ഇരുചക്രവാഹനങ്ങളിലെ പിന്‍നിര യാത്രക്കാർക്ക് കർണാടകത്തിൽ വിലക്ക് - അറിയേണ്ടതെല്ലാം
ഇരുചക്ര വാഹനങ്ങളിലെ പിന്‍നിര യാത്രക്കാര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തി. 100 സിസിയും അതിന് താഴെയും എഞ്ചിന്‍ ശേഷിയുള്ള ഇരുചക്രവാഹനങ്ങളിലാണ് പില്യണ്‍ റൈഡിംഗ് നിരോധിച്ചിരിക്കുന്നത്.

2015 ലെ ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് കര്‍ണാടക സര്‍ക്കാരിന്റെ പുതിയ നടപടി. സംസ്ഥാനത്തുടനീളം 100 സിസി എഞ്ചിന്‍ ശേഷിക്ക് താഴെയുള്ള ഇരുചക്രവാഹനങ്ങളില്‍ പില്യണ്‍ റൈഡിംഗ് നിരോധിച്ചതായി കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

പില്യണ്‍ സീറ്റുകളോടെയുള്ള ഇത്തരം ഇരുചക്രവാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഇനി മുതല്‍ നടത്തേണ്ടതില്ലെന്ന് ആര്‍ടിഒ കേന്ദ്രങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലാര്‍ നല്‍കി കഴിഞ്ഞു.

ഏതെല്ലാം മോഡലുകള്‍ പുതിയ നടപടിയുടെ പരിധിയില്‍ ഉള്‍പ്പെടുമെന്നത് സംബന്ധിച്ച വിവരങ്ങളും ഉത്തരവില്‍ കര്‍ണാടക സര്‍ക്കാര്‍ വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ട്.

ടിവിഎസ് സ്‌കൂട്ടി പെപ് പ്ലസ്, ടിവിഎസ് സ്‌പോര്‍ട്, ഹീറോ എച്ച്എഫ് ഡീലക്‌സ്, ഹീറോ സ്‌പ്ലെന്‍ഡര്‍ പ്ലസ്, ടിവിഎസ് എക്‌സ്എല്‍ 100, ഹീറോ സ്‌പ്ലെന്‍ഡര്‍ പ്ലോ, ബജാജ് സിടി 100, ഹീറോ എച്ച്എഫ് ഡീലക്‌സ് ഇക്കോ, ഹീറോ പാഷന്‍ പ്രോ i3s എന്നീ മോട്ടോര്‍സൈക്കിളുകളിലാണ് പില്യണ്‍ റൈഡിംഗ് നിരോധിച്ചിരിക്കുന്നത്.

വര്‍ധിച്ച് വരുന്ന റോഡ് അപകടങ്ങളുടെ പശ്ചാത്തലത്തില്‍, പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യുന്നവരുടെ സുരക്ഷ പരിഗണിച്ചാണ് സംസ്ഥാന ഗതാഗത വകുപ്പ് നിരോധനം കൊണ്ടുവന്നിരിക്കുന്നത്.

നിലവിലുള്ള ഇരുചക്രവാഹനങ്ങള്‍ക്ക് നിരോധനം ബാധകമാകില്ല. വിപണിയില്‍ പുതുതായി അണിനിരക്കുന്ന 100 സിസി മോട്ടോര്‍സൈക്കിളുകളിലും സ്‌കൂട്ടറുകളിലും മാത്രമാണ് പില്ല്യണ്‍ സീറ്റ് നിരോധിച്ചിരിക്കുന്നത്.

പുതിയ നടപടിയുടെ പശ്ചാത്തലത്തില്‍, 100 സിസി വരെ എഞ്ചിന്‍ ശേഷിയുള്ള ഇരുചക്ര വാഹനങ്ങളില്‍ റൈഡര്‍ സീറ്റ് അല്ലെങ്കില്‍ സിംഗിള്‍ സീറ്റ് മാത്രമെ ഉണ്ടാകൂവെന്ന് നിര്‍മ്മാതാക്കള്‍ ഉറപ്പ് വരുത്തണം.

ഓപ്ഷനല്‍ ആക്സസറിയായി പില്ല്യണ്‍ സീറ്റ് നല്‍കാന്‍ ഇനി മുതല്‍ ഡീലര്‍മാര്‍ക്കും അനുവാദമുണ്ടാകില്ല.
Trending On DriveSpark Malayalam:
ദുബായ് പൊലീസിന് കൂട്ടായി പറക്കും ബൈക്ക്; അമ്പരപ്പ് മാറാതെ ലോകരാജ്യങ്ങള്‍
ബജാജിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ചില പള്‍സര്‍ മോഡിഫിക്കേഷനുകള്‍
Recommended Video


ഇതിന് പുറമെ, മോഡിഫിക്കേഷനിലൂടെ പുതിയ മോഡലുകളില്‍ പിന്‍നിര സീറ്റുകളെ കൂട്ടിച്ചേര്‍ക്കുന്നതും നിയമലംഘനമാണ്. മോട്ടോര്‍ വാഹന നിയമപ്രകാരം, 100 സിസി വരെ എഞ്ചിന്‍ ശേഷിയുള്ള മോട്ടോര്‍സൈക്കിളുകളിലും സ്‌കൂട്ടറുകളിലും പില്യണ്‍ റൈഡിംഗിന് നിരോധനമുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി എച്ച്എം രേവണ്ണ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

പുതിയ തീരുമാനം, ഏറെ പ്രചാരമുള്ള 100 സിസി മോട്ടോര്‍സൈക്കിള്‍ ശ്രേണിയെ സാരമായി ബാധിക്കും. വിലക്കുകളുടെ അടിസ്ഥാനത്തില്‍ മോഡലുകളെ പുതുക്കേണ്ട സാഹചര്യമാണ് നിര്‍മ്മാതാക്കളെ തേടിയെത്തിയിരിക്കുന്നത്.
Trending On DriveSpark Malayalam:
'ഇതില്‍ കൂടുതല്‍ ആ മനുഷ്യന്‍ എന്ത് ചെയ്യാന്‍?'; ഒടുവില്‍ ഇദ്ദേഹത്തിന് മുന്നില്‍ പൊലീസും കൈകൂപ്പി


Click it and Unblock the Notifications








