മഹീന്ദ്ര 'പപ്പടം' അങ്ങനെ ഇറക്കാത്തതാണല്ലോ..! ഈ എസ്‌യുവിക്ക് ക്രാഷ് ടെസ്റ്റില്‍ കിട്ടിയത് 1 സ്റ്റാര്‍

കഴിവുറ്റ മോഡലുകള്‍ പുറത്തിറക്കി ഇന്ത്യയിലെ എസ്‌യുവി വിപണിയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ബ്രാന്‍ഡില്‍ നിന്നുള്ള വാഹനങ്ങള്‍ ബില്‍ഡ് ക്വാളിറ്റിയിലും മുന്നിലാണ്. ചില അപകടങ്ങളില്‍ യാത്രക്കാരെ ഒരു പോറല്‍ പോലുമേല്‍പ്പിക്കാതെ രക്ഷപ്പെടുത്തി മഹീന്ദ്ര കാറുകള്‍ സേഫ്റ്റിയുടെ കാര്യത്തില്‍ ടാറ്റ മോട്ടോര്‍സിന് കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന നിലയിലേക്ക് വളര്‍ന്നിരുന്നു.

ബൊലേറോ നിയോ ഇന്ത്യയിലെ വിശ്വസനീയമായ യൂട്ടിലിറ്റി വാഹനങ്ങളില്‍ ഒന്നായി പേരെടുത്തിരുന്നു. അര്‍ബന്‍ കസ്റ്റമേഴ്‌സിനെ ആകര്‍ഷിക്കുന്നതിനായി മഹീന്ദ്ര വികസിപ്പിച്ച കാറാണ് ബൊലേറോ നിയോ. എന്നാല്‍ അടുത്തിടെ നടന്ന ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റുകളില്‍ മഹീന്ദ്ര ബൊലേറോ നിയോ നിരാശപ്പെടുത്തി. 1 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് മാത്രമാണ് GNCAP ക്രാഷ് ടെസ്റ്റില്‍ ബൊലേറോ നിയോക്ക് നേടാന്‍ സാധിച്ചത്.

mahindra bolero neo

അടുത്ത കാലത്ത് ഒരു മഹീന്ദ്ര എസ്‌യുവി ക്രാഷ് ടെസ്റ്റില്‍ നേടിയ ഏറ്റവും കുറഞ്ഞ സ്‌കോറാണിതെന്ന് പ്രത്യേകം ശ്രദ്ധികുക. രണ്ട് എയര്‍ബാഗുകള്‍ മാത്രം സജ്ജീകരിച്ച വാഹനമാണ് മഹീന്ദ്ര ടെസ്റ്റിന് അയച്ചത്. മുതിര്‍ന്നവരുടെയും കുട്ടികളുടെയും സുരക്ഷാ പരിശോധനകളില്‍ മോശം സ്‌കോര്‍ ലഭിക്കാന്‍ ഇത് കാരണമായി. അടുത്തിടെ ഗ്ലോബല്‍ NCAP തങ്ങളുടെ സേഫ്റ്റി ടെസറ്റ് പ്രോട്ടോക്കോള്‍ കൂടുതല്‍ കര്‍ശനമാക്കിയിരുന്നു. ചട്ടങ്ങള്‍ക്ക് കര്‍ശനമാക്കിയപ്പോള്‍ മുമ്പ് ലഭിച്ചതിനേക്കാള്‍ വളരെ മോശം റേറ്റിംഗ് നേടിയ ചില വാഹനങ്ങള്‍ ഉണ്ടായിരുന്നു.

മുതിര്‍ന്നവരുടെ സംരക്ഷണത്തില്‍ 34-ല്‍ 20.26 സ്‌കോര്‍ ലഭിച്ചതോടെയാണ് ബൊലേറോ നിയോക്ക് 1-സ്റ്റാര്‍ റേറ്റിംഗ് മാത്രമായത്. ഫ്രണ്ടല്‍ ക്രാഷ് ടെസ്റ്റില്‍ മുതിര്‍ന്നവര്‍ക്ക് സംരക്ഷണം കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എസ്‌യുവിക്ക് അസ്ഥിരമായ ഘടനയും ഫുട്വെല്‍ ഏരിയയുമുണ്ട്. മോശം പാദ സംരക്ഷണവും മുന്‍നിരയിലെ യാത്രക്കാരുടെ നെഞ്ച് സംരക്ഷണം ദുര്‍ബലമാണെന്നും ടെസ്റ്റിംഗ് ഏജന്‍സി വ്യക്തമാക്കി. തലക്ക് വശങ്ങളില്‍ നിന്നുള്ള സംരക്ഷണം കൂടി നല്‍കുന്നില്ലെന്ന കാരണവും മോശം റേറ്റിംഗ് ലഭിക്കാന്‍ കാരണമായി.

mahindra bolero neo crash test

കുട്ടികളുടെ സുരക്ഷയുടെ കാര്യത്തില്‍ ബൊലേറോ നിയോ 49.00 പോയിന്റില്‍ 12.71 പോയിന്റ് നേടി 1 സ്റ്റാറില്‍ ഒതുങ്ങി. ചൈല്‍ഡ് ഒക്യുപന്റ് പ്രൊട്ടക്ഷന്‍ ടെസ്റ്റില്‍ മോശം സ്‌കോര്‍ ലഭിക്കാനുള്ള കാരണം എല്ലാ വരികളിലും 3 പോയിന്റ് ബെല്‍റ്റുകള്‍ ഇല്ല എന്നതായിരുന്നു. മാത്രമല്ല ബൊലേറോ നിയോയിലെ മധ്യനിരയിലെ ബെഞ്ച് സീറ്റുകള്‍ യാത്രക്കാര്‍ക്കും കാര്യമായ അപകടസാധ്യത സൃഷ്ടിക്കുന്നുവെന്നും ടെസ്റ്റില്‍ കണ്ടെത്തിയത് ഗൗരവമായി എടുക്കേണ്ടതുണ്ട്.

