ആവേശമുയർത്തി 2024 സ്വിഫ്റ്റിൻ്റെ പുത്തൻ പരസ്യവീഡിയോ, വാങ്ങാൻ ഉണ്ട് ഒരുപാട് കാരണങ്ങൾ
മാരുതി സുസുക്കി സ്വിഫ്റ്റ് വിപണിയിൽ അവതരിപ്പിച്ചപ്പോൾ മുതൽ മാരുതി സുസുക്കിയുടെ വിൽപ്പനയിൽ വന്ന മാറ്റം അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഒരു മിഡിൽ ക്ലാസ് ഫാമിലി ആദ്യമായി ഒരു വാഹനം സ്വന്തമാക്കണം എന്ന് ആഗ്രഹിച്ചാൽ അവരുടെ ആദ്യം ചോയിസായി സ്വിഫ്റ്റ് എന്നതായിരുന്നു. അത്രയ്ക്കും സ്വീകാര്യതയും ജനപ്രീതിയും ലഭിച്ച മറ്റൊരു മോഡലുണ്ടോ എന്ന് പോലും സംശയമാണ്. പുത്തൻ ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കാനുളള തിരക്കിലാണ് കമ്പനി.
വരാനിരിക്കുന്ന പുത്തൻ മോഡലിൻ്റെ പുതിയ പരസ്യവീഡിയോ കമ്പനി പുറത്തിറക്കിയിരിക്കുകയാണ്. വാഹനത്തിൻ്റെ ഫീച്ചറുകളും കൂടുതൽ കളർ വേരിയൻ്റുകളും അത് പോലെ തന്നെ സേഫ്റ്റി ഫീച്ചറുകളും എടുത്തു കാണിക്കുന്ന ഒരു പരസ്യ വീഡിയോ ആണിത്. നിറങ്ങളുടെ ലിസ്റ്റ് പരിശോധിച്ചാൽ ഐവറി പേൾ മെറ്റാലിക്, പ്യുവർ വൈറ്റ് പേൾ, പ്രീമിയം സിൽവർ മെറ്റാലിക്, സ്റ്റാർ സിൽവർ മെറ്റാലിക്, സൂപ്പർ ബ്ലാക്ക് പേൾ എന്നിവ ഉൾപ്പെടുന്നു.

ഇതിനെല്ലാം പുറമേ ബേണിംഗ് റെഡ് പേൾ മെറ്റാലിക്, ഫ്ലേം ഓറഞ്ച് പേൾ മെറ്റാലിക്, കൂൾ യെല്ലോ മെറ്റാലിക്,ഫ്രോണ്ടിയർ ബ്ലൂ മെറ്റാലിക് എന്നിവയും കൂട്ടിച്ചേർത്തിട്ടുണ്ട്. ഡ്യുവൽ-ടോൺ സ്കീമിൻ്റെ ഭാഗമായി ബ്ലാക്ക് റൂഫും ലഭിക്കുന്ന കുറച്ച് നിറങ്ങളുണ്ടാകുമെന്ന് ബ്രാൻഡ് അറിയിച്ചിട്ടുണ്ട്. ഇൻ്റീരിയറിലേക്ക് വരുമ്പോൾ, പുതിയ സ്വിഫ്റ്റിന് കൂടുതൽ പ്രീമിയവും ആധുനിക രൂപത്തിലുള്ളതുമായ ഡാഷ്‌ബോർഡ് ലേയൗട്ട് ലഭിക്കും എന്നത് നമുക്ക് കാണാം.
ഫ്രോങ്ക്സിൽ നിന്നും ബലേനോയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണിത്. അകത്തളത്തിലെ ആകർഷണീയത വർധിപ്പിക്കുന്നതിന് ലൈറ്റ് & ഡാർക്ക് നിറങ്ങളുള്ള ഡ്യുവൽ-ടോൺ കളർ സ്കീം വാഹനത്തിനുള്ളിൽ ഉണ്ടാകും. സേഫ്റ്റിയുടെ കാര്യത്തിൽ, മാരുതി സുസുക്കി പുതിയ സ്വിഫ്റ്റിൽ ആറ് എയർബാഗുകൾ, ABS, EBD, ESP എന്നിവ വാഗ്ദാനം ചെയ്യും.

