റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 500X ഒറ്റയ്ക്കല്ല, വരവില്‍ പുതിയ 350X കൂട്ടിനുണ്ട്!

Written By:

പുതുവര്‍ഷം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് റോയല്‍ എന്‍ഫീല്‍ഡ്. ഇന്റര്‍സെപ്റ്ററിനും കോണ്‍ടിനന്റല്‍ ജിടിയ്ക്കും മുമ്പെ തണ്ടര്‍ബേര്‍ഡ് 500X എന്‍ഫീല്‍ഡ് നിരയില്‍ തലയുയര്‍ത്തുമെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.

റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 500X ഒറ്റയ്ക്കല്ല, വരവില്‍ പുതിയ 350X കൂട്ടിനുണ്ട്!

എന്നാല്‍ തണ്ടര്‍ബേര്‍ഡ് 500X ന് ഒപ്പം 350X ഉം ബുള്ളറ്റ് നിരയില്‍ ഇപ്പോള്‍ പിറവിയെടുത്തിരിക്കുകയാണ്. ഡീലര്‍ഷിപ്പില്‍ നിന്നും ക്യാമറ പകര്‍ത്തിയ ചിത്രങ്ങളാണ് പുതിയ റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 500X, 350X മോഡലുകളുടെ വരവ് അറിയിച്ചിരിക്കുന്നത്.

റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 500X ഒറ്റയ്ക്കല്ല, വരവില്‍ പുതിയ 350X കൂട്ടിനുണ്ട്!

2018 ജനുവരിയോടെ പുതിയ പതിപ്പുകള്‍ വിപണിയില്‍ അവതരിക്കും. തണ്ടര്‍ബേര്‍ഡിന്റെ പുതിയ 350 സിസി പതിപ്പാണ് 350X. രൂപത്തിലും ഭാവത്തിലും പുതിയ 500X, 350X മോഡലുകള്‍ ഏറെക്കുറെ ഒരുപോലെയാണ്.

Recommended Video - Watch Now!
Top 5 Best Performance Bikes Under 1 Lakh - DriveSpark
റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 500X ഒറ്റയ്ക്കല്ല, വരവില്‍ പുതിയ 350X കൂട്ടിനുണ്ട്!

പുതിയ ഹാന്‍ഡില്‍ബാറുകള്‍, പുതിയ സീറ്റ്, ബ്ലാക് അലോയ് വീലുകള്‍, ട്യൂബ്‌ലെസ് ടയറുകള്‍, മാറ്റ് ബ്ലാക് എഞ്ചിന്‍ എന്നിങ്ങനെ നീളുന്നതാണ് പുതിയ റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 350X ന്റെ വിശേഷങ്ങള്‍.

റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 500X ഒറ്റയ്ക്കല്ല, വരവില്‍ പുതിയ 350X കൂട്ടിനുണ്ട്!

പരിഷ്‌കരിച്ച സസ്‌പെന്‍ഷനും എക്‌സ്‌ഹോസ്റ്റുമാണ് പുതിയ 350X ല്‍ ഒരുങ്ങിയിരിക്കുന്നത്. 500X നെ അപേക്ഷിച്ച് ചുവപ്പ്, വെള്ള നിറഭേദങ്ങളില്‍ മാത്രമാണ് തണ്ടര്‍ബേര്‍ഡ് 350X ലഭ്യമാവുക.

റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 500X ഒറ്റയ്ക്കല്ല, വരവില്‍ പുതിയ 350X കൂട്ടിനുണ്ട്!

അതേസമയം 500X ല്‍ മഞ്ഞ, നീല നിറഭേദങ്ങള്‍ കൂടി ഒരുങ്ങുന്നുണ്ട്. എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റോടെയുള്ള ബ്ലാക്ഡ്-ഔട്ട് ഹെഡ്‌ലാമ്പ് ഹൗസിംഗാണ് 350X ന്റെ ആകര്‍ഷണങ്ങളില്‍ ഒന്ന്.

Trending On DriveSpark Malayalam:

15 ലക്ഷം രൂപ അടച്ച് ഉപഭോക്താവ് കാര്‍ ബുക്ക് ചെയ്തു; പിന്നാലെ ഡീലര്‍ഷിപ്പ് പൂട്ടി!

കാത്തിരിപ്പ് ഇനി ഏറെയില്ല; ഇതാണ് പുതിയ മാരുതി സ്വിഫ്റ്റ്!

റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 500X ഒറ്റയ്ക്കല്ല, വരവില്‍ പുതിയ 350X കൂട്ടിനുണ്ട്!

മാറ്റ് ബ്ലാക് ഫിനിഷ് നേടിയതാണ് 350X ന്റെ ഡ്യൂവല്‍ ഡിജിറ്റല്‍-അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍. ഡയലുകള്‍ക്ക് ചുറ്റും ക്രോം ഗാര്‍ണിഷും കമ്പനി നല്‍കിയിട്ടുണ്ട്.

റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 500X ഒറ്റയ്ക്കല്ല, വരവില്‍ പുതിയ 350X കൂട്ടിനുണ്ട്!

പുതിയ പതിപ്പില്‍ ബാക്ക് റെസ്റ്റ് ഇടംപിടിച്ചിട്ടില്ലെന്നത് ശ്രദ്ധേയം. പകരം പില്യണ്‍ സീറ്റില്‍ നിന്നും ആരംഭിക്കുന്ന ഗ്രാബ് റെയിലുകളാണ് പുതിയ തണ്ടര്‍ബേര്‍ഡുകളില്‍ ഒരുങ്ങിയിരിക്കുന്നത്.

റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 500X ഒറ്റയ്ക്കല്ല, വരവില്‍ പുതിയ 350X കൂട്ടിനുണ്ട്!

ടെയില്‍ ലാമ്പ് യൂണിറ്റിലേക്കാണ് ഗ്രാബ് റെയിലുകള്‍ വന്നണയുന്നതും. തണ്ടര്‍ബേര്‍ഡ് 350X ന്റെ എഞ്ചിന്‍ മുഖത്ത് കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ല. നിലവിലുള്ള 350 സിസി സിംഗിള്‍-സിലിണ്ടര്‍ എഞ്ചിനില്‍ തന്നെയാകും പുതിയ 350X വരിക.

റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 500X ഒറ്റയ്ക്കല്ല, വരവില്‍ പുതിയ 350X കൂട്ടിനുണ്ട്!

19.8 bhp കരുത്തും 28 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുക. നിലവിലുള്ള മോഡലിനെ അപേക്ഷിച്ച് 10,000 രൂപ മുതല്‍ 20,000 രൂപ വരെ വിലവര്‍ധനവിലാകും പുതിയ തണ്ടര്‍ബേര്‍ഡ് പതിപ്പുകളുടെ വരവ്.

Image Source: Rushlane

Trending On DriveSpark Malayalam:

സെയ്ഫ് അലി ഖാന്‍ ജീപ് ഗ്രാന്‍ഡ് ചെറോക്കി വാങ്ങിയിട്ടില്ല, എല്ലാം ഫിയറ്റിന്റെ തന്ത്രം!

പുതിയ ബിഎസ്എ മോട്ടോര്‍സൈക്കിള്‍ വരുന്നു, ഒപ്പം യെസ്ഡിയും!

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

English summary
Royal Enfield Thunderbird 350X Spotted At A Dealership For The First Time. Read in Malayalam.
Story first published: Thursday, December 28, 2017, 12:12 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark