ഡിക്കി വെച്ച് 'തട്ടിക്കൂട്ടുകയല്ല'! ഇക്കാര്യങ്ങളില്‍ സ്വിഫ്റ്റിനെ വെല്ലും പുതിയ ഡിസയര്‍

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കോംപാക്ട് സെഡാനാണ് മാരുതി സുസുക്കി ഡിസയര്‍. സ്വിഫ്റ്റിനൊപ്പം ഡിസയറും ഈ വര്‍ഷം ജനറേഷന്‍ അപഡേറ്റിന് വിധേയമാകുകയാണ്. പരീക്ഷണയോട്ടം തകൃതിയായി നടക്കുന്നതിനാല്‍ നാലാം തലമുറ സ്വിഫ്റ്റ് ലോഞ്ച് ആയി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഡിസയറും പുറത്തിറങ്ങും. ഈ വര്‍ഷം ഉത്സവ സീസണില്‍ പുതിയ തലമുറ ഡിസയര്‍ ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ തലമുറ പതിപ്പ് വരുമ്പോള്‍ സ്വിഫ്റ്റിനേക്കാള്‍ വലിയ ബൂട്ട് സ്‌പേസ് വാഗ്ദാനം ചെയ്യുന്നതില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ വേറിട്ട ലുക്കും കൂടുതല്‍ ഫീച്ചറുകളും ഡിസയര്‍ വാഗ്ദാനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ സ്വിഫ്റ്റിനെ അപേക്ഷിച്ച് പുതിയ മാരുതി ഡിസയറില്‍ കൂടുതല്‍ ഫീച്ചറുകളും ടെക്‌നോളജിയും ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ ഉള്‍ക്കൊള്ളിക്കും. സ്വിഫ്റ്റിനെ പോലെ തന്നെ വരാന്‍ പോകുന്ന ഡിസയറിനും കൂടുതല്‍ പ്രീമിയം ക്യാബിന്‍ ലഭിക്കും.

maruti dzire

360-ഡിഗ്രി സറൗണ്ട് ക്യാമറയും ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന സിംഗിള്‍-പേന്‍ സണ്‍റൂഫും ഈ സെഡാന്‍ കാറില്‍ ഉണ്ടാകുമെന്നാണ് സ്‌പൈ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. സെഗ്‌മെന്റില്‍ ഡിസയറിന്റെ എതിരാളികളായ ഹോണ്ട അമേസ്, ഹ്യുണ്ടായി ഓറ എന്നിവയില്‍ ഇവ രണ്ടും ഇല്ലാത്തതിനാല്‍ സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകളായിട്ടായിരിക്കും ഇവ അവതരിപ്പിക്കുക. സ്‌റ്റൈലിംഗ് വശം നോക്കുമ്പോഴും സ്വിഫ്റ്റില്‍ നിന്ന് വ്യത്യാസം കാണാമെന്ന് സ്‌പൈ ചിത്രങ്ങള്‍ സ്ഥിരീകരിക്കുന്നു.

വലിയ രീതിയില്‍ മറച്ചുവെച്ച രീതിയിലാണ് ഡിസയര്‍ കാറിന്റെ ടെസ്റ്റ് മ്യൂളുകള്‍ പരീക്ഷണയോട്ടം നടത്തുന്നത്. എന്നിരുന്നാലും സ്വിഫ്റ്റ് ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയുള്ള കോംപാക്ട് സെഡാനില്‍ ചില മാറ്റങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും. ഫ്രണ്ട് ഫാസിയയില്‍ വ്യത്യസ്തമായ റേഡിയേറ്റര്‍ ഗ്രില്‍, പുനര്‍രൂപകല്‍പ്പന ചെയ്ത ബമ്പര്‍, സംയോജിത എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളോട് കൂടിയുള്ള സ്ലീക്കര്‍ ഹെഡ്ലാമ്പുകള്‍ എന്നിവയുണ്ടാകും.

