690 ഡ്യൂക്ക് 2015ല്‍ എത്തുമെന്ന് പ്രഖ്യാപനം

ഡ്യൂക്ക് 200, ഡ്യൂക്ക് 390 എന്നിവയുടെ ഇന്ത്യന്‍ വിപണിയിലെ വന്‍ വിജയം കെടിഎമ്മിനെ ആവേശത്തിലാക്കിയിരിക്കുകയാണ്. കൂടുതല്‍ എന്‍ജിന്‍ ശേഷിയുള്ള വാഹനങ്ങള്‍ക്കായി രാജ്യം തയ്യാറായിരിക്കുന്നുവെന്നാണ് ബജാജ് ഈ വിജയങ്ങളില്‍ നിന്ന് മനസ്സിലാക്കുന്നത്. കമ്പനിയുടെ പുതിയ തീരുമാനം 690 ഡ്യൂക്കിനെ വിപണിയിലിറക്കാനാണ്.

കുറഞ്ഞ വോള്യം മാത്രമേ വിറ്റഴിക്കുവാന്‍ സാധിക്കൂ എന്ന കാര്യം ബജാജും കെടിഎമ്മും മനസ്സിലാക്കുന്നുണ്ട്. എന്നിരിക്കിലും വിപണി വളര്‍ച്ചയെത്തുമ്പോഴേക്കും മികച്ച ഒരടിത്തറ തങ്ങള്‍ക്ക് സൃഷ്ടിച്ചെടുക്കാന്‍ പുതിയ ലോഞ്ചുകള്‍ കൊണ്ട് സാധിക്കുമെന്നാണ് ൂജാജ്-കെടിഎം കരുതുന്നത്.

കെടിഎം ആർസി 125 ആർസി 200 ചിത്രങ്ങളും വിവരങ്ങളും

690 ഡ്യൂക്കിന്റെ പ്രവേശം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത് കെടിഎം സിഇഒ സ്റ്റീഫന്‍ പിയറര്‍ ആണ്. ദില്ലിയില്‍ സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ ഡ്യൂക്ക് 690യുടെ വിപണിപ്രവേശം 2015ല്‍ സംഭവിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

കെടിഎമ്മിന്റെ പുതിയ സുരക്ഷാസ‌ന്നാഹം

നിലവില്‍ ഇന്ത്യന്‍ വിപണിയിലുള്ള 390, 200 എന്നിവയുടെയും ഡ്യൂക്ക് 125ന്റെയും പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് വ്യത്യസ്തമായ പ്ലാറ്റഫോമിലാണ് 690 നിലപാടെടുക്കുന്നത്. 69 കുതിരശക്തി പകരുന്ന 690 സിസി എന്‍ജിനാണ് ബൈക്കിനുള്ളത്. 6 സ്പീഡ് ട്രാന്‍സ്മിഷന്‍ എന്‍ജിന്‍ കരുത്തിനെ ചക്രങ്ങളിലേക്ക് പായിക്കുന്നു.

149.5 കിലോഗ്രാം ഭാരം മാത്രമാണ് ഡ്യൂക്ക് 690ക്കുള്ളത്. ബോഷില്‍ നിന്നുള്ള എബിഎസ് സന്നാഹം സ്റ്റാന്‍ഡേഡായി എല്ലാ പതിപ്പുകളിലും ലഭ്യമാക്കും.

ഡ്യൂക്ക് ആർസി൩൯൦ ചിത്രങ്ങളും വിവരങ്ങളും

KTM 690 Duke

ഇന്ത്യയില്‍ ഇന്ന് കെടിഎമ്മിനുള്ള ഉല്‍പാദന സന്നാഹങ്ങള്‍ വലിയ ബൈക്കുകള്‍ക്ക് ശരിയായ പിന്തുണ നല്‍കുന്നതല്ല. ബജാജിന്റെ ഛക്കന്‍ പ്ലാന്റിലാണ് 390, 200 എന്നിവയുടെ നിര്‍മാണം നടക്കുന്നത്. ഇക്കാരണത്താല്‍ 690 ഡ്യൂക്ക് തുടക്കത്തില്‍ ഘടകഭാഗങ്ങള്‍ പുറത്തുനിന്നെത്തിച്ച് ഇന്ത്യയില്‍ അസംബ്ള്‍ ചെയ്യുകയാണ് ചെയ്യുക.

ഇന്ത്യയില്‍ അസംബ്ള്‍ ചെയ്യുന്ന ഡ്യൂക്ക് 690 രാജ്യത്തിന്റെ അയല്‍ദേശങ്ങളിലേക്കും കയറ്റുമതി നടത്താനുള്ള സാധ്യതയുണ്ട്.

കാറും ബിക്കിനിയും തമ്മിലുള്ള ആ ചരിത്രപരമായ ബന്ധം

More from DriveSpark

Article Published On: Saturday, November 23, 2013, 12:13 [IST]
English summary
Speaking at a press conference in New Delhi today KTM CEO Stefan Pierer informed the media that 690 Duke has been planned for a 2015 launch.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X