കാറിന്റെ ഇന്റീരിയർ വീട്ടിൽ തന്നെ വൃത്തിയാക്കാം ഈ എളുപ്പവഴികളിലൂടെ

വീടിനകം വൃത്തിയായി സൂക്ഷിക്കുന്നതുപോലെതന്നെ കാറിനകവും നോക്കണമെന്നാണ് ശാസ്‌‌ത്രം. എന്നാൽ കാറിന്റെ ഇന്റീരിയർ വൃത്തിയാക്കുന്നത് അൽപ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. ആയതിനാൽ പലരും പണം മുടക്കി പുറത്തുനിന്നു ചെയ്യാനെ ശ്രമിക്കാറുമുള്ളൂ.

കാറിന്റെ ഇന്റീരിയർ വീട്ടിൽ തന്നെ വൃത്തിയാക്കാം ഈ എളുപ്പവഴികളിലൂടെ

എല്ലാവരും അങ്ങനെയാണെന്നല്ല പറഞ്ഞു വരുന്നത്. എന്നാൽ നമ്മളിൽ ഭൂരിഭാഗം ആളുകളും അങ്ങനെയാണ്. കൃത്യമായ നടപടിക്രമങ്ങളും ശരിയായ ഉപകരണങ്ങളും ഉപയോഗിച്ചാൽ കാറിന്റെ ഇന്റീരിയർ വളരെ എളുപ്പത്തിൽ വൃത്തിയാക്കാനാവും എന്നതാണ് കൗതുകകരമായ വസ്‌തുത. മാത്രമല്ല ഇതിലൂടെ നിങ്ങൾക്ക് ധാരാളം പണം ലാഭിക്കാനും കഴിയും.

കാറിന്റെ ഇന്റീരിയർ വീട്ടിൽ തന്നെ വൃത്തിയാക്കാം ഈ എളുപ്പവഴികളിലൂടെ

അതിനാൽ കാറിന്റെ ഇന്റീരിയർ വൃത്തിയാക്കാൻ തുടങ്ങുന്നതിന് മുമ്പ് കരുതേണ്ട ചില കാര്യങ്ങളുണ്ട്. കുറച്ച് മൈക്രോ ഫൈബർ തുണി, കട്ടിയുള്ള ഒരു ബ്രഷ്, ബക്കറ്റ്, സ്പ്രേ ബോട്ടിൽ, വാക്വം ക്ലീനർ, ഡീറ്റെയിലിംഗ് ബ്രഷ്, ഡസ്റ്റർ, അമോണിയ രഹിത വിൻഡോ ക്ലീനർ, ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള ഗ്ലാസ് ക്ലീനർ, ഡിസ്ഇൻഫെക്‌റ്റിംഗ് വൈപ്പുകൾ എന്നിവയെല്ലാമാണ് അത്.

MOST READ: പണി പാളി! ട്രാഫിക് നിയമം ലംഘിക്കുന്നവർക്ക് പഞ്ചാബ് പൊലീസ് വക പുത്തൻ ശിക്ഷാ രീതികൾ

കാറിന്റെ ഇന്റീരിയർ വീട്ടിൽ തന്നെ വൃത്തിയാക്കാം ഈ എളുപ്പവഴികളിലൂടെ

ഘട്ടം ഒന്ന്

എല്ലാം സുരക്ഷിതമായി വയ്ക്കാവുന്ന ഇടമായി കാറിനെ കാണരുത്. കാറിൽ നിന്ന് എല്ലാ ചപ്പുചവറുകളും പുറത്തെടുത്ത് ഫ്ലോർ മാറ്റുകൾ നീക്കം ചെയ്യുക എന്നതാണ് ആദ്യത്തെ നടപടി. ഇതിനു ശേഷം വാക്വം ക്ലീനർ ഉപയോഗിച്ച് പൊടിപടലങ്ങളെല്ലാം വലിച്ചെടുക്കുകയാണ് ചെയ്യേണ്ടത്. അല്ലെങ്കിൽ ഫ്ലോർ മാറ്റ് വൃത്തിയാക്കാൻ കാർപെറ്റ് ക്ലീനറും ബ്രഷും ഉപയോഗിക്കാം.

