ഇവൻ ചില്ലറക്കാരനല്ല! പുത്തൻ Hyundai Tucson എസ്‌യുവിയുടെ ADAS സിസ്റ്റത്തിന്റെ പ്രധാന ഹൈലൈറ്റുകൾ
ഹ്യുണ്ടായി ട്യൂസോൺ അതിന്റെ പുതുപുത്തൻ നാലാം തലമുറ ആവർത്തനത്തിൽ ഇന്ത്യയിൽ തിരിച്ചെത്തിയിരിക്കുകയാണ്. മോഡൽ ലൈനപ്പിൽ അൽകസാറിന് മുകളിലായിരിക്കും പുതിയ എസ്‌യുവി സ്ഥാനം പിടിക്കുക.

പുതിയ ട്യൂസോണിന്റെ ട്രിമ്മുകളും വിലകളും ഹ്യുണ്ടായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, പുതിയ ട്യൂസോണിന് എന്തുചെയ്യാനാകുമെന്ന് നമുക്ക് ഒരു വ്യൂ ലഭിച്ചിരുന്നു. ADAS അല്ലെങ്കിൽ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റത്തിന്റെ മറ്റൊരു പേരായ സ്മാർട്ട് സെൻസ് (SmartSense) ആണ് പുതിയ ട്യൂസോൺ വാഗ്ദാനം ചെയ്യുന്നത്. ന്യൂ ജെൻ ട്യൂസണിന്റെ പുതിയ ഫീച്ചറിന് എന്തുചെയ്യാനാകുമെന്ന് നമുക്ക് ഒന്നു നോക്കാം.

ADAS എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
പുതിയ മഹീന്ദ്ര XUV700, എംജി ആസ്റ്റർ തുടങ്ങിയ കാറുകളിൽ ADAS ഫീച്ചറുകൾ പ്രവർത്തിക്കുന്നത് എങ്ങനെ എന്ന് നമ്മൾ കണ്ടതാണ്. ഏറ്റവും പുതിയ ട്യൂസോണിലും, ADAS സമാന തത്വങ്ങളിൽ പ്രവർത്തിക്കുന്നു.

റോഡുകളിലെ വിവിധ വസ്തുക്കളെ കണ്ടെത്തുന്നതിനും സൈൻ ബോർഡുകൾ റീഡ് ചെയ്ത് സ്പീഡ് ലിമിറ്റ് തിരിച്ചറിയുന്നതിനും റഡാറും ഉയർന്ന റെസല്യൂഷനുള്ള ക്യാമറയും പുതിയ ട്യൂസോണിൽ ഉപയോഗിക്കുന്നു. പുതിയ ട്യൂസണിന് ചെയ്യാൻ കഴിയുന്ന നിരവധി കാര്യങ്ങളിൽ വളരെ പ്രധാനപ്പെട്ട ചില ഹൈലൈറ്റുകൾ ഇതാ.

ഫോർവേഡ് കൊളീഷൻ അവോയിഡൻസ് (FCA)
ഇന്ത്യൻ റോഡുകളിൽ ഏറ്റവും കൂടുതൽ ഉപയോഗപ്രദമാകുന്ന ഫീച്ചറുകളിൽ ഒന്നായിരിക്കും FCA. വാഹനമോടിക്കുമ്പോൾ ശ്രദ്ധ ഇല്ലാതിരിക്കുന്ന അല്ലെങ്കിൽ ഫോണിൽ ശ്രദ്ധിക്കാൻ പോകുന്ന ഡ്രൈവർമാർക്കുള്ളതാണിത്. എന്നാൽ ഇതൊരു ലൈസൻസാക്കി റോഡിൽ അശ്രദ്ധരായിരിക്കാൻ പാടില്ലാട്ടോ.

കാൽനടയാത്രക്കാർ, ഇരുചക്രവാഹനങ്ങൾ, സൈക്കിളുകൾ, കാറുകൾ, ട്രക്കുകൾ എന്നിവയെ FCA തൽക്ഷണം കണ്ടെത്തുന്നു. ട്യൂസോൺ പിന്നീട് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലൂടെ ഡ്രൈവർക്ക് വിഷ്വൽ, ഓഡിയോ വാർണിംഗ് അയയ്ക്കുന്നു. ഡ്രൈവർ സ്പീഡ് കുറയ്ക്കുകയോ മറ്റ് ആക്ഷൻ എടുക്കുകയോ ചെയ്യുന്നില്ലെങ്കിൽ, ട്യൂസോൺ എക്സ്റ്റേണൽ ബ്രേക്കിംഗ് പ്രയോഗിക്കും.

