വാഹന വിപണിയില്‍ പ്രതിസന്ധി; പ്ലാന്റുകള്‍ അടച്ചിടാനൊരുങ്ങി മാരുതി സുസുക്കി

വാഹന വിപണിയിലെ പ്രതിസന്ധി ദിവസങ്ങള്‍ കഴിയും തോറും കൂടി വരുന്ന സാഹചര്യമാണുള്ളത്. മാന്ദ്യം തുടരുന്ന സാഹചര്യത്തില്‍ മനോസറിലെയും ഗുഡ്ഗാവിലെയും പ്‌ളാന്റുകള്‍ രണ്ട് ദിവസത്തേക്ക് അടച്ചിടാനൊരുങ്ങി മാരുതി സുസുക്കി.

വാഹന വിപണിയില്‍ പ്രതിസന്ധി; പ്ലാന്റുകള്‍ അടച്ചിടാനൊരുങ്ങി മാരുതി സുസുക്കി

നേരത്തെ ഹ്യൂണ്ടയ്‌യും ടൊയോട്ടയും പ്രതിസന്ധികളെ തുടര്‍ന്ന് പ്ലാന്റുകള്‍ അടച്ചിട്ടിരുന്നു. ഈ ദിവസങ്ങളില്‍ പ്‌ളാന്റില്‍ ഒരു തരത്തിലുള്ള പ്രവര്‍ത്തനവും ഉണ്ടാകില്ല. മാരുതിയുടെ ഓഹരി വിലയും കാറുകളുടെ വില്‍പനയും കുത്തനെ കുറഞ്ഞതിന് പിന്നാലെയാണ് തീരുമാനം.

വാഹന വിപണിയില്‍ പ്രതിസന്ധി; പ്ലാന്റുകള്‍ അടച്ചിടാനൊരുങ്ങി മാരുതി സുസുക്കി

സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കാര്‍ വിപണിയില്‍ വലിയ തകര്‍ച്ചയാണ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാതത്തില്‍ ഉണ്ടായത്. പ്രതിസന്ധി രൂക്ഷമായതോടെ 3000 താല്‍ക്കാലിക ജീവനക്കാരെ അടുത്തിടെ മാരുതി പിരിച്ചുവിട്ടിരുന്നു.

വാഹന വിപണിയില്‍ പ്രതിസന്ധി; പ്ലാന്റുകള്‍ അടച്ചിടാനൊരുങ്ങി മാരുതി സുസുക്കി

36.1 ശതമാനം ഇടിവാണ് ഓഗസ്റ്റ് മാസത്തില്‍ മാരുതി സുസുക്കിയുടെ ആഭ്യന്തര വില്‍പ്പനയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. നേരത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് മറ്റ് വാഹനനിര്‍മ്മാതാക്കളും തൊഴിലാളികളെ പിരിച്ചുവിടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.

വാഹന വിപണിയില്‍ പ്രതിസന്ധി; പ്ലാന്റുകള്‍ അടച്ചിടാനൊരുങ്ങി മാരുതി സുസുക്കി

അശോക് ലെയ്ലാന്റ്, ടിവിഎസ്, ഹീറോ, ടാറ്റാ മോട്ടോഴ്സ് തുടങ്ങിയ വന്‍കിട കമ്പനികള്‍ തെരഞ്ഞെടുത്ത നിര്‍മ്മാണ യൂണിറ്റുകള്‍ താല്‍ക്കാലികമായി അടച്ചിരുന്നു. ഏപ്രില്‍ ഒന്ന് മുതല്‍ ഇതുവരെ 1,500 താല്‍കാലിക ജീവനക്കാരെ പിരിച്ചുവിട്ടതായി മഹീന്ദ്ര ചെയര്‍മാര്‍ ആനന്ദ മഹീന്ദ്രയും വ്യക്തമാക്കി.

