Made In India ഡാ! ആഫ്രിക്കയിൽ മികച്ച സേഫ്റ്റി റേറ്റിംഗ് നേടി XUV 300

ഗ്ലോബൽ NCAP അല്ലെങ്കിൽ ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാമിൽ ആഫ്രിക്കയ്‌ക്കായി ഇന്ത്യയിൽ നിർമ്മിച്ച മഹീന്ദ്ര XUV300 -യ്ക്ക് 5 സ്റ്റാർ റേറ്റിംഗാണ് ലഭിച്ചത്. ക്രാഷ് ടെസ്റ്റിൽ കോംപാക്ട്-എസ്‌യുവിക്ക് മുതിർന്നവരുടെ സുരക്ഷയിൽ 5-സ്റ്റാർ റേറ്റിംഗും കുട്ടികൾക്കുളള സുരക്ഷയ്ക്ക് 4-സ്റ്റാർ റേറ്റിംഗും നേടി.

Made In India ഡാ! ആഫ്രിക്കയിൽ മികച്ച സേഫ്റ്റി റേറ്റിംഗ് നേടി XUV 300

ക്രാഷ് ടെസ്റ്റുകൾക്ക് ആഫ്രിക്കയും ഇന്ത്യയും ഒരേ നിയമം തന്നെയാണ് പങ്കിടുന്നത്, അത് കൊണ്ട് തന്നെ ആഫ്രിക്കയിൽ വിൽക്കുന്ന ഏറ്റവും സുരക്ഷിതമായ കാറാണ് XUV300. കോം‌പാക്റ്റ്-എസ്‌യു‌വിയുടെ ബോഡി ഷെൽ സ്റ്റെബിളിറ്റി ഉളളതും കരുത്തുളളതുമായിട്ടാണ് റേറ്റുചെയ്‌തിരിക്കുന്നത്, കാരണം അത് കൂടുതൽ ലോഡിംഗുകളെ നേരിടാൻ പ്രാപ്തമാണ് എന്നത് കൊണ്ടാണ്.

Made In India ഡാ! ആഫ്രിക്കയിൽ മികച്ച സേഫ്റ്റി റേറ്റിംഗ് നേടി XUV 300

ഫുട്‌വെൽ ഏരിയയും സ്റ്റേബിളായി തന്നെയാണ് റേറ്റ് ചെയ്തിരിക്കുന്നത്. സ്റ്റാൻഡേർഡ് ഫീച്ചേഴ്സായി വാഗ്ദാനം ചെയ്യുന്നത് കൊണ്ട് വാഹനത്തിന് എബിഎസും ഡ്യുവൽ എയർബാഗുകളും ഉണ്ടായിരുന്നു. പിൻസീറ്റിൽ സ്ഥാപിച്ചിരുന്ന ചൈൽഡ് സീറ്റിന് ആഘാതത്തിൽ വലിയ ചലനമുണ്ടായില്ല, ഇത് നല്ല സംരക്ഷണം തന്നെയാണ് നൽകുന്നത്.

Made In India ഡാ! ആഫ്രിക്കയിൽ മികച്ച സേഫ്റ്റി റേറ്റിംഗ് നേടി XUV 300

മഹീന്ദ്രയുടെ വാഹനം ആഫ്രിക്കയിലെ ഏറ്റവും സുരക്ഷിതമായ വാഹനമായി മാറിയതിനാൽ കമ്പനിക്ക് ഇത് വലിയ നേട്ടം തന്നെയാണ്. എല്ലാ പാരാമീറ്ററുകളിലും ഫ്രണ്ട് പാസഞ്ചർക്കുള്ള സംരക്ഷണത്തിന് ബെസ്റ്റ് റേറ്റിംഗ് തന്നെയാണ് വാഹനത്തിന് ലഭിച്ചിരിക്കുന്നത്. ഡ്രൈവറുടെ നെഞ്ചിനും ഇടതുകാലിനുമുള്ള സംരക്ഷണം ആവറേജ് എന്നാണ് അടയാളപ്പെടുത്തിരിക്കുന്നതെങ്കിലും, ബാക്കി ശരീരഭാഗങ്ങൾക്കുള്ള സംരക്ഷണത്തിന് മികച്ച റേറ്റിംഗാണ് നൽകിയിരിക്കുന്നത്.

Made In India ഡാ! ആഫ്രിക്കയിൽ മികച്ച സേഫ്റ്റി റേറ്റിംഗ് നേടി XUV 300

സൈഡ് ഇംപാക്ടിനെക്കുറിച്ച് പറയുമ്പോൾ, XUV300 UN95 എല്ലാ സാങ്കേതിക ആവശ്യതകളും പാലിച്ചിട്ടുണ്ട്. കോം‌പാക്റ്റ്-എസ്‌യു‌വിക്ക് ഇന്ത്യൻ വാഹനത്തിന് ലഭിച്ച അതേ സ്‌കോർ ലഭിച്ചു, കാരണം വാഹനം അടിസ്ഥാനപരമായി സമാനമാണ്, മാത്രമല്ല നിയന്ത്രണങ്ങളും ഒന്നുതന്നെയാണ്. മഹീന്ദ്രയോടൊപ്പം 5-സ്റ്റാർ റേറ്റിംഗ് നേടിയ മറ്റ് ചില വാഹനങ്ങൾ ടാറ്റ നെക്‌സണും ടാറ്റ ആൾട്രോസും ആണ്. എന്നാൽ സേഫ്റ്റിയുടെ കാര്യത്തിൽ മഹീന്ദ്ര തന്നെയാണ് മുന്നിൽ

Made In India ഡാ! ആഫ്രിക്കയിൽ മികച്ച സേഫ്റ്റി റേറ്റിംഗ് നേടി XUV 300

സേഫർ കാർസ് ഫോർ ആഫ്രിക്ക പ്രോജക്റ്റിലെ ആദ്യത്തെ വാഹനം തന്നെ ഫൈവ് സ്റ്റാർ ഫലം കണ്ടിരിക്കുകയാണ്. ആഫ്രിക്കയിലെ വാഹന സുരക്ഷയുടെ സുപ്രധാന നിമിഷമായിട്ടായിരിക്കും മഹീന്ദ്ര ഈ നേട്ടത്തെ കാണുന്നത്. ടുവേഡ്‌സ് സീറോ ഫൗണ്ടേഷൻ പ്രസിഡന്റ് ഡേവിഡ് വാർഡ് മഹീന്ദ്രയുടെ നേട്ടത്തോട് പ്രതികരിച്ചത് ഇങ്ങനെയാണ്, XUV300 ഇന്ത്യയിൽ രൂപകൽപ്പന ചെയ്‌തതാണ്, കൂടാതെ ആഗോള കയറ്റുമതി വിപണികൾക്കായി സുരക്ഷാ രൂപകൽപ്പനയിലും പ്രകടനത്തിലും മികവ് കൈവരിക്കുന്നതിനുള്ള ആഭ്യന്തര ഇന്ത്യൻ വാഹന വ്യവസായത്തിന്റെ കഴിവാണ് ഇതിലൂടെ തെളിയിക്കുന്നത്.

Made In India ഡാ! ആഫ്രിക്കയിൽ മികച്ച സേഫ്റ്റി റേറ്റിംഗ് നേടി XUV 300

മഹീന്ദ്രയുടെ എംസ്റ്റാലിയൻ ഫാമിലി എഞ്ചിനുകളുടെ ഭാഗമായ XUV300 ന്റെ പുതിയ ബിഎസ്-VI കംപ്ലയിന്റ് 1.2 ലിറ്റർ, ത്രീ സിലിണ്ടർ, ഡയറക്‌ട്-ഇഞ്ചക്ഷൻ, ടർബോ-പെട്രോൾ യൂണിറ്റ് 130 bhp കരുത്തിൽ 230 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്. ഇത് നിലവിലെ എഞ്ചിനേക്കാൾ 20 bhp, 30 Nm എന്നിവ കൂടുതൽ നൽകുന്നു.

