ബൊലെറോയുടെ 2.5 ലിറ്റർ ഡീസൽ എഞ്ചിൻ മോഡലിനെ പിൻവലിച്ച് മഹീന്ദ്ര

ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന യൂട്ടിലിറ്റി വാഹനങ്ങളിലൊന്നാണ് മഹീന്ദ്ര ബൊലേറോ. 2000-ൽ ആണ് ബൊലേറോ ആദ്യമായി ഇന്ത്യൻ വിപണിയിലെത്തുന്നത്. ഇപ്പോഴും വാഹനം അതേ ഡിഎൻഎ നിലനിർത്തുന്നുണ്ടെങ്കിലും ഒട്ടേറെ നവീകരണങ്ങൾ വാഹനത്തിന് ലഭിച്ചിട്ടുണ്ട്.

ബൊലെറോയുടെ 2.5 ലിറ്റർ ഡീസൽ എഞ്ചിൻ മോഡലിനെ പിൻവലിച്ച് മഹീന്ദ്ര

എന്നിരുന്നാലും, വർഷങ്ങളായി ബൊലേറോ നിരയുടെ ഭാഗമായിരുന്ന 2.5 ലിറ്റർ ഡീസൽ എഞ്ചിനുകൾ പിൻവലിക്കാൻ കമ്പനി തയ്യാറാവുകയാണ്. പുതിയ മലിനീകരണ നിരോധന ചട്ടം നിലവിൽ വരുന്ന സാഹചര്യത്തിലാണ് ഈ ഒരു തീരുമാനം മഹീന്ദ്ര കൈക്കൊണ്ടിരിക്കുന്നത്.

ബൊലെറോയുടെ 2.5 ലിറ്റർ ഡീസൽ എഞ്ചിൻ മോഡലിനെ പിൻവലിച്ച് മഹീന്ദ്ര

അഞ്ച് സ്പീഡ് ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്ന ബൊലേറോയിലെ 2.5 ലിറ്റർ ഡീസൽ എഞ്ചിൻ 63 bhp കരുത്തും 195 Nm torque ഉം ഉത്പാദിപ്പിക്കും. BNSVAP (ഭാരത് ന്യൂ സേഫ്റ്റി വെഹിക്കിൾ അസസ്മെന്റ് പ്രോഗ്രാം) സുരക്ഷാ മാനദണ്ഡങ്ങളാണ് ഈ തീരുമാനത്തിന് പിന്നിലെ മറ്റൊരു പ്രധാന ഘടകം.

ബൊലെറോയുടെ 2.5 ലിറ്റർ ഡീസൽ എഞ്ചിൻ മോഡലിനെ പിൻവലിച്ച് മഹീന്ദ്ര

എ‌ബി‌എസ്, ഒരു എയർബാഗ്, സീറ്റ് ബെൽറ്റ് റിമൈന്ററുകൾ എന്നിവ പോലുള്ള നിരവധി സുരക്ഷാ സവിശേഷതകൾ കാറുകളിൽ സജ്ജമാക്കാൻ നിർമ്മാതാക്കളെ BNSVAP മാനദണ്ഡങ്ങൾ നിർബന്ധമാക്കുന്നു. 2.5 ലിറ്റർ ബൊലേറോ മോഡലുകളിൽ ഇത്തരം സുരക്ഷാ സവിശേഷതകളൊന്നും ഉണ്ടായിരുന്നില്ല. അതിനാലാണ് ഈ മോഡലിനെ പിൻവലിക്കാൻ മഹീന്ദ്ര തയ്യാറായത്.

ബൊലെറോയുടെ 2.5 ലിറ്റർ ഡീസൽ എഞ്ചിൻ മോഡലിനെ പിൻവലിച്ച് മഹീന്ദ്ര

ഇതിനർത്ഥം ബൊലേറോയെ വിപണിയിൽ നിന്നും പിൻവലിക്കുന്നു എന്നല്ല. മഹീന്ദ്ര അടുത്തിടെ ബൊലേറോ പവർ പ്ലസിലെ സുരക്ഷാ സവിശേഷതകൾ പരിഷ്ക്കരിച്ചിരുന്നു. ഇത് വിപണിയിൽ ഇനിയും തുടരും. എബി‌എസ്, ഡ്രൈവർ സൈഡ് എയർബാഗ്, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ, സ്പീഡ് അലേർട്ട്, ഫ്രണ്ട് സീറ്റ് ബെൽറ്റ് റിമൈന്ററുകൾ എന്നിവ സ്റ്റാൻഡേർഡായി ബൊലേറോ പവർ പ്ലസിൽ ഇപ്പോൾ ലഭ്യമാണ്.

