Vovlo 740 GLEയില്‍ 16 ലക്ഷം കി.മീ പൂര്‍ത്തിയാക്കി കസ്റ്റമര്‍ക്ക് പുത്തന്‍ കാര് സമ്മാനിച്ച് വോള്‍വോ
ഇന്ത്യയില്‍ വിശ്വാസ്യതക്ക് പേരുകേട്ട ബ്രാന്‍ഡാണ് ടൊയോട്ട. ഓഡോമീറ്ററില്‍ ലക്ഷം കിലോമീറ്ററായ ഒന്നാം തലമുറ ടൊയോട്ട ഇന്നോവയും ക്വാളിസും വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ ഇന്നും നന്നായി ഓടുന്ന കാര്യം നമുക്കറിയാം. ഏറ്റവും സുരക്ഷിതമായ ചില കാറുകള്‍ നിര്‍മ്മിക്കുന്നതിനാല്‍ ഉപയോക്താക്കള്‍ക്കിടയില്‍ ജനപ്രിയമായ മറ്റൊരു നിര്‍മ്മാതാവ് ആണ് വോള്‍വോ.

സുരക്ഷിതത്വം മാത്രമല്ല വോള്‍വോ കമ്പനി വിശ്വാസ്യതയുടെ കാര്യത്തിലും സൂപ്പറാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ?. അത്തരത്തില്‍ 10 ലക്ഷം മൈല്‍ ഓടിയ ഒരു വോള്‍വോ കാര്‍ ഉടമയുടെ കഥയാണ് ഇനി പറയാന്‍ പോകുന്നത്. അതുല്യമായ നേട്ടം കൈവരിച്ച ഇദ്ദേഹത്തിന് വോള്‍വോ കാര്‍സ് യുഎസ്എ 2022 മോഡല്‍ വോള്‍വോ ട60 ലക്ഷ്വറി സെഡാന്‍ സമ്മാനിച്ചിരിക്കുകയാണ്.
MOST READ:അടുത്ത 6 മാസത്തിനുള്ളില്‍ വിപണിയിലെത്തുന്ന 5 മാരുതി, ടൊയോട്ട കാറുകള്‍

FOX 2 St. Louis അവരുടെ YouTube ചാനലിലാണ് ജിം ഓഷിയയെ പറ്റിയുള്ള വിഡിയോ പങ്കുവെച്ചിരിക്കുന്നത്. 1991ലാണ് ജിം ഓഷിയ Vovlo 740 GLE വാങ്ങിയത്. കാര്‍ വാങ്ങിയത് മുതലുള്ള അനുഭവം അദ്ദേഹം വിഡിയോയില്‍ പങ്കുവെക്കുന്നു.

സംഭവത്തിന് ശേഷം താന്‍ ഓടിക്കുന്ന കാര്‍ അല്ലാതെ ചുറ്റുമുള്ള ഒരുപാട് കാര്യങ്ങള്‍ മാറിയതായി അദ്ദേഹം പറയുന്നു. തന്റെ പിതാവിന് ഫോര്‍ഡ് കാര്‍ വാങ്ങാനായിരുന്നു താല്‍പര്യമെന്നും താന്‍ ഈ കാര്‍ വാങ്ങിയപ്പോള്‍ അദ്ദേഹവുമായി വഴക്കിടേണ്ടി വന്നുെവന്നും ജിം അനുഭവം പങ്കുവെക്കുന്നു. തനിക്ക് ഈ കാറില്‍ വലിയ വിശ്വാസമുണ്ടായിരുന്നുവെന്നും ഒരു ദശലക്ഷം മൈലിലധികം സഞ്ചരിക്കുമെന്ന് പിതാവിനോട് പറഞ്ഞതായും ജിം പറഞ്ഞു.

വോള്‍വോ 740 GLE സാധാരണക്കാര്‍ക്കായി നിര്‍മ്മിച്ചതും പരിപാലിക്കാന്‍ വളരെ എളുപ്പമുള്ളതുമായ ഒരു കാര്‍ ആണെന്ന് ജിം പറഞ്ഞു. കാറിലെ ലൈറ്റുകള്‍ മാറ്റിസ്ഥാപിക്കുന്നത് പോലെയുള്ള ചെറിയ അറ്റകുറ്റപ്പണികള്‍ ആര്‍ക്കും ചെയ്യാന്‍ കഴിയുന്നതാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

10 ലക്ഷം മൈല്‍ കാര്‍ ഓടിക്കുക എന്നത് വലിയ നേട്ടമാണ്. അഞ്ച് ലക്ഷം മൈല്‍ ഓടിയ ശേഷം കാറിന്റെ എഞ്ചിനും ട്രാന്‍സ്മിഷനും മാറ്റിയിട്ടുണ്ട്. ഈ കാലയളവിനിടെയില്‍ ജിം ഇതുവരെ ഒരിക്കല്‍ പോലും ഒരു അപകടമുണ്ടാക്കിയിട്ടില്ല. എന്നാല്‍ ജിമ്മിന്റെ ഭാര്യ ഒന്നുരണ്ട് വട്ടം അപകടമുണ്ടാക്കി. ഇപ്പോള്‍ കാര്‍ അതിന്റെ പ്രായം കാണിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ചില ബോഡി പാനലുകളില്‍ നിന്ന് അത് നന്നായി കാണാന്‍ സാധിക്കും.