Made In India ഡാ! ആഫ്രിക്കയിൽ മികച്ച സേഫ്റ്റി റേറ്റിംഗ് നേടി XUV 300

ദീര്‍ഘദൂര യാത്രകള്‍ക്കും ദൈനംദിന യാത്രകള്‍ക്കും ഒരുപോലെ അനുയോജ്യമാകും വിധമാണ് XUV300 -യെ മഹീന്ദ്ര രൂപകല്‍പ്പന ചെയ്യുന്നത്. മുന്‍ സീറ്റുകള്‍ക്ക് വലുപ്പം ധാരാളം. സുഖകരമായ യാത്ര ഉറപ്പുവരുത്താന്‍ സീറ്റുകള്‍ക്ക് കഴിയും. അതേസമയം തിരക്കുള്ള റോഡില്‍ കാഴ്ച്ച മറയ്ക്കുന്ന A പില്ലര്‍ നിരാശയ്ക്ക് വക ഒരുക്കുന്നുണ്ട്.

Made In India ഡാ! ആഫ്രിക്കയിൽ മികച്ച സേഫ്റ്റി റേറ്റിംഗ് നേടി XUV 300

പിറകില്‍ എസി വെന്റുകളില്ലെന്നത് പോരായ്മയാണെങ്കിലും ആവശ്യമായ ലെഗ്‌റൂമും ഹെഡ്‌റൂമും ഉറപ്പുവരുത്താന്‍ പിന്‍ സീറ്റുകള്‍ക്ക് സാധിക്കുന്നു. പിന്‍നിരയില്‍ മൂന്നുപേര്‍ക്ക് സുഖമായിരിക്കാം. നാലു മീറ്ററില്‍ താഴെയുള്ള കോമ്പാക്ട് നിരയില്‍ സണ്‍റൂഫ് ലഭിക്കുന്ന രണ്ടാമത്തെ മോഡലാണ് XUV300.

Made In India ഡാ! ആഫ്രിക്കയിൽ മികച്ച സേഫ്റ്റി റേറ്റിംഗ് നേടി XUV 300

ഒഴുക്കോടെയാണ് ഗിയര്‍ബോക്‌സിന്റെ പ്രവര്‍ത്തനം. വേഗത്തിന് പെട്ടെന്ന് കടിഞ്ഞാണിടാന്‍ നാലു ടയറുകളിലുമുള്ള ഡിസ്‌ക്കുകള്‍ക്ക് കഴിയും. അതേസമയം ഡെഡ് പെഡലിന്റെ അഭാവം ചിലരെയെങ്കിലും ഡ്രൈവിംഗില്‍ മുഷിപ്പിക്കും. സാങ്‌യോങ്ങ് ടിവോലിയിലെ സസ്‌പെന്‍ഷന്‍ സംവിധാനമാണ് XUV300 -യും പിന്തുടരുന്നത്. എന്നാല്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി സ്പ്രിങ്ങുകളിലും ഡാമ്പറുകളിലും കമ്പനി പരിഷ്‌കാരങ്ങള്‍ വരുത്തി. ഉയര്‍ന്ന വേഗത്തിലും റോഡിന് അടിയുറച്ച് കുതിക്കാന്‍ XUV300 -യ്ക്ക് കഴിയും. വളവുകളില്‍ ബോഡി റോളും നാമമാത്രമാണ്. കംഫോര്‍ട്ട്, നോര്‍മല്‍, സ്‌പോര്‍ട് എന്നിങ്ങനെ മൂന്നു സ്റ്റീയറിംഗ് മോഡുകള്‍ എസ്‌യുവിയിലുണ്ട്.