പ്രിക്കോഷണറി (മുൻകരുതൽ) ബ്രേക്കിംഗിനോട് ഡ്രൈവർ പ്രതികരിക്കുന്നില്ലെങ്കിൽ, ട്യൂസോൺ പൂർണ്ണ ബ്രേക്കുകൾ പ്രയോഗിക്കുകയും കൊളീഷൻ ഒഴിവാക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. നായ പോലെയുള്ള മൃഗങ്ങളുമായി FCA പ്രവർത്തിക്കില്ല.

അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ
അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ പ്രവർത്തിക്കുന്നത് ഡ്രൈവറുടെ ഇടപെടലില്ലാതെ മുന്നിലുള്ള കാറിന്റെ വേഗത കണ്ടെത്തി അതിനെ ഫോളോ ചെയ്യുക വഴിയാണ്. ട്യൂസോണിനായി നിങ്ങൾക്ക് പരമാവധി ക്രൂയിസ് സ്പീഡ് സജ്ജമാക്കാൻ കഴിയും. നാം നിശ്ചയിച്ചിട്ടുള്ള പരമാവധി വേഗത കവിയുന്നത് വരെ അത് മുന്നിലുള്ള ഓട്ടോമൊബൈലിനെ പിന്തുടരും. ഉദാഹരണത്തിന്, നിങ്ങൾ ക്രൂയിസ് മണിക്കൂറിൽ 80 കിലോമീറ്ററായി സജ്ജീകരിക്കുകയും നിങ്ങളുടെ മുന്നിലുള്ള കാർ മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിലേക്ക് സ്പീഡ് കുറയ്ക്കുകയും ചെയ്താൽ, ട്യൂസോൺ സുഗമമായി വേഗത കുറയ്ച്ച് സഞ്ചരിക്കുകയും മുന്നിലുള്ള കാിന്റെ വേഗത കൂടുന്നതിനനുസരിച്ച് വീണ്ടും വേഗത കൂട്ടുകയും ചെയ്യും.

എന്നിരുന്നാലും, നിങ്ങൾ പിന്തുടരുന്ന കാർ മണിക്കൂറിൽ 80 കിലോമീറ്ററിൽ കൂടുതൽ സ്പീഡിലാണെങ്കിൽ, നാം നിശ്ചയിച്ച പ്രകാരം ട്യൂസോൺ മണിക്കൂറിൽ 80 കിലോമീറ്റർ സ്പീഡിൽ യാത്ര തുടരും. മുന്നിലുള്ള വാഹനം പൂർണ്ണമായി നിർത്തുകയാണെങ്കിൽ ട്യൂസോണും ഒു കംപ്ലീറ്റ് സ്റ്റോപ്പിലെത്തും. എന്നാൽ സ്റ്റോപ്പ് സമയം 3 സെക്കൻഡിൽ കുറവായിരിക്കണം. അല്ലെങ്കിൽ, കാർ വീണ്ടും നീക്കാൻ നാം ആക്സിലറേറ്റർ ഉപയോഗിക്കേണ്ടതുണ്ട്.

ട്യൂസോണും മുന്നിലുള്ള കാറും തമ്മിലുള്ള ഏറ്റവും കൂടുതൽ ദൂരം സ്റ്റോക്ക് എന്ന സെറ്റപ്പ് ഉപയോഗിച്ച് നമുക്ക് സജ്ജമാക്കാൻ കഴിയും. ഇത് തീർച്ചയായും ഒരു നിഫ്റ്റി (പ്രത്യേക) സവിശേഷതയാണ്, ഇത് ഇന്ത്യൻ എക്സ്പ്രസ് വേകളിൽ വളരെ ഉപയോഗപ്രദമാകും.

ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ് സിസ്റ്റം
ഇന്ത്യയിലേക്ക് വരുന്ന പുതിയ ട്യൂസോൺ ഒരു വലിയ കാറാണ്. മറ്റ് പല വാഹനങ്ങളെയും പോലെ, ഇത് കുറച്ച് ബ്ലൈൻഡ് സ്പോട്ടുകൾ സൃഷ്ടിക്കുന്നു. എന്നാൽ ടേൺ ഇൻഡിക്കേറ്റർ ഉപയോഗിച്ച് സജീവമാക്കാവുന്ന 360-ഡിഗ്രി ക്യാമറകൾ ട്യൂസോണിന് ലഭിക്കുന്നു. നിങ്ങൾക്ക് ഇടത്തേക്ക് തിരിയാൻ താൽപ്പര്യപ്പെടുന്നെങ്കിൽ, ലെഫ്റ്റ് ഇൻഡിക്കേറ്റർ ഓണാക്കുന്നതോടെ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലെ ഡിസ്‌പ്ലേ ഇടത് ക്യാമറയിൽ നിന്നുള്ള ഫീഡ് എല്ലാതരം ബ്ലൈൻഡ് സ്പോട്ട് ഒഴിവാക്കും. കൂടാതെ, മറ്റൊരു വാഹനം ട്യൂസണിന്റെ ബ്ലൈൻഡ് സ്പോട്ടിലാണെങ്കിൽ, ORVM -കളിലും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലും ഒരു വാർണിംഗ് ഉണ്ടാകും.

