ഇന്ത്യയിലെ ഏറ്റവും നീളമേറിയ 10 ദേശീയപാതകള്‍

By Santheep

നല്ല റോഡുകളുണ്ടായാല്‍ പട്ടിണി മാറും എന്ന കണ്‍സെപ്റ്റില്‍ ജീവിക്കുന്നവര്‍ ഭരിക്കുന്ന സന്ദര്‍ഭമാണിത്. മികച്ച റോഡുകളിലൂടെ സമ്പത്ത് താഴേക്കിറങ്ങിവരും എന്നാണ് ട്രിക്കിള്‍ ഡൗണ്‍ സാമ്പത്തികശാസ്ത്രം പറയുന്നത്. ഇന്ത്യയുടെ ദേശീയപാതകളെക്കുറിച്ച് സംസാരിക്കാന്‍ ഇതിലും മികച്ചൊരു സന്ദര്‍ഭം വേറെയില്ല തന്നെ! ദിനംപ്രതി വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു വന്‍ ശൃംഖലയാണ് രാജ്യത്തെ ദേശീയപാതകള്‍. കണക്കുകള്‍ പ്രകാരം 92,851.05 കിലോമീറ്റര്‍ നീളമുണ്ട് നിലവില്‍ നമ്മുടെ ദേശീയപാതകള്‍ക്ക്.

ഇന്ത്യയുടെ ദേശീയപാതകള്‍ നിര്‍മിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് നാഷണല്‍ ഹൈവേ അതോരിറ്റി ഓഫ് ഇന്ത്യയാണ്. റോഡ് ട്രാന്‍സ്‌പോര്‍ട് ആന്‍ഡ് ഹൈവേയ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴിലാണ് ഈ ഏജന്‍സി പ്രവര്‍ത്തിക്കുന്നത്.

രാജ്യത്തെ മൊത്തം റോഡുകളുടെ വലിപ്പം പരിഗണിച്ചാല്‍ അതില്‍ വെറും 2 ശതമാനം മാത്രമാണ് ദേശീയപാതകള്‍ വരുന്നത്. രസകരമായ മറ്റൊരു വസ്തുത കൂടി പറയാം. രാജ്യത്തെ മൊത്തം ഗതാഗതത്തില്‍ 40 ശതമാനവും നടക്കുന്നത് ഈ രണ്ടുശതമാനം ദേശീയപാതയിലാണ്!

രാജ്യത്തെ ഏറ്റവും നീളം കൂടിയ ദേശീയപാതകളെ പരിചയപ്പെടുത്തുകയാണ് താഴെ....

ഇന്ത്യയിലെ ഏറ്റവും നീളമേറിയ 10 ദേശീയപാതകള്‍

വായിക്കുവാന്‍ ചിത്രങ്ങളിലൂടെ നീങ്ങുക

Picture credit: Wiki Commons

j929

10. എന്‍എച്ച് 31

10. എന്‍എച്ച് 31

എന്‍എച്ച് 31 ആണ് വലിപ്പത്തില്‍ പത്താം സ്ഥാനത്തുവരുന്നത്. 1,125 കിലോമീറ്ററാണ് ഈ പാതയുടെ മൊത്തം നീളം. ഝാര്‍ഘണ്ഡിലെ ബര്‍ഹിയില്‍ തുടങ്ങി ഗുവാഹട്ടിയിലെ ജാലുക്ബാരിയില്‍ അവസാനിക്കുന്നു ഈ പാത. ബിഹാര്‍, പശ്ചിമബംഗാള്‍, ആസ്സാം എന്നിവിടങ്ങളിലൂടെയെല്ലാം എന്‍എച്ച് 31 പോകുന്നുണ്ട്.

Picture credit: Wiki Commons

Tanmoy Bhaduri

09. എന്‍എച്ച് 3

09. എന്‍എച്ച് 3

വലിപ്പത്തില്‍ ഒമ്പതാം സ്ഥാനത്താണ് എന്‍എച്ച് 3 വരിക. 1,190 കിലോമീറ്ററാണ് ഈ പാതയുടെ നീളം. ആഗ്രയെയും മുംബൈയെയും ബന്ധിപ്പിക്കുന്ന പാതയാണിത്.

Picture credit: Wiki Commons

rajkumar1220

08. എന്‍എച്ച് 4

08. എന്‍എച്ച് 4

വലിപ്പത്തില്‍ എട്ടാം സ്ഥാനമാണ് എന്‍എച്ച് 4നുള്ളത്. ഏറ്റവും ജനത്തിരക്കേറിയ പത്ത് ഇന്ത്യന്‍ നഗരങ്ങളില്‍ നാലെണ്ണത്തെ ബന്ധിപ്പിക്കുന്ന പാതയാണെന്ന പ്രത്യേകതയുമുണ്ട് എന്‍എച്ച്4ന്. 1,235 കിലോമീറ്ററാണ് ഈ പാതയുടെ മൊത്തം ദൂരം. മുംബൈ, പൂനെ, ബംങ്കളുരു, ചെന്നൈ എന്നീ നഗരങ്ങളെ എന്‍എച്ച് 4 ബന്ധിപ്പിക്കുന്നു. മഹാരാഷ്ട്രം, കര്‍ണാടകം, ആന്ധ്ര പ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലൂടെ പാത കടന്നുപോകുന്നു.

