ഹീറോ സ്പ്ലെൻഡർ ബിഎസ്-VI പതിപ്പ് ഉടനെത്തും

വാഹന വിപണിയിലെ തകർച്ചക്കിടയിൽ പോലും ഏറ്റവും കൂടുതൽ വിൽപ്പന നടത്തുന്ന മോട്ടാർസൈക്കിളായി ഹീറോ സ്പ്ലെൻഡർ വിപണിയിൽ തുടരുന്നു. ജൂലായിൽ വിൽപ്പന 31.42 ശതമാനം ഇടിഞ്ഞെങ്കിലും 1,78,907 യൂണിറ്റുകൾ വിറ്റഴിച്ച സ്പ്ലെൻഡറാണ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഇരുചക്ര വാഹനം.

ഹീറോ സ്പ്ലെൻഡർ ബിഎസ്-VI പതിപ്പ് ഉടനെത്തും

ഹീറോ മോട്ടോകോർപ് നിലവിൽ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ബൈക്കുകൾ പരിഷ്ക്കരിക്കുന്ന പ്രക്രിയയിലാണ്. ബിഎസ്-VI സർട്ടിഫിക്കേഷൻ ലഭിക്കുന്ന ആദ്യത്തെ ബൈക്കും സ്പ്ലെൻഡറാണ്.

ഹീറോ സ്പ്ലെൻഡർ ബിഎസ്-VI പതിപ്പ് ഉടനെത്തും

ഈ വർഷം ജൂൺ 10 ന് ഹീറോ മോട്ടോകോർപ്പ് ഇന്റർനാഷണൽ സെന്റർ ഫോർ ഓട്ടോമോട്ടീവ് ടെക്നോളജിയിൽ (ഐസിഎടി) നിന്ന് സ്പ്ലെൻഡർ ഐസ്മാർട്ട് 110 ന് ബിഎസ്-VI സർട്ടിഫിക്കേഷൻ ലഭിച്ചതായി പ്രഖ്യാപിച്ചിരുന്നു. ഇതോടെ ബിഎസ്-VI സർ‌ട്ടിഫിക്കേഷൻ‌ ലഭിച്ച രാജ്യത്തെ ആദ്യത്തെ ഇരുചക്ര വാഹന നിർമാതാക്കളായി ഹീറോ മോട്ടോകോർപ്പ് മാറി.

ഹീറോ സ്പ്ലെൻഡർ ബിഎസ്-VI പതിപ്പ് ഉടനെത്തും

ഇപ്പോൾ, സർട്ടിഫിക്കേഷൻ ലഭിച്ച് ഏകദേശം മൂന്ന് മാസത്തിന് ശേഷം കമ്പനി സ്പ്ലെൻഡർ ഐസ്മാർട്ട് 110 ബിഎസ്-VI നെ ഡീലർഷിപ്പുകളിലേക്ക് അയയ്ക്കാൻ തുടങ്ങിയിട്ടുണ്ട്. നവീകരിച്ച ബൈക്കിന്റെ സേവനവും പരിപാലനവും സംബന്ധിച്ച് പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ ഡീലർഷിപ്പ് പഠിക്കേണ്ടതുണ്ട്.

ഹീറോ സ്പ്ലെൻഡർ ബിഎസ്-VI പതിപ്പ് ഉടനെത്തും

പരിഷ്ക്കരിച്ച വാഹനത്തെ ഡീലർഷിപ്പുകളിലേക്ക് അയച്ചിട്ടുണ്ടെങ്കിലും ബൈക്കിനായുള്ള ഔദ്യോഗിക ബുക്കിംഗ് കുറച്ച് മാസങ്ങൾക്ക് ശേഷം മാത്രമേ ഹീറോ ആരംഭിക്കൂ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഹീറോ സ്പ്ലെൻഡർ ബിഎസ്-VI പതിപ്പ് ഉടനെത്തും

ദീപാവലി സീസണിൽ സ്പ്ലെൻഡർ ബിഎസ്-VI നെ പുറത്തിറക്കാനാണ് ഹീറോ ഒരുങ്ങുന്നത്. തങ്ങളുടെ ബി‌എസ്-VI മൈഗ്രേഷൻ‌ പ്ലാൻ‌ നടന്നു കൊണ്ടിരിക്കുകയാണെന്നും എല്ലാ മോട്ടോർ‌സൈക്കിളുകളും സ്കൂട്ടറുകളും 2020 ഏപ്രിൽ‌ ഒന്നിന്‌ മുമ്പായി ബി‌എസ്-VI ലേക്ക് മാറുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

Most Read: 650 ഇരട്ടകളുടെ വില 6,400 രൂപയോളം വർധിപ്പിച്ച് റോയൽ എൻഫീൽഡ്

ഹീറോ സ്പ്ലെൻഡർ ബിഎസ്-VI പതിപ്പ് ഉടനെത്തും

നിലവിലുള്ള സ്പ്ലെൻഡർ ഐസ്മാർട്ട് 110 ന്റെ പ്രാരംഭ വില 56,280 രൂപയാണ്. ബി‌എസ്-VI കംപ്ലയിന്റ് പതിപ്പിലേക്ക് പരിഷ്ക്കരിച്ച മോഡലിന് ഏകദേശം 12 ശതമാനം മുതൽ-15 ശതമാനം വരെ വില വർധനവ് പ്രതീക്ഷിക്കാം. നിലവിലുള്ള മോഡലിനെക്കാൾ 6,000 രൂപ മുതൽ 7,000 രൂപ വരെയായിരിക്കും വില വർധനവ് ഉണ്ടാവുക.

Most Read: ബൊലെറോയുടെ 2.5 ലിറ്റർ ഡീസൽ എഞ്ചിൻ മോഡലിനെ പിൻവലിച്ച് മഹീന്ദ്ര

ഹീറോ സ്പ്ലെൻഡർ ബിഎസ്-VI പതിപ്പ് ഉടനെത്തും

രാജസ്ഥാനിലെ ജയ്പൂരിലെ കമ്പനിയുടെ R&D ഫെസിലിറ്റി, സെന്റർ ഓഫ് ഇന്നൊവേഷൻ ആൻഡ് ടെക്നോളജിയിൽ ആണ് ബി‌എസ്-VI കംപ്ലയിന്റ് സ്പ്ലെൻഡർ ഐസ്മാർട്ട് 110 നെ വികസിപ്പിച്ചെടുത്തത്.

Most Read: വാഹന വിപണിയില്‍ പ്രതിസന്ധി; പ്ലാന്റുകള്‍ അടച്ചിടാനൊരുങ്ങി മാരുതി സുസുക്കി

ഹീറോ സ്പ്ലെൻഡർ ബിഎസ്-VI പതിപ്പ് ഉടനെത്തും

109.15 സിസി, എയർ-കൂൾഡ് OHC എഞ്ചിനാണ് സ്പ്ലെൻഡർ ഐസ്മാർട്ട് 110 ൽ ഹീറോ വാഗ്ദാനം ചെയ്യുന്നത്. ഇത് പരമാവധി 9.4 bhp കരുത്തിൽ 9 Nm torque സൃഷ്ടിക്കും. നാല് സ്പീഡ് ഗിയർബോക്സാണ് ബൈക്കിൽ ഘടിപ്പിച്ചിരിക്കുന്നത്. പരിഷ്ക്കരിച്ച എഞ്ചിനും നിലവിലെ മോഡലിന് സമാനമായിരിക്കും. എഞ്ചിനിലെ നവീകരണത്തിന് പുറമെ ബൈക്കിൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാവില്ല.

More from DriveSpark

Article Published On: Friday, September 6, 2019, 10:47 [IST]
English summary
Hero Splendor BS6 Launch soon. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X