പണി പാളി! ട്രാഫിക് നിയമം ലംഘിക്കുന്നവർക്ക് പഞ്ചാബ് പൊലീസ് വക പുത്തൻ ശിക്ഷാ രീതികൾ

ട്രാഫിക് നിയമം ലംഘിക്കുന്നവർക്ക് വ്യത്യസ്ത ശിക്ഷാ നടപടികളാണ് പഞ്ചാബ് പൊലീസ് നടപ്പിലാക്കിയിരിക്കുന്നത്. അമിത വേഗത്തിലോ മദ്യപിച്ച് വാഹനമോടിക്കുന്നവരെയോ കണ്ട്പിടിച്ച് നിലവിലുളള ഭീമമായ പിഴ കൂടാതെ നിയമ ലംഘകരെ കൊണ്ട് കമ്മ്യൂണിറ്റി സേവനങ്ങൾ ചെയ്യിക്കാനാണ് തീരുമാനം

പണി പാളി! ട്രാഫിക് നിയമം ലംഘിക്കുന്നവർക്ക് പഞ്ചാബ് പൊലീസ് വക പുത്തൻ ശിക്ഷാ രീതികൾ

നിയമം ലംഘിക്കുന്നവർക്കെതിരെ കേസെടുക്കാൻ സംസ്ഥാന ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർക്ക് അംഗീകാരം നൽകി വിജ്ഞാപനം പുറപ്പെടുവിച്ചു, ഇത് പ്രകാരം നിയമം ലംഘിച്ചാൽ ഒരാൾ അടയ്‌ക്കേണ്ട പിഴകളെക്കുറിച്ചും വിജ്ഞാപനത്തിൽ വിശദമായി പറയുന്നുണ്ട്.

പണി പാളി! ട്രാഫിക് നിയമം ലംഘിക്കുന്നവർക്ക് പഞ്ചാബ് പൊലീസ് വക പുത്തൻ ശിക്ഷാ രീതികൾ

വിജ്ഞാപനം അനുസരിച്ച്, ഈ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന ആളുകൾ ട്രാഫിക് നിയമങ്ങളെ കുറിച്ചും നിയമം ലംഘിച്ചാലുളള ശിക്ഷാ നടപടികളെ പറ്റിയും വിദ്യാർത്ഥികൾക്ക് ക്ലാസ്സ് എടുക്കണം.

MOST READ:ഇവൻ ചില്ലറക്കാരനല്ല! പുത്തൻ Hyundai Tucson എസ്‌യുവിയുടെ ADAS സിസ്റ്റത്തിന്റെ പ്രധാന ഹൈലൈറ്റുകൾ

പണി പാളി! ട്രാഫിക് നിയമം ലംഘിക്കുന്നവർക്ക് പഞ്ചാബ് പൊലീസ് വക പുത്തൻ ശിക്ഷാ രീതികൾ

ക്ലാസ്സ് നടത്തിക്കഴിഞ്ഞാൽ ട്രാഫിക് നിയമലംഘകർക്ക് നോഡൽ ഓഫീസർ സർട്ടിഫിക്കറ്റ് നൽകും. അതിന് ശേഷമാണ് ശിക്ഷയുടെ അടുത്ത ഘട്ടം. കമ്മ്യൂണിറ്റി സേവനങ്ങളുടെ ഭാഗമായി അടുത്തുളള ആശുപത്രിയിൽ രണ്ട് മണിക്കൂർ ജോലി ചെയ്യുകയോ, ബ്ലഡ് ബാങ്കിൽ കുറഞ്ഞത് ഒരു യൂണിറ്റ് രക്തം നൽകുകയോ വേണം.

പണി പാളി! ട്രാഫിക് നിയമം ലംഘിക്കുന്നവർക്ക് പഞ്ചാബ് പൊലീസ് വക പുത്തൻ ശിക്ഷാ രീതികൾ

നിയമം ലംഘിക്കുന്നവർ വെറുതെ പിഴയടച്ച് പോകുന്ന സ്ഥിരം രീതിയിൽ നിന്ന് വളരെ വ്യത്യസ്തമായ ഒരു ശിക്ഷാ നടപടിയാണ് പഞ്ചാബ് സർക്കാർ എടുത്തിരിക്കുന്നത്. വളരെ പ്രശംസീയനമായ ഒരു നടപടി തന്നെയാണ് സർക്കാർ എടുത്തിരിക്കുന്നത്.

