അഞ്ചോ പത്തോ പതിനായിരമോ കൂട്ടിയാലും വാങ്ങാൻ ആളുണ്ടെന്ന ഗമയാ, സ്വിഫ്റ്റിന്റെ പുതിയ വില ഇങ്ങനെ

പാവങ്ങളുടെ മിനി കൂപ്പറായി ഇന്ത്യയിൽ പേരെടുത്ത കാറാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. പെർഫോമൻസും ലുക്കും കൊണ്ട് പെട്ടന്ന് ഹിറ്റായ ഹാച്ച്ബാക്ക് ഒരുകാലത്ത് വണ്ടിയോടിക്കാൻ അറിയാവുന്നവരുടെ എല്ലാം ഡ്രീം കാറായിരുന്നു. തുടക്കകാലത്തുണ്ടായിരുന്ന ഫിയറ്റിന്റെ ഡീസൽ എഞ്ചിനാണ് സ്വിഫ്റ്റിനെ ഇത്രയും ജനപ്രിയനാക്കിയതെന്ന് വേണം പറയാൻ.

വന്ന കാലം മുതൽ ഇന്നും ഈ വിഭാഗത്തിൽ സ്വിഫ്റ്റിനെ വെല്ലാൻ മറ്റൊരു മോഡലിനെ പണിതിറക്കാൻ ആർക്കും കഴിഞ്ഞില്ലെന്ന് വേണം പറയാൻ. പൂർണമായും പെട്രോൾ കാറായി മാറിയപ്പോഴും വാങ്ങാൻ ആളുകൾ ഉണ്ടായിരുന്നു. ഇപ്പോൾ എസ്‌യുവികൾ അരങ്ങുവാഴുന്ന സമയത്ത് പോലും രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നായി സ്വിഫ്റ്റ് കൊണ്ടാടുകയാണ്.

Maruti Suzuki Swift Price Hike April 2024

അധികം വൈകാതെ നാലാംതലമുറ ആവർത്തനത്തിലേക്ക് ചേക്കേറാൻ പോവുന്ന സ്വിഫ്റ്റിനെയും കാത്തിരിക്കുകയാണ് ഇന്ത്യക്കാർ. ഇതിനിടയിൽ നിലവിലെ മോഡലിന്റെ വില വർധിപ്പിച്ചിരിക്കുകയാണ് മാരുതി സുസുക്കി. ഈ വാർത്ത നേരത്തെ പലരും അറിഞ്ഞുവെങ്കിലും വേരിയന്റ് തിരിച്ച് എത്രയാണ് കൂടിയതെന്നും പുതിയ എക്സ്ഷോറൂം വില എങ്ങനെയാണ് വരുന്നതെന്നും എന്നൊന്ന് നോക്കിയാലോ?

മാരുതി സ്വിഫ്റ്റിന്റെ വില തെരഞ്ഞെടുക്കുന്ന വേരിയന്റിനെ ആശ്രയിച്ച് 15,000 രൂപ മുതൽ 39,000 രൂപ വരെയാണ് വർധിപ്പിച്ചിരിക്കുന്നത്. കാറിന്റെ VXI ബേസ് മോഡലിന് മുമ്പുണ്ടായിരുന്ന 5.99 ലക്ഷത്തിൽ നിന്നും എക്സ്ഷോറൂം വില 25,000 രൂപ വരെയാണ് കൂട്ടിയിരിക്കുന്നത്. അങ്ങനെ ഇനി മുതൽ സ്വിഫ്റ്റ് VXI വാങ്ങണമെങ്കിൽ 6.24 ലക്ഷം രൂപയാണ് മുടക്കേണ്ടി വരുന്നത്. രണ്ടാമത്തെ VXI വേരിയന്റിന് മുമ്പുണ്ടായിരുന്ന 7 ലക്ഷത്തിൽ നിന്നും 15,000 രൂപ വർധിപ്പിച്ച് 7.15 ലക്ഷമാക്കി.

Maruti Suzuki Swift Price Hike April 2024

VXI ഓട്ടോമാറ്റിക്കാണ് നോക്കുന്നതെങ്കിൽ ഇനി മുതൽ 7.65 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി നൽകേണ്ടി വരും. അതായത് മുമ്പത്തെ 7.50 ലക്ഷത്തിൽ നിന്നും എക്സ്ഷോറൂം വിലയിൽ 15,000 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് സാരം. ZXI വാങ്ങാനിരിക്കുന്നവരാണെങ്കിൽ 25,000 രൂപയാണ് അധികമായി കൈയിൽ കരുതേണ്ടത്. അതായത് ഇതിന്റെ വില 7.68 ലക്ഷത്തിൽ നിന്നും 7.93 ലക്ഷം രൂപയാക്കി മാരുതി ഉയർത്തിയെന്ന് സാരം.

