ടെസ്റ്റ് റൈഡിനു നൽകിയ ഹാർലി ബൈക്കുമായി കടന്നുകളഞ്ഞു!
മോഷ്ടിക്കുകയാണെങ്കിൽ അത് രാജാക്കന്മാരെപ്പോലെ തന്നെ ചെയ്യണം! ചക്കയും മാങ്ങയും കക്കുന്നതിനെയെല്ലാം മോഷണം എന്നു വിളിക്കുന്നവർ ചെയ്യുന്നത് ഈ 'രാജകല'യോട് അനാദരവ് കാണിക്കലാണ് എന്നറിയുക.
ഇവിടെ രാജാവിനെപ്പോലെ മോഷണം നടത്തിയ ഒരുത്തനെക്കുറിച്ചാണ് പറയുന്നത്. ഹാർലി ഡേവിസൺ ബൈക്ക് അവരുടെ ഷോറൂമിൽ നിന്നാണ് കള്ളൻ കടത്തിക്കൊണ്ടു പോയത്. തികച്ചു മാന്യമായ രീതിയിൽ തന്നെ!

ഹൈദരാബാദിലെ ഒരു ഹാർലി ഡേവിസൺ ഷോറൂമിലേക്ക് നേരിട്ട് ചെല്ലുകയാണ് ഈ മോഷ്ടാവ് ചെയ്തത്. തുടർന്ന് സ്ട്രീറ്റ് 750 മോഡൽ ടെസ്റ്റ് റൈഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

താഹിർ അലി എന്ന പേരിലാണ് ഇയാൾ ബൈക്ക് ടെസ്റ്റ് റൈഡിനെടുത്തത്. വിവരങ്ങൾ ശേഖരിച്ചതിനു ശേഷം ഷോറൂമുകാർ ബൈക്ക് വിട്ടുകൊടുക്കുകയായിരുന്നു.

ഇയാൾ ബൈക്കുമായി പോയതിനു ശേഷം തിരിച്ചുവരികയുണ്ടായില്ല. നൽകിയ പേരും വിലാസവും ഫോൺ നമ്പരുമെല്ലാം പൊലീസ് പരിശോധിച്ചപ്പോൾ വ്യാജമാണെന്നു തെളിഞ്ഞു.

ഹാർലി ഡേവിസൺ ഇന്ത്യയിൽ പുറത്തിറക്കുന്ന മോഡലുകളിൽ ഏറ്റവും വിലക്കുറവുള്ളത് സ്ട്രീറ്റ് 750 മോഡലിനാണ്. 5.7 ലക്ഷം രൂപയോളം വരും ഈ ബൈക്കിന്.

പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മോഷണം (സെക്ഷൻ 379), വഞ്ചന (സെക്ഷൻ 420) എന്നീ വകുപ്പുകളാണ് ചേർത്തിരിക്കുന്നത്. മോഷ്ടാവിനെക്കുറിച്ച് ആകെ ലഭ്യമായ തെളിവ് സിസിടിവി ഫൂട്ടേജുകളാണ്.

കൂടുതൽ
'ഗോഡ് ഫാദറിന്റെ' ഹാര്‍ലി ഡേവിസണ്‍ ലേലത്തിന്
പുതിയ പടത്തില്‍ പുനീത് രാജ്കുമാര്‍ 50 ലക്ഷത്തിന്റെ ഹാര്‍ലിയില്‍


Click it and Unblock the Notifications








