സിനിമാതാരം ബിനീഷ് കോടിയേരിയുടെ ഹാര്‍ലി ഫാറ്റ് ബോബ്

Written By:

സിനിമാതാരം ബിനീഷ് കോടിയേരി ഹാര്‍ലി ഡേവിസന്‍ ഫാറ്റ് ബോബ് സ്വന്തമാക്കി. ഇതുസംബന്ധിച്ച് ബിനീഷ് തന്റെ ഫേസ്ബുക്ക് ഫാന്‍ പേജില്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകനാണ് ഇദ്ദേഹം. ഞാന്‍, അന്ധേരി, കര്‍മയോദ്ധാ തുടങ്ങി നിരവധി പടങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട് ബിനീഷ്.

ബിനീഷിന്റെ ഫാറ്റ് ബോബിനെ അടുത്തുകാണാം, താഴെ.

സിനിമാതാരം ബിനീഷ് കോടിയേരിയുടെ ഹാര്‍ലി ഫാറ്റ് ബോബ്

ചിത്രങ്ങളിലൂടെ നീങ്ങുക.

സിനിമാതാരം ബിനീഷ് കോടിയേരിയുടെ ഹാര്‍ലി ഫാറ്റ് ബോബ്

ഡ്യുവല്‍ ഹെഡ്‌ലാമ്പുകളാണ് ഫാറ്റ് ബോബിന് മറ്റ് ഹാര്‍ലി ഡിസൈനുകളില്‍ നിന്നും വ്യതിരിക്തത നല്‍കുന്ന ഘടകങ്ങളിലൊന്ന്. ക്ലാസിക് സൗന്ദര്യം പകരുന്ന വിധത്തില്‍, ഈ ഹെഡ്‌ലാമ്പുകള്‍ക്ക് ക്രോമിയം പൂശിയിരിക്കുന്നു.

വര്‍ണപദ്ധതി

വര്‍ണപദ്ധതി

ഫാറ്റ്‌ബോബിന്റെ ശരീരത്തിലെമ്പാടും കറുപ്പുനിറത്തിന്റെ സാന്നിധ്യം അടിസ്ഥാന തീമായി കാണാം. ബാറ്ററി ബോക്‌സ് കവര്‍, ഹെഡ്‌ലൈറ്റിനു ചുറ്റുമുള്ള ഭാഗങ്ങള്‍, ഷോക്ക്അബ്‌സോര്‍ബര്‍ കവറുകള്‍, മുമ്പില്‍ കാണുന്ന അലൂമിനിയം ട്രിപ്പിള്‍ ക്ലാമ്പുകള്‍ എന്നിവിടങ്ങളിലെല്ലാം കറുപ്പുനിറത്തിന്റെ സാന്നിധ്യം കാണാം.

സിനിമാതാരം ബിനീഷ് കോടിയേരിയുടെ ഹാര്‍ലി ഫാറ്റ് ബോബ്

ഇന്ധനടാങ്കിലെ ഗ്രാഫിക്‌സ് ഫാറ്റ് ബോബിന് മൗലികത പകരുന്ന മറ്റൊരു ഘടകമാണ്.

സിനിമാതാരം ബിനീഷ് കോടിയേരിയുടെ ഹാര്‍ലി ഫാറ്റ് ബോബ്

6 സ്പീഡ് ക്രൂയിസ് ഡ്രൈവ് ട്രാന്‍സ്മിഷനാണ് എന്‍ജിനോടു ചേര്‍ത്തിട്ടുള്ളത്. ഹാര്‍ലിയുടെ ഗുണനിലവാരമേറിയ സാങ്കേകതികതയില്‍ നിര്‍മിച്ച ഈ ട്രാന്‍സ്മിഷന്‍ റൈഡ് അങ്ങേയറ്റം സ്മൂത്താക്കുന്നതിന് സഹായിക്കുന്നു.

സിനിമാതാരം ബിനീഷ് കോടിയേരിയുടെ ഹാര്‍ലി ഫാറ്റ് ബോബ്

2400 മില്ലിമീറ്ററാണ് ഹാര്‍ലി ഫാറ്റ് ബോബിന്റെ നീളം. സീറ്റുയരം 690 മില്ലിമീറ്റര്‍. 125 മില്ലിമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സ്.

സിനിമാതാരം ബിനീഷ് കോടിയേരിയുടെ ഹാര്‍ലി ഫാറ്റ് ബോബ്

1585 സിസി ശേഷിയുള്ള എയര്‍കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിലുള്ളത്. 3500 ആര്‍പിഎമ്മില്‍ 126 എന്‍എം ചക്രവീര്യം ഉല്‍പാദിപ്പിക്കുന്നു ഈ വാഹനം. ലിറ്ററിന് 14.37 കിലോമീറ്റര്‍ മൈലേജ് ലഭിക്കും ഈ വാഹനത്തിന്.

വില

വില

ബിനീഷ് കോടിയേരിയെപ്പോലെ ഉത്സാഹശാലിയായ ഒരു യുവാവിന് താങ്ങാവുന്ന വിലയേ ഈ ബൈക്കിനുള്ളൂ. 13,01,000 രൂപയാണ് എക്‌സ്‌ഷോറൂം വില.

English summary
Bineesh Kodiyeri Bought Harley Davidson Fat Bob.
Story first published: Thursday, November 20, 2014, 13:28 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark