കണ്‍സെപ്റ്റ് 101: 'തുറന്ന പാതകളുടെ ദൈവം!'

By Santheep

ക്ലാസിക് വിന്റേജ് വാഹനങ്ങളുടെ മത്സരമാണ് കോണ്‍കോഴ്‌സോ ഡി എലഗന്‍സ വിസ്സാ ഡി എസ്‌റ്റെയില്‍ നടക്കാറുള്ളത്. 1929 മുതല്‍ ഇറ്റലിയില്‍ നടന്നുവരുന്ന ഈ പരിപാടി ഇപ്പോള്‍ സംഘടിപ്പിക്കുന്നത് ബിഎംഡബ്ല്യു ഗ്രൂപ്പാണ്. ഇവിടെ അവതരിപ്പിക്കാനായി ബിഎംഡബ്ല്യു മോട്ടോറാഡ് അവതരിപ്പിച്ച ഒരു മോട്ടോര്‍സൈക്കിള്‍ കണ്‍സെപ്റ്റ് ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

കണ്‍സെപ്റ്റ് 101 എന്നാണ് ഈ ഫ്യൂച്ചറിസ്റ്റിക് കണ്‍സെപ്റ്റിന് പേര് നല്‍കിയിരിക്കുന്നത്. കണ്‍സെപ്റ്റ് ബൈക്കുകളുടെ ചരിത്രത്തില്‍ ഒരു പുതിയ അധ്യായം രചിക്കുകയാണ് 101 മോഡല്‍ ചെയ്യുന്നതെന്ന് ബിഎംഡബ്ല്യു മോട്ടോറാഡ് തലവന്‍ എഡ്ഗാര്‍ ഹെയിന്റിച്ച് പറയുന്നു. ഈ ചരിത്രാധ്യാത്തെ ഒന്നടുത്തു കാണാന്‍ ശ്രമിക്കുകയാണിവിടെ.

കണ്‍സെപ്റ്റ് 101: 'തുറന്ന പാതകളുടെ ദൈവം!'

ഒരു മാസ്സ് ടൂറിങ് ബൈക്കാണിത്. 'സ്പിരിറ്റ് ഓഫ് ദി ഓപ്പണ്‍ റോഡ്' എന്നാണ് ഈ ബൈക്കിനെ ബിഎംഡബ്ല്യു വിശേഷിപ്പിക്കുന്നത്. കോണ്‍കോഴ്‌സോ ഡി എലഗന്‍സ വിസ്സാ ഡി എസ്‌റ്റെയില്‍ കണ്‍സെപ്റ്റ് 101 അവതരിപ്പിക്കപ്പെടും.

കണ്‍സെപ്റ്റ് 101: 'തുറന്ന പാതകളുടെ ദൈവം!'

പഴയ ഇന്ത്യന്‍ മോട്ടോര്‍സൈക്കിളുകളുടെ പൊതു ഡിസൈന്‍ ശൈലിയായിരുന്ന അമേരിക്കന്‍ ബാഗ്ഗര്‍ ഡിസൈനിലാണ് കണ്‍സെപ്റ്റ് 101 വരുന്നത്. ബിഎംഡബ്ല്യുവിന്റെ തന്നെ പഴയകാല മോഡലുകളുടെ ഡിസൈനുകളില്‍ നിന്നും ഈ വാഹനം ചിലതെല്ലാം സ്വീകരിച്ചിട്ടുണ്ട്.

കണ്‍സെപ്റ്റ് 101: 'തുറന്ന പാതകളുടെ ദൈവം!'

വശങ്ങളില്‍ നിന്നുള്ള കാഴ്ചയില്‍ കണ്‍സെപ്റ്റ് 101 കിടിലനാണ്. തുറന്നു കിടക്കുന്ന എന്‍ജിന്‍ ഭാഗം വാഹനത്തിന് അസാധ്യമായ സൗന്ദര്യം നല്‍കുന്നുണ്ട്. ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ഡിസൈനുകളോടുള്ള ബൈക്കിന്റെ കടപ്പാട് ഏറെ വ്യക്തമാണ് വശങ്ങളില്‍ നിന്നുള്ള കാഴ്ചയില്‍.

കണ്‍സെപ്റ്റ് 101: 'തുറന്ന പാതകളുടെ ദൈവം!'

സൈഡ് ബാഗുകളിലാണ് ബ്രേക്ക് ലൈറ്റുകള്‍ ഘടിപ്പിച്ചിരിക്കുന്നത്. ഒരു 6 സിലിണ്ടര്‍ 1649സിസി എന്‍ജിന്‍ ഘടിപ്പിച്ചിരിക്കുന്നു വാഹനത്തില്‍.

കണ്‍സെപ്റ്റ് 101: 'തുറന്ന പാതകളുടെ ദൈവം!'

ബിഎംഡബ്ല്യു മോട്ടോറാഡ് ഡിസൈന്‍ ടീം, റോളാന്‍ഡ് സാന്‍ഡ്‌സ് ഡിസൈനുമായി ചേര്‍ന്നാണ് കണ്‍സെപ്റ്റ് 101 നിര്‍മിച്ചെടുത്തത്.

Most Read Articles

Malayalam
English summary
BMW Motorrad Reveals Its Concept 101 As The Spirit Of The Open Road.
Story first published: Monday, May 25, 2015, 17:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X