വാഹന വിപണിയില്‍ പ്രതിസന്ധി; പ്ലാന്റുകള്‍ അടച്ചിടാനൊരുങ്ങി മാരുതി സുസുക്കി

പ്രതിസന്ധി രൂക്ഷമാകുകയാണെങ്കില്‍ ഇനിയും പിരിച്ചുവിടലുകള്‍ ഉണ്ടാകുമെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തു. രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് വാഹന വില്‍പ്പനയില്‍ സമീപ വര്‍ഷങ്ങളില്‍ വന്‍ ഇടിവാണ് ഉണ്ടാവുന്നത്. ഇതോടെ ഉല്‍പാദനം കുറയ്ക്കാനാണ് കമ്പനികളുടെ തീരുമാനം.

വാഹന വിപണിയില്‍ പ്രതിസന്ധി; പ്ലാന്റുകള്‍ അടച്ചിടാനൊരുങ്ങി മാരുതി സുസുക്കി

ഹീറോ കമ്പനിയുടെ നിര്‍മ്മാണ യൂണിറ്റുകള്‍ ദിവസങ്ങളായി അടച്ചിട്ടിരുന്ന സംഭവം നേരത്തെ വാര്‍ത്തയായിരുന്നു. ടാറ്റയും അവരുടെ ജംഷഡ്പൂരിലെ പ്ലാന്റ് അടച്ചിട്ടിരിന്നു. കഴിഞ്ഞ മാസം മൂന്ന് തവണയാണ് ടാറ്റയുടെ പ്ലാന്റുകള്‍ രണ്ടുദിവസം വീതം അടച്ചിടുന്നത്.

Most Read:എഞ്ചിന്‍ പണിയൊന്നുമില്ലാതെ അഞ്ച് ലക്ഷം കിലോമീറ്റര്‍ പൂര്‍ത്തീകരിച്ച് ടാറ്റ ഇന്‍ഡിക്ക

വാഹന വിപണിയില്‍ പ്രതിസന്ധി; പ്ലാന്റുകള്‍ അടച്ചിടാനൊരുങ്ങി മാരുതി സുസുക്കി

ബോഷ് തമിഴ്‌നാട്ടിലെയും മഹാരാഷ്ട്രയിലെയും ഫാക്ടറികള്‍ 13 ദിവസം അടച്ചിടുമെന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാന്ദ്യം രൂക്ഷമായ കഴിഞ്ഞ നാലുമാസത്തിനിടെ 226 വില്‍പനശാലകള്‍ അടച്ചിട്ടു. ഇതുവഴി രാജ്യത്തൊട്ടാകെ മൂന്നര ലക്ഷം പേര്‍ക്കാണ് തൊഴില്‍ നഷ്ടമായയിരിക്കുന്നത്.

Most Read:റിവോള്‍ട്ട് RV400 -ന്റെ ഈ സവിശേഷതകള്‍ അറിഞ്ഞിരിക്കണം

വാഹന വിപണിയില്‍ പ്രതിസന്ധി; പ്ലാന്റുകള്‍ അടച്ചിടാനൊരുങ്ങി മാരുതി സുസുക്കി

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇന്ത്യന്‍ വാഹന വിപണി നേരിടുന്നത്. മാരുതി ബലേനോയും സ്വിഫ്റ്റുമാണ് ഗുജറാത്ത് പ്ലാന്റില്‍ നിന്നും വിപണിയില്‍ എത്തുന്നത്.

