ഇനി പരാതിയില്ല, വെള്ള നിറത്തില്‍ 2018 കെടിഎം ഡ്യൂക്ക് 390 വിപണിയില്‍; വില 2.29 ലക്ഷം

By Dijo Jackson

Recommended Video

Bangalore Bike Accident At Chikkaballapur Near Nandi Upachar - DriveSpark

കഴിഞ്ഞ വര്‍ഷമാണ് പുതുതലമുറ കെടിഎം ഡ്യൂക്ക് 390 ഇന്ത്യയില്‍ അവതരിച്ചത്. ഡ്യൂക്കുകളുടെ വ്യക്തിമുദ്രയായ ഓറഞ്ച് നിറഭേദത്തില്‍ മാത്രമാണ് മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ ലഭ്യമായതും.

ഇനി പരാതിയില്ല, വെള്ള നിറത്തില്‍ 2018 കെടിഎം ഡ്യൂക്ക് 390 വിപണിയില്‍; വില 2.29 ലക്ഷം

വിദേശ വിപണികളിലേക്കുള്ള കയറ്റുമതി മോഡലായി മാത്രമാണ് വെള്ള നിറത്തിലുള്ള പുതുതലമുറ ഡ്യൂക്ക് 390 മോട്ടോര്‍സൈക്കിളുകളെ കമ്പനി ഇന്ത്യയില്‍ ഉത്പാദിപ്പിച്ചത്.

ഇനി പരാതിയില്ല, വെള്ള നിറത്തില്‍ 2018 കെടിഎം ഡ്യൂക്ക് 390 വിപണിയില്‍; വില 2.29 ലക്ഷം

പക്ഷെ പിഴവുമൂലം രാജ്യത്തെ ഏതാനും ചില ഡീലര്‍ഷിപ്പുകളിലേക്ക് കമ്പനി വെള്ള ഡ്യൂക്ക് 390 കളെ വിതരണം ചെയതത് ആരാധകരുടെ മുറുമുറപ്പിന് കാരണമായി.

ഇനി പരാതിയില്ല, വെള്ള നിറത്തില്‍ 2018 കെടിഎം ഡ്യൂക്ക് 390 വിപണിയില്‍; വില 2.29 ലക്ഷം

എന്തായാലും 2018 കെടിഎം ഡ്യൂക്ക് 390 ഇന്ത്യയില്‍ അവതരിച്ചതോടെ ഈ പരാതി പരിഹരിക്കപ്പെട്ടിരിക്കുകയാണ്. പുത്തന്‍ വെള്ള നിറത്തിലുള്ള 2018 ഡ്യൂക്ക് 390 കളെ ഓസ്ട്രിയന്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ ഔദ്യോഗികമായി പുറത്തിറക്കി.

ഇനി പരാതിയില്ല, വെള്ള നിറത്തില്‍ 2018 കെടിഎം ഡ്യൂക്ക് 390 വിപണിയില്‍; വില 2.29 ലക്ഷം

2.29 ലക്ഷം രൂപയാണ് 2018 ഡ്യൂക്ക് 390 യുടെ എക്‌സ്‌ഷോറൂം വില. പുതിയ നിറഭേദത്തിനൊപ്പം പുതിയ ഫീച്ചറുകളും അപ്‌ഡേറ്റുകളും ഡ്യൂക്ക് 390 നേടിയിട്ടുണ്ട്.

ഇനി പരാതിയില്ല, വെള്ള നിറത്തില്‍ 2018 കെടിഎം ഡ്യൂക്ക് 390 വിപണിയില്‍; വില 2.29 ലക്ഷം

കൂടുതല്‍ ഫീച്ചറുകളും കണക്ടിവിറ്റി ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്ന ടിഎഫ്ടി ഇന്‍സ്ട്രമെന്റ് ഡിസ്‌പ്ലേയാണ് പുതിയ ഡ്യൂക്ക് 390 യുടെ വിശേഷങ്ങളില്‍ പ്രധാനം.

