മെര്‍സിഡീസ് കാര്‍ മോഷ്ടിക്കപ്പെട്ടത് 50 സെക്കന്‍ഡ് കൊണ്ട്; ഇപ്പോള്‍ മോഷണവും 'സ്മാര്‍ട്ടായി'

Written By:

നിങ്ങളുടെ കാര്‍ സുരക്ഷിതമാണോ? അത്യാധുനിക സാങ്കേതികതയുടെ പശ്ചാത്തലത്തില്‍ കാറുകളുടെ മികവും സുരക്ഷയും വര്‍ധിച്ചെന്നിരിക്കെ ഈ ചോദ്യം പ്രസക്തമാണോ എന്ന് ചിലര്‍ ചിന്തിക്കുന്നുണ്ടാകും.

To Follow DriveSpark On Facebook, Click The Like Button
മെര്‍സിഡീസ് കാര്‍ മോഷ്ടിക്കപ്പെട്ടത് 50 സെക്കന്‍ഡ് കൊണ്ട്; ഇപ്പോള്‍ മോഷണവും 'സ്മാര്‍ട്ടായി'

എന്നാല്‍ കാലത്തിനൊത്ത് മോഷ്ടാക്കളും സ്മാര്‍ട്ടായതോടെ കാറുകളുടെ സുരക്ഷ പോരെന്നാണ് ഇംഗ്ലണ്ടില്‍ നിന്നുമുള്ള വീഡിയോ പറഞ്ഞുവെയ്ക്കുന്നത്.

മെര്‍സിഡീസ് കാര്‍ മോഷ്ടിക്കപ്പെട്ടത് 50 സെക്കന്‍ഡ് കൊണ്ട്; ഇപ്പോള്‍ മോഷണവും 'സ്മാര്‍ട്ടായി'

വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്ത മെര്‍സിഡീസ് കാറിനെ താക്കോല്‍ പോലുമില്ലാതെ നിമിഷനേരത്തില്‍ മോഷ്ടിച്ച് കൊണ്ടു പോവുന്ന മോഷ്ടാക്കളുടെ ദൃശ്യങ്ങളാണ് ഇതിന് ആധാരം.

മെര്‍സിഡീസ് കാര്‍ മോഷ്ടിക്കപ്പെട്ടത് 50 സെക്കന്‍ഡ് കൊണ്ട്; ഇപ്പോള്‍ മോഷണവും 'സ്മാര്‍ട്ടായി'

യുകെ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പൊലീസാണ് മോഷ്ടാക്കളുടെ പുത്തന്‍ രീതി തുറന്ന് കാട്ടിയിരിക്കുന്നത്. ടെക്‌നോളജിയുടെ സഹായത്തോടെ ട്രാന്‍സ്മിറ്റര്‍ റിലേ ഉപയോഗിച്ച് കാറിനെ കബളിപ്പിക്കുകയാണ് മോഷ്ടാക്കളുടെ പുതിയ രീതി.

മെര്‍സിഡീസ് കാര്‍ മോഷ്ടിക്കപ്പെട്ടത് 50 സെക്കന്‍ഡ് കൊണ്ട്; ഇപ്പോള്‍ മോഷണവും 'സ്മാര്‍ട്ടായി'

കീലെസ് എന്‍ട്രി സംവിധാനമുള്ള കാറുകളെയാണ് ട്രാന്‍സ്മിറ്റര്‍ റിലേ ഉപയോഗിച്ച് ഇവര്‍ കബളിപ്പിക്കുന്നത്.

Trending On DriveSpark Malayalam:

ട്രാഫിക് ചെക്കിംഗിനെ ഭയക്കേണ്ടതില്ല; നിങ്ങളുടെ അവകാശങ്ങള്‍ ഇതൊക്കെ

ചെളിയില്‍ കുടുങ്ങിയ ജീപ് റാംഗ്ലറും, രക്ഷയ്ക്ക് എത്തിയ ഥാറും

സംഭവം ഇങ്ങനെ

സ്മാര്‍ട്ട് ഫോബിനും (സ്മാര്‍ട്ട് കീ) കാറിലെ കീലെസ് എന്‍ട്രി സംവിധാനത്തിനും ഇടയില്‍ മധ്യസ്ഥത കൈവരിക്കുന്ന മോഷ്ടാക്കള്‍ നിമിഷ നേരം കൊണ്ടാണ് കാറിനെ മോഷ്ടിക്കുന്നത്.

മെര്‍സിഡീസ് കാര്‍ മോഷ്ടിക്കപ്പെട്ടത് 50 സെക്കന്‍ഡ് കൊണ്ട്; ഇപ്പോള്‍ മോഷണവും 'സ്മാര്‍ട്ടായി'

വീട്ടിനുള്ളിലുള്ള സ്മാര്‍ട്ട് ഫോബില്‍ (സ്മാര്‍ട്ട് കീ) നിന്നും ലഭിക്കുന്ന സിഗ്നലിനെ റിലേ ബോക്‌സ് ഉപയോഗിച്ച് മോഷ്ടാക്കള്‍ ആദ്യം സ്വീകരിക്കും. തുടര്‍ന്ന് റിലേ ബോക്‌സില്‍ നിന്നുള്ള സിഗ്നലിനെ കാറിന് സമീപത്തായുള്ള രണ്ടാം ബോക്‌സിലേക്ക് ഇവര്‍ അയക്കും.

മെര്‍സിഡീസ് കാര്‍ മോഷ്ടിക്കപ്പെട്ടത് 50 സെക്കന്‍ഡ് കൊണ്ട്; ഇപ്പോള്‍ മോഷണവും 'സ്മാര്‍ട്ടായി'

പിന്നാലെ ബോക്‌സില്‍ നിന്നും കാറിലേക്കും സിഗ്നലുകള്‍ അയക്കപ്പെടും. തത്ഫലമായി യഥാര്‍ത്ഥ സ്മാര്‍ട്ട് ഫോബില്‍ നിന്നുമാണ് സിഗ്നല്‍ വരുന്നതെന്ന് അനുമാനത്തില്‍ കാര്‍ പ്രവേശനം തുറന്ന് നല്‍കും.

Recommended Video
[Malayalam] Mahindra KUV100 NXT Launched In India - DriveSpark
മെര്‍സിഡീസ് കാര്‍ മോഷ്ടിക്കപ്പെട്ടത് 50 സെക്കന്‍ഡ് കൊണ്ട്; ഇപ്പോള്‍ മോഷണവും 'സ്മാര്‍ട്ടായി'

ഇതാണ് പുതിയ 'സ്മാര്‍ട്ട്' മോഷണ രീതി. സാധാരണ റിമോട്ട് ഫോബുകള്‍ അല്ലെങ്കില്‍ കീയില്‍ നിന്നും വ്യത്യസ്തമാണ് കീലെസ് ഫോബുകള്‍.

Trending On DriveSpark Malayalam:

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍

ഓഫ്‌റോഡിംഗാണോ താത്പര്യം; ഡ്രൈവിംഗില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

മെര്‍സിഡീസ് കാര്‍ മോഷ്ടിക്കപ്പെട്ടത് 50 സെക്കന്‍ഡ് കൊണ്ട്; ഇപ്പോള്‍ മോഷണവും 'സ്മാര്‍ട്ടായി'

കേവലം സ്മാര്‍ട്ട് ഫോബുകള്‍ പോക്കറ്റില്‍ ഇട്ടുകൊണ്ട് തന്നെ കാര്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ഡ്രൈവര്‍ക്ക് സാധിക്കും. ഇതേ അവസരം മുതലെടുത്താണ് മോഷ്ടാക്കളുടെ പുതിയ നീക്കവും.

മെര്‍സിഡീസ് കാര്‍ മോഷ്ടിക്കപ്പെട്ടത് 50 സെക്കന്‍ഡ് കൊണ്ട്; ഇപ്പോള്‍ മോഷണവും 'സ്മാര്‍ട്ടായി'

കീലെസ് എന്‍ട്രി എന്ന ആശയം ഡ്രൈവര്‍മാരെ സഹായിക്കുക ലക്ഷ്യമിട്ടാണ് നിര്‍മ്മാതാക്കള്‍ ഒരുക്കിയിട്ടുള്ളതെങ്കിലും പല അവസരങ്ങളിലും ഈ സാങ്കേതികത ദുരുപയോഗിക്കപ്പെടുകയാണ്.

കൂടുതല്‍... #off beat
English summary
Mercedes Theft In England Reveals The Security Flaw. Read in Malayalam.
Story first published: Tuesday, November 28, 2017, 19:22 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark