ഇന്റർനാഷ്ണൽ മോഡലിന്റെ ഫീച്ചറുകൾ കണ്ട് മനക്കോട്ട കെട്ടേണ്ട, ഇന്ത്യൻ സ്വിഫ്റ്റിൽ ഉള്ളത് ഇത്രമാത്രം
മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് പുതിയ നാലാം തലമുറ സ്വിഫ്റ്റിനെ രാജ്യത്ത് അവതരിപ്പിക്കാനുള്ള തകൃതിയായ ഒരുക്കത്തിലാണ്. വാഹനത്തിന്റെ ലോഞ്ച് തീയതി മെയ് ആദ്യം തന്നെ ഉണ്ടാവും എന്ന് നിർമ്മാതാക്കൾ സ്ഥിരീകരിച്ചു. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിലേക്ക് വരുന്ന പുതിയ സ്വിഫ്റ്റ് ഇന്റർനാഷ്ണൽ മോഡലിന് സമാനമായിരിക്കും.
എന്നിരുന്നാലും, ഇരു മോഡലുകളും തമ്മിൽ ചില വ്യത്യാസങ്ങൾ ഉണ്ടാകും. ഇതിനോടകം പുറത്തിറങ്ങിയിട്ടുള്ള 2024 സ്വിഫ്റ്റിന്റെ ജപ്പാൻ, യുകെ, ജർമ്മൻ സ്പെക്ക് മോഡലുകളും അവയുടെ സവിശേഷതകളും എല്ലാം നാം കണ്ടിട്ടുണ്ട്. അവ എല്ലാം പരസ്പരം അല്പം വ്യത്യസ്തമായിരിക്കുന്നതു പോലെ ഇന്ത്യൻ സ്പെക്കും വ്യത്യസ്തമാണ്. അതിനാൽ അടുത്ത മാസം വരുന്ന പുതിയ സ്വിഫ്റ്റിൽ നമുക്ക് പ്രതീക്ഷിക്കാവുന്നത് എന്തെല്ലാം എന്ന് നോക്കാം.

എക്സ്റ്റീരിയർ വ്യത്യാസങ്ങൾ: സ്വിഫ്റ്റിൻ്റെ ഇന്ത്യൻ പതിപ്പിൽ മുന്നിലും പിന്നിലും ബമ്പറുകൾക്ക് മാറ്റം ഉണ്ടാവും എന്നാണ് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നിരവധി വ്യത്യസ്ത വീഡിയോകളിലും ചിത്രങ്ങളിലും നമ്മൾ ഇതിനകം കണ്ടതുപോലെ, പുതിയ സ്വിഫ്റ്റിന് പുതിയതായി പുനർരൂപകൽപ്പന ചെയ്തിരിക്കുന്ന ഫ്രണ്ട് ആൻഡ് റിയർ എൻഡുമായി വരും.
ഇന്റഗ്രേറ്റഡ് 'L' ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളോട് കൂടിയ പുതിയ സ്ലീക്ക് എൽഇഡി ഹെഡ്‌ലൈറ്റുകളായിരിക്കും 2024 മോഡലിന്റെ പ്രധാന ഹൈലൈറ്റ്. ഇന്ത്യൻ സ്പെക്കിലും, അന്താരാഷ്‌ട്ര മോഡലുകളിലും ഇതുതന്നെയായിരിക്കും പ്രധാന മാറ്റം. ഡയമണ്ട് ഷെയിപ്പിലുള്ള എലമെന്റുകൾ അടങ്ങിയ പുതിയ ഗ്രില്ലും 2024 മോഡലിൽ ഉണ്ടാകും.

രണ്ട് മോഡലുകൾ തമ്മിലുള്ള മറ്റൊരു വ്യത്യാസം എന്നത് പുറമേയുള്ള ബ്ലാക്ക് എലമെന്റുകളുടെ ഉപയോഗമാണ്. അടുത്തതായി, സൈഡ് പ്രൊഫൈലിലേക്ക് നീങ്ങുമ്പോൾ, 16 ഇഞ്ച് അലോയി വീലുകളുടെ ഒരു പുതിയ സെറ്റ് നമുക്ക് കാണാനാവും. ഇപ്പോൾ, ഇവ അന്താരാഷ്ട്ര മോഡലിൽ കാണുന്നവയോട് സാമ്യമുള്ളതാണ് എങ്കിലും, അവ സമാനമായിരിക്കില്ല.
ഇവ തമ്മിൽ അല്പം വ്യത്യസ്തരായിരിക്കും എന്നാണ് റിപ്പോർട്ട്. കൂടാതെ, പുതിയ ഹാച്ച്ബാക്കിൻ്റെ മിഡ്-സ്പെക്ക് വേരിയൻ്റുകളോടൊപ്പം വ്യത്യസ്ത വീലുകളും കമ്പനി വാഗ്ദാനം ചെയ്യും. വാഹനത്തിന് ഒരു സ്പോർട്ടി ഫ്ലോട്ടിംഗ് റൂഫ് ഇഫക്ട് നൽകുന്നതിനായി C -പില്ലർ ഇന്ത്യ സ്പെക്ക് സ്വിഫ്റ്റിൽ ബ്ലാക്ക് ഔട്ട് ചെയ്യപ്പെടും.

പിൻഭാഗത്തേക്ക് നീങ്ങുമ്പോൾ, പുതിയ എൽഇഡി ടെയിൽലൈറ്റുകൾ നമുക്ക് കാണാനാവും. എന്നിരുന്നാലും, അന്താരാഷ്ട്ര മോഡലിൽ നിന്ന് വ്യത്യസ്തമായി, പിൻ ബമ്പറിലും ചെറിയ മാറ്റങ്ങൾ മാരുതി സുസുക്കി വരുത്തും. അവസാനമായി, ഇന്ത്യൻ സ്പെക്ക് പുതിയ സ്വിഫ്റ്റിന് അതിൻ്റെ റിയർ ക്യാമറ ബൂട്ട്ലിഡിലാവും നിർമ്മാതാക്കൾ സജ്ജീകരിക്കുന്നത്.
ഇൻ്റീരിയർ അപ്‌ഡേറ്റുകൾ: മിക്കവാറും ഇന്ത്യൻ സ്പെക്ക്, ഇന്റർനാഷ്ണൽ സ്പെക്ക് സ്വിഫ്റ്റുകളുടെ ഇൻ്റീരിയർ തമ്മിൽ വളരെയധികം വ്യത്യാസങ്ങൾ ഉണ്ടായിരിക്കില്ല. മറ്റ് മാരുതി മോഡലുകളിൽ നിന്ന് കടമെടുത്ത 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് സ്‌ക്രീൻ തന്നെയായിരിക്കും ഇരു മോഡലുകൾക്കും. മൊത്തത്തിലുള്ള ലേയൗട്ട് ബ്രെസ, ബലെനോ, ഫ്രോങ്ക്സ് എന്നിവയ്ക്ക് സമാനമായിരിക്കും.

പുതിയ സ്വിഫ്റ്റിന് ഡ്യുവൽ ടോൺ സ്കീമോടുകൂടിയ ലേയേർഡ് ഡാഷ്‌ബോർഡ് ഡിസൈനും ലഭിക്കും. ഇത് ഈ ഹാച്ച്ബാക്കിൻ്റെ ഇൻ്റീരിയറിൻ്റെ പ്രീമിയം ഫീൽ കൂടുതൽ വർധിപ്പിക്കും. ഇന്റർനാഷ്ണൽ സ്പെക്ക് മോഡലിന് ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്കും 360 ഡിഗ്രി ക്യാമറയും ലഭിക്കുന്നു. എന്നിരുന്നാലും, മിക്കവാറും ഇന്ത്യൻ മോഡലിന് ഈ സവിശേഷതകൾ വന്നേക്കില്ല. കൂടാതെ, ഇന്ത്യ സ്പെക്ക് മോഡലിൽ ADAS ടെക്കും ഉണ്ടാകില്ല.
പവർട്രെയിനുള്ള വ്യത്യാസങ്ങൾ: മാരുതി സുസുക്കി പുതിയ നാലാം തലമുറ സ്വിഫ്റ്റ് ഒരു പുതിയ എഞ്ചിനോടൊപ്പമാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് ഇപ്പോൾ പഴയ K12D എഞ്ചിൻ ഒഴിവാക്കുകയും പുതിയ Z-സീരീസ് എഞ്ചിൻ സജ്ജീകരിക്കുകയും ചെയ്യും. കൂടാതെ 12V മൈൽഡ് ഹൈബ്രിഡ് സിസ്റ്റവുമായി വരുന്ന ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിൻ ആയിരിക്കും ഇത്.

ഗ്ലോബൽ സെപ്ക്ക് സ്വിഫ്റ്റ് മൊത്തം 82 bhp പവറും 112 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു. എന്നിരുന്നാലും, ഇന്ത്യൻ മോഡൽ 12V ഹൈബ്രിഡ് സിസ്റ്റവുമായി വരുമോ എന്ന് ഇതുവരെ വ്യക്തമല്ല. കൂടാതെ, ഇന്റർനാഷ്ണൽ മോഡലിന് അഞ്ച് സ്പീഡ് മാനുവൽ, CVT ട്രാൻസ്മിഷൻ ഓപ്ഷനുകൾ ലഭിക്കുന്നു.
എന്നിരുന്നാലും, ഇന്ത്യ സ്പെക്ക് മോഡൽ അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനും AMT ട്രാൻസ്മിഷൻ ചോയിസുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. അവസാനമായി, നിർമ്മാതാക്കൾ അന്താരാഷ്ട്ര തലത്തിൽ ഓൾ ഗ്രിപ്പ് AWD സംവിധാനത്തോടെയാണ് സ്വിഫ്റ്റ് ഹാച്ച്ബാക്ക് വാഗ്ദാനം ചെയ്യുന്നത്. എന്നിരുന്നാലും, ഈ സംവിധാനം ഇന്ത്യയിലേക്ക് വരില്ല എന്നത് ശ്രദ്ധയിൽ വെയ്ക്കേണ്ട മറ്റൊരു പ്രധാന കാര്യമാണ്.


Click it and Unblock the Notifications








