ടിയുവി300 എസ്‌യുവിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ

By Santheep

ടിയുവി300 എസ്‌യുവി മഹീന്ദ്രയെ സംബന്ധിച്ച് നിർണായകപ്രാധാന്യമുള്ള ഒരു വാഹനമാണ്. കഴിഞ്ഞ നാലു വർ‌ഷത്തിനിടയിൽ മഹീന്ദ്രയിൽ നിന്നും പുറത്തുവരുന്ന പുതിയ മോഡലാണ് ടിയുവി300. അവസാനമായി വിപണി പിടിച്ച മഹീന്ദ്ര മോഡൽ എക്സ്‌യുവി500 ആണ്. 2011ലാണ് ഇത് സംഭവിച്ചത്.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി മഹീന്ദ്രയുടെ വിൽപനയിൽ ഇടിവ് സംഭവിക്കുന്നുണ്ട്. കടുത്ത മത്സരവും പുതിയതായി രൂപപ്പെട്ട സെഗ്മെന്റുകളിൽ സാന്നിധ്യമില്ലാത്തതുമെല്ലാം മഹീന്ദ്രയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിന്റെ തുടക്കമാണ് ടിയുവി300 എസ്‌യുവിയുടെ ലോഞ്ചിലൂടെ മഹീന്ദ്ര ചെയ്യുന്നത്.

ഇവിടെ മഹീന്ദ്ര ടിയുവിയെക്കുറിച്ച് അറഞ്ഞിരിക്കേണ്ട ചില വസ്തുകളെക്കുറിച്ചാണ് ചർച്ച.

ആദ്യത്തെ ചെറു എസ്‌യുവി

ആദ്യത്തെ ചെറു എസ്‌യുവി

പുതുതായി രൂപപ്പെട്ട കോംപാക്ട് എസ്‌യുവി വിഭാഗത്തിലേക്കുള്ള മഹീന്ദ്രയുടെ ആദ്യത്തെ സംഭാവനയാണ് ടിയുവി300 മോഡൽ. പൂർണമായും മഹീന്ദ്രയുടെ ഗവേഷണ-വികസന കേന്ദ്രത്തിൽ വികസിപ്പിച്ചെടുക്കപ്പെട്ടതാണ് ഈ വാഹനം.

ഡിസൈൻ പ്രചോദനം

ഡിസൈൻ പ്രചോദനം

യുദ്ധടാങ്കിന്റെ ഡിസൈനിനെയാണ് മഹീന്ദ്രയുടെ ശിൽപികൾ ടിയുവിയെ സ്കെച്ച് ചെയ്തെടുക്കുന്നതിനായി ആധാരമാക്കിയത്. വാഹനത്തിന്റെ ഗ്രിൽ ഡിസൈനിൽ ജീപ്പ് ഗ്രാൻഡ് ചീരോക്കിയെ കണ്ടെത്താൻ ആർക്കെങ്കിലും കഴിഞ്ഞാൽ കുറ്റം പറയാനൊക്കില്ല എന്നുകൂടി പറയട്ടെ. എന്നിരിക്കിലും മഹീന്ദ്രയുടെ ഗ്രിൽ ഡിസൈനുകളുടെ മൗലികസ്വഭാവം ഇതിൽ പകർത്താൻ ഡിസൈനർമാർക്ക് സാധിച്ചിട്ടുണ്ട്.

ഉരുക്ക്

ഉരുക്ക്

കരുത്തേറിയ ഉരുക്കുപയോഗിച്ചാണ് ടിയുവി300 മോഡലിന്റെ നിർമാണം. അപകടങ്ങളിൽ ആഘാതത്തെ പിടിച്ചെടുക്കാൻ കൂടിയ ശേഷി ലഭിക്കുന്ന വിധത്തിൽ ഉയർന്ന ടോർഷണൽ റിജിഡിറ്റി നൽകുവാൻ ഇതുവവഴി വാഹനത്തിനു സാധിക്കുന്നു.

ഹെഡ്‌ലാമ്പ്

ഹെഡ്‌ലാമ്പ്

ടിയുവി300 മോഡലിൽ ഡ്രൈവർസൈഡ് എയർബാഗ്, പാസഞ്ചർ എയർബാഗ് എന്നിവ നൽകിയിട്ടുണ്ട്. സ്റ്റാറ്റിക് ബെൻഡിങ് ലൈറ്റുകളാണ് എടുത്തു പറയേണ്ട മറ്റൊരു സവിശേഷത. വളവുകളിൽ ഹെഡ്‌ലൈമ്പുകൾക്കുള്ളിലെ ഈ ലൈറ്റുകൾ തെളിയുന്നു. ഇത് കൂടുതൽ ഇടങ്ങളിലേക്ക് കാഴ്ച പായിക്കാൻ ഡ്രൈവറെ സഹായിക്കും.

