ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍പാലം കേരളത്തില്‍!

By Santheep

ഇന്ത്യയിലെ ഏറ്റവും നീളമേറിയ റെയില്‍പാലം കേരളത്തിലാണെന്നറിയാമോ? വന്‍ ആഘോഷങ്ങളോടെ തുടങ്ങിയതും പില്‍ക്കാലത്ത് പ്രതീക്ഷിച്ച ഫലം തരാതിരുന്നതുമായി വല്ലാര്‍പാടം പദ്ധതിക്കു വേണ്ടി നിര്‍മിച്ചതാണ് ഈ റെയില്‍പ്പാലം. ഒരുപക്ഷേ, വല്ലാര്‍പാടം പദ്ധതികൊണ്ട് ലഭിച്ച ഏറ്റവും വലിയ നേട്ടം രാജ്യത്തെ നീളം കൂടിയ പാലം കേരളത്തിലാണെന്ന ഖ്യാതി ആയിരിക്കും!

വല്ലാര്‍പാടത്തുള്ള, ഇന്ത്യയിലെ ഏറ്റവും വലിയ പാലത്തെക്കുറിച്ചാണ് ഇന്നത്തെ നമ്മുടെ ചര്‍ച്ച.

ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍പാലം കേരളത്തില്‍!

കൊച്ചിയിലെ ഇടപ്പള്ളിയും വല്ലാര്‍പാടവും തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍പാളമാണിത്. ഇന്ത്യയിലെ ഏറ്റവും നീളമേറിയ റെയില്‍പാളം എന്ന ഖ്യാതി വല്ലാര്‍പാടം പാലത്തിന് സ്വന്തമാണ്.

Wikipedia

ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍പാലം കേരളത്തില്‍!

വിഖ്യാതമായ വേമ്പനാട്ട് കായലിലൂടെയാണ് ഈ പാലം പോകുന്നത്. ചരക്ക് നീക്കത്തിനു വേമ്ടി മാത്രമേ ഈ പാലം ഉപയോഗിക്കുന്നുള്ളൂ. ആളുകളെ കയറ്റിക്കൊണ്ടുപോകലല്ല ഉദ്ദേശ്യം.

Wikipedia

നിര്‍മാണരീതി

നിര്‍മാണരീതി

ബീം ബ്രിഡ്ജ് എന്നാണ് ഇത്തരം നിര്‍മിതികളെ വിളിക്കുക. ഏറ്റവും ലളിതമായ നിര്‍മാണ രീതിയാണിത്. ഭൂമിശാസ്ത്രപരമായും മറ്റും വേറെ സങ്കീര്‍ണതകളൊന്നുമില്ലാത്തതിനാലും ചരക്കുനീക്കം മാത്രമാണ് ഉദ്ദേശിക്കുന്നത് എന്നതിനാലും ഏറ്റവും ലളിതവും യോജിച്ചതുമായ ബീം ബ്രിഡ്ജ് നിര്‍മാണരീതി തെരഞ്ഞെടുക്കുകയായിരുന്നു.

Wikimapia

ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍പാലം കേരളത്തില്‍!

2007 ജൂണ്‍ മാസത്തിലാണ് ഈ പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത്. മാര്‍ച്ച് മാസം 2010ല്‍ നിര്‍മാണം പൂര്‍ത്തിയാക്കി.

Wikimedia

ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍പാലം കേരളത്തില്‍!

റെയില്‍ വികാസ് നിഗാം ലിമിറ്റഡ് ആയിരുന്നു ഈ പാലത്തിന്റെ നിര്‍മാണം ഏറ്റെടുത്തത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്. രാജ്യത്ത് റെയില്‍വേക്കു വേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതാണ് ഈ കമ്പനിയുടെ പ്രധാന ചുമതല.

ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍പാലം കേരളത്തില്‍!

350 കോടി രൂപ ചെലവിലാണ് വേമ്പനാട് റെയില്‍പാലം നിര്‍മിച്ചത്.

ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍പാലം കേരളത്തില്‍!

പാലത്തിന്റെ മാത്രം നീളം 4.62 കിലോമീറ്ററാണ്. പാലമുള്‍പെടെയുള്ള റെയില്‍പാതയുടെ നീളം 8.86 കിലോമീറ്ററും.

ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍പാലം കേരളത്തില്‍!

പന്ത്രണ്ടായിരത്തോളം ടണ്‍ ഉരുക്ക് ഈ പാലത്തിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. 58,000 ടണ്‍ സിമന്റാണ് ആവശ്യമായി വന്നത്. 99,000 ക്യൂബിക് മീറ്റര്‍ മണലും 73,000 ക്യുബിക് മീറ്റര്‍ മണലും ഉപയോഗിച്ചു. 12.5 ഹെക്ടര്‍ ഭൂമിയിലാണ് പാലം നില്‍ക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍പാലം കേരളത്തില്‍!

മൂന്ന് ചെറുദ്വീപുകള്‍ താണ്ടിയാണ് ഈ പാലം വല്ലാര്‍പാടത്തേക്ക് നീങ്ങുന്നത്. പാലത്തിന്റെ 80 ശതമാനം ഭാഗവും വെള്ളത്തിനു മുകളിലൂടെയാണ്.

ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍പാലം കേരളത്തില്‍!

താല്‍ക്കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി കൊട്ടിഘോഷിച്ച് കൊണ്ടുവരുന്ന ഏതൊരു പദ്ധതിയുടെയും ഗതി തന്നെയാണ് വല്ലാര്‍പാടത്തിനും സംഭവിച്ചത്. ഇന്ന് ഈ പാലത്തിലൂടെ വളരെക്കുറച്ച് ചരക്കുനീക്കം മാത്രമേ നടക്കുന്നുള്ളൂ. പുതിയ വിഴിഞ്ഞം പദ്ധതിയുടെ വിമര്‍ശകര്‍ ഇതെല്ലാമാണ് ചൂണ്ടിക്കാട്ടുന്നത്. പെരുപ്പിച്ച് കാട്ടിയ കണക്കുകളില്‍ പക്ഷേ, വികസനപ്രതീക്ഷയോടെ കാത്തിരിക്കുന്ന ജനങ്ങള്‍ വീഴുന്നു.

കൂടുതല്‍

കൂടുതല്‍

ഏറ്റവും വലിയ ആഡംബരക്കപ്പലിനെക്കുറിച്ച്

ഏറ്റവും വേഗതയേറിയ പബ്ലിക് റോഡുകള്‍

ഇന്ത്യയിലെ ഏറ്റവും നീളമേറിയ 10 ദേശീയപാതകള്‍

ഏറ്റവും വലിയ റെയില്‍വേ പാലം ഹിമാലയത്തില്‍

More from DriveSpark

Article Published On: Tuesday, June 23, 2015, 8:01 [IST]
English summary
Vembanad Rail Bridge, The Longest Rail Bridge in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X