കാറിന്റെ ഇന്റീരിയർ വീട്ടിൽ തന്നെ വൃത്തിയാക്കാം ഈ എളുപ്പവഴികളിലൂടെ

ഒരു റബർ മാറ്റാണ് കാറിനുള്ളിൽ ഉപയോഗിക്കുന്നതെങ്കിൽ അത് വൃത്തിയാക്കാൻ ഏതെങ്കിലും ലിക്വിഡ് സോപ്പും പഴയ മൈക്രോ ഫൈബർ തുണിയും ഉപയോഗിക്കുന്നതാവും നല്ലത്. മാത്രമല്ല റബർ മാറ്റുകളിലെ കറ വൃത്തിയാക്കാൻ എളുപ്പവുമാണ്.

MOST READ: പുത്തൻ എഞ്ചിനും കൂടുതൽ മൈലേജും, കൂട്ടിന് ഇമ്മിണി ഫീച്ചറുകളും; 2022 മോഡൽ S-Presso വിപണിയിൽ

കാറിന്റെ ഇന്റീരിയർ വീട്ടിൽ തന്നെ വൃത്തിയാക്കാം ഈ എളുപ്പവഴികളിലൂടെ

രണ്ടാം ഘട്ടം

അടുത്ത ഘട്ടം ഇന്റീരിയർ പൂർണമായും വാക്വം ചെയ്യുക എന്നതാണ്. ഈ പ്രക്രിയയിലൂടെ കാറിനുള്ളിലെ ഏതെങ്കിലും മൂലയിൽ കൂടിയിരിക്കുന്ന അഴുക്ക് എളുപ്പത്തിൽ നീക്കംചെയ്യാം. കൂടാതെ കാർപെറ്റിലോ ഇന്റീരിയർ ട്രിമ്മിലോ പറ്റിനിൽക്കുന്ന പൊടിപടലങ്ങൾ ഇളക്കാനായി ബ്രഷുകൾ ഉപയോഗിച്ചാൽ വാക്വം ക്ലിനിംഗ് ചെയ്യുന്നത് കൂടുതൽ എളുപ്പമാക്കും.

കാറിന്റെ ഇന്റീരിയർ വീട്ടിൽ തന്നെ വൃത്തിയാക്കാം ഈ എളുപ്പവഴികളിലൂടെ

വാക്വം ചെയ്യുന്നതിനുമുമ്പ് ഡസ്റ്റിനെ വിശദമായ ബ്രഷ് ഉപയോഗിച്ച് മൂലയ്ക്ക് ചുറ്റുമുള്ള അഴുക്കും ഒരു പരിധി വരെ നീക്കം ചെയ്യാമെന്നതും എടുത്തുപറയേണ്ടതാണ്. മാസത്തിലൊരിക്കലെങ്കിലും ഇന്റീരിയർ വാക്വം ക്ലീനർ ഉപയോഗിച്ച് വൃത്തിയാക്കണം. എസിയുടെ എയർ ഫിൽറ്റർ കൃത്യമായ ഇടവേളകളിൽ മാറുക. ഒപ്പം എസി വെന്റ് വൃത്തിയാക്കുകയും വേണം.

MOST READ: ഇവൻ പൊളിയാണ്, 5,000 യൂണിറ്റ് വിൽപ്പന മറികടന്ന് പുത്തൻ MG ZS ഇലക്‌ട്രിക് എസ്‌യുവി

കാറിന്റെ ഇന്റീരിയർ വീട്ടിൽ തന്നെ വൃത്തിയാക്കാം ഈ എളുപ്പവഴികളിലൂടെ

മൂന്നാം ഘട്ടം

അരികുകളിലും ചെറിയ ഗ്യാപ്പുകളിലും കൂടിയിരിക്കുന്ന അഴുക്ക് നീക്കാൻ പ്രയാസമാണെങ്കിൽ ഇതിനായി നിങ്ങൾക്ക് മൈക്രോ ഫൈബർ തുണി, വിശദാംശമുള്ള ബ്രഷുകൾ, അമോണിയ രഹിത ക്ലീനിംഗ് ലിക്വിഡുകൾ എന്നിവ ഉപയോഗിക്കാം. കാറിന്റെ ഇന്റീരിയർ പുതിയത് പോലെ മികച്ചതായിരിക്കണമെന്ന് ആഗ്രഹിക്കുന്നില്ലെങ്കിൽ ഈ ഘട്ടം ഒഴിവാക്കുകയും ചെയ്യാം.

