യമഹ ആദ്യമായി നിർമിച്ച സ്പോർട്സ് കാർ കാണാം

By Santheep

മോട്ടോർസൈക്കിൾ നിർമാതാവായ യമഹ കാർനിർമാണത്തിലേക്ക് കടക്കുന്നത് ഓട്ടോമൊബൈൽ മേഖലയിൽ വലിയ കൗതുകമുണർത്തിയിട്ടുണ്ട്. നേരത്തെ ചില കാർ കമ്പനികളുമായി ചെറിയ സഖ്യങ്ങളിലെല്ലാം ഏർപെട്ടിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു സമ്പൂർണ കാർനിർമാണ പദ്ധതിയിലേക്ക് വരുന്നത്. കാറെന്നു പറഞ്ഞാൽ വെറുമൊരു കാറല്ല എന്നും അറിയുക. ഒരു സ്പോർട്സ് കാറാണ് നിർമിച്ചിരിക്കുന്നത്! ഈ കാർ ടൊക്കിയോ മോട്ടോർഷോയിൽ 28ന് അവതരിപ്പിക്കുകയും ചെയ്തു.

യമഹ സ്പോർട്സ് റൈഡ് കൺസെപ്റ്റ് എന്നാണ് ഈ വാഹനത്തെ വിളിക്കേണ്ടത്. കൂടുതൽ വിവരങ്ങളും ചിത്രങ്ങളും താഴെ.

യമഹ ആദ്യമായി നിർമിച്ച സ്പോർട്സ് കാർ കാണാം

പരമ്പരാഗതമായി മോട്ടോർസൈക്കിൾ നിർമാണത്തിലാണ് യമഹ ശ്രദ്ധ വെക്കുന്നത്. ഇതൊരു പാരമ്പര്യലംഘനമാണ്. അത് നല്ല രീതിയിൽത്തന്നെ ചെയ്യാൻ യമഹയ്ക്ക് സാധിച്ചിട്ടുണ്ട്.

യമഹ ആദ്യമായി നിർമിച്ച സ്പോർട്സ് കാർ കാണാം

ഐസ്ട്രീം എന്നറിയപ്പെടുന്ന ഒരു ഉൽപാദനരീതിയാണ് ഈ കൺസെപ്റ്റിനായി ഉപയോഗിച്ചിട്ടുള്ളത്. വിഖ്യാത ഡിസൈനറായ ഗോർഡൻ മുറേ വികസിപ്പിച്ചെടുത്തതാണ് ഈ പദ്ധതി. മക്‌ലാറൻ എഫ്1 കാറിലും മറ്റുചില സ്പോർട്സ് കാറുകളിലും ഐസ്ട്രീം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. വാഹനത്തിന്റെ ഭാരം പരമാവധി കുറയ്ക്കുന്നതിനും റിജിഡിറ്റി കൂട്ടുന്നതിനുമെല്ലാം ഈ രീതി സഹായകമാണ്.

യമഹ ആദ്യമായി നിർമിച്ച സ്പോർട്സ് കാർ കാണാം

ഇതൊരു ടൂ സീറ്റർ സ്പോർട്സ് കാറാണ്. ഇതിലുപയോഗിക്കുന്ന എൻജിൻ ഏതാണെന്ന് ഇപ്പോഴും വ്യക്തമല്ല.

യമഹ ആദ്യമായി നിർമിച്ച സ്പോർട്സ് കാർ കാണാം

ഭാരക്കുറവിനായി ഉപയോഗിച്ച സാങ്കേതികതയെല്ലാം വിജയിച്ചിട്ടുണ്ട്. വെറും 750 കിലോഗ്രാം മാത്രമാണ് ഈ സ്പോർട്സ് കാറിന്റെ ഭാരം.

യമഹ ആദ്യമായി നിർമിച്ച സ്പോർട്സ് കാർ കാണാം

നേരത്തെ മോട്ടീവ് എന്ന പേരിൽ ഒരു കൺസെപ്റ്റ് കാർ പുറത്തിറക്കിയിരുന്നു കമ്പനി. മോട്ടീവ് കണ്‍സെപ്റ്റ് മൈക്രോകാറിന്റെ ഉല്‍പാദനപ്പതിപ്പാണ് വിപണിയിലിറങ്ങാന്‍ തയ്യാറെടുക്കുന്നതായി വാർത്തകൾ വന്നിരുന്നെങ്കിലും ഈ വഴിക്ക് കാര്യമായ മുന്നേറ്റം നടന്നതായി അറിയില്ല.

യമഹ ആദ്യമായി നിർമിച്ച സ്പോർട്സ് കാർ കാണാം

യൂറോപ്പില്‍ തന്നെയായിരിക്കും ഈ കാറിന്റെ നിര്‍മാണം നടക്കുകയെന്നും ഇതിനായി യമഹ വന്‍തോതിലുള്ള നിക്ഷേപം യൂറോപ്പില്‍ നടത്തുമെന്നും റൂയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരു പെട്രോള്‍ എന്‍ജിന്‍ പതിപ്പും ഒരു ഇലക്ട്രിക് മോട്ടോര്‍ പതിപ്പും കാറിനുണ്ടായിരിക്കും.

യമഹ ആദ്യമായി നിർമിച്ച സ്പോർട്സ് കാർ കാണാം

യമഹ ഇതാദ്യമായല്ല കാര്‍ നിര്‍മിക്കുന്നതെന്നു കൂടി പറയട്ടെ. ടൊയോട്ടയുമായി ചേര്‍ന്ന് 1960കളില്‍ ഇവര്‍ ഒരു സ്‌പോര്‍ട്‌സ് കാര്‍ നിര്‍മിച്ചിരുന്നു. ടൊയോട്ട 200ജിടി എന്നാണ് ഈ കാര്‍ അറിയപ്പെടുന്നത്.

കൂടുതൽ

കൂടുതൽ

യമഹ ഫാസിനോ: അറിയേണ്ട 10 കാര്യങ്ങള്‍

78 കിമി. മൈലേജുമായി യമഹ സല്യൂട്ടോ

യമഹ ദിവ മിസ്സ് യൂണിവേഴ്‌സ് ദില്ലി ഫൈനലിസ്റ്റുകളെ കാണാം

ഫെമിന മിസ് ഇന്ത്യയില്‍ യമഹ ഇടപെട്ടപ്പോള്‍

More from DriveSpark

Article Published On: Thursday, October 29, 2015, 14:43 [IST]
English summary
Yamaha Sports Ride Concept revealed in Tokyo.
കൂടുതല്‍... #yamaha #യമഹ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X