വിമാനങ്ങള്‍ ഇടത് വശത്ത് കൂടി മാത്രം യാത്രക്കാരെ കയറ്റാന്‍ കാരണം
വിമാനം എന്നും ഒരു അത്ഭുതമാണ്. ആകാശയാത്രകള്‍ പതിവാകുമ്പോള്‍ വിമാനങ്ങളില്‍ പിന്തുടര്‍ന്ന് വരുന്ന പല രീതികളും നമ്മളെ കുഴക്കിയിട്ടുണ്ടാകും.

പറന്നുയരുന്നതിനും, പറന്നിറങ്ങുന്നതിനും മുമ്പ് വിമാനത്തിനുള്ളിലെ വെളിച്ചം കുറയ്ക്കുന്നത് അല്ലെങ്കില്‍ ഇതേ സമയത്ത് ജനാല വിരി താഴ്ത്തുന്നത്...ഇനി ഇതൊന്നും അല്ലെങ്കില്‍ വിമാനത്തിനുള്ളില്‍ കേട്ട് വരുന്ന ആ 'ഡിംഗ്' ശബ്ദം - ചിന്തകളെ ചൂടുപിടിപ്പിക്കാന്‍ വിമാനത്തില്‍ ഇങ്ങനെ കാര്യങ്ങള്‍ ഒത്തിരിയുണ്ട്.

ഇത്തരത്തില്‍ ഉള്ള മറ്റൊരു സംശയമാണ്, എന്തേ മിക്ക വിമാനങ്ങളും ഇടത് വശത്ത് കൂടി മാത്രം യാത്രക്കാരെ കയറ്റുന്നു?
Trending On DriveSpark Malayalam:
നൈട്രജന്‍ ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും
നിങ്ങള്‍ക്ക് അറിയാത്ത ആറ് ട്രാഫിക് നിയമങ്ങള്‍

തുടക്കകാലത്ത് വിമാനത്താവളത്തിലെ ടെര്‍മിനലിന് മുമ്പിലാണ് യാത്രക്കാരെ ഇറക്കാനും കയറ്റാനും വിമാനങ്ങള്‍ വന്ന് നിന്നിരുന്നത്.

അതിനാല്‍ ടെര്‍മിനല്‍ ബില്‍ഡിങ്ങും വിമാനചിറകും തമ്മിലുള്ള ദൂരം കണക്കിലെടുത്ത് ടെര്‍മിനല്‍ വാതിലിന് മുമ്പില്‍ വിമാനം നിര്‍ത്തുന്നതിന് ഇടത് വശത്തുകൂടിയുള്ള സഞ്ചാരം നിര്‍ണായകമായി.
Recommended Video


ആദ്യകാലത്ത് ചില വിമാനങ്ങളില്‍ വലത് വശത്തും വാതിലുകള്‍ ഉണ്ടായിരുന്നു.
Trending On DriveSpark Malayalam:
ഇന്‍ഡിക്കേറ്റര്‍ ഇടുമ്പോൾ കേൾക്കുന്ന 'ക്ലിക്ക്-ക്ലിക്ക്' ശബ്ദത്തിന് പിന്നിലെ കാരണം
'കാര്‍ കീയില്‍ എന്തിരിക്കുന്നു?'; കൈപിടിയിലെ ചില വിസ്മയങ്ങള്‍

എന്നാല്‍ ഇടത് വശം ചേര്‍ന്ന് യാത്രക്കാര്‍ കയറുന്നതും ഇറങ്ങുന്നതുമാണ് പൈലറ്റിന്റെ കാഴ്ചപരിധിക്ക് കൂടുതല്‍ അഭികാമ്യമെന്ന് തിരിച്ചറിഞ്ഞതോടെ വിമാനങ്ങളില്‍ ഇടത് വശം ചേര്‍ന്നുള്ള വാതിലുകള്‍ പതിവായി.

അതേസമയം കപ്പലുകളെ അനുകരിച്ചാണ് ഇടത് വശം ചേര്‍ന്ന് വിമാനവാതിലുകള്‍ സ്ഥാപിക്കപ്പെടാന്‍ കാരണമെന്ന് വാദിക്കുന്നവരുമുണ്ട്. കപ്പലിന്റെ ഇടത് ഭാഗം പോര്‍ട്ടെന്നും, വലത് ഭാഗം സ്റ്റാര്‍ബോര്‍ഡെന്നുമാണ് അറിയപ്പെടുന്നത്.

കപ്പല്‍ യാത്രകള്‍ക്ക് പ്രചാരമേറിയ കാലഘട്ടത്തില്‍ പോര്‍ട്ടിലൂടെയാണ് യാത്രക്കാര്‍ കയറിയറിങ്ങിയിരുന്നതും. അതിനാല്‍ ഇതേ ആശയം ഉള്‍ക്കൊണ്ടാണ് മിക്ക വിമാനങ്ങളും ഇടത് വശത്ത് കൂടി മാത്രം യാത്രക്കാരെ കയറ്റിയിറക്കുന്നത്.

1960 കള്‍ വരെ ടെര്‍മിനലിന് സമീപമായാണ് വിമാനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നത്. അതിനാല്‍ ടെര്‍മിനലിലേക്ക് യാത്രക്കാരെ ഇറക്കാന്‍ പൈലറ്റുമാര്‍ക്കാണ് ഇക്കാലയളവില്‍ നിര്‍ദ്ദേശം ലഭിച്ചിരുന്നത്.

ഇടത് വശത്തിരിക്കുന്ന ക്യാപ്റ്റന് വിമാനത്തെ ഇടത് വശം ചേര്‍ന്ന് ടെര്‍മിനലിന് മുന്നില്‍ നിര്‍ത്താന്‍ ഏറെ എളുപ്പമായിരുന്നതാണ് ഒരു കാലഘട്ടത്തില്‍ ഈ രീതി പിന്തുടരാന്‍ കാരണം.

പിന്നീട് 'ജെറ്റ് ബ്രിഡ്ജു'കളുടെ നിര്‍മ്മാണത്തിന് ശേഷമാണ് ഈ പതിവിന് മാറ്റമുണ്ടായത്.
Trending DriveSpark YouTube Videos
Subscribe To DriveSpark Malayalam YouTube Channel - Click Here


Click it and Unblock the Notifications