Trending On DriveSpark Malayalam:

കെടിഎം ബൈക്കിടിച്ച് പെണ്‍കുട്ടി മരിച്ചു; ബൈക്കര്‍മാരെ തല്ലിച്ചതച്ച് ജനക്കൂട്ടം, ബൈക്കുകൾ നശിപ്പിച്ചു

എതിര്‍ ദിശയില്‍ നിന്നും കൂസലില്ലാതെ ബൈക്ക് യാത്രികന്‍; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

ഇനി പരാതിയില്ല, വെള്ള നിറത്തില്‍ 2018 കെടിഎം ഡ്യൂക്ക് 390 വിപണിയില്‍; വില 2.29 ലക്ഷം

എഞ്ചിന്‍ താപം കുറയ്ക്കുന്നതിന് വേണ്ടി കൂടുതല്‍ വേഗതയാര്‍ന്ന പുതിയ റേഡിയറ്റര്‍ ഫാനും മോട്ടോര്‍സൈക്കിളിന് ലഭിച്ചിട്ടുണ്ട്. ഒപ്പം എഞ്ചിന്‍ താപത്തില്‍ നിന്നും റൈഡറുടെ കാല്‍പാദങ്ങള്‍ക്ക് സുരക്ഷയേകാന്‍ ഡ്യൂക്ക് 390 യുടെ ഫ്രെയിമില്‍ പുതിയ പ്ലേറ്റുകളും ഇടംപിടിച്ചിട്ടുണ്ട്.

ഇനി പരാതിയില്ല, വെള്ള നിറത്തില്‍ 2018 കെടിഎം ഡ്യൂക്ക് 390 വിപണിയില്‍; വില 2.29 ലക്ഷം

അതേസമയം പുതിയ ഡ്യൂക്ക് 390 യുടെ എഞ്ചിനില്‍ കാര്യമായ മാറ്റങ്ങളില്ല. നിലവിലുള്ള 373.2 സിസി സിംഗിള്‍-സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനിലാണ് പുതിയ മോട്ടോര്‍സൈക്കിളിന്റെയും വരവ്.

ഇനി പരാതിയില്ല, വെള്ള നിറത്തില്‍ 2018 കെടിഎം ഡ്യൂക്ക് 390 വിപണിയില്‍; വില 2.29 ലക്ഷം

44 bhp കരുത്തും 37 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഒരുങ്ങുന്നത്. സുഗമമായ ഗിയര്‍ഷിഫ്റ്റിന് വേണ്ടി സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണയും ഡ്യൂക്ക് 390 നേടിയിട്ടുണ്ട്.

ഇനി പരാതിയില്ല, വെള്ള നിറത്തില്‍ 2018 കെടിഎം ഡ്യൂക്ക് 390 വിപണിയില്‍; വില 2.29 ലക്ഷം

WP അപ്‌സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകള്‍, മോണോഷോക്ക് റിയര്‍ സസ്‌പെന്‍ഷന്‍ എന്നിവ ഉള്‍പ്പെടുന്നതാണ് മോട്ടോര്‍സൈക്കിളിന്റെ പ്രീമിയം മുഖം. ബ്രേക്കിംഗിന് വേണ്ടി 320 mm ഡിസ്‌ക് മുന്നിലും 230 mm ഡിസ്‌ക് പിന്നിലും ഡ്യൂക്ക് 390 യില്‍ ഒരുങ്ങിയിട്ടുണ്ട്.

ഇനി പരാതിയില്ല, വെള്ള നിറത്തില്‍ 2018 കെടിഎം ഡ്യൂക്ക് 390 വിപണിയില്‍; വില 2.29 ലക്ഷം

സൂപ്പര്‍മോട്ടോ മോഡോട് കൂടിയ എബിഎസ് മോട്ടോര്‍സൈക്കിളിന്റെ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. ഡീലര്‍ഷിപ്പുകളില്‍ പുതിയ 2018 ഡ്യൂക്ക് 390 മോട്ടോര്‍സൈക്കിളുകള്‍ എത്തി തുടങ്ങിയതായാണ് സൂചന.

ഇനി പരാതിയില്ല, വെള്ള നിറത്തില്‍ 2018 കെടിഎം ഡ്യൂക്ക് 390 വിപണിയില്‍; വില 2.29 ലക്ഷം

അടുത്ത ആഴ്ച മുതല്‍ പുതിയ ഡ്യൂക്കുകളുടെ വിതരണം ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കും.

Trending On DriveSpark Malayalam:

ട്രക്കുകള്‍ക്ക് ഇടയില്‍ ചതഞ്ഞരഞ്ഞ് വെന്റോ; ജര്‍മ്മന്‍ കരുത്ത് തെളിയിച്ച് ഫോക്‌സ്‌വാഗണ്‍

സാൻട്രോയിൽ പ്രതീക്ഷ അർപ്പിച്ച് ഹ്യുണ്ടായി; ഈ വര്‍ഷം ഇന്ത്യയില്‍ എത്തുന്ന പുത്തൻ ബജറ്റ് കാറുകള്‍

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
കൂടുതല്‍... #ktm #കെടിഎം #new launches
English summary
2018 KTM Duke 390 Launched In India. Read in Malayalam.
Story first published: Thursday, January 11, 2018, 16:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X