ഹൈഡ്രജൻ കരുത്തിൽ തീവണ്ടി ഓടിച്ച് ജർമനി, ആദ്യഘട്ടത്തിൽ 14 ട്രെയിനുകൾ
ലോകത്തിലെ ആദ്യത്തെ ഹൈഡ്രജൻ പാസഞ്ചർ ട്രെയിനുകളുടെ പ്രവർത്തനം ആരംഭിച്ച് ജർമനി. ലോകത്താദ്യമായി സമ്പൂര്‍ണമായും ഹൈഡ്രജന്‍ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന യാത്രാ റെയില്‍ സംവിധാനമാണ് ജര്‍മനി ലോകത്തിനു മുന്നിലേക്കായി സമർപ്പിച്ചിരിക്കുന്നത്.

ലോവർ സാക്‌സോണി സംസ്ഥാനത്ത് വൈദ്യുതീകരിക്കാത്ത ട്രാക്കുകളിൽ മുമ്പ് സർവീസ് നടത്തിയിരുന്ന 15 ഡീസൽ ട്രെയിനുകൾക്ക് പകരമായാണ് പുതിയ ഹൈഡ്രജന്‍ തീവണ്ടികള്‍ ഓടി തുടങ്ങിയിരിക്കുന്നത്. പുതുതായി ഉദ്ഘാടനം ചെയ്ത 14 ട്രെയിനുകൾ ഹൈഡ്രജൻ ഫ്യുവൽ സെല്ലുകൾ ഉപയോഗിച്ച് എഞ്ചിനുകൾക്ക് ശക്തി പകർന്നാണ് ഓട്ടം.
Recommended Video

ഫോസിൽ ഇന്ധനങ്ങൾക്കുള്ള ബദല്‍ എന്ന നിലയ്ക്കാണ് ജര്‍മന്‍ സര്‍ക്കാര്‍ ഹൈഡ്രജന്‍ ഊര്‍ജത്തിന് പ്രാധാന്യം നല്‍കുന്നത്. ഹൈഡ്രജന്റെ ഉപയോഗം വിപുലീകരിക്കാനാണ് ജർമൻ സർക്കാരിന്റെ ഭാവി പദ്ധതിയും. ഫ്രഞ്ച് കമ്പനിയായ അല്‍സ്റ്റോം ആണ് ഹൈഡ്രജന്‍ തീവണ്ടികള്‍ നിര്‍മിച്ചത്. പ്രാദേശിക കമ്പനിയായ എല്‍എന്‍വിജിക്കാണ് നടത്തിപ്പ് ചുമതല.

ലോവർ സാക്‌സോണിയുടെ സമ്പദ്‌വ്യവസ്ഥയെ ഹരിതാഭമാക്കാനുള്ള ശ്രമങ്ങളുടെ മികച്ച ഉദാഹരണമാണ് 92 മില്യൺ യുഎസ് ഡോളറിന്റെ പദ്ധതിയെന്ന് സ്റ്റേറ്റ് ഗവർണർ സ്റ്റീഫൻ വെയിൽ പറഞ്ഞു. ഫ്രഞ്ച് കമ്പനിയായ അൽസ്റ്റോം നിർമിക്കുന്ന ട്രെയിനുകൾ വടക്കൻ പട്ടണങ്ങളായ കുക്സ്ഹാവന്‍, ബ്രെമർഹാവൻ, ബ്രെമർവോർഡ്, ബക്‌സ്റ്റെഹുഡ് എന്നിവയ്‌ക്കിടയിലുള്ള റൂട്ടുകളെ ബന്ധിപ്പിച്ചാണ് സര്‍വീസ് നടത്തുക.

1000 കിലോമീറ്റര്‍ റേഞ്ച് നൽകാൻ കഴിവുള്ള ഹ്രൈഡജൻ തീവണ്ടിക്ക് പരമാവധി വേഗം മണിക്കൂറില്‍ 140 കിലോമീറ്ററാണ് (87 mph). പുനരുൽപാദിപ്പിക്കാവുന്ന ഊർജം ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന ഹൈഡ്രജൻ ഉപയോഗിക്കുന്നതിലൂടെ ട്രെയിനുകൾക്ക് പ്രതിവർഷം 1.6 ദശലക്ഷം ലിറ്റർ (422,000 ഗാലണിലധികം) ഡീസൽ ഇന്ധനം ലാഭിക്കാമെന്നാണ് കണക്കുകൾ.

നിലവിൽ രാസപ്രക്രിയകളിൽ ഒരു ഉപോൽപ്പന്നമായാണ് ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നത്. എന്നാൽ ജർമൻ സ്പെഷ്യാലിറ്റി ഗ്യാസ് കമ്പനിയായ ലിൻഡെ മൂന്നുവര്‍ഷത്തിനുള്ളില്‍ ഇത് തദ്ദേശീയമായി നിര്‍മിക്കാന്‍ ജര്‍മന്‍ വാതക കമ്പനിയായ ലിന്‍ഡെ പദ്ധതിയിടുന്നുണ്ട്.

പുതുക്കി ഉപയോഗിക്കാന്‍ സാധിക്കുന്ന ഊര്‍ജം ഉപയോഗിച്ചുള്ള പ്രവര്‍ത്തനം ലോകത്തിന് തന്നെ മാതൃകയാണെന്നും ഗതാഗത മേഖലയില്‍ അതിന് ഒരു മാറ്റം വരുത്തികൊണ്ട് ഇത് ഒരു നാഴികകല്ലാവുകയാണെന്നും ലോവര്‍സാക്‌സോണിയുടെ മിനിസ്റ്റര്‍ പ്രസിഡന്‍റ് സ്‌റ്റീഫന്‍ വെയില്‍ പറഞ്ഞു.

93 മില്ല്യണ്‍ യൂറോയാണ് ഈ പദ്ധതിക്കു വേണ്ടി ആകെ ചെലവായതെന്നാണ് ഔദ്യോഗിക കണക്കുകൾ. ഒരു ടാങ്ക് ഹൈഡ്രജന്‍ ഉപയോഗിച്ചുകൊണ്ട് 1000 കിലോമീറ്റര്‍ വരെ സഞ്ചരിക്കുവാന്‍ ട്രെയിനിന് സാധിക്കുന്നു. അങ്ങനെ 1.6 മില്ല്യന്‍ ലിറ്റര്‍ ഡീസല്‍ ലാഭിക്കുന്നത് വഴി വര്‍ഷത്തില്‍ 4400 ടണ്‍ കാര്‍ബണ്‍ പുറം തള്ളുന്നത് തടയാന്‍ സാധിക്കുന്നുവെന്ന് ഫ്രഞ്ച് നിർമാതാക്കളായ അൽസ്റ്റോം വാദിക്കുന്നത്.

ഭാവിയില്‍ ജര്‍മനി ഡീസല്‍ ട്രെയിനുകള്‍ വാങ്ങില്ലെന്നും 2030 ഓടെ പുറംതള്ളുന്ന ഹരിതഗൃഹ വാതകത്തിന്‍റെ അളവ് 65 ശതമാനം വരെ കുറച്ച് 2045-ഓടെ കാലാവസ്ഥയില്‍ സന്തുലിതാവസ്ഥ കൈവരിക്കാനാണ് ജർമനി ലക്ഷ്യമിടുന്നതെന്നും എൽഎൻവിജി വക്താവ് ഡിർക്ക് ആൾട്ട്വിഗ് അറിയിച്ചു.
MOST READ: ലുക്കിലും വിലയിലും കൊള്ളാം; Etryst 350 ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് Pure

റെയിൽ മേഖലയെ ഡീകാർബണൈസ് ചെയ്യുന്നതിനുമുള്ള ഒരു നല്ല മാർഗമായി ഹൈഡ്രജൻ ട്രെയിനുകൾ മാറിയിരിക്കുന്നതിനാൽ ഭാവിയിൽ ഇത്തരം നടപടികൾ വിപുലീകരിക്കാനാണ് തീരുമാനം.

രണ്ട് രാജ്യങ്ങളിലായി 80 ജീവനക്കാർക്ക് ഈ പ്രോജക്ട് തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി അൽസ്റ്റോം പറയുന്നു. രണ്ട് ഹൈഡ്രജൻ ട്രെയിനുകളുള്ള ലൈനിൽ 2018 മുതൽ വാണിജ്യ പരീക്ഷണങ്ങൾ നടത്തിയിരുന്നുവെന്നും എന്നാൽ ഇപ്പോൾ മുഴുവൻ ശ്രേണിയിലും ഈ തകർപ്പൻ സാങ്കേതികവിദ്യാണ് ഉപയോഗിക്കുന്നതെന്നും കമ്പനി പറയുന്നു.

ജർമനി, ഫ്രാൻസ്, ഇറ്റലി എന്നിവയ്‌ക്കിടയിലുള്ള നിരവധി ഡസൻ ട്രെയിനുകൾക്കായി ഫ്രഞ്ച് ഗ്രൂപ്പ് നാല് കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ട്. നിലവിൽ ഡിമാൻഡ് കുറയുന്നതിന്റെ സൂചനകളൊന്നുമില്ലാത്തതിനാൽ ഇത് വളർച്ചയുടെ സൂചനയാണ് നൽകുന്നതെന്നും അൽസ്റ്റോം വ്യക്തമാക്കുന്നു. ലോവർ സാക്‌സോണിക്ക് ശേഷം ഹൈഡ്ഗജൻ ട്രെയിനുകളുടെ അടുത്ത ലക്ഷ്യസ്ഥാനം ഫ്രാങ്ക്ഫർട്ട് ആയിരിക്കും.

അതിൽ 27 എണ്ണം മെട്രോപൊളിറ്റൻ ഏരിയയ്ക്കായി ഓർഡർ ചെയ്തിട്ടുണ്ട്. വടക്കൻ ലോംബാർഡി മേഖലയിൽ ആറ് ട്രെയിനുകൾ കമ്മീഷൻ ചെയ്തിട്ടുള്ള ഇറ്റലിയിലും നാല് മേഖലകളിലായി 12 ട്രെയിനുകൾ പങ്കിടുന്ന ഫ്രാൻസിലും ഹൈഡ്രജൻ തീവണ്ടികളുടെ പ്രവർത്തനം ഉടൻ ആരംഭിക്കുകയും ചെയ്യും.


Click it and Unblock the Notifications