അതേസമയം ZXI എഎംടി വേരിയന്റിന്റെ പഴയ വിലയായ 8.18 ലക്ഷത്തിൽ നിന്നും 25,000 രൂപ വർധിപ്പിച്ച് 8.43 ലക്ഷം രൂപയാക്കി മാരുതി പുതുക്കിയിട്ടുണ്ട്. ZXI പ്ലസ് മാനുവലിന് 8.78 ലക്ഷം രൂപയാണ് പുതുക്കിയ വില. നേരത്തെയുണ്ടായിരുന്ന 8.39 ലക്ഷത്തിൽ നിന്നും 39,000 രൂപയാണ് കമ്പനി ഈ വേരിയന്റിന് ഉയർത്തിയിരിക്കുന്നത്. ZXI പ്ലസ് ഓട്ടോമാറ്റിക്കിന് 25,000 രൂപ വർധിപ്പിച്ച് 9.14 ലക്ഷമാക്കി. ഇതിന് മുമ്പ് 8.89 രൂപയായിരുന്നു ഇന്ത്യയിലെ വില വന്നിരുന്നത്.

Maruti Suzuki Swift Price Hike April 2024

ഇനി സ്വിഫ്റ്റിന്റെ കൂടുതൽ മൈലേജുള്ള സിഎൻജി മോഡലുകളാണ് നോക്കുന്നതെങ്കിൽ VXI CNG പതിപ്പിന് 7.90 ലക്ഷത്തിൽ നിന്നും 15,000 രൂപ ഉയർത്തി 8.05 ലക്ഷമാക്കി പുതുക്കിയ വില. അതേസമയം ZXI CNG വേരിയന്റിലേക്ക് നോക്കിയാൽ മുമ്പത്തെ 8.58 ലക്ഷത്തിൽ നിന്നും 25,000 രൂപ വർധിപ്പിച്ച് 8.83 ലക്ഷമാക്കി പുതുക്കിയ എക്സ്ഷോറൂം വില. തലക്കെട്ടിൽ പറഞ്ഞതുപോലെ അഞ്ചോ പത്തോ പതിനായിരമോ കൂട്ടിയാലും വാങ്ങാൻ ആളുണ്ടെന്നതാണ് രസകരമായ കാര്യം.

ഏറ്റവും പുതിയ വില പരിഷ്ക്കാരത്തിന് പുറമെ മാരുതി സ്വിഫ്റ്റിൽ കോസ്മെറ്റിക്കായോ മെക്കാനിക്കലായോ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. 90 bhp കരുത്തിൽ പരമാവധി 113 Nm torque ഉത്പാദിപ്പിക്കാനാവുന്ന 1.2 ലിറ്റർ, ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് കാറിന്റെ ഹൃദയം. 5-സ്പീഡ് മാനുവൽ ഗിയർബോക്‌സിനൊപ്പം ഓപ്‌ഷണലായി 5-സ്പീഡ് എഎംടി ട്രാൻസ്മിഷനും തെരഞ്ഞെടുക്കാനുള്ള അവസരം ഉപഭോക്താക്കൾക്ക് ലഭിക്കും.

Maruti Suzuki Swift Price Hike April 2024

2024 മെയ് പകുതിയോടെ അടുത്ത തലമുറ സ്വിഫ്റ്റ് വിപണിയിലെത്തുമെന്നതിനാൽ നിലവിലെ തലമുറ സ്വിഫ്റ്റിൻ്റെ വില വർധനവ് ഏകദേശം ഒരു മാസത്തേക്ക് മാത്രമേ സാധുതയുള്ളൂ. എങ്കിലും പഴയ സ്റ്റോക്കുകൾ ഷോറൂമുകളിൽ തുടർന്നും ലഭിക്കും. ഈ വർഷം മാരുതിയിൽ നിന്നുമുള്ള ഏറ്റവും വലിയ ലോഞ്ചുകളിലൊന്നായിരിക്കും പുതുതലമുറ സ്വിഫ്റ്റ്. പരിഷ്ക്കരിച്ച ഡിസൈനും ഇന്റീരിയറും ഫീച്ചറുകളും വരുന്നതിന് പുറമെ പുതിയ 1.2 ലിറ്റർ, ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനായിരിക്കും ഹാച്ചിലേക്ക് എത്തുക.

More from DriveSpark

Article Published On: Thursday, April 18, 2024, 16:04 [IST]
English summary
Maruti suzuki swift price hike april 2024 variant wise price list
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X