Made In India ഡാ! ആഫ്രിക്കയിൽ മികച്ച സേഫ്റ്റി റേറ്റിംഗ് നേടി XUV 300

രണ്ട് വര്‍ഷം മുമ്പ് നടന്ന ഓട്ടോ എക്സ്പോയിലാണ് മഹീന്ദ്ര, XUV300-യുടെ സ്പോര്‍ട്സ് കണ്‍സെപ്റ്റ് പതിപ്പിനെ പ്രദര്‍ശിപ്പിക്കുന്നത്. വൈകാതെ ഈ മോഡല്‍ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, കൊവിഡ് സാഹചര്യങ്ങള്‍ അരങ്ങേറ്റം വൈകിപ്പിച്ചുവെന്ന് വേണം പറയാന്‍. പുതിയ മഹീന്ദ്ര XUV300 സ്പോര്‍ട്സ് പതിപ്പ് പുറത്തിറക്കുമ്പോള്‍, ഹ്യുണ്ടായി വെന്യു 1.0 ടര്‍ബോ, കിയ സോനെറ്റ് 1.0 ടര്‍ബോ എന്നിവയ്ക്കെതിരെയാകും പ്രധാനമായും മത്സരിക്കുക. എന്നിരുന്നാലും, അതിന്റെ എതിരാളികളില്‍ നിന്ന് വ്യത്യസ്തമായി, മഹീന്ദ്ര XUV300 സ്പോര്‍ട്സ് പതിപ്പ് 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി സ്റ്റാന്‍ഡേര്‍ഡായി വരുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Made In India ഡാ! ആഫ്രിക്കയിൽ മികച്ച സേഫ്റ്റി റേറ്റിംഗ് നേടി XUV 300

അതുപോലെ തന്നെ എതിരാളികളില്‍ നിന്ന് വ്യത്യസ്തമായി 18 bhp കരുത്തും 30 Nm കൂടുതലും ഉത്പാദിപ്പിക്കുന്നതുവഴി, വരാനിരിക്കുന്ന മഹീന്ദ്ര XUV300 സ്‌പോര്‍ട്‌സ് എഡിഷന്‍ സബ്-4 മീറ്റര്‍ വിഭാഗത്തിലെ ഏറ്റവും ശക്തമായ എസ്‌യുവിയായിരിക്കും.

Made In India ഡാ! ആഫ്രിക്കയിൽ മികച്ച സേഫ്റ്റി റേറ്റിംഗ് നേടി XUV 300

നിലവില്‍, മഹീന്ദ്ര XUV300-ന്റെ അടിസ്ഥാന പെട്രോള്‍ വേരിയന്റിന് 8.41 ലക്ഷം രൂപ മുതലാണ് (എക്‌സ്‌ഷോറൂം) വില ആരംഭിക്കുന്നത്, അതേസമയം AMT ഗിയര്‍ബോക്‌സും ഡ്യുവല്‍-ടോണ്‍ പെയിന്റ് സ്‌കീമും ഉള്ള ടോപ്പ്-എന്‍ഡ് ഡീസല്‍ വേരിയന്റിന് 13.92 ലക്ഷം രൂപയാണ് വില (എക്‌സ്‌ഷോറൂം).

Made In India ഡാ! ആഫ്രിക്കയിൽ മികച്ച സേഫ്റ്റി റേറ്റിംഗ് നേടി XUV 300

സ്റ്റാന്‍ഡേര്‍ഡ് പതിപ്പില്‍ നിന്ന് വ്യത്യസ്തമായി, മഹീന്ദ്ര XUV300-ന്റെ സ്പോര്‍ട്സ് പതിപ്പിന്റെ എക്സ്‌ഷോറൂം വിലയില്‍ നേരിയ വര്‍ദ്ധനവ് പ്രതീക്ഷിക്കാം. XUV300 സ്പോര്‍ട്സ് പതിപ്പിന്റെ ലോഞ്ച് ബ്രാന്‍ഡിന് നിര്‍ണായകമാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്, കാരണം സബ്-4 മീറ്റര്‍ സെഗ്മെന്റില്‍ മോഡലിന്റെ ജനപ്രീതി കമ്പനിയുടെ മൊത്തത്തിലുള്ള വില്‍പ്പന കണക്കുകളെ സാരമായി ഉയര്‍ത്തുകയും ചെയ്യും.

More from DriveSpark

Article Published On: Monday, July 18, 2022, 12:08 [IST]
English summary
Xuv 300 is the safest car in africa
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X