കാറിന്‍റെ സമനില തെറ്റിക്കുന്നവര്‍

Written By:

ചില സാധനങ്ങളെ വണ്ടിക്കകത്ത് കയറ്റിയാല്‍ വലിയ മെനക്കേടാണ്. ലോകത്തില്‍ നടക്കുന്ന വാഹന അപകടങ്ങളില്‍ പകുതിയിലധികം ഇത്തരം സാധനങ്ങളുടെ ഉത്തരവാദിത്തത്തിന്‍ കീഴില്‍ നടക്കുന്നതാണെന്ന് അനുഭവപരിചയമുള്ള ആരും പറയും.

വണ്ടിയോടിക്കുന്നയാളുടെ ഏകാഗ്രത, അവധാനത, ധ്യാനാത്മകത തുടങ്ങിയ അസ്തിത്വപരമായ പ്രശ്നങ്ങള്‍ക്കു മീതെയാണ് വണ്ടിയില്‍ കയറിയിരിക്കുന്ന ഇത്തരക്കാര്‍ പിടിമുറുക്കുക. ഇയാള്‍ നിങ്ങളുടെ അടുത്ത സുഹൃത്താകാം, ബന്ധുവാകാം, വഴിയില്‍ നിന്ന് കയറിയ പരിചയക്കാരനാകാം. ഇത്തരക്കാരെ കൈകാര്യം ചെയ്യുക വളരെ പ്രയാസമേറിയ കാര്യമാണ്. അതല്ല, ഇത്തരക്കാരെ കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട് എന്നാണെങ്കില്‍ ഇന്ത്യ-പാക് നയതന്ത്ര ചര്‍ച്ചകളില്‍ വരെ നിങ്ങളുടെ സാന്നിധ്യം ഒരു വലിയ മുതല്‍ക്കൂട്ടായിരിക്കും.

പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് പീറ്റ് സ്മിത്ത് കാറിനകത്ത് നിങ്ങളെ ശല്യപ്പെടുത്തുന്നവരെ പരിചയപ്പെടുത്തുന്നു

തൊരടി!

തൊരടി!

ചിലയാളുകള്‍ കാറില്‍ കയറിയാല്‍ അവരുടെ കൈകള്‍ വെറുതെയിരിക്കില്ല. കാറിലുള്ള സകല ബട്ടണുകളും അമര്‍ത്തി നോക്കാന്‍ അവര്‍ മുതിരും. ഓഡിയോ പ്ലേയറില്‍ നിന്ന് തുടങ്ങുന്ന ഇവരുടെ പെരുമാറ്റം ഗീയര്‍ ലീവര്‍ നീക്കി നോക്കുന്നതിലും ഹാന്‍ഡ് ബ്രേക് പരീക്ഷിക്കുന്നതിലും വരെയെത്തും.

ഉറക്കം തൂങ്ങികള്‍

ഉറക്കം തൂങ്ങികള്‍

മറ്റു ചിലര്‍ കാറിനകത്ത് കയറിയാല്‍ മറ്റൊന്നുമാലോചിക്കാന്‍ മെനക്കെടാതെ ഉറക്കം തുടങ്ങും. കഴിഞ്ഞ ഒരാഴ്ചയായി കട്ടില്‍ കണ്ടിട്ടില്ല എന്ന മട്ടിലുള്ള ഇത്തരക്കാരുടെ ഉറക്കം സഹിക്കാം, മൂക്കിലൂടെ അന്നുവരെ നിങ്ങള്‍ കേട്ടുപരിചയിച്ചിട്ടില്ലാത്ത ഒരു പ്രത്യേകതരം ശബ്ദം ഇവരുണ്ടാക്കും. അസഹ്യമാണത്. വായിലൂടെ തേനൊലിപ്പിക്കുന്നവരുമുണ്ട്. ആര്‍ക്കും ഓക്കാനം വരും.

തെറി!

തെറി!

താനിരിക്കുന്ന വണ്ടിയൊഴികെയുള്ളവ ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നതായി ഇത്തരക്കാര്‍ മനസ്സിലാക്കുകയും കാറിനകത്തിരുന്നു അതിനെയെല്ലാം ശക്തമായ ഭാഷയില്‍ അപലപിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന് ഓവര്‍ടേക് അനുവാദം തരാതിരുന്ന ഒരു കാറിനെ കടന്നുപോകുമ്പോള്‍ ഇയാള്‍ തല പുറത്തേക്കിട്ട് മറ്റേ ഡ്രൈവറോട് "എന്താടാ %@*&# നിനക്കൊന്ന് മാറിത്തന്നാല്‍? നിന്‍റെ മറ്റവളെ #@*& ഉണ്ടാക്കാന്‍ പോകുവാണോടാ?" എന്ന് ചോദിക്കുന്നു. ഇത് ഡ്രൈവ് ചെയ്യുന്ന നിങ്ങളുടെ സമനില തെറ്റിക്കുന്നു.

ബാക്‍സീറ്റ് ഡ്രൈവര്‍

പോകുന്ന വഴിക്ക് കുഞ്ഞാലിക്കുട്ടിയെയോ സോണിയ ഗാന്ധിയെയോ കൂടെക്കൂട്ടിയാല്‍ അവന്/അവള്‍ക്ക് പണികിട്ടി എന്ന് കരുതിയാല്‍ മതി.ഇടത്തോട്ടൊടിക്ക്!, വലത്തോട്ടെടുത്ത് തെക്കോട്ട് മൂടൊതുക്ക്! എന്നെല്ലാം അവര്‍ നിരന്തരം നിര്‍ദ്ദേശം തന്നുകൊണ്ടിരിക്കും. ഈ പിൻസീറ്റ് ഡ്രൈവിംഗ് നിങ്ങലെ അപകടത്തിലെത്തിക്കുന്നു.

സ്വർഗ്ഗ ഗായികേ...

സ്വർഗ്ഗ ഗായികേ...

വാഹനത്തില്‍ കയറിയാല്‍ തന്‍റെ ആലാപന സിദ്ധിയുടെ ബഹുമുഖമായ വശങ്ങള്‍ ഡ്രൈവ് ചെയ്യുന്നയാള്‍ക്കും സഹയാത്രികര്‍ക്കും പരിചയപ്പെടുത്തി കൊടുക്കുന്ന ഒരു കൂട്ടരുണ്ട്. കക്കൂസിലിരിക്കുമ്പോള്‍ തന്‍റെ ശബ്ദത്തിന് തോന്നിക്കാറുള്ള അതേ ലയശ്രുതിഭംഗികള്‍ കാറിനകത്തും ഉണ്ടാകുമെന്ന് അയാള്‍ ആത്മാര്‍ത്ഥമായും പ്രതീക്ഷിക്കുന്നു. നിങ്ങളുടെ സമനില തെറ്റുന്നു...

English summary
There certain kind of people who annoys the co-passengers while moving in a car. Here you can find them with the funny cartoons of Pete Smith.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more