കെടിഎം അഡ്വഞ്ചർ 250 അടുത്ത വർഷം വിപണിയിലെത്തും
ഒരു 250 സിസി അഡ്വഞ്ചർ മോട്ടോർസൈക്കിൾ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഓസ്ട്രിയൻ വാഹന നിർമ്മാതാക്കളായ കെടിഎം. കമ്പനിയുടെ വരാനിരിക്കുന്ന അഡ്വഞ്ചർ 390 മോഡലിൽ നിന്ന് പ്രചേദനമുൾക്കൊണ്ടാണ് പുതിയ അഡ്വഞ്ചർ 250 യുടെ നിർമ്മാണം.

കുറഞ്ഞ ശേഷിയുള്ള അഡ്വഞ്ചർ ടൂറർ വിഭാഗത്തിൽ ആധിപത്യം സ്ഥാപിക്കാനാണ് കെടിഎമ്മിന്റെ ഈ നീക്കം. ഇത് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ സഹായിച്ചേക്കും. ഡ്യൂക്ക് സീരീസിൽ കെടിഎം ഈ തന്ത്രം ഇതിനകം തന്നെ ഉപയോഗിച്ചു.

കെടിഎം ഇന്ത്യ 125 ഡ്യൂക്ക്, 200 ഡ്യൂക്ക്, 250 ഡ്യൂക്ക്, 390 ഡ്യൂക്ക് മോഡലുകൾ വിപണിയിലെത്തിക്കുന്നുണ്ട്. കൂടാതെ കെടിഎം 790 ഡ്യൂക്ക് വിപണിയിലെത്താനായി നൂറുകണക്കിന് വാഹന പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 390 ഡ്യൂക്ക് സ്ഥിരതയാർന്ന വിൽപ്പന തുടരുമ്പോൾ 125 ശ്രേണിയിൽ ഡ്യൂക്ക് മറ്റ് വാഹനങ്ങളേക്കാൾ മുന്നിട്ട് നിൽക്കുന്നുമുണ്ട്.

കൂടാതെആർസി സീരീസിൽ ആർസി 125 നെ വിപണിയിലെത്തിച്ച് കമ്പനി ഈ തന്ത്രം അടുത്തിടെ പ്രയോഗിച്ചിരുന്നു. അതിനാൽ ഈ തന്ത്രത്തെ അഡ്വഞ്ചർ സീരീസിലും പ്രാവർത്തികമാക്കാൻ കെടിഎംശ്രമിക്കുകയാണ്. നവംബറിൽ ഇറ്റലിയിൽ നടക്കാനിരിക്കുന്ന EICMA മോട്ടോർസൈക്കിൾ ഷോയിൽ കെടിഎം 390 അഡ്വഞ്ചർ പ്രദർശിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡ്യൂക്ക് 250 യുടെ അതേ എഞ്ചിനാണ് അഡ്വഞ്ചർ 250 യിലും കമ്പനി വാഗ്ദാനം ചെയ്യുക. 248.8 സിസി ലിക്വിഡ് കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിൻ പരമാവധി 30 bhp കരുത്തിൽ 24 Nm torque ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയർബോക്സാണ് ബൈക്കിനുള്ളത്. എന്നാൽ അഡ്വഞ്ചർ 250 യുടെ ട്രാൻസിമിഷനിൽ ഒരു മാറ്റം കൊണ്ടുവരാൻ സാധ്യതയുണ്ട്.

അഡ്വഞ്ചർ 390 യുമായി താരതമ്യപ്പെടുത്തുമ്പോൾ 250 മോഡലിന് ഫീച്ചറുകൾ കുറവായിരിക്കും. 250 സിസി വരെയുള്ള എല്ലാ കെടിഎം ബൈക്കുകളിലും കാണുന്ന പരമ്പരാഗത ഡിസ്പ്ലേ ഉപയോഗിച്ച് TFT ഇൻസ്ട്രുമെന്റേഷൻ ഡിസ്പ്ലേ കമ്പനി മാറ്റിസ്ഥാപിക്കും.
Most Read: പഴകും തോറും മൂല്യം കൂടുന്ന മോട്ടോർസൈക്കിളുകൾ

കൂടാതെ 250-ൽ പ്രാദേശികമായി നിർമ്മിച്ച ടയറുകളുള്ള അലോയ് വീലുകൾ, 390 ഓപ്‌ഷണൽ സ്‌പോക്ക്ഡ് വീലുകൾ, കോണ്ടിനെന്റൽ ഡ്യുവൽ-സ്‌പോർട്ട് ടയറുകൾ എന്നിവയും കെടിഎം വാഗ്ദാനം ചെയ്യും.
Most Read: 2020 ഹ്യുണ്ടായി ക്രെറ്റയുടെ ഇന്റീരിയർ ചിത്രങ്ങൾ പുറത്ത്

ഈ വർഷം ഏറ്റവും കൂടുതൽ കാത്തിരുന്ന മോട്ടോർസൈക്കിളുകളിൽ ഒന്നാണ് കെടിഎം 390 അഡ്വഞ്ചർ. 2018 മുതൽ വാഹനം വിപണിയിലെത്തുമെന്ന് ഊഹാപോഹങ്ങളുണ്ടായിരുന്നു. എന്നാൽ ഈ വർഷം തന്നെ പുതിയ മോഡൽ വിപണിയിലെത്തുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
Most Read: പുതിയ ഇലക്ടിക്ക് സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങി ബ്ലാക്ക്‌സ്മിത്ത്

പാനിയറുകളും ടോപ്പ് ബോക്‌സും ഘടിപ്പിക്കാന്‍ സഹായിക്കുന്ന പ്രത്യേക മൗണ്ടുകള്‍ മോഡലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഡ്വഞ്ചര്‍ ബൈക്ക് നിരയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ആക്‌സറികളാണ് പാനിയറുകളും ടോപ്പ് ബോക്‌സും.


Click it and Unblock the Notifications








