ടൊയോട്ട യാരിസ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലെത്തി; വില 8.65 ലക്ഷം

യാരിസ് സെഡാനിന്റെ 2019 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ടൊയോട്ട പുറത്തിറക്കി. J -ഓപ്ഷണല്‍, V -ഓപ്ഷണല്‍ എന്നിങ്ങനെ രണ്ട് വകഭേതങ്ങളാണ് നിര്‍മ്മാതാക്കള്‍ ഒരുക്കിയിരിക്കുന്നത്. 8.65 ലക്ഷം രൂപയാണ് പുതിയ വാഹനത്തിന്റെ പ്രാരംഭ പതിപ്പിന്റെ എക്‌സ്-ഷോറൂം വില.

ടൊയോട്ട യാരിസ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലെത്തി; വില 8.65 ലക്ഷം

നിലവില്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുന്ന വാഹനത്തില്‍ വരുന്ന അതേ 1.5 ലിറ്റര്‍ ഫെട്രോള്‍ എഞ്ചിനാണ് പുതിയ പതിപ്പിലും വരുന്നത്. 106 bhp കരുത്തും 140 Nm torque ഉം ഉത്പാദിപ്പിക്കാന്‍ ഈ എഞ്ചിന് കഴിയും. ആറ് സ്പീഡ് മാനുവല്‍, CVT ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുകള്‍ വാഹനത്തില്‍ നിര്‍മ്മാതാക്കള്‍ നല്‍കിയിരിക്കുന്നു.

ടൊയോട്ട യാരിസ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലെത്തി; വില 8.65 ലക്ഷം

മാനുവല്‍, ഓട്ടോമാറ്റിക്ക് പതിപ്പുകളില്‍ പുതിയ ടൊയോട്ട യാരിസ് J -ഓപ്ഷണല്‍ ലഭ്യമാവും. മാനുവല്‍ പതിപ്പിന് 8.65 ലക്ഷം രൂപയും CVT ഓട്ടോമാറ്റിക്ക് പതിപ്പിന് 9.35 ലക്ഷം രൂപയുമാണ് എക്‌സ്-ഷോറൂം വില.

ടൊയോട്ട യാരിസ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലെത്തി; വില 8.65 ലക്ഷം

V -ഓപ്ഷണല്‍ വകഭേതവും മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുകളില്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കുന്നു. എന്നാല്‍ J -ഓപ്ഷണലിനെ അപേക്ഷിച്ച് ട്യുവല്‍ ടോണ്‍ നിറവും, ഡയമണ്ട് കട്ട് അലോയി വീലുകളും ഈ വകഭേതത്തില്‍ കമ്പനി നല്‍കുന്നു. വാഹനത്തിന്റെ മാനുവല്‍ പതിപ്പിന് 11.97 ലക്ഷം രൂപയും, CVT ഓട്ടോമാറ്റിക്ക് പതിപ്പിന് 13.17 ലക്ഷം രൂപയുമാണ് എക്‌സ്-ഷോറൂം വില.

ടൊയോട്ട യാരിസ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലെത്തി; വില 8.65 ലക്ഷം

പുതിയ വകഭേതങ്ങളോടൊപ്പം നിരവധി ഫീച്ചറുകളും, സുരക്ഷാ ക്രമീകരണങ്ങളും ഫെയ്‌സ്‌ലിഫ്റ്റില്‍ കമ്പനി നല്‍കിയിരിക്കുന്നു. പുറത്ത് ട്യുവല്‍ ടോണ്‍ പെയിന്റ് ശൈലിയും, പിയാനോ ബ്ലാക്ക് ഫിനീഷിലുള്ള മുന്‍ ഗ്രില്ല്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റുകളോയു കൂടിയ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ഡയമണ്ട് കട്ട് അലോയി വീലുകള്‍ എന്നിവയാണ് നിര്‍മ്മാതാക്കള്‍ ഒരുക്കുന്നത്.

ടൊയോട്ട യാരിസ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലെത്തി; വില 8.65 ലക്ഷം

വാഹനത്തിന്റെ അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ വരുത്തിയിക്കുന്നു. പ്രീമിയം ലെതര്‍ സീറ്റുകള്‍, ലെതര്‍ വ്രാപ്പ് സ്റ്റിയറിങ് വീലും ഗിയര്‍ നോബും, ട്യുവല്‍ ടോണ്‍ ക്യാബിനും വാര്‍ട്ടഫോള്‍ ഡിസൈനില്‍ ഒരുക്കിയിരിക്കുന്ന ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററുമാണ്.

Most Read: റെക്കോഡുകള്‍ തിരുത്തിയെഴുതി കിയ സെല്‍റ്റോസ്

ടൊയോട്ട യാരിസ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലെത്തി; വില 8.65 ലക്ഷം

കൂടാതെ HDMI, USB മിറര്‍ ലിങ്ക് 7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റം, റൂഫ് മൗണ്ടഡ് ഏസി വെന്റുകള്‍, എട്ട് തരത്തില്‍ ക്രമീകരിക്കാന്‍ കഴിയുന്ന ഡ്രൈവര്‍ സീറ്റ് എന്നിവയാണ് വാഹനത്തില്‍ വരുന്നത്.

Most Read: റോള്‍സ് റോയ്‌സിന്റെ കലിനന്‍ ഇന്ത്യയില്‍ ആദ്യം സ്വന്തമാക്കിയത് മുകേഷ് അംബാനി

ടൊയോട്ട യാരിസ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലെത്തി; വില 8.65 ലക്ഷം

ഏഴ് എയര്‍ബാഗുകള്‍, ഹില്‍ സ്റ്റാര്‍ട്ട് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, ABS + EBD, ബ്രേക്ക് അസിസ്റ്റ്, TPMS, മുന്‍ പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍, ഹൈ സ്പീഡ് അലേര്‍ട്ട് സിസ്റ്റം എന്നിവയാണ് പുതിയ യാരിസില്‍ കമ്പനി നല്‍കിയിരിക്കുന്ന സുരക്ഷാ ക്രമീകരണങ്ങള്‍.

Most Read: പുറത്തിറക്കാൻ ഒരുങ്ങുന്ന ഏഴ് മഹീന്ദ്ര എസ്‌യുവികൾ

ടൊയോട്ട യാരിസ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലെത്തി; വില 8.65 ലക്ഷം

രാജ്യമെമ്പാടുമുള്ള ടൊയോട്ട ഡീലര്‍ഷിപ്പുകളില്‍ വാഹത്തിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ബുക്കിങ് ആരംഭിച്ചിരിക്കുന്നു. പുതിയ ട്യുവല്‍ ടോണ്‍ പെയിന്റ് സ്‌കീമിന് പുറമേ വൈല്‍ഡ് ഫയര്‍ റെഡ്, ഫാന്റം ബ്രൗണ്‍, പേള്‍ വൈറ്റ്, സൂപ്പര്‍ വൈറ്റ്, സില്‍വര്‍, ഗ്രേ എന്നീ ഒറ്റ നിറങ്ങളില്‍ വാഹനം ലഭ്യമാവും

More from DriveSpark

Article Published On: Tuesday, September 3, 2019, 20:25 [IST]
English summary
New (2019) Toyota Yaris Facelift Launched In India: Prices Start At Rs 8.65 Lakh. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X