ആൾട്രോസിന്റെ രംഗ പ്രവേശനം അടുത്ത വർഷത്തേക്ക് നീട്ടി വെച്ച് ടാറ്റ

ടാറ്റ ആൾട്രോസ് ഇന്ത്യ വിപണിയിൽ പുറത്തിറങ്ങാൻ വൈകും. തങ്ങളുടെ പുതിയ പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത് ടാറ്റ മോട്ടോഴ്‌സ് 2020 -ന്റെ തുടക്കത്തിലേക്ക് മാറ്റി.

ആൾട്രോസിന്റെ രംഗ പ്രവേശനം അടുത്ത വർഷത്തേക്ക് നീട്ടി വെച്ച് ടാറ്റ

രാജ്യത്ത്, ജനങ്ങൾ നിർമ്മാതാക്കളിൽ നിന്ന് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലുകളിൽ ഒന്നാണ് ആൾട്രോസ് ഹാച്ച്ബാക്ക്. ഈ വർഷം അവസാനം വാഹനം വിൽപ്പനയ്‌ക്കെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

ആൾട്രോസിന്റെ രംഗ പ്രവേശനം അടുത്ത വർഷത്തേക്ക് നീട്ടി വെച്ച് ടാറ്റ

2018 ഓട്ടോ എക്‌സ്‌പോയിൽ 45X കൺസെപ്റ്റ് പതിപ്പായിട്ടാണ് ടാറ്റ മോട്ടോഴ്‌സ് ആൾട്രോസിനെ ആദ്യമായി പുറത്തിറക്കിയത്. പ്രീമിയം ഹാച്ച്ബാക്കിന്റെ പ്രൊഡക്ഷൻ പതിപ്പ് പിന്നീട് ഈ വർഷം ആദ്യമാണ് കമ്പനി വെളിപ്പെടുത്തിയത്. 2019 ഉത്സവ സീസണിൽ ഒരു വാഹനം പുറത്തിറങ്ങും എന്നായിരുന്നു നിർമ്മാതാക്കൾ ആദ്യ പുറത്തു വിട്ട റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്.

ആൾട്രോസിന്റെ രംഗ പ്രവേശനം അടുത്ത വർഷത്തേക്ക് നീട്ടി വെച്ച് ടാറ്റ

തുടക്കത്തിൽ ബി‌എസ്-IV കംപ്ലയിന്റ് എഞ്ചിൻ ഉപയോഗിച്ച് ആൾട്രോസിനെ അവതരിപ്പിക്കാനായിരുന്നു ടാറ്റ മോട്ടോഴ്‌സ് പദ്ധതിയിട്ടിരുന്നത്. പുറത്തിറങ്ങിയതിന് ശേഷം അടുത്ത ഘട്ടത്തിൽ എഞ്ചിൻ പുതിയ ബി‌എസ്-VI മാനദണ്ഡങ്ങളിലേക്ക് പരിഷ്കരിക്കാം എന്നായിരുന്നു നിർമ്മാതാക്കളുടെ നിലപാട്.

ആൾട്രോസിന്റെ രംഗ പ്രവേശനം അടുത്ത വർഷത്തേക്ക് നീട്ടി വെച്ച് ടാറ്റ

എന്നാൽ, ഇപ്പോൾ ഈ പദ്ധതി റദ്ദാക്കാനും 2020 ന്റെ തുടക്കത്തിൽ ബി‌എസ്‌-VI കംപ്ലയിന്റ് എഞ്ചിൻ ഓപ്ഷനുകൾ ഉപയോഗിച്ച് ആൾട്രോസിനെ നേരിട്ട് വിപണിയിൽ അവതരിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.

ആൾട്രോസിന്റെ രംഗ പ്രവേശനം അടുത്ത വർഷത്തേക്ക് നീട്ടി വെച്ച് ടാറ്റ

മൂന്ന് എഞ്ചിൻ ഓപ്ഷനുകളുമായിട്ടാണ് വാഹനം വരുന്നത്. ടിയാഗോയിൽ 85 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ മൂന്ന് സിലിണ്ടർ പെട്രോൾ എഞ്ചിൻ, നെക്സോണിൽ 102 bhp കരുത്ത് പ്രധാനം ചെയ്യുന്ന 1.2 ലിറ്റർ മൂന്ന് സിലിണ്ടർ ടർബോ-പെട്രോൾ, 90 bhp കരുത്ത് സൃഷ്ടിക്കുന്ന 1.5 ബി ലിറ്റർ ടർബോ ഡീസലൽ യൂണിറ്റ് എന്നിവയാണ് ടാറ്റ നൽകുന്നത്.

ആൾട്രോസിന്റെ രംഗ പ്രവേശനം അടുത്ത വർഷത്തേക്ക് നീട്ടി വെച്ച് ടാറ്റ

പുറത്തിറങ്ങുന്ന സമയത്ത് മൂന്ന് എഞ്ചിനുകളും ബി‌എസ്-VI നിലവാരത്തിലേക്ക് പരിഷ്കരിച്ചിട്ടുണ്ടാവും. അഞ്ച് അല്ലെങ്കിൽ ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സാവും വാഹനത്തിൽ വരുന്നത്.

Most Read: നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ആൾട്രോസിന്റെ രംഗ പ്രവേശനം അടുത്ത വർഷത്തേക്ക് നീട്ടി വെച്ച് ടാറ്റ

ഓപ്‌ഷണലായി AMT ഓട്ടോമാറ്റിക്ക് ഗിയർബോക്സും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഈ വിഭാഗത്തിലെ എതിരാളികളെ നേരിന്നതിന് ആൾട്രോസ് നിരവധി സവിശേഷതകളും ഫീച്ചറുകളും ടാറ്റ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

Most Read: ടിയാഗൊ വിസ് എഡിഷനുമായി ടാറ്റ

ആൾട്രോസിന്റെ രംഗ പ്രവേശനം അടുത്ത വർഷത്തേക്ക് നീട്ടി വെച്ച് ടാറ്റ

ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയുമുള്ള വലിയ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, കീലെസ് എൻട്രി, പുഷ് ബട്ടൺ സ്റ്റാർട്ട് / സ്റ്റോപ്പ് എന്നിവയുൾപ്പടെ നിരവധി ക്രമീകരങ്ങൾ വാഹനത്തിലുണ്ടാവും.

Most Read: ടൊയോട്ട ഫോർച്യൂണറന് വെല്ലുവിളിയായി ടെല്ലുറൈഡ് ആഡംബര എസ്‌യുവിയെ വിപണിയിലെത്തിക്കാൻ കിയ

ആൾട്രോസിന്റെ രംഗ പ്രവേശനം അടുത്ത വർഷത്തേക്ക് നീട്ടി വെച്ച് ടാറ്റ

സ്റ്റാൻഡേർഡ് ഹാച്ച്ബാക്കിന് പുറമെ, ഇന്ത്യൻ വിപണിയിൽ ആൾട്രോസിന്റെ ഇലക്ട്രിക് പതിപ്പും ടാറ്റ പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ. പുതിയ ടാറ്റ ആൾട്രോസ് EV അടുത്ത ഘട്ടത്തിൽ രാജ്യത്ത് അവതരിപ്പിക്കും. നിർമ്മാതാക്കലുടെ പുതിയ സിപ്‌ട്രോൺ സാങ്കേതികവിദ്യയാവും ഇതിൽ ഉപയോഗിക്കുന്നത്.

Most Read Articles

Malayalam
English summary
Tata Altroz India Launch Postponed To Early-2020: Here’s Why. Read more Malayalam.
Story first published: Thursday, September 26, 2019, 16:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X