തന്റെ വോള്‍വോ 740 GLE ഏറ്റവും കരുത്തുറ്റ സെഡാന്‍ ആണെന്ന അഭിപ്രായം ജിമ്മിനില്ല എന്നാല്‍ ഈ പ്രായത്തിലുള്ള കാറിന് ഇപ്പോഴും 120 കിലോമീറ്റര്‍ വേഗതയില്‍ പറക്കാന്‍ സാധിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

1991-ല്‍ ജിം വോള്‍വോ വാങ്ങുമ്പോള്‍ മറ്റൊരാള്‍ വോള്‍വോയില്‍ ദശലക്ഷം മൈലുകള്‍ പൂര്‍ത്തിയാക്കിയ ഒരാളെ കണ്ടതായി ഓര്‍ക്കുന്നു. അതാണ് തനിക്കും അതുപോലെ നേട്ടം സ്വന്തമാക്കാന്‍ സാധിക്കുമെന്ന് അവനു ആത്മവിശ്വാസം നല്‍കിയതും ചിന്തിപ്പിച്ചതും.
MOST READ: Nexon, Harrier, Safari മോഡലുകള്‍ക്ക് ജെറ്റ് എഡിഷനുമായി Tata; വില വിവരങ്ങള്‍ അറിയാം

30 വര്‍ഷത്തിലേറെയായി വോള്‍വോ സെഡാന്‍ ഓടിച്ച ശേഷം ജിം കാര്‍ വാങ്ങിയ അതേ ഡീലര്‍ഷിപ്പിലേക്ക് തിരികെ ചെന്ന ജിമ്മിനെ കാത്തൊരു സര്‍പ്രൈസുണ്ടായിരുന്നു. 2022 മോഡല്‍ വോള്‍വോ S60 ലക്ഷ്വറി സെഡാന്‍ സമ്മാനിച്ചാണ് വോള്‍വോ കാര്‍സ് യുഎസ്എ ജിമ്മിനെ ആദരിക്കാന്‍ തീരുമാനിച്ചത്.

ജിമ്മിന് വാഗ്ദാനം ചെയ്യുന്ന വോള്‍വോ S60 അടുത്ത രണ്ട് വര്‍ഷത്തേക്ക് സൗജന്യമാണ്. എല്ലാം ഉള്‍ക്കൊള്ളുന്ന വോള്‍വോ സബ്സ്‌ക്രിപ്ഷന്‍ പ്ലാനിന്റെ കീഴിലാണ് കാര്‍ അദ്ദേഹത്തിന് നല്‍കുന്നത്. ഈ പ്ലാനില്‍ ടയറുകള്‍, ചക്രങ്ങള്‍, അറ്റകുറ്റപ്പണികള്‍, ഇന്‍ഷുറന്‍സ് തുടങ്ങി എല്ലാം ഉള്‍പ്പെടുന്നു. വോള്‍വോ കാറുകളുടെ മൊത്തത്തിലുള്ള വിശ്വാസ്യതയില്‍ ജിം വളരെ അധികം സന്തുഷ്ടനാണ്. S60-ലും 10 ലക്ഷം മൈല്‍ പൂര്‍ത്തിയാക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം.

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ആഡംബര ഇലക്ട്രിക് വാഹനമെന്ന ഖ്യാതിയോടെ കഴിഞ്ഞ മാസം വിപണിയിലെത്തിയ വോള്‍വോ XC40 റീചാര്‍ജിന് ഗംഭീര വരവേല്‍പ്പാണ് ലഭിച്ചത്. 55.90 ലക്ഷം രൂപയുടെ എക്‌സ്‌ഷോറൂം വിലയ്ക്ക് എത്തിയ വാഹനം രണ്ട് മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ വിറ്റുതീര്‍ന്നുവെന്ന് കമ്പനി അറിയിച്ചിരുന്നു. XC40 റീചാര്‍ജിന്റെ ആദ്യ 150 യൂണിറ്റുകളുടെ ഡെലിവറി ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

പ്രാദേശികമായി അസംബിള്‍ ചെയ്യുന്ന മോഡലായതിനാലാണ് വോള്‍വോക്ക് XC40 റീചാര്‍ജ് വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന ലക്ഷ്വറി ഇലക്ട്രിക് വാഹനമാക്കി മാറ്റാന്‍ സാധിച്ചത്. നിലവില്‍ വോള്‍വോ ഇന്ത്യ തങ്ങളുടെ മിക്കവാറും എല്ലാ മോഡലുകളും പ്രാദേശികമായി തന്നെയാണ് അസംബിള്‍ ചെയ്യുന്നത്.

XC90, XC60, XC40, S90 സെഡാന്‍ എന്നിവയാണ് രാജ്യത്ത് ഇത്തരത്തിലെത്തുന്ന സ്വീഡിഷ് ബ്രാന്‍ഡിന്റെ മറ്റു മോഡലുകള്‍. വോള്‍വോയില്‍ നിന്നും രാജ്യത്തേക്ക് പൂര്‍ണ ഇറക്കുമതിയായി എത്തുന്നത് S60 സെഡാന്‍ മാത്രമാണ്.


Click it and Unblock the Notifications








