്ക്കും ദൃഢതയ്ക്കും സൗകര്യത്തിനും ലോകപ്രശസ്തമായ വാഹനമാണ് ലാൻഡ് ക്രൂയിസറുകൾ . പുതിയ ലാൻഡ് ക്രൂയിസർ ലോകമെമ്പാടും ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന എസ്‌യുവികളിലൊന്നായി മാറിയിരിക്കുന്നു.

ഇന്ത്യയിൽ വേറെ ആർക്കുമില്ല! രാജ്യത്ത് എത്തും മുമ്പേ പുത്തൻ ലാൻഡ് ക്രൂയിസർ സ്വന്തമാക്കി തമിഴ്‌നാട് മന്ത്രി

പുതിയ എസ്‌യുവിക്ക് 4 വർഷത്തെ കാത്തിരിപ്പ് കാലയളവുണ്ടെന്ന് ഈ വർഷം ആദ്യം ടൊയോട്ട സ്ഥിരീകരിക്കുകയും ചെയ്‌ത കാര്യമാണ്. സെമി കണ്ടക്‌ടർ ചിപ്പുകളുടെ ഉയർന്ന ഡിമാൻഡും കുറവുമാണ് ഈ ഉയർന്ന ബുക്കിംഗ് കാലാവധിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

പുതിയ മോഡലിനൊപ്പം കൂടുതൽ ഇന്ധനക്ഷമതയുള്ള V6 എഞ്ചിനുവേണ്ടി ടൊയോട്ട കൂറ്റൻ V8 എഞ്ചിൻ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. നിലവില്‍ വിപണിയിലുള്ള ലാൻഡ് ക്രൂയിസർ 200 മോഡലിനേക്കാൾ 200 കിലോഗ്രാമോളം ഭാരം കുറച്ചാണ് പുതിയ ലാൻഡ് ക്രൂയിസർ 300 സീരീസ് എത്തിയിരിക്കുന്നതും.

More from DriveSpark

Article Published On: Tuesday, July 19, 2022, 12:47 [IST]
English summary
Tamil nadu minister kn nehru gets delivery of toyota land cruiser lc300 before official launch
കൂടുതല്‍... #ടൊയോട്ട #toyota
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X