ബൊലെറോയുടെ 2.5 ലിറ്റർ ഡീസൽ എഞ്ചിൻ മോഡലിനെ പിൻവലിച്ച് മഹീന്ദ്ര

എംഹോക്ക് D70 1.5 ലിറ്റർ ഡീസൽ എഞ്ചിനാണ് ഇതിൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇത് 71 bhp കരുത്തും 195 Nm torque ഉം ഉത്പാദിപ്പിക്കും. എന്നാൽ ഇതിന്റെ ബി‌എസ്-VI പതിപ്പ് ഇതുവരെ അവതരിപ്പിച്ചിട്ടില്ലെങ്കിലും 2020 ന്റെ ആദ്യ പാദത്തിൽ ഇത് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബൊലെറോയുടെ 2.5 ലിറ്റർ ഡീസൽ എഞ്ചിൻ മോഡലിനെ പിൻവലിച്ച് മഹീന്ദ്ര

എന്നാൽ ഈ എഞ്ചിന് ഇതിനകം തന്നെ ARAI ഒരു ബി‌എസ്-VI സർ‌ട്ടിഫിക്കേഷൻ നൽകിയിട്ടുണ്ട്. അടുത്ത വർഷത്തോടെ 2.5 ലിറ്റർ ഡീസൽ എഞ്ചിൻ ബി‌എസ്-VI കംപ്ലയിന്റായി ഉയർത്താനുള്ള പദ്ധതിയെക്കുറിച്ച് മഹീന്ദ്ര നേരത്തെ സ്ഥിരീകരിച്ചിരുന്നു.

Most Read: ടൊയോട്ട യാരിസ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലെത്തി; വില 8.65 ലക്ഷം

ബൊലെറോയുടെ 2.5 ലിറ്റർ ഡീസൽ എഞ്ചിൻ മോഡലിനെ പിൻവലിച്ച് മഹീന്ദ്ര

ഇതിനുപുറമെ കമ്പനി ഒരു പുതിയ 2.0 ലിറ്റർ ടർബോ ഡീസൽ എഞ്ചിനും വികസിപ്പിക്കുന്നുണ്ട്. അത് നിരവധി പുതിയ മോഡലുകൾക്ക് കരുത്ത് പകരും. പുതിയ തലമുറ ഥാർ, പുതിയ സ്കോർപിയോ, പുതിയ XUV500 എസ്‌യുവി എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Most Read: ഡീസൽ എഞ്ചിനുകൾ നിർത്തലാക്കാൻ ഒരുങ്ങുന്ന വാഹന നിർമ്മാതാക്കൾ

ബൊലെറോയുടെ 2.5 ലിറ്റർ ഡീസൽ എഞ്ചിൻ മോഡലിനെ പിൻവലിച്ച് മഹീന്ദ്ര

XUV500 ഒഴികെയുള്ള മറ്റ് രണ്ട് വാഹനങ്ങളുടെയും പരീക്ഷണ ഓട്ടം ഇതിനകം തന്നെ ഇന്ത്യയിൽ നടന്നിട്ടുണ്ട്. വരാനിരിക്കുന്ന 2020 ന്യൂഡൽഹി ഓട്ടോ എക്‌സ്‌പോയിൽ മഹീന്ദ്ര XUV500 നെ പ്രദർശിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read: ഉദയ്പുര്‍ രാജകുമാരന് ഥാര്‍ 700 സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര

ബൊലെറോയുടെ 2.5 ലിറ്റർ ഡീസൽ എഞ്ചിൻ മോഡലിനെ പിൻവലിച്ച് മഹീന്ദ്ര

പുതിയ തലമുറ ഥാർ കഴിഞ്ഞ തലമുറ മോഡലിനെക്കാൾ വലുതും കരുത്തുറ്റതും കൂടുതൽ ഫീച്ചറുകൾ നിറഞ്ഞതുമായിരിക്കും. സ്കോർപിയോ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് കമ്പനി 2020 ഥാറിനെ പുറത്തിറക്കുന്നത്. ഹാർഡ്‌ടോപ്പ്, മുന്നിലേക്ക് തിരിഞ്ഞുള്ള പിൻ സീറ്റുകൾ എന്നിവയും, മറ്റ് നിരവധി മെച്ചപ്പെടുത്തലുകളും പുതിയ വാഹനത്തിൽ മഹീന്ദ്ര വാഗ്ദാനം ചെയ്യും.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
2.5 liter diesel Mahindra Bolero Discontinued
Story first published: Wednesday, September 4, 2019, 15:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X