മഹീന്ദ്ര മോജോ ലോഞ്ച് തിയ്യതി വെളിപ്പെട്ടു

By Santheep

കാത്തിരിപ്പ് എന്നൊക്കെ പറഞ്ഞാൽ ഒരുമാതിരി കാത്തിരിപ്പാണ് നമ്മളൊക്കെ ഇരുന്നത്. 2010 മുതൽ കേൾക്കാൻ തുടങ്ങിയതാണ് മോജോയുടെ ലോഞ്ച് വാർത്തകൾ. മഹീന്ദ്ര തനത് സാങ്കേതികതയിൽ വികസിപ്പിച്ചെടുത്ത ഈ പെർഫോമൻസ് ബൈക്ക് ഒക്ടോബർ 16ന് വിപണി പിടിക്കുമെന്ന് കമ്പനി ഒദ്യോഗികമായി വെളിപ്പെടുത്തി.

മഹീന്ദ്ര മോജോയെക്കുറിച്ച് ഇതുവരെ ലഭ്യമായ വിവരങ്ങളും ചിത്രങ്ങളും താഴെ കാണാം.

മഹീന്ദ്ര മോജോ ലോഞ്ച് തിയ്യതി വെളിപ്പെട്ടു

ഏറെ നാളുകളായി മഹീന്ദ്ര മോജോ ടെസ്റ്റ് ചെയ്തു വരികയായിരുന്നു.

മഹീന്ദ്ര മോജോ ലോഞ്ച് തിയ്യതി വെളിപ്പെട്ടു

300സിസി ശേഷിയുള്ള ഒരു സിംഗിൾ സിലിണ്ടർ എൻജിനാണ് മോജോയിൽ ഘടിപ്പിച്ചിരിക്കുന്നത്. 27 പിഎസ് ആണ് ഈ എൻജിന്റെ കരുത്ത്. 20 ലിറ്ററിന്റെ ഇന്ധന ടാങ്കാണ് വാഹനത്തിലുള്ളത്.

മഹീന്ദ്ര മോജോ ലോഞ്ച് തിയ്യതി വെളിപ്പെട്ടു

ലിറ്ററിന് 25 കിലോമീറ്ററിനു മുകളിൽ മൈലേജ് നൽകാൻ മോജോയ്ക്ക് സാധിക്കും. കൃത്യമായ വിവരങ്ങൾ ഇനിയും പുറത്തുവരേണ്ടതായിട്ടാണുള്ളത്.

മഹീന്ദ്ര മോജോ ലോഞ്ച് തിയ്യതി വെളിപ്പെട്ടു

ഡ്യുവൽ ഡിസ്ക്കുകൾ, പിന്നിൽ മോണോ ഷോക്ക്, ഡേടൈം റണ്ണിങ് ലൈറ്റുകൾ തുടങ്ങിയ നിരവധി സന്നാഹങ്ങളോടെയാണ് മോജോ വിപണി പിടിക്കുക.

മഹീന്ദ്ര മോജോ ലോഞ്ച് തിയ്യതി വെളിപ്പെട്ടു

മോജോയുടെ ബുക്കിങ് ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്. 10000 രൂപ അഡ്വാൻസായി അടച്ച് വാഹനം ബുക്കു ചെയ്യാവുന്നതാണ്. ഒക്ടോബർ ആദ്യമാസത്തിൽ തന്നെ ഡെലിവറി തുടങ്ങുമെന്നാണ് ഡീലർഷിപ്പുകളിൽ നിന്നും ലഭിക്കുന്ന വിവരം.

മഹീന്ദ്ര മോജോ ലോഞ്ച് തിയ്യതി വെളിപ്പെട്ടു

2 ലക്ഷത്തിനു താഴെയായിരിക്കും മഹീന്ദ്ര മോജോയുടെ വില എന്നനുമാനിക്കാം.

മഹീന്ദ്ര മോജോ ലോഞ്ച് തിയ്യതി വെളിപ്പെട്ടു

മോജോ ഒരു ടൂറിങ് ബൈക്ക് ആയിരിക്കുമെന്നാണ് ഊഹിക്കേണ്ടത്. സമാന ശേഷിയുള്ള എൻജിനുകൾ ചേർത്തിട്ടുള്ള കെടിഎം തുടങ്ങിയ ബൈക്കുകളെപ്പോലെ അത്രകണ്ട് ക്വിക്കല്ല മോജോയെന്ന് വാഹനം ടെസ്റ്റ് ചെയ്യുന്നത് കണ്ടിട്ടുള്ളവർ പലരും സൂചിപ്പിക്കുന്നുണ്ട്. കൂടാതെ ഡിസൈൻ സവിശേഷതകളും ഇതൊരു പെർഫോമൻസ് ബൈക്കല്ലെന്ന് വിളിച്ചുപറയുന്നുണ്ട്.

മഹീന്ദ്ര മോജോ ലോഞ്ച് തിയ്യതി വെളിപ്പെട്ടു

രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും മോജോ ലഭിക്കില്ല തുടക്കത്തിൽ. മുംബൈ, ദില്ലി, ബങ്കളുരു, ചെന്നൈ എന്നീ പ്രധാന നഗരങ്ങളിൽ മാത്രമാണ് ഈ മോഡൽ എത്തുക. പിന്നീട് മറ്റ് നഗരങ്ങളിലേക്കും എത്തിച്ചേരും.

കൂടുതൽ

കൂടുതൽ

മഹീന്ദ്ര എസ്101 ടെസ്റ്റ് ചെയ്യുന്നു

ടിയുവി300 എസ്‌യുവിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ

വാഹന മെയിന്റനൻസ്: ചില അന്ധവിശ്വാസങ്ങൾ പോളിയുന്നു!

ഇത്തരക്കാരെ കാറിൽ കേറ്റരുത്!

More from DriveSpark

Article Published On: Wednesday, September 23, 2015, 9:15 [IST]
English summary
Mahindra Mojo Launch Date Confirmed.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X