ഹോണ്ടയ്ക്ക് ഇതെന്തു പറ്റി? മോഡൽ നിരയിലാകെ വീണ്ടും വില വർധിപ്പിച്ചു! 17,340 രൂപ വരെ ഇനി അധികം മുടക്കണം

ഇന്ത്യയിലെ പ്രമുഖ ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട തങ്ങളുടെ മോഡൽ നിരയിലാകെ പുതിയ വില വർധനവ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഉത്പാദന ചെലവും വിതരണ മേഖലയിലുണ്ടായ മറ്റ് പ്രശ്‌നങ്ങളും കാരണമാണ് വില പരിഷ്ക്കാരം നടപ്പിലാക്കിയതെന്നാണ് സൂചന.

ഹോണ്ടയ്ക്ക് ഇതെന്തു പറ്റി? മോഡൽ നിരയിലാകെ വീണ്ടും വില വർധിപ്പിച്ചു! 17,340 രൂപ വരെ ഇനി അധികം മുടക്കണം

ഹോണ്ട ഉൽപ്പന്നങ്ങൾക്ക് പൊതുവെ അമിത വിലയുള്ളതിനാൽ നിലവിലെ വർധനവ് ഉപഭോക്താക്കളെ കാര്യമായി ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. വർധിച്ചുവരുന്ന ഇൻപുട്ട് ചെലവുകൾ ഹോണ്ടയ്ക്ക് അൽപ്പം കൂടി ഉൾക്കൊള്ളാമായിരുന്നുവെന്നാണ് വിപണിയിൽ നിന്നും ലഭിക്കുന്ന പ്രതികരണം.

Recommended Video

New Maruti Alto K10 MALAYALAM Review | ജനപ്രിയ ഹാച്ച്ബാക്കിൽ പുതിയ മാറ്റമെന്ത്?
ഹോണ്ടയ്ക്ക് ഇതെന്തു പറ്റി? മോഡൽ നിരയിലാകെ വീണ്ടും വില വർധിപ്പിച്ചു! 17,340 രൂപ വരെ ഇനി അധികം മുടക്കണം

അത്രയേറെ വിൽപ്പനയില്ലാത്ത CB200X എഡിവി മോഡലിനു പോലും 17,340 രൂപയുടെ വില വർധനവാണ് ഹോണ്ട ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്. എൻട്രി ലെവൽ അഡ്വഞ്ചർ ബൈക്കിന് 13.32 ശതമാനം വില വർധനവാണ് കമ്പനി നടപ്പിലാക്കിയിരിക്കുന്നത്. എന്തുകൊണ്ടാണ് ഹോണ്ട അത്രയും വലിയൊരു വർധനവ് മോട്ടോർസൈക്കിളിന് നൽകിയിരിക്കുന്നതെന്ന് മനസിലാകുന്നില്ല.

MOST READ: വില 25 ലക്ഷം രൂപ; ഇലക്‌ട്രിക് എസ്‌യുവി വിപണി പിടിക്കാൻ BYD, Atto 3 ഇന്ത്യയിലേക്ക് എത്താൻ ഒരുങ്ങി

ഹോണ്ടയ്ക്ക് ഇതെന്തു പറ്റി? മോഡൽ നിരയിലാകെ വീണ്ടും വില വർധിപ്പിച്ചു! 17,340 രൂപ വരെ ഇനി അധികം മുടക്കണം

കാരണം CB200X എന്നത് 2V ഹെഡ് ഉള്ള ഹോർനെറ്റ് 2.0 പതിപ്പിന്ഫെ ഒരു ചെറിയ വിപുലീകരണം മാത്രമാണ്. ഏകദേശം 22,000 വില കുറവിൽ ഒരാൾക്ക് എക്‌സ്‌പൾസ് 200 2V വാങ്ങാം. കൂടാതെ 11,000 രൂപയുടെ വ്യത്യാസത്തിൽ എക്‌സ്‌പൾസ് 200 4V പതിപ്പും വാങ്ങാനാവും എന്നതിനാൽ ഹോണ്ടയിലേക്ക് പോവാൻ പലരും മടിച്ചേക്കാം.

ഹോണ്ടയ്ക്ക് ഇതെന്തു പറ്റി? മോഡൽ നിരയിലാകെ വീണ്ടും വില വർധിപ്പിച്ചു! 17,340 രൂപ വരെ ഇനി അധികം മുടക്കണം

അടുത്ത ഏറ്റവും ഉയർന്ന വില വർധനവ് ലഭിച്ചിരിക്കുന്നത് CB350 DLX മോഡലിനാണ്. 11,679 രൂപയാണ് ഹൈനസിന്റെ ടോപ്പ് വേരിയന്റിന് നൽകിയിരിക്കുന്നത്. അടുത്തതായി X-ബ്ലേഡ്, യൂണികോൺ 160, ഹോർനെറ്റ് 2.0 എന്നിവയിലേക്ക് നോക്കിയാൽ ഏകദേശം 1000 രൂപയോളമാണ് കമ്പനി വർധിപ്പിച്ചിരിക്കുന്നത്.

MOST READ: പുതിയ എക്സ്ഹോസ്റ്റ്, സവിശേഷതകള്‍; Apache RTR 160 4V-യുടെ പരീക്ഷണയോട്ടം ആരംഭിച്ച് TVS

ഹോണ്ടയ്ക്ക് ഇതെന്തു പറ്റി? മോഡൽ നിരയിലാകെ വീണ്ടും വില വർധിപ്പിച്ചു! 17,340 രൂപ വരെ ഇനി അധികം മുടക്കണം

ഹോർനെറ്റ് 2.0 പതിപ്പിൽ 5.52 ശതമാനം വില വർധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതായത് മോട്ടോർസൈക്കിളിന് 7,000 മുതൽ 8,000 വരെ വർധനയും ഉയർന്ന ശേഷിയുള്ള കമ്മ്യൂട്ടർ യൂണികോൺ 160 മോഡലിന് 8.32 ശതമാനം വർധനവുമാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് സാരം.

ഹോണ്ടയ്ക്ക് ഇതെന്തു പറ്റി? മോഡൽ നിരയിലാകെ വീണ്ടും വില വർധിപ്പിച്ചു! 17,340 രൂപ വരെ ഇനി അധികം മുടക്കണം

ഇനി സ്കൂട്ടർ നിരയിലേക്ക് നോക്കിയാൽ ഗ്രാസിയ പ്രീമിയം 125 സിസി സ്കൂട്ടറിന് ഡ്രം ബ്രേക്ക്, ഡിസ്‌ക് ബ്രേക്ക് വേരിയന്റുകൾക്ക് 6,396 വില വർധനവാണ് നടപ്പിലാക്കിയിരിക്കുന്നത്. 2022 ജൂലൈയിലെ വിലയേക്കാൾ 7.79 ശതമാനം മുതൽ 8.55 ശതമാനം വരെ വർധനയാണ് ഹോണ്ട പ്രഖ്യാപിച്ചിരിക്കുന്നതെന്ന് സാരം.

MOST READ: അങ്ങനെയെങ്കിൽ എതിരാളികൾ വിയർക്കും, Xpulse 400 അഡ്വഞ്ചറിന് തുടിപ്പേകാൻ എത്തുന്നത് 421 സിസി എഞ്ചിനെന്ന് Hero

ഹോണ്ടയ്ക്ക് ഇതെന്തു പറ്റി? മോഡൽ നിരയിലാകെ വീണ്ടും വില വർധിപ്പിച്ചു! 17,340 രൂപ വരെ ഇനി അധികം മുടക്കണം

ഗ്രാസിയയ്ക്ക് ശേഷം ഡിയോ സ്റ്റാൻഡേർഡിന് 5,588 രൂപയും. ഡിയോ ഡീലക്‌സിന് 5,690 രൂപയുടെ പരിഷ്ക്കാരവുമാണ് നടപ്പിലാക്കിയിരിക്കുന്നത്. ഏകദേശം 8.75 ശതമാനം വർധനവാണ് ഇത് സൂചിപ്പിക്കുന്നത്.

ഹോണ്ടയ്ക്ക് ഇതെന്തു പറ്റി? മോഡൽ നിരയിലാകെ വീണ്ടും വില വർധിപ്പിച്ചു! 17,340 രൂപ വരെ ഇനി അധികം മുടക്കണം

ആക്‌ടിവ 6G മോഡലിന് കൃത്യമായ അതേ എഞ്ചിൻ, ഘടകങ്ങൾ, ഇലക്ട്രിക്കൽസ് തുടങ്ങി ഒട്ടുമിക്ക കാര്യങ്ങളും ഡിയോയിൽ പങ്കിടുന്നുവെങ്കിലും ജനപ്രിയ സ്‌കൂട്ടറിന്റെ സ്റ്റാൻഡേർഡ് വേരിയന്റിന് 968 രൂപയും ഡീലക്സ് വേരിയന്റുകൾക്ക് 1,223 രൂപയുമാണ് ഹോണ്ട ഉയർത്തിയിരിക്കുന്നത്. ഏകദേശം 1.5 ശതമാനം വർധനവ് മാത്രമാണ് കമ്പനി നടപ്പിലാക്കിയിരിക്കുന്നത്.