maruti dzire

ഇതുകൂടാതെ ഫോഗ് ലാമ്പുകള്‍ക്ക് എല്‍ഇഡി ട്രീറ്റ്‌മെ്ന്റ് ലഭിക്കുമെന്നും സ്ഥാനം മാറ്റുമെന്നും പ്രതീക്ഷിക്കുന്നു. സ്വിഫ്റ്റ് ഹാച്ച്ബാക്കുമായി തട്ടിച്ച്‌നോക്കുമ്പോള്‍ പുതിയ ഡിസയറിന് പുനര്‍രൂപകല്‍പ്പന ചെയ്ത അലോയ് വീലുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്‍വശത്ത് പുനര്‍രൂപകല്‍പ്പന ചെയ്ത എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ അവതരിപ്പിക്കും. ഡിസൈന്‍ വശം മാറ്റങ്ങള്‍ വരുമെങ്കിലും സെഡാന്‍ കാറിന്റെ മൊത്തത്തിലുള്ള വലിപ്പവും സിലൗട്ടും ഔട്ട്‌ഗോയിംഗ് മോഡലിന് സമാനമായിരിക്കുമെന്ന് കരുതപ്പെടുന്നു.

മെക്കാനിക്കലായി പുതുതലമുറ ഡിസയറിന് പുതിയ Z-സീരീസ് 1.2-ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്വിഫ്റ്റിനെ പോലെ തന്നെ നിലവിലെ K-സീരീസ് എഞ്ചിന്റെ പകരമാണ് പുത്തന്‍ എഞ്ചിന്‍ വരുന്നത്. ഈ മോട്ടോര്‍ 5 സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സുകളുമായി ജോടിയാക്കും. സെഡാന്റെ പവര്‍ ഔട്ട്പുട്ട് കണക്കുകള്‍ സ്വിഫ്റ്റ് ഹാച്ച്ബാക്കിന് സമാനമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

maruti dzire side

മാത്രമല്ല, തിരഞ്ഞെടുത്ത വേരിയന്റുകളില്‍ ഫാക്ടറിയില്‍ ഫിറ്റഡ് പെട്രോള്‍-സിഎന്‍ജി ഡ്യുവല്‍ ഫ്യുവല്‍ ഓപ്ഷനും ലഭ്യമാകും. ഇന്ധനക്ഷമത കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഡിസയറിന്റെ പെട്രോള്‍/മാനുവല്‍ മോഡലുകള്‍ ലിറ്ററിന് 22.41 കിലോമീറ്ററും പെട്രോള്‍/എജിഎസ് മോഡലുകള്‍ ലിറ്ററിന് 22.61 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് മാരുതി സുസുക്കി പറയുന്നു. അതേസമയം മാരുതി സുസുക്കി ഡിസയറിന്റെ സിഎന്‍ജി/മാനുവല്‍ മോഡലുകള്‍ കിലോയ്ക്ക് 31.12 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

വിദേശ വിപണിയില്‍ പുത്തന്‍ എഞ്ചിനുമായി അവതരിച്ച സ്വിഫ്റ്റിന്റെ ഇന്ധനക്ഷമത കൂടിയിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ ഇതേ മാറ്റങ്ങള്‍ ഡിസയറിലും പ്രതീക്ഷിക്കാം. പുതിയ തലമുറ സ്വിഫ്റ്റിന്റെ അരങ്ങേറ്റ ശേഷം ഈ കലണ്ടര്‍ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ അപ്ഡേറ്റഡ് ഡിസയര്‍ വിപണിയിലെത്താന്‍ പോകുന്നുണ്ടെങ്കിലും പോയ മാസവും കാറിന് വമ്പന്‍ വില്‍പ്പനയാണ് നേടാനായത്.

2024 മാര്‍ച്ചില്‍ 15,894 ഡിസയര്‍ കാറുകളാണ് മാരുതി സുസുക്കി വിറ്റത്. 2023 മാര്‍ച്ചില്‍ 13,394 യൂണിറ്റായിരുന്നു വില്‍പ്പന. 19 ശതമാനമാണ് വളര്‍ച്ച. 2024 മാര്‍ച്ചില്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട സെഡാന്‍ കാറാണ് ഡിസയര്‍. 6.57 ലക്ഷം രൂപ മുതല്‍ 9.39 ലക്ഷം രൂപ വരെയാണ് ഇന്ത്യയില്‍ മാരുതി സുസുക്കി ഡിസയറിന്റെ എക്സ്‌ഷോറൂം വില. പുതുതലമുറ പതിപ്പിന് എന്തായാലും വില അല്‍പ്പം കൂടാന്‍ സാധ്യതയുണ്ട്.

More from DriveSpark

Article Published On: Sunday, April 21, 2024, 15:00 [IST]
English summary
New gen maruti dzire to come loaded with more feature tech compared to 2024 swift
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X