ഡ്രൈവര്‍ക്കും മുന്‍നിരയിലെ യാത്രക്കാര്‍ക്കും രണ്ട് എയര്‍ബാഗുകള്‍, സീറ്റ് ബെല്‍റ്റ് വാണിംഗ്, ചൈല്‍ഡ് ലോക്ക്, ഓവര്‍സ്പീഡ് വാണിംഗ്, സ്പീഡ് സെന്‍സിംഗ് ഡോര്‍ ലോക്ക്, ആന്റി-തെഫ്റ്റ് എഞ്ചിന്‍ ഇമ്മൊബിലൈസര്‍, സെന്‍ട്രല്‍ ലോക്കിംഗ് എന്ന് തുടങ്ങി നിരവധി സേഫ്റ്റി ഫീച്ചറുകള്‍ മഹീന്ദ്ര ബൊലേറോ നിയോ എസ്‌യുവിയില്‍ സജ്ജീകരിച്ചിട്ടുണ്ട്.

mahindra bolero neo crash test

എന്നാല്‍ ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് എസ്‌യുവികളായ XUV300, ഥാര്‍, സ്‌കോര്‍പിയോ N, XUV700 എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ നിയോയുടെ സേഫ്റ്റി ഫീച്ചര്‍ പട്ടിക വളരെ ചെറുതാണെന്ന് നമുക്ക് പറയാനാകും. സമീപകാലത്തായി മഹീന്ദ്ര പുറത്തിറക്കിയ എസ്‌യുവികള്‍ എല്ലാം തന്നെ നല്ല കരുത്തുറ്റവയായിരുന്നു. മാത്രമല്ല ഇടിക്കൂട്ടില്‍ കയറിയ ഇവയെല്ലാം മികച്ച സ്‌കോര്‍ നേടിയാണ് തിരിച്ചെത്തിയത്. മൂന്ന് മഹീന്ദ്ര മോഡലുകളാണ് ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ നേടിയത്.

മഹീന്ദ്ര XUV700, സ്‌കോര്‍പിയോ N എന്നിവ മഹീന്ദ്രയുടെ സമീപകാലത്തെ ഹിറ്റ് മോഡലുകളാണ്. GNCAP ക്രാഷ് ടെസ്റ്റില്‍ എ പ്ലസോടെ 5 സ്റ്റാര്‍ റേറ്റിംഗാണ് ഇവ നേടിയത്. GNCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയ മൂന്നാമത്തെ മഹീന്ദ്ര മോഡല്‍ സബ് 4 മീറ്റര്‍ എസ്‌യുവിയായ XUV300 ആണ്. മാത്രമല്ല ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിയായ ഥാറും ഇടിക്കൂട്ടില്‍ തിളങ്ങിയിരുന്നു. ഓഫ്‌റോഡര്‍ മുതിര്‍ന്നവരുടെയും കുട്ടികളുടെയും സംരക്ഷണത്തില്‍ 4 സ്റ്റാര്‍ ആണ് സ്വന്തമാക്കിയത്.

ബൊലേറോ നിയോക്ക് ക്രാഷ് ടെസ്റ്റില്‍ മോശം റേറ്റിംഗ് ലഭിച്ച വാര്‍ത്തയോട് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പ്രസ്താവനയിലൂടെ പ്രതികരിച്ചിട്ടുണ്ട്. ബൊലേറോ നിയോ എല്ലായ്‌പ്പോഴും കാലാകാലങ്ങളില്‍ അവതരിപ്പിക്കപ്പെട്ട സുരക്ഷാ നിയന്ത്രണങ്ങളും ഏറ്റവും പുതിയ ഇന്ത്യന്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കുകയും ചെയ്യുന്നതായി കമ്പനി പറഞ്ഞു. ഞങ്ങളുടെ വാഹനങ്ങള്‍ നിരന്തരം നവീകരിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനാല്‍ ഞങ്ങളുടെ സമീപകാല ലോഞ്ചുകളിലെല്ലാം സേഫ്റ്റി ഫീച്ചറുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് ഉപഭോക്താക്കള്‍ക്കും ഓഹരി ഉടമകള്‍ക്കും ഉറപ്പ് നല്‍കാന്‍ ആഗ്രഹിക്കുന്നതായി കമ്പനി അറിയിച്ചു.

More from DriveSpark

Article Published On: Tuesday, April 23, 2024, 16:01 [IST]
English summary
Mahindra bolero neo compact suv received 1 star rating in global ncap crash tests
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X