ബെനലി ലിയോൺസിനൊ 250 ഒക്ടോബർ അഞ്ചിന് അവതരിപ്പിച്ചേക്കും

ഇറ്റാലിയൻ വാഹന നിർമ്മാതാക്കളായ ബെനലി ഇന്ത്യൻ വിപണിയിൽ പുതിയ രണ്ട് മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങുകയാണ്. നേരത്തെ വിപണിയിലെത്തിച്ച ലിയോൺസിനൊ 500 ന്റെ ചെറിയ പതിപ്പായ ലിയോൺസിനൊ 250, ഇംപെരിയാലെ 400 എന്നീ മോഡലുകളെയാണ് ഈ മാസം കമ്പനി വിപണിയിലെത്തിക്കാൻ തയ്യാറെടുക്കുന്നത്.

ബെനലി ലിയോൺസിനൊ 250 ഒക്ടോബർ അഞ്ചിന് അവതരിപ്പിച്ചേക്കും

2018-ൽ ബെനലി TNT 25 നിർത്തലാക്കിയതിന് ശേഷം ക്വാർട്ടർ ലിറ്റർ വിഭാഗത്തിൽ കമ്പനിയുടെ പുതിയ പ്രവേശകനാണ് ലിയോൺ‌സിനൊ 250. ഒക്ടോബർ 21 ന് പുതിയ മോഡലിനെ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഒക്ടോബർ അഞ്ചിന് ലിയോൺ‌സിനൊ 250-യെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് ബെനലി ഡീലർമാരിൽ നിന്നും ഇപ്പോൾ ലഭിക്കുന്ന സൂചന.

ബെനലി ലിയോൺസിനൊ 250 ഒക്ടോബർ അഞ്ചിന് അവതരിപ്പിച്ചേക്കും

ബെനലിയുടെ പോർട്ട്‌ഫോളിയോയിലെ എൻട്രി ലെവൽ സ്‌ക്രാംബ്ലറാണ് ലിയോൺസിനൊ 250. പേര് സൂചിപ്പിക്കുന്നത് പോലെ, അതിന്റെ സ്റ്റൈലിംഗ് അടുത്തിടെ സമാരംഭിച്ച ലിയോൺസിനൊ 500-ന് സമാനമാണ്. എങ്കിലും ഓവൽ ഹെഡ്‌ലാമ്പും ഫ്ലൂറസെന്റ് ഗ്രാഫിക്സിലും വ്യത്യാസമാണ്.

ബെനലി ലിയോൺസിനൊ 250 ഒക്ടോബർ അഞ്ചിന് അവതരിപ്പിച്ചേക്കും

എന്നിരുന്നാലും, ഇത് പൂർണ്ണമായും പുതിയ മോട്ടോർ സൈക്കിളാണ്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സ്റ്റീൽ-ട്രെല്ലിസ് ചേസിസ്, സ്വിംഗാറം, സസ്പെൻഷൻ എന്നിവ ലിയോൺസിനൊ 250-യെ വ്യത്യസ്തമാക്കുന്നു.

ബെനലി ലിയോൺസിനൊ 250 ഒക്ടോബർ അഞ്ചിന് അവതരിപ്പിച്ചേക്കും

ഇറ്റലിയിൽ നടന്ന 2017 EICMA മോട്ടോർ സൈക്കിൾ ഷോയിലാണ് ബെനലി ലിയോൺസിനൊ 250-യെ ആഗോളതലത്തിൽ അവതരിപ്പിച്ചത്. എൽ‌ഇഡി ഡി‌ആർ‌എല്ലിനൊപ്പം മോട്ടോർ‌സൈക്കിളിന് റെട്രോ ലുക്ക് നൽകുന്നു. അതോടൊപ്പം സിംഗിൾ പീസ് സീറ്റ്, കോം‌പാക്റ്റ് വീൽ‌ബേസ്, 17 ലിറ്റർ ഇന്ധനം വരെ നിലനിർത്താൻ‌ കഴിയുന്ന ഇന്ധന ടാങ്ക്, ഒരു ഉയർന്ന എക്‌സ്‌ഹോസ്റ്റ് എന്നിവ സ്‌ക്രാംബ്ലർ രൂപത്തെ വർധിപ്പിക്കുന്നു.

ബെനലി ലിയോൺസിനൊ 250 ഒക്ടോബർ അഞ്ചിന് അവതരിപ്പിച്ചേക്കും

ഫ്രണ്ട് മഡ്‌ഗാർഡിലെ പെസാരോ ലയൺ മോട്ടിഫും ലിയോൺ‌സിനോ 250 യുടെ സവിശേഷതയാണ്. ബെനലി TNT 25 ന്റെ എഞ്ചിനെ അടിസ്ഥാനമാക്കിയുള്ള 249 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് മോട്ടോറാണ് ലിയോൺ‌സിനോ 250 ക്ക് കരുത്തേകുന്നത്.