MOST READ:ഉടമയിൽ നിന്നും നേരിട്ടോ, അതോ ഡീലറിൽ നിന്നോ? സെക്കൻഡ് ഹാൻഡ് കാർ വാങ്ങാൻ ഏതാവും ഉചിതം?

പണി പാളി! ട്രാഫിക് നിയമം ലംഘിക്കുന്നവർക്ക് പഞ്ചാബ് പൊലീസ് വക പുത്തൻ ശിക്ഷാ രീതികൾ

വേഗപരിധി ലംഘിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ നിയമലംഘനം നടത്തുന്നവർക്ക് ആദ്യം 1,000 രൂപ പിഴ ചുമത്തും. ഒന്നിലധികം നിയമലംഘനങ്ങൾക്ക് 2,000 രൂപ പിഴയും. മദ്യപിച്ച് വാഹനമോടിച്ച് പിടിക്കപ്പെട്ടാൽ, ആദ്യമായി നിയമലംഘനം നടത്തുന്നവർക്കുള്ള ട്രാഫിക് പിഴ അഞ്ചിരട്ടി കൂടുതലാണ്. തുടർന്നുള്ള ലംഘനങ്ങൾക്ക്, പിഴ 10,000 രൂപ വരെയാണ്. രണ്ട് നിയമലംഘനങ്ങൾക്കും ലൈസൻസ് പോലും മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്യാനുളള അധികാരം ഉണ്ട് പൊലീസുദ്യോഗസ്ഥർക്ക്.

പണി പാളി! ട്രാഫിക് നിയമം ലംഘിക്കുന്നവർക്ക് പഞ്ചാബ് പൊലീസ് വക പുത്തൻ ശിക്ഷാ രീതികൾ

ചുവപ്പ് ലൈറ്റ് ലംഘിച്ച് വാഹനമോടിക്കുന്നതും, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക, രണ്ട് പേരിൽ കൂടുതൽ ആളുകളുമായി ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുക എന്നിവയാണ് പഞ്ചാബിലെ മറ്റ് സാധാരണ ട്രാഫിക് നിയമലംഘനങ്ങളിൽ ഉൾപ്പെടുന്നവ.

MOST READ:പുത്തൻ എഞ്ചിനും കൂടുതൽ മൈലേജും, കൂട്ടിന് ഇമ്മിണി ഫീച്ചറുകളും; 2022 മോഡൽ S-Presso വിപണിയിൽ

പണി പാളി! ട്രാഫിക് നിയമം ലംഘിക്കുന്നവർക്ക് പഞ്ചാബ് പൊലീസ് വക പുത്തൻ ശിക്ഷാ രീതികൾ

ചുവന്ന ലൈറ്റ് ലംഘിച്ച് വാഹനമോടിച്ചാൽ ആദ്യ തെറ്റിന് 1,000 രൂപയും തുടർന്നുള്ള കുറ്റകൃത്യങ്ങൾക്ക് 2,000 രൂപയും പിഴ ലഭിക്കും. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് 5,000 രൂപ നൽകണം. കുറ്റം ആവർത്തിക്കുന്നവർക്ക് പിഴ 10,000 രൂപയായി ഇരട്ടിയാക്കും.

പണി പാളി! ട്രാഫിക് നിയമം ലംഘിക്കുന്നവർക്ക് പഞ്ചാബ് പൊലീസ് വക പുത്തൻ ശിക്ഷാ രീതികൾ

രണ്ട് പേരിൽ കൂടുതൽ ആളുകളുമായി ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവർ ആദ്യ തെറ്റിന് 1,000 രൂപയും ആവർത്തിച്ചുള്ള ലംഘനങ്ങൾക്ക് 2,000 രൂപയും നൽകണം. ഈ ട്രാഫിക് നിയമലംഘനങ്ങൾക്കെല്ലാം മൂന്ന് മാസത്തേക്ക് ലൈസൻസ് സസ്‌പെൻഡ് ചെയ്യാനും സാധ്യതയുണ്ട്.

