ലോക്കോ പൈലറ്റില്ലാതെ എഞ്ചിന്‍ ഓടിയത് 13 കിലോമീറ്റര്‍; ഒപ്പം സിനിമാ സ്റ്റൈല്‍ ചേസിങ്ങും!

Written By:

ഇംഗ്ലീഷ് സിനിമകളെ വെല്ലുന്ന സംഭവവികാസങ്ങളാണ് ഇന്നലെ വൈകുന്നേരം കര്‍ണാടകത്തില്‍ അരങ്ങേറിയത്. സംഭവം എന്തെന്നല്ലേ? ലോക്കോ പൈലറ്റ് ഇല്ലാതെ ട്രെയിന്‍ എഞ്ചിന്‍ ഓടിയത്, 13 കിലോമീറ്ററോളം!

To Follow DriveSpark On Facebook, Click The Like Button
ലോക്കോ പൈലറ്റില്ലാതെ ട്രെയിൻ എഞ്ചിന്‍ സഞ്ചരിച്ചത് 13 കിലോമീറ്റര്‍; ഒപ്പം സിനിമാ സ്റ്റൈല്‍ ചേസിങ്ങും!

കേട്ടത് ശരിയാണ്. കല്‍ബുര്‍ഗിയിലെ വാഡി സ്‌റ്റേഷനില്‍ നിന്നും ഡ്രൈവറില്ലാതെ ഒറ്റയ്‌ക്കോടിയ ട്രെയിന്‍ എഞ്ചിനെ 20 മിനിട്ടോളം ബൈക്കില്‍ അതിസാഹസികമായി പിന്തുടര്‍ന്നാണ് ലോക്കോ പൈലറ്റ് പിടിച്ചുകെട്ടിയത്. ബുധനാഴ്ച വൈകുന്നേരം കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ വെച്ചാണ് സംഭവം.

ലോക്കോ പൈലറ്റില്ലാതെ ട്രെയിൻ എഞ്ചിന്‍ സഞ്ചരിച്ചത് 13 കിലോമീറ്റര്‍; ഒപ്പം സിനിമാ സ്റ്റൈല്‍ ചേസിങ്ങും!

രംഗം ഇങ്ങനെ

ചെന്നൈയില്‍ നിന്നും പുറപ്പെട്ട മുംബൈ മെയില്‍ ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് വാഡി ജംങ്ഷനില്‍ എത്തിച്ചേര്‍ന്നത്.

Trending On DriveSpark Malayalam:

ചെളിയില്‍ കുടുങ്ങിയ ജീപ് റാംഗ്ലറും, രക്ഷയ്ക്ക് എത്തിയ ഥാറും

കാര്‍ നിറം വെള്ളയാണോ? നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും

ലോക്കോ പൈലറ്റില്ലാതെ ട്രെയിൻ എഞ്ചിന്‍ സഞ്ചരിച്ചത് 13 കിലോമീറ്റര്‍; ഒപ്പം സിനിമാ സ്റ്റൈല്‍ ചേസിങ്ങും!

വാഡിയില്‍ നിന്നും ഷോലാപൂര്‍ വരെയുള്ള പാത വൈദ്യുതീകരിക്കാത്തതിനാല്‍, ഡീസല്‍ എഞ്ചിന്‍ ഘടിപ്പിച്ചാണ് ട്രെയിനിന്റെ തുടര്‍യാത്ര.

ലോക്കോ പൈലറ്റില്ലാതെ ട്രെയിൻ എഞ്ചിന്‍ സഞ്ചരിച്ചത് 13 കിലോമീറ്റര്‍; ഒപ്പം സിനിമാ സ്റ്റൈല്‍ ചേസിങ്ങും!

പതിവ് പോലെ നാലാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിന്നും ഇലക്ട്രിക് എഞ്ചിനെ ബോഗിയില്‍ നിന്നും വേര്‍പ്പെടുത്തിയതിന് ശേഷം ഡീസല്‍ എഞ്ചിനിലേക്ക് തിരിഞ്ഞു നോക്കിയ ലോക്കോ പൈലറ്റ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.

