സുസൂക്കി ജിക്‌സറിന്റെ 250 സിസി പതിപ്പ് ഇന്ത്യയിലേക്ക്?
ഇന്ത്യന്‍ വിപണിയില്‍ ക്വാര്‍ട്ടര്‍ ലിറ്റര്‍ ജിക്‌സറിന് നല്ലൊരു വരവേല്‍പു തന്നെ ലഭിക്കാന്‍ സാധ്യതയുണ്ട്. പുതിയ ഒരു എന്‍ജിനുമായാണ് ജിക്‌സര്‍ 250 മോഡല്‍ വരിക. ഈ എന്‍ജിന്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് സുസൂക്കി എന്ജിനീയര്‍മാര്‍ എന്നു കേള്‍ക്കുന്നു.
നിലവില്‍ വിപണിയിലുള്ള ജിക്‌സര്‍ 150 മോഡല്‍ ഇന്ത്യയില്‍ വിജയം കൈവരിച്ചു കഴിഞ്ഞു. ഈ ബ്രാന്‍ഡ് മൂല്യത്തെ ഉപയോഗപ്പെടുത്തുകയാണ് ക്വാര്‍ട്ടര്‍ ലിറ്റര്‍ ജിക്‌സറിന്റെ ഉദ്ദേശ്യം.

2016ല്‍ നടക്കുന്ന ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ ജിക്‌സര്‍ മോഡല്‍ എത്തിച്ചേരുമെന്നാണ് വാര്‍ത്തകള്‍ പറയുന്നത്. ഇന്ത്യയില്‍ നിന്നുള്ള സുസൂക്കി എന്‍ജിനീയര്‍മാരും ജപ്പാനില്‍ നടക്കുന്ന എന്‍ജിന്‍ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായേക്കും.
നേക്കഡ്, ഫെയേഡ് പതിപ്പുകളുണ്ടായിരിക്കും പുതിയ വാഹനത്തിന് എന്നുറപ്പാണ്. ഇന്ത്യയില്‍ ഫെയേഡ് ബൈക്കുകള്‍ക്ക് വലിയ ഡിമാന്‍ഡുണ്ട്. ആദ്യം വിപണി പിടിക്കുക നേക്കഡ് മോഡലായിരിക്കും.

നേരത്തെ 250സിസി പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എന്‍ജിന്‍ ഘടിപ്പിച്ച സുസൂക്കിയുടെ ഇനസുമ മോഡല്‍ ഇന്ത്യയിലെത്തിയിരുന്നു. ഇത് വേണ്ടപോലെ വിറ്റുപോകാത്തതിനാല്‍ വിപണിയില്‍ നിന്ന് ഈയിടെ പിന്‍വലിച്ചു. ജിക്‌സര്‍ ബ്രാന്‍ഡില്‍ തന്നെ പുതിയൊരു മോഡലെത്തിക്കാമെന്ന ആശയം മുളപൊട്ടിയത് ഇനസുമയുടെ പരാജയത്തില്‍ നിന്നായിരിക്കാം.
കൂടുതല്‍ വായിക്കാം
- കണ്‍സെപ്റ്റ് 101: 'തുറന്ന പാതകളുടെ ദൈവം!'
- യമഹ ഫാസിനോ ലോഞ്ച് ചെയ്തു: അറിയേണ്ട 10 കാര്യങ്ങള്‍
- കണ്‍സെപ്റ്റ് പാത്ത് 22: ഒരു ബിഎംഡബ്ല്യു സ്ക്രാമ്പ്ലര്‍
- പൂഷോയുടെ മുച്ചക്ര സ്കൂട്ടറിനെ മഹീന്ദ്ര ഇന്ത്യയിലെത്തിക്കും!



Click it and Unblock the Notifications