MOST READ:Made In India ഡാ! ആഫ്രിക്കയിൽ മികച്ച സേഫ്റ്റി റേറ്റിംഗ് നേടി XUV 300

പണി പാളി! ട്രാഫിക് നിയമം ലംഘിക്കുന്നവർക്ക് പഞ്ചാബ് പൊലീസ് വക പുത്തൻ ശിക്ഷാ രീതികൾ

ദേശീയ ശരാശരിയേക്കാൾ കൂടുതലായി, പ്രതിദിനം 10 റോഡപകട മരണങ്ങളാണ് പഞ്ചാബിൽ നടക്കുന്നത്. അത് കൊണ്ടാണ് സംസ്ഥാന ഗതാഗത വകുപ്പിൻ്റെ അംഗീകാരം ലഭിച്ച് പുറത്തിറക്കുന്ന വിജ്ഞാപനത്തിലൂടെ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവന്നത്.

പണി പാളി! ട്രാഫിക് നിയമം ലംഘിക്കുന്നവർക്ക് പഞ്ചാബ് പൊലീസ് വക പുത്തൻ ശിക്ഷാ രീതികൾ

പഞ്ചാബിൽ മാത്രമല്ല നമ്മുടെ രാജ്യത്ത് എവിടെ നോക്കിയാലും കാണും ഒരു നിയമവും പാലിക്കാത്ത കുറച്ച് ആളുകളെ. അവർക്ക് റെഡ് സിഗ്നൽ ബാധകമല്ല, റോഡിലെ ഒരു ട്രാഫിക് നിയമങ്ങളും തങ്ങൾക്ക് പാലിക്കാനുളളതല്ല എന്ന മട്ടിലാണ് അവർ വാഹനവുമായി പോകുന്നത്.

MOST READ:ഹസാര്‍ഡ് ലൈറ്റുകളുടെ ഉപയോഗം എന്ത്?, ശരിയായി ഉപയോഗിക്കുന്നത് എങ്ങനെ; കൂടുതല്‍ കാര്യങ്ങള്‍ ഇതാ

പണി പാളി! ട്രാഫിക് നിയമം ലംഘിക്കുന്നവർക്ക് പഞ്ചാബ് പൊലീസ് വക പുത്തൻ ശിക്ഷാ രീതികൾ

ഇത്തരം നിയമലംഘകർക്ക് മാതൃകാപരമായ ശിക്ഷ തന്നെയാണ് നൽകേണ്ടത്. കേരളത്തിൽ ഋഷിരാജ് സിങ്ങ് ട്രാൻസ്പോർട്ട് കമ്മീഷണർ ആയി ഇരിക്കുമ്പോൾ കേരളത്തിൽ വലിയ മാറ്റങ്ങളാണുണ്ടാക്കിയത്. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവരെ കൊണ്ട് ഇമ്പോസിഷൻ എഴുതിക്കുക, ബോധവൽക്കരണ ക്ലാസ് എടുപ്പിക്കുക അങ്ങനെ ട്രാഫിക് നിയമങ്ങൾ പാലിക്കാൻ ജനങ്ങളെ നിർബന്ധിതരാക്കിയിരുന്നു.

പണി പാളി! ട്രാഫിക് നിയമം ലംഘിക്കുന്നവർക്ക് പഞ്ചാബ് പൊലീസ് വക പുത്തൻ ശിക്ഷാ രീതികൾ

ഒരു തവണ നിയമം ലംഘിച്ചാൽ അടുത്ത തവണ അതേ നിയമം തെറ്റിക്കാനായി ഭയക്കണം. മാതൃകാപരമായ ശിക്ഷയാണ് എപ്പോഴും വേണ്ടത്. അത് കൊണ്ട് നിയമങ്ങളെല്ലാം പാലിച്ചു കൊണ്ട് വേണം എപ്പോഴും യാത്ര ചെയ്യാൻ.

MOST READ:സംഭവമിറുക്ക്! 180 bhp കരുത്തുളള കോംപാക്ട് എസ്‌യുവി അവതരിപ്പിച്ച് Honda

More from DriveSpark

Article Published On: Monday, July 18, 2022, 15:31 [IST]
English summary
Punjab government implementing new punishment for traffic violation
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X