ബെനലി ലിയോൺസിനൊ 250 ഒക്ടോബർ അഞ്ചിന് അവതരിപ്പിച്ചേക്കും

ആറ് സ്പീഡ് ട്രാൻസ്മിഷനുമായി ജോടിയാക്കിയ എഞ്ചിന് 9250 rpm-ൽ 25.8 bhp കരുത്തും 8000 rpm-ൽ 21.2 Nm torque ഉം ഉത്പാദിപ്പിക്കാൻ സാധിക്കും. സസ്‌പെൻഷൻ സജ്ജീകരണത്തെ സംബന്ധിച്ചിടത്തോളം, ലിയോൺസിനൊ 250-യുടെ മുൻവശത്ത് 41 mm അപ്സൈഡ് ഡൗണ്‍ ടെലിസ്‌കോപ്പിക്ക് ഫോർക്ക്, പിൻവശത്തേക്ക് 51 mm ക്രമീകരിക്കാവുന്ന മോണോഷോക്ക് അബ്സോർബറുകൾ എന്നിവയുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

Most Read: ആൾട്രോസിന്റെ രംഗ പ്രവേശനം അടുത്ത വർഷത്തേക്ക് നീട്ടി വെച്ച് ടാറ്റ

ബെനലി ലിയോൺസിനൊ 250 ഒക്ടോബർ അഞ്ചിന് അവതരിപ്പിച്ചേക്കും

മുൻവശത്ത് സിംഗിൾ 280 mm ഡിസ്ക് ബ്രേക്കും പിന്നിൽ 240 mm ഡിസ്ക് ബ്രേക്കുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. റൈഡറിന്റെ സുരക്ഷയ്ക്കായി ഒരു ഡ്യുവൽ ചാനൽ എബി‌എസും സ്റ്റാൻഡേർഡായി നൽകും.

Most Read: ബെനലി 400 ഇംപെരിയാലെ ഒക്ടോബർ 25-ന് അവതരിപ്പിക്കും

ബെനലി ലിയോൺസിനൊ 250 ഒക്ടോബർ അഞ്ചിന് അവതരിപ്പിച്ചേക്കും

നിലവിൽ, 250 സിസി, സ്‌ക്രാംബ്ലർ സ്റ്റൈൽ മോട്ടോർ സൈക്കിളുകൾ രാജ്യത്ത് വിൽപ്പനയ്‌ക്കില്ല. ഇത് ലിയോൺസിനൊ 250-യെ തികച്ചും വ്യത്യസ്തമാക്കി മാറ്റുന്നു. കൂടാതെ ബെനലി ഇന്ത്യ ബൈക്കിന് മത്സരാധിഷ്ഠിതമായി വില നിശ്ചയിക്കും.

Most Read: തണ്ടർബേർഡിന്റെ ബേസ് പതിപ്പ് വിപണിയിലെത്തിക്കാൻ റോയൽ എൻഫീൽഡ്

ബെനലി ലിയോൺസിനൊ 250 ഒക്ടോബർ അഞ്ചിന് അവതരിപ്പിച്ചേക്കും

ഏകദേശം 1.8 ലക്ഷം രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന്റെ എക്സ്ഷോറൂം വില. ഇന്ത്യയിലെ മോട്ടോർ സൈക്കിളുകളുടെ ഘടകങ്ങൾ പ്രാദേശികവൽക്കരിക്കാൻ ബെനലി പദ്ധതിയിടുന്നതിനാൽ ഭാവിയിൽ ബൈക്കിന്റെ വില കുറയാനിടയുണ്ട്.

ബെനലി ലിയോൺസിനൊ 250 ഒക്ടോബർ അഞ്ചിന് അവതരിപ്പിച്ചേക്കും

പേൾ ബ്രൗണ്‍, ഇറ്റാലിയൻ റെഡ്, ടൈറ്റാനിയം ഗ്രേ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ലിയോൺസിനോ 250 ലഭ്യമാകും. ബജാജ് ഡൊമിനാർ 400, റോയൽ എൻഫീൽഡ് ക്ലാസിക് 350 എന്നീ മോഡലുകളായിരിക്കും ലിയോൺസിനോ 250 യുടെ വിപണിയിലെ എതിരാളികൾ. നേരത്തെ ഇംപെരിയാലെ 400-നെ ഒക്ടോബർ 25-ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് ബെനലി വ്യക്തമാക്കിയിരിന്നു. മോട്ടോർ സൈക്കിളിനായുള്ള ബുക്കിംഗ് കമ്പനി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ബെനലി #benelli
English summary
Benelli Leoncino 250 launch expected on October 5. Read more Malayalam
Story first published: Tuesday, October 1, 2019, 13:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X