ലോക്കോ പൈലറ്റില്ലാതെ ട്രെയിൻ എഞ്ചിന്‍ സഞ്ചരിച്ചത് 13 കിലോമീറ്റര്‍; ഒപ്പം സിനിമാ സ്റ്റൈല്‍ ചേസിങ്ങും!

ലോക്കോ പൈലറ്റ് നോക്കി നില്‍ക്കെ ഡീസല്‍ എഞ്ചിന്‍ എതിര്‍ ദിശയിലേക്ക് നീങ്ങുകയായിരുന്നു. സിനിമയെ വെല്ലുന്ന രംഗങ്ങളാണ് പിന്നെ നടന്നത്.

Recommended Video
[Malayalam] Datsun rediGO Gold 1.0-Litre Launched In India - DriveSpark
ലോക്കോ പൈലറ്റില്ലാതെ ട്രെയിൻ എഞ്ചിന്‍ സഞ്ചരിച്ചത് 13 കിലോമീറ്റര്‍; ഒപ്പം സിനിമാ സ്റ്റൈല്‍ ചേസിങ്ങും!

ഡ്രൈവര്‍ ഇല്ലാതെ ഒറ്റയ്‌ക്കോടിയ ട്രെയിന് എഞ്ചിന് പിന്നാലെ റെയില്‍വേ ജീവനക്കാരന് ഒപ്പം ബൈക്കില്‍ ലോക്കോ പൈലറ്റ് കുതിച്ചു. മണിക്കൂറില്‍ 30 കിലോമീറ്റര്‍ വേഗതയിലായിരുന്നു ട്രെയിന്‍ എഞ്ചിന്‍ സഞ്ചരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ലോക്കോ പൈലറ്റില്ലാതെ ട്രെയിൻ എഞ്ചിന്‍ സഞ്ചരിച്ചത് 13 കിലോമീറ്റര്‍; ഒപ്പം സിനിമാ സ്റ്റൈല്‍ ചേസിങ്ങും!

സംഭവിച്ചേക്കാവുന്ന വലിയ അപകടം മുന്നില്‍ കണ്ട് ട്രാക്ക് ക്ലിയര്‍ ചെയ്യാന്‍ വാഡി സ്റ്റേഷന്‍ അധികൃതര്‍ മറ്റ് സ്റ്റേഷനുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. സംഭവത്തെ തുടര്‍ന്ന് എതിര്‍ ദിശയില്‍ സഞ്ചരിച്ച ട്രെയിനുകളെ അതത് സ്റ്റേഷനുകള്‍ അടിയന്തരമായി പിടിച്ച് നിര്‍ത്തി.

ലോക്കോ പൈലറ്റില്ലാതെ ട്രെയിൻ എഞ്ചിന്‍ സഞ്ചരിച്ചത് 13 കിലോമീറ്റര്‍; ഒപ്പം സിനിമാ സ്റ്റൈല്‍ ചേസിങ്ങും!

ഒടുവില്‍ ട്രെയിന് എഞ്ചിനെ പിന്നാലെ 20 മിനിട്ടോളം ബൈക്കില്‍ കുതിച്ച ലോക്കോ പൈലറ്റ്, നല്‍വാര്‍ സ്റ്റേഷന് ഒരു കിലോമീറ്റര്‍ ഇപ്പുറം വെച്ച് എഞ്ചിനില്‍ കയറിപ്പറ്റി നിയന്ത്രണം സ്ഥാപിച്ചു.

ലോക്കോ പൈലറ്റില്ലാതെ ട്രെയിൻ എഞ്ചിന്‍ സഞ്ചരിച്ചത് 13 കിലോമീറ്റര്‍; ഒപ്പം സിനിമാ സ്റ്റൈല്‍ ചേസിങ്ങും!

സംഭവത്തില്‍ ഔദ്യോഗിക അന്വേഷണം ആരംഭിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Trending On DriveSpark Malayalam:

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍

പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? കാറില്‍ ഉറപ്പായും ഇടംപിടിക്കേണ്ട 5 സുരക്ഷാ ഫീച്ചറുകള്‍

കൂടുതല്‍... #off beat
English summary
Train Engine Goes Rogue In Karnataka, Stopped After 13-Km Bike Chase. Read in Malayalam.
Story first published: Thursday, November 9, 2017, 19:52 [IST]
Please Wait while comments are loading...

Latest Photos