ഇവ ഹാച്ച്ബാക്കിലെ സ്റ്റാൻഡേർഡ് ഫീച്ചറുകളായിരിക്കും, കൂടാതെ രണ്ടാം നിരയിലെ മിഡിൽ സീറ്റ് യാത്രക്കാർക്ക് ത്രീ പോയിൻ്റ് സീറ്റ് ബെൽറ്റും ഉണ്ടായിരിക്കും. എന്നാൽ, ഇന്ത്യൻ സ്പെക്ക് മോഡലുകൾക്ക് ഗ്ലോബൽ മോഡല വരുന്നൽ കമ്പനി നൽകിയിരിക്കുന്ന 360 -ഡിഗ്രി ക്യാമറയും, ADAS സംവിധാനവും ലഭിക്കില്ല. എഞ്ചിനും ഒരു പുതിയ എഞ്ചിനാണ് കമ്പനി ഇത്തവണ അവതരിപ്പിക്കുന്നത്.
1.2 ലിറ്റർ Z -സീരീസ് ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഇതിന്റെ ഹൃദയം. ഇത് ഏകദേശം 83 bhp പരമാവധി കരുത്തും 112 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കും. അന്താരാഷ്ട്ര സ്പോക്ക് കാറിൽ അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷൻ സജ്ജീകരിച്ചിരിക്കുന്നു, കൂടാതെ ഓപ്ഷണൽ CVT ഓട്ടോമാറ്റിക് ഗിയബോക്സും ഇതിനൊപ്പം ഉണ്ട്.
പരസ്യവീഡിയോയിൽ വാഹനത്തിൻ്റെ ഡിസൈനും എടുത്തു കാണിക്കുന്നുണ്ട്, സ്വിഫ്റ്റിന് മുൻ ബമ്പറിലും പിൻ ബമ്പറിലും ചില മാറ്റങ്ങൾ ഉണ്ടായിരിക്കും. മുൻവശത്തെ നമ്പർ പ്ലേറ്റ് ഹൗസിംഗ് അല്പം വലുതായിരിക്കും എന്നാണ് തോന്നുന്നത്. കൂടാതെ, ഇന്ത്യ സ്പെക് മോഡലിൽ കോണ്ട്രാസ്റ്റ് ബ്ലാക്ക് എലമെന്റുകളൊന്നും ഉണ്ടാകില്ല എന്നും കമ്പനി നേരത്തെ തന്നെ പ്രസ്താവിച്ചിട്ടുണ്ട്. എന്നിരുന്നാലും ഇതിന് സമാനമായ ബോണറ്റ് ലഭിച്ചേക്കും.
വീലുകൾ അല്പം സ്റ്റൈലിഷ് ആക്കാൻ ഡിസൈനിൽ ചെറിയ മാറ്റമുണ്ടാക്കിയിട്ടുണ്ട്. ഇന്ത്യയിൽ, ഇപ്പോൾ ഡയമണ്ട് കട്ട് അലോയി വീൽ സ്റ്റൈലിനാണ് കൂടുതൽ ഡിമാൻ്റ് എന്ന് കമ്പനി വളരെ നന്നായിട്ട് അറിയാവുന്നത് കൊണ്ട് തന്നെ മികച്ച സ്റ്റൈൽ തന്നെയാണ് കമ്പനി അവതരിപ്പിക്കുന്നത്. ഡീസൽ വേരിയൻ്റുകൾ പിൻവലിച്ചപ്പോൾ ഒരുപാട് സങ്കടപ്പെട്ടു എങ്കിലും മികച്ച മൈലേജുളള മോഡലുകൾ തന്ന് ബ്രാൻഡ് തങ്ങളുടെ കസ്റ്റമേഴ്സിനെ സന്തോഷിപ്പിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.


Click it and Unblock the Notifications