വീട്ടിലേക്ക് നയിക്കൂ!

വീട്ടിലേക്ക് നയിക്കൂ!

ചില സന്ദർഭങ്ങളിൽ ഹെഡ്‌ലൈറ്റുകൾ തെളിയിച്ചു നിറുത്തേണ്ട ആവശ്യമുണ്ടാകാം നമുക്ക്. റിമോട്ട് ലോക്ക് ചെയ്തതിനു ശേഷവും ഹെഡ്‌ലൈമ്പുകൾ തെളിഞ്ഞുനിൽക്കുന്ന സംവിധാനമാണ് മറ്റൊന്ന്.

മൈക്രോ ഹൈബ്രിഡ്

മൈക്രോ ഹൈബ്രിഡ്

നേരത്തെ സ്കോർപിയോയിലാണ് ഈ സംവിധാനം അവതരിപ്പിച്ചത്. ഇന്ധനം കുറെയേറെ ലാഭിക്കാൻ മൈക്രോ ഹൈബ്രിഡ് സംവിധാനം സഹായിക്കും. രണ്ട് സെക്കൻഡിലധിക നേരം വണ്ടി നിൽക്കുകയാണെങ്കിൽ എൻജിൻ താനെ ഓഫാക്കും ഈ സംവിധാനം. ക്ലച്ച് പെഡൽ അമർത്തുന്ന ഘട്ടത്തിൽ എൻജിൻ ഓണാവുകയും ചെയ്യുന്നു.

ഡ്രൈവർ ഇൻഫോമേഷൻ സിസ്റ്റം

ഡ്രൈവർ ഇൻഫോമേഷൻ സിസ്റ്റം

ഈ സംവിധാനം ഡ്രൈവർക്കാവശ്യമുള്ള എല്ലാ വിവരങ്ങളും ശേഖരിച്ച് ഡിസ്പ്ലേ ചെയ്യും. ശരാശരി ഇന്ധനക്ഷമത, തൽസമയ ഇന്ധനനില തുടങ്ങിയ വിവരങ്ങളെല്ലാം ഇതിൽ ലഭിക്കും.

വോയ്സ് മെസ്സേജിങ് സിസ്റ്റം

വോയ്സ് മെസ്സേജിങ് സിസ്റ്റം

നില സുപ്രധാന കാര്യങ്ങൾ വോയ് മെസ്സേജായി നൽകുന്ന സംവിധാനം കാറിലുണ്ട്. ഇന്ധനം തീരാൻ പോകുന്നതും സീറ്റ് ബെൽറ്റ് ധരിക്കാത്തതും ഹാൻഡ് ബ്രേക്ക് ഓണായിക്കിടക്കുന്നതും ഡോർ ശരിക്ക് അടയാത്തതുമെല്ലാം വോയ്സ് മെസ്സേജായി കാർ അറിയിക്കും.

ഇക്കോ മോഡ്

ഇക്കോ മോഡ്

എൻജിൻ സ്പീഡും വാഹനത്തിന്റെ ടോപ് സ്പീഡും നിയന്ത്രിച്ച് കൂടുതൽ ഇന്ധനക്ഷമതയും കുറഞ്ഞ പരിസ്ഥിതി മലിനീകരണവും ഉറപ്പുവരുത്തുന്നു ഈ മോഡ്. ഇതിനായി ഒരു ബട്ടൺ നൽകിയിട്ടുണ്ട് കാറിൽ. ഏസി കംപ്രസ്സറിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ച് ഇന്ധനക്ഷമത വർധിപ്പിക്കുന്നു എസി ഇക്കോ മോഡ്.

സെമി ഓട്ടോമാറ്റിക്

സെമി ഓട്ടോമാറ്റിക്

ഒരു സെമി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഘടിപ്പിച്ചാണ് ടിയുവി 300 വരുന്നത്. ഓട്ടോമാറ്റഡ് മാന്വൽ ട്രാൻസ്മിഷൻ എന്നറിയപ്പെടുന്ന ഈ സംവിധാനത്തിൽ ക്ലച്ച് പെഡലില്ല. ക്ലച്ചിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് ഒരു കമ്പ്യൂട്ടർ സംവിധാനമാണ്.

Most Read Articles

Malayalam
English summary
Top Things To Know About TUV300.
Story first published: Thursday, September 10, 2015, 15:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X