MOST READ: ക്ലച്ചുപിടിക്കുന്ന റെട്രോ സ്റ്റൈൽ ബൈക്കുകൾ, XSR 155 മോഡലിന്റെ സാധ്യതകൾ തേടി വീണ്ടും Yamaha

ഹോണ്ടയ്ക്ക് ഇതെന്തു പറ്റി? മോഡൽ നിരയിലാകെ വീണ്ടും വില വർധിപ്പിച്ചു! 17,340 രൂപ വരെ ഇനി അധികം മുടക്കണം

അതേസമയം ഡിയോയ്ക്ക് 8.75 ശതമാനം വിലയാണ് വർധിപ്പിച്ചത്. ആക്ടിവ വളരെ ജനപ്രിയമായതിനാലും അതിന്റെ വില അമിതമായി വർധിപ്പിക്കുന്നത് വിൽപ്പനയിൽ വിള്ളൽ സൃഷ്ടിക്കുമെന്നതിനാലുമാവും ഈ നടപടി കൈകൊണ്ടതെന്നാണ് സൂചന.

ഹോണ്ടയ്ക്ക് ഇതെന്തു പറ്റി? മോഡൽ നിരയിലാകെ വീണ്ടും വില വർധിപ്പിച്ചു! 17,340 രൂപ വരെ ഇനി അധികം മുടക്കണം

1.26 ശതമാനം മുതൽ 1.50 ശതമാനം വരെ വർധനവാണ് ആക്‌ടിവ 125 മോഡലിന് ലഭിച്ചിരിക്കുന്നത്. അതായത് 1,036 രൂപ മുതൽ 1,127 രൂപ വരെയാണ് സ്‌കൂട്ടറിനായി ഇനി അധികം മടക്കേണ്ടതെന്ന് സാരം.

ഹോണ്ടയ്ക്ക് ഇതെന്തു പറ്റി? മോഡൽ നിരയിലാകെ വീണ്ടും വില വർധിപ്പിച്ചു! 17,340 രൂപ വരെ ഇനി അധികം മുടക്കണം

ഇനി ഹോണ്ടയുടെ കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ സെഗ്മെന്റിലേക്ക് നോക്കിയാൽ CD110 ഡ്രീം മുതൽ SP125 വരെയുള്ള എല്ലാ മോഡലുകൾക്കും ഏകദേശം 1,070 രൂപയാണ് ഇനി അധികം മുടക്കേണ്ടി വരിക.

ഹോണ്ടയ്ക്ക് ഇതെന്തു പറ്റി? മോഡൽ നിരയിലാകെ വീണ്ടും വില വർധിപ്പിച്ചു! 17,340 രൂപ വരെ ഇനി അധികം മുടക്കണം

പുതിയ വില നിർണയത്തോടെ ഡിയോയുടെ വില ഇപ്പോൾ ആരംഭിക്കുന്നത് 67,817 രൂപയിൽ നിന്നാണ്. അതേസയമം ആക്‌ടിവ 6G മോഡലിനായി 72,400 രൂപ മുതലും നൽകേണ്ടി വരും. ആക്ടിവ 125 പതിപ്പിന് 76,025 രൂപയാണ് പുതുക്കിയ പ്രാരംഭ വില.

ഹോണ്ടയ്ക്ക് ഇതെന്തു പറ്റി? മോഡൽ നിരയിലാകെ വീണ്ടും വില വർധിപ്പിച്ചു! 17,340 രൂപ വരെ ഇനി അധികം മുടക്കണം

അതേസമയം ഗ്രാസിയ സ്‌കൂട്ടറിന് 81,211 രൂപയിൽ നിന്നാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ഹോണ്ടയുടെ ബജറ്റ് കമ്മ്യൂട്ടർ സീരീസ് ഇപ്പോൾ ആരംഭിക്കുന്ന CD110 ഡ്രീമിന് 70,315 രൂപയും SP125 ഡിസ്കിന് 86,486 രൂപയുമാണ് മുടക്കേണ്ടി വരുന്ന വില.

More from DriveSpark

Article Published On: Thursday, August 25, 2022, 11:52 [IST]
English summary
Honda motorcycles hiked the prices for all of its models offered in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X