Most Read:ജിം മാസ്റ്റര്‍ക്ക് ഓണസമ്മാനമായി യമഹ R15 V3 നല്‍കി ഉണ്ണിമുകുന്ദന്‍; വീഡിയോ

വാഹന വിപണിയില്‍ പ്രതിസന്ധി; പ്ലാന്റുകള്‍ അടച്ചിടാനൊരുങ്ങി മാരുതി സുസുക്കി

എസ്-ക്രോസ്, എര്‍ട്ടിഗ, ഇക്കോ, ആള്‍ട്ടോ, സൂപ്പര്‍ ക്യാരി മോഡലുകളാണ് ഗുരുഗ്രാം പ്ലാന്റില്‍ നിന്നും പുറത്തെത്തുന്നത്. വിറ്റാര ബ്രെസ്സ, സിയാസ്, സെലെരിയോ, വാഗണ്‍ ആര്‍ തുടങ്ങിയ മോഡലുകളാണ് കമ്പനിയുടെ മനേസറിലെ പ്ലാന്റില്‍ നിര്‍മ്മിക്കുന്നത്.

വാഹന വിപണിയില്‍ പ്രതിസന്ധി; പ്ലാന്റുകള്‍ അടച്ചിടാനൊരുങ്ങി മാരുതി സുസുക്കി

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പുതിയ മോഡലുകള്‍ അവതരിപ്പിച്ചെങ്കിലും ഹ്യൂണ്ടായിക്കും മഹീന്ദ്രയ്ക്കും ഹോണ്ടയ്ക്കും നഷ്ടക്കണക്കുകളാണ് പറയാനുള്ളത്. ഇന്ത്യയില്‍ ഹോണ്ട കാറുകളുടെ വില്‍പ്പനയില്‍ 51 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. വിറ്റു പോയത് 8291 ഹോണ്ട കാറുകള്‍ മാത്രം.

വാഹന വിപണിയില്‍ പ്രതിസന്ധി; പ്ലാന്റുകള്‍ അടച്ചിടാനൊരുങ്ങി മാരുതി സുസുക്കി

മഹീന്ദ്രയുടെ അവസ്ഥയും വ്യത്യസ്തമല്ല. 32 ശതമാനം വില്‍പ്പന മാത്രമാണ് നടന്നിരിക്കുന്നത്. ഹ്യൂണ്ടായ്ക്ക് 16 ശതമാനവും വിപണിയില്‍ ഇടിവ് സംഭവിച്ചു. ടൊയോട്ട കമ്പനി ഓഗസ്റ്റില്‍ വിറ്റത് 11544 കാറുകള്‍ മാത്രമാണ്.

വാഹന വിപണിയില്‍ പ്രതിസന്ധി; പ്ലാന്റുകള്‍ അടച്ചിടാനൊരുങ്ങി മാരുതി സുസുക്കി

വില്‍പ്പന കുറഞ്ഞ സാഹചര്യത്തില്‍ വാഹന നിര്‍മ്മാണ മേഖലയില്‍ 5 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് വാഹന നിര്‍മ്മാതാക്കളുടെ അസോസിയേഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റിലും നഷ്ടം തുടര്‍ന്നതോടെ ഉത്പാദനം വെട്ടിക്കുറച്ചും പ്ലാന്റുകള്‍ അടച്ചിട്ടും പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ് വാഹന കമ്പനികള്‍.

വാഹന വിപണിയില്‍ പ്രതിസന്ധി; പ്ലാന്റുകള്‍ അടച്ചിടാനൊരുങ്ങി മാരുതി സുസുക്കി

ഓഗസ്റ്റ് 16, 17 തീയതികളില്‍ ടൊയോട്ട തങ്ങളുടെ ബാംഗ്ലൂര്‍ പ്ലാന്റുകളിലെ ഉല്‍പാദനം നിര്‍ത്തിവച്ചിരുന്നു. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടയിയും ദിവസങ്ങളോളം ഉല്‍പാദനം നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍, തൊഴിലാളികള്‍ക്ക് ആര്‍ക്കും ജോലി നഷ്ടപ്പെടില്ലെന്ന് ഹ്യുണ്ടായ് അറിയിച്ചു.

Most Read Articles

Malayalam
English summary
Maruti Suzuki halt production for two days. Read more in Malayalam.
Story first published: Wednesday, September 4, 2019, 17:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X