Picture credit: Wiki Commons

Ashwin Kumar

07. എന്‍എച്ച് 17

07. എന്‍എച്ച് 17

കൊച്ചി നഗരത്തെയും മഹാരാഷ്ട്രത്തെയും ബന്ധിപ്പിക്കുന്ന പാതയാണ് എന്‍എച്ച് 17. പശ്ചിമഘട്ട നിരകള്‍ക്കു സമാന്തരമായി നീങ്ങുന്ന ഈ പാത കാഴ്ചയ്ക്ക് അതിമനോഹരമാണ്. മഹാരാഷ്ട്രത്തിലെ പാന്‍വേലിലാണ് എന്‍എച്ച് 17 ചെന്നുചേരുന്നത്. മഹാരാഷ്ട്രം, ഗോവ, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലൂടെ നീങ്ങുന്ന ഈ പാതയ്ക്ക് 1,269 കിലോമീറ്റര്‍ ദൂരമാണുള്ളത്.

Picture credit: Wiki Commons

SBC-YPR

06. എന്‍എച്ച് 8

06. എന്‍എച്ച് 8

രാജ്യത്തിന്റെ തലസ്ഥാനത്തെ മുംബൈ നഗരവുമായി ബന്ധിപ്പിക്കുന്ന ദേശീയപാതയാണ് എന്‍എച്ച് 8. 1,428 കിലോമീറ്റര്‍ നീളമുണ്ട് ഈ പാതയ്ക്ക്. ഗുഡ്ഗാവ്, അജ്മീര്‍, ഉദയ്പൂര്‍, അഹ്മദാബാദ്, സൂറത്ത്, ജയ്പൂര്‍, വഡോദര എന്നിവിടങ്ങളിലൂടെ നീങ്ങുന്നു ഈ ദേശീയപാത.

Picture credit: Wiki Commons

Vssun

05. എന്‍എച്ച് 2

05. എന്‍എച്ച് 2

ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ ദേശീയപാതകളിലൊന്നാണിത്. ദില്ലിയും കൊല്‍ക്കത്തയും ഈ പാതയിലൂടെ ബന്ധിപ്പിക്കപ്പെടുന്നു. 1,465 കിലോമീറ്റര്‍ നീളമുണ്ട് ഈ പാതയ്ക്ക്. ദില്ലി, ഹരിയാന, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഝാര്‍ഘണ്ഡ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലൂടെ നീങ്ങുന്ന എന്‍എച്ച് 2 ഏഷ്യന്‍ റോഡ് നെറ്റ്‌വര്‍ക്കിന്റെ ഭാഗമാണ് എന്നുമറിയുക.

Picture credit: Wiki Commons

Atishtiwari18

04. എന്‍എച്ച് 15

04. എന്‍എച്ച് 15

ഗുജറാത്തിലെ സാമഖിയാലിയെ പഞ്ചാബിലെ പത്താന്‍കോട്ടുമായി ബന്ധിപ്പിക്കുന്നത് ഈ പാതയാണ്. 1,526 കിലോമീറ്റര്‍ നീളമുണ്ട് ഈ പാതയ്ക്ക്. പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളിലൂടെ പോകുന്നു എന്‍എച്ച് 15.

Picture credit: BCMTouring

KurtRules

03. എന്‍എച്ച് 5

03. എന്‍എച്ച് 5

1,533 കിലോമീറ്റര്‍ നീളം വരുന്നതാണ് എന്‍എച്ച് 5. ഒഡിഷ, ആന്ധ്ര പ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലൂടെ കടന്നുപോകുന്നു ഈ പാത. ഒഡിഷയിലെ ഝാര്‍പോഖാരിയയില്‍ തുടങ്ങി തമിഴ്‌നാട്ടിലെ ചെന്നൈ നഗരത്തില്‍ അവസാനിക്കുന്നു എന്‍എച്ച് 5.

Picture credit: Wiki Commons

Adityamadhav83

02. എന്‍എച്ച് 6

02. എന്‍എച്ച് 6

രാജ്യത്തെ ദേശീയപാതകളില്‍ രണ്ടാം സ്ഥാനത്തു വരുന്നത് എന്‍എച്ച് 6 ആണ്. വളരെ തിരക്കേറിയ റൂട്ടാണിത്. ഗുജറാത്തിലെ ഹാജിറയില്‍ തുടങ്ങി പശ്ചിമബംഗാളിലെ കൊല്‍ക്കത്തയില്‍ ചെന്നു നില്‍ക്കുന്നു ഈ പാത. ഗുജറാത്ത്, മഹാരാഷ്ട്ര, ഛത്തിസ്ഗഢ്, ഒഡിഷ, ഝാര്‍ഘണ്ഡ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലൂടെ നീങ്ങുന്നു ഈ ഹൈവേ.

Picture credit: Wikimapia

01. എന്‍എച്ച് 7

01. എന്‍എച്ച് 7

ഇന്ത്യയിലെ ഏറ്റവും നീളമേറിയ ദേശീയപാതയാണിത്. 2,369 കിലോമീറ്ററാണ് ഈ പാതയുടെ നീളം. സെന്‍ട്രല്‍ പബ്ലിക് വര്‍ക്‌സ് ഡിപ്പാര്‍ട്‌മെന്റാണ് എന്‍എച്ച് 7 പരിപാലിക്കുന്നത്. തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ തുടങ്ങി ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ അവസാനിക്കുന്ന പാതയാണിത്. തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്രം, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെ പാത നീങ്ങുന്നു.

Picture credit: Wiki Commons

j929

Most Read Articles

Malayalam
English summary
The Indian National Highway system is a complex system of roads that connects every major city in India.
Story first published: Friday, July 18, 2014, 13:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X