കാറിന്റെ ഇന്റീരിയർ വീട്ടിൽ തന്നെ വൃത്തിയാക്കാം ഈ എളുപ്പവഴികളിലൂടെ

നാലാം ഘട്ടം

കാറിന്റെ ഗ്ലാസുകൾ അകത്ത് നിന്ന് വൃത്തിയാക്കുക എന്നതാണ് അടുത്ത ഘട്ടം. ഇതിനായി ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള ഗ്ലാസ് ക്ലീനർ ഉപയോഗിക്കുന്നതാവും നല്ലത്. മാത്രമല്ല ഈ ഘട്ടത്തിനായി വൃത്തിയുള്ള മൈക്രോ ഫൈബർ തുണി ഉപയോഗിക്കേണ്ടത് ആവശ്യമാണ്.

MOST READ: ഇവൻ ചില്ലറക്കാരനല്ല! പുത്തൻ Hyundai Tucson എസ്‌യുവിയുടെ ADAS സിസ്റ്റത്തിന്റെ പ്രധാന ഹൈലൈറ്റുകൾ

കാറിന്റെ ഇന്റീരിയർ വീട്ടിൽ തന്നെ വൃത്തിയാക്കാം ഈ എളുപ്പവഴികളിലൂടെ

ഗ്ലാസ് വൃത്തിയാക്കാൻ ആദ്യം, മൈക്രോ ഫൈബർ തുണിയിൽ കുറച്ച് ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള ക്ലീനർ പുരട്ടി ഗ്ലാസിൽ തുടയ്ക്കുക. ഇതിനുശേഷം മൈക്രോ ഫൈബർ തുണിയുടെ ക്ലീനർ സൈഡ് ഉപയോഗിച്ച് ഗ്ലാസ് തുടച്ചു വൃത്തിയാക്കുകയാണ് വേണ്ടത്.

കാറിന്റെ ഇന്റീരിയർ വീട്ടിൽ തന്നെ വൃത്തിയാക്കാം ഈ എളുപ്പവഴികളിലൂടെ

അഞ്ചാം ഘട്ടം

കാറിന്റെ ഫ്ലോർ, ഡാഷ് ബോർഡ്, എസി വെന്റുകൾ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ബാക്ടീരിയകളും ഫംഗസുകളുമുള്ളത്. ആയതിനാൽ ഡിസ്ഇൻഫെക്റ്റിംഗ് വൈപ്പുകൾ ഉപയോഗിച്ച് ഇന്റീരിയറിലെ എല്ലാ ഭാവും വൃത്തിയാക്കേണ്ടതും അത്യാവിശ്യമാണ്. ഈ പ്രക്രിയ എല്ലാ അണുക്കളെയും ബാക്ടീരിയകളെയും നശിപ്പിക്കുക മാത്രമല്ല, ഇവയുടെ വളർച്ചയെ ഒരു പരിധിവരെ തടയുകയും ചെയ്യും.

കാറിന്റെ ഇന്റീരിയർ വീട്ടിൽ തന്നെ വൃത്തിയാക്കാം ഈ എളുപ്പവഴികളിലൂടെ

അവസാന ഘട്ടം

കാറിന്റെ ഇന്റീരിയർ മനോഹരമായി നിലനിർത്താൻ ഒരു പുതിയ കാർ എയർ ഫ്രെഷനർ ഉപയോഗിക്കാം. കൂടാതെ ലിക്വിഡ് സോപ്പിന്റെയും ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള ക്ലീനറിന്റെയും ഗന്ധം മറികടക്കാൻ ഈ ഘട്ടം നിങ്ങളെ സഹായിക്കും.

More from DriveSpark

Article Published On: Tuesday, July 19, 2022, 11:26 [IST]
English summary
Use these easy steps to clean your car interior
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X