ലെയിൻ കീപ്പ് അസിസ്റ്റ്
റോഡുകളിൽ ലെയിൻ അടയാളങ്ങൾ ഉണ്ടെങ്കിൽ, നാം ആയാസമില്ലാതെ ലെയിൻ ഫോളോ ചെയ്യുന്നുണ്ടെന്ന് ഹ്യുണ്ടായി ട്യൂസോൺ ഉറപ്പാക്കും. ലെയിൻ അസിസ്റ്റും ലെയിൻ ഡിപ്പാർച്ചർ വാണിംഗും ലെയിൻ അടയാളങ്ങൾ കണ്ടെത്തി കാർ ലെയിനിൽ നിന്ന് പുറത്തുകടക്കാൻ പോകുമ്പോഴെല്ലാം സ്റ്റിയറിംഗ് വീൽ വൈബ്രേറ്റ് ചെയ്തുകൊണ്ട് ഡ്രൈവർക്ക് വാർണിംഗ് നൽകുന്നു. കൂടാതെ, ട്യൂസോണിനെ റോഡിന്റെ മധ്യഭാഗത്ത് സ്ഥാപിക്കുന്നതിനായി സ്റ്റിയറിംഗ് വീൽ ഓട്ടോമാറ്റിക്കായി തിരിക്കുന്നതിലൂടെ ലെയിൻ കീപ്പ് അസിസ്റ്റ് പ്രവർത്തിക്കുന്നു.

സേഫ് എക്സിറ്റ് അസിസ്റ്റ്
കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും ധാരാളം അപകടങ്ങൾ ഒഴിവാക്കുന്ന ഒരു സവിശേഷ ഫീച്ചറാണിത്. നിങ്ങൾ വാഹനം പാർക്ക് ചെയ്തതിന് ശേഷം കാറിന് ചുറ്റുമും ഏതെങ്കിലും തരത്തിലുള്ള വർക്ക് നടക്കുന്നുണ്ടോ എന്ന് സേഫ് എക്സിറ്റ് അസിസ്റ്റ് നിരീക്ഷിക്കുന്നു. വാഹനത്തിന് നേരെ വരുന്ന മറ്റൊരു കാർ, കാൽനടയാത്രക്കാരൻ അല്ലെങ്കിൽ സൈക്കിൾ യാത്രികനെ സിസ്റ്റം തിരിച്ചറിഞ്ഞാൽ, ഡോർ തുറക്കുന്നതിന് മുമ്പ് അത് ട്യൂസണിലെ യാത്രക്കാരന് മുന്നറിയിപ്പ് നൽകും. ഇത് നാല് ഡോുകളിലും പ്രവർത്തിക്കുന്നു, ഞങ്ങൾക്ക് ഈ ഫീച്ചർ ഏറ്റവും ഇഷ്ടപ്പെട്ടു.

റിയർ ക്രോസ്-ട്രാഫിക് കൊളീഷൻ അവോയിഡൻസ് അസിസ്റ്റ്
ഒരു പാർക്കിംഗ് സ്പെയ്സിൽ നിന്ന് പിന്നോട്ട് പോകുമ്പോൾ നമ്മളിൽ പലർക്കും ആളുകളോ മറ്റോ കടന്നുപോകുന്നത് കാണാൻ കഴിയില്ല. പാർക്കിംഗ് സ്പെയിസിഷ നിന്ന് പിന്നോട്ട് പോകുമ്പോൾ വാഹനങ്ങളുടെ ചലനം കണ്ടെത്തി ട്യൂസോൺ അത്തരം സാഹചര്യങ്ങളിൽ സഹായിക്കും. വീണ്ടും, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ ഒരു വാർണിംഗ് ഡിസ്പ്ലേ ചെയ്ത് ബ്രേക്കുകൾ പ്രയോഗിച്ചുകൊണ്ടാണ് ഇത് പ്രവർത്തിക്കുന്നത്.


Click it and Unblock the Notifications








