നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കോംമ്പാക്ട് എസ്‌യുവി ശ്രേണിയില്‍ ടാറ്റയുടെ മിന്നും താരമാണ് നെക്‌സോണ്‍. രണ്ടു വര്‍ഷം മുമ്പാണ് നെക്‌സോണിനെ ടാറ്റ വിപണിയില്‍ അവതരിപ്പിക്കുന്നത്. അവതരിപ്പിച്ച നാള്‍ മുതല്‍ ടാറ്റയുടെ വില്‍പ്പനയില്‍ കാര്യമായ നേട്ടം സൃഷ്ടിക്കാന്‍ നെക്‌സോണിന് സാധിച്ചു.

നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എന്നാല്‍ പുതിയ താരങ്ങള്‍ ഈ നിരയിലേക്ക് എത്തിയതോടെ വില്‍പ്പനയില്‍ ഇടിവ് തട്ടി തുടങ്ങി. ഇതോടെയാണ് പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കമ്പനി അവതരിപ്പിക്കാനൊരുങ്ങുന്നത്. ഫെയ്‌സ്‌ലിഫ്റ്റിന്റെ വിവരങ്ങളും ചിത്രങ്ങളും നേരത്തെയും പുറത്തുവന്നിരുന്നു. എന്നാല്‍ മുന്‍വശത്തെക്കുറിച്ച് കാര്യമായ വിവരങ്ങള്‍ ഒന്നും തന്നെ വ്യക്തമായിരുന്നില്ല.

നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ചിത്രങ്ങള്‍ ഹെഡ്‌ലാമ്പിന്റെ ഡിസൈനും, മുന്നിലെ ഡിസൈനും കൂടുതല്‍ വ്യക്തമാക്കുന്ന തരത്തിലുള്ളതാണ്. മുന്‍വശത്ത് വരുത്തിയിരിക്കുന്ന മാറ്റം തന്നെയാണ് പുതിയ ഫെയ്‌സ്‌ലിഫ്റ്റിന്റെ മുഖ്യ ആകര്‍ഷണം.

നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പുതിയ പ്രൊജക്ടർ ഹെഡ്‌ലാമ്പിനൊപ്പം തന്നെ പുതിയ പതിപ്പില്‍ എല്‍ഇഡി ഡേടൈം റണ്ണിങ് ലാമ്പും ഇടം പിടിച്ചിട്ടുണ്ട്. മുകളിലെയും താഴത്തെയും ഗ്രില്ലുകള്‍ക്ക് ഇടയിലായി ഫോഗ് ലാമ്പും സ്ഥാനം പിടിച്ചിരിക്കുന്നു. അതേസമയം പിന്നില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി വരുത്തിയിട്ടില്ലെന്നും ചിത്രങ്ങളില്‍ കാണാം.

നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അകത്തളത്തിലും ഒരുപാട് മാറ്റങ്ങള്‍ കമ്പനി ഉള്‍പ്പെടുത്തിയേക്കും. പൂര്‍ണ്ണ-ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, സീറ്റ് അപ്ഹോള്‍സ്റ്ററി, ഡാഷ് ബോര്‍ഡ്, ക്യാബിന്‍ ലേ ഔട്ട് എന്നിവയില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. സുരക്ഷാ ഫീച്ചറുകളുടെ കാര്യത്തിലും മെക്കാനിക്കല്‍ ഫീച്ചറുകളുടെ കാര്യത്തിലും മാറ്റങ്ങള്‍ പ്രതീക്ഷാം.

നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മലിനീകരണം നീയന്ത്രിക്കുന്ന എന്‍ജിന്‍ ബിഎസ് V1 നിലവാരത്തിലേക്ക് മാറുന്നുണ്ടെന്നതും പുതിയ പതിപ്പിലെ മറ്റൊരു സവിശേഷത. ബിഎസ് V1 നിലവാരത്തിലേക്ക് മാറുന്നതിനൊപ്പം പുതിയൊരു സ്റ്റിയറിങ് വീലും അതിനൊപ്പം ക്രൂയിസ് കണ്‍ട്രാള്‍ സ്വിച്ചുകളും പ്രതീക്ഷിക്കാം.

നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

വെറും 22 മാസങ്ങള്‍ കൊണ്ട് ടാറ്റ ഒരു ലക്ഷം നെക്സോണ്‍ എസ്യുവികളുടെ ഉത്പാദനമാണ് നടത്തിയത്. നാലു മീറ്ററില്‍ താഴെയുള്ള ടാറ്റയുടെ ചെറു എസ്‌യുവിയാണ് നെക്സോണ്‍.

Most Read: നീണ്ട 25 വർഷങ്ങൾ; സുമോയുടെ ഉത്പാദനം നിർത്തി ടാറ്റ

നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ആകര്‍ഷമായ പ്രീമിയം ഡിസൈന്‍, മൂന്ന് നിറങ്ങളിലുള്ള ഇന്റീരിയര്‍ ഡിസൈന്‍, 110 പിഎസ് ടര്‍ബോചാര്‍ജ്ഡ് എന്‍ജിന്‍, മള്‍ട്ടി ഡ്രൈവ് മോഡ്, 2019 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ്, എട്ടു സ്പീക്കറോടുകൂടിയ ഇന്‍ഫോടെയ്ന്മെന്റ് സംവിധാനം, തുടങ്ങിയ സവിശേഷതകളോടെ 2018 -ലെ ഏറ്റവും അധികം പുരസ്‌കാരങ്ങള്‍ ലഭിച്ച കോംപാക്ട് എസ്യുവിയാണ് നെക്‌സോണ്‍.

Most Read: കൂടുതല്‍ ഫീച്ചറുകളുമായി ടാറ്റ പ്രോ പതിപ്പുകള്‍ വിപണിയില്‍

നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തുടക്കത്തില്‍ സാധാരണക്കാരനും താങ്ങാവുന്ന വിലയിലാണ് തുടക്കത്തില്‍ നെക്സോണ്‍ വിപണിയില്‍ എത്തിയിരുന്നത്. അതുകൊണ്ട് തന്നെ മികച്ചൊരു തുടക്കം ടാറ്റയ്ക്ക് ലഭിക്കുകയും ചെയ്തു. കുറഞ്ഞ വിലയ്ക്ക് ദൃഢമായ നിര്‍മാണ മികവും, ഫീച്ചറുകള്‍ നിറഞ്ഞ അകത്തളവും വാഹനത്തിന്റെ വില്‍പ്പനയെ ഉയര്‍ത്തി.

Most Read: മകനു വേണ്ടി മിനി ഇലക്ട്രിക്ക് ബുള്ളറ്റ് നിർമ്മിച്ച് അച്ചൻ; വീഡിയോ വൈറൽ

നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇതുകൂടാതെ ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ പൂര്‍ണ്ണ 5 -സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ് നേടിയതാണ് നെക്‌സോണിന്റെ ഏറ്റവും വലിയ നേട്ടം. ഇത് നെക്‌സോണിനെ ഇന്ത്യയുടെ ഏറ്റവും സുരക്ഷിതമായ കാറാക്കി മാറ്റി. ഇന്ത്യയില്‍ ഈ നേട്ടം കൈവരിച്ച ഒരേയൊരു കാറാണ് നെക്‌സോണ്‍.

നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പെട്രോള്‍, ഡീസല്‍ വകഭേതങ്ങളില്‍ നെക്‌സോണ്‍ ലഭ്യമാണ്. രണ്ട് എഞ്ചിനുകളും ടര്‍ബോ ചാര്‍ജ്ഡാണ്. 108 bhp കരുത്തും 170 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ യൂണിറ്റാണ് പെട്രോള്‍ എഞ്ചിന്‍. 1.5 ലിറ്റര്‍ ഡീസല്‍ യൂണിറ്റ് 108 bhp കരുത്തും 260 Nm torque ഉം സൃഷ്ടിക്കുന്നു.

നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സുകള്‍ വാഹനത്തില്‍ ലഭ്യമാണ്. ഹ്യുണ്ടായി വെന്യൂ, മഹീന്ദ്ര XUV300, മാരുതി സുസുക്കി വിറ്റാര ബ്രേസ, ഫോര്‍ഡ് ഇകോസ്പോര്‍ട് തുടങ്ങിയവരാണ് നെക്സോണിന്റെ വിപണിയിലെ എതിരാളികള്‍.

More from DriveSpark

Article Published On: Tuesday, September 24, 2019, 8:30 [IST]
English summary
2020 Tata Nexon Facelift with